Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ലിഫ്റ്റിൽ കയറുന്നതിനിടെ തടഞ്ഞുനിർത്തി; പാന്റസ് അഴിച്ച് അശ്ലീലചേഷ്ടകൾ കാണിച്ചു; യോഗാധ്യാപികയ്‌ക്കെതിരെ ലൈംഗികാതിക്രമത്തിന് പ്രമുഖ ഗുസ്തി താരം അറസ്റ്റിൽ; പ്രതി നൂറോളം സ്ത്രീകളോട് ലൈംഗികാതിക്രമം കാട്ടിയിട്ടുണ്ടെന്ന് പൊലീസ്

ലിഫ്റ്റിൽ കയറുന്നതിനിടെ തടഞ്ഞുനിർത്തി; പാന്റസ് അഴിച്ച് അശ്ലീലചേഷ്ടകൾ കാണിച്ചു; യോഗാധ്യാപികയ്‌ക്കെതിരെ ലൈംഗികാതിക്രമത്തിന് പ്രമുഖ ഗുസ്തി താരം അറസ്റ്റിൽ; പ്രതി നൂറോളം സ്ത്രീകളോട് ലൈംഗികാതിക്രമം കാട്ടിയിട്ടുണ്ടെന്ന് പൊലീസ്

മറുനാടൻ മലയാളി ബ്യൂറോ

രാജ്‌കോട്ട്: യോഗാധ്യാപികയെ പീഡിപ്പിച്ചെന്നാരോപിച്ച് സംസ്ഥാന തല ഗുസ്തി ചാമ്പ്യനെ പൊലീസ് അറസ്റ്റ് ചെയ്തു. രാജ്‌കോട്ട് സ്വദേശിയായ കൗശൽ പിപാലിയെ(24)യാണ് പൊലീസ് പിടികൂടിയത്. പ്രതി നൂറോളം സ്ത്രീകളോട് ലൈംഗികാതിക്രമം നടത്തിയിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.നവംബർ 23-ന് പീഡനത്തിനിരയായ യോഗാധ്യാപിക മാളവ്യനഗർ പൊലീസ് സ്റ്റേഷനിൽ അജ്ഞാതനായ യുവാവ് ലൈംഗികാതിക്രമം നടത്തിയെന്ന് ആരോപിച്ച് പരാതി നൽകിയിരുന്നു.

നഗരത്തിലെ ഒരു കെട്ടിടത്തിൽ ഇരുചക്രവാഹനം പാർക് ചെയ്യുന്ന ഗ്രൗണ്ടിൽ ഒരാൾ ഇരിക്കുന്നുണ്ടായിരുന്നു. തന്റെ വാഹനം പാർക്ക് ചെയ്തതിനു ശേഷം ലിഫ്റ്റിൽ കയറാൻ പോകുന്നതിനിടയിലായിൽ അയാൾ മുന്നിലെത്തി. ലിഫ്റ്റിന്റെ വാതിൽ അടയ്ക്കുന്നതിൽ നിന്ന് തന്നെ തടയുകയും ചെയ്തു. തലയിൽ തൊപ്പിയും മാസ്‌കും ധരിച്ച് മുഖം മറച്ചിരുന്ന പ്രതി പാന്റ്‌സ് അഴിച്ച് അശ്ലീല പ്രവർത്തികൾ കാണിച്ചു. എന്നാൽ രക്ഷപ്പെടാൻ ശ്രമിച്ച തന്നെ കയറി പിടിച്ചു. ശേഷം മുഖത്തടിക്കുകയും ചെയ്തതായി യുവതി പൊലീസിനോട് പറഞ്ഞു.

'100 ഓളം സ്ത്രീകളോട് ഇത്തരത്തിൽ പെരുമാറിയിട്ടുണ്ടെന്ന് പിപാലിയ സമ്മതിച്ചു. തന്റെ നീചമായ പ്രവൃത്തിയിൽ നിന്ന് വികൃതമായ ആനന്ദം നേടുന്നു. എന്നിരുന്നാലും ഇരകൾ നാണക്കേട് കാരണം മുന്നോട്ട് വരികയോ അവനെതിരെ പരാതി നൽകുകയോ ചെയ്യുന്നില്ല.' എന്ന് പൊലീസ് ഇൻസ്പെക്ടർ ഐ എൻ സാവലിയ പറഞ്ഞു.അന്വേഷണത്തിന്റെ ഭാഗമായി 1500 സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു.മാളുകൾ, പ്രധാന റോഡുകൾ, ഹൗസിങ് സൊസൈറ്റികളുടെ പരിസരങ്ങൾ തുടങ്ങിയ സ്ഥലങ്ങളിലെ സിസിടിവിയാണ് പരിശോധിച്ചത്.

ഇത് കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണ് കൗശൽ പിടിയിലായത്.പ്രമുഖ ഗുസ്തി താരമായ പ്രതി ലൈംഗികവൈകൃതങ്ങൾക്ക് അടിമയാണെന്നാണ് പൊലീസ് പറയുന്നത്. ബൈക്കുകളിൽ കറങ്ങിനടന്ന് സ്ത്രീകളുടെ പിൻഭാഗത്ത് അടിക്കുന്നതും ഇവരെ കയറിപിടിക്കുന്നതുമായിരുന്നു ഗുസ്തി താരത്തിന്റെ പതിവ്.സ്‌കൂൾ, കോളേജ് പരിസരങ്ങളിലും കറങ്ങി നടക്കുന്നതാണ് ഇയാളുടെ രീതി.

നേരത്തെ മോഷണക്കേസിലും കൗശലിനെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു. 2016, 2017, 2018, 2019 വർഷങ്ങളിൽ നടന്ന സംസ്ഥാന തല ചാമ്പ്യൻഷിപ്പിൽ 74 കിലോഗ്രാം ഫ്രീസ്‌റ്റൈൽ ഗുസ്തിയിൽ സ്വർണം നേടിയ സിറ്റി ഗുസ്തി താരമാണ് കൗശൽ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP