Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

`വിപ്ലവം ജയിക്കാനുള്ളത്` നീ ഒരു തിയറ്ററിലും കളിക്കില്ല; നിഷാദിനെ നിർമ്മാതാവ് ഭീഷണിപ്പെടുത്തിയത് നിരവധി തവണ; രണ്ട് വർഷം മുൻപ് ചിത്രീകരിച്ച സിനിമ കഴിഞ്ഞയാഴ്ച തിയറ്ററിലെത്തിയപ്പോൾ മുതൽ അപകടം മണത്തു; മുഖംമൂടി സംഘം മർദ്ദിച്ച് തട്ടിക്കൊണ്ട് പോയത് ഗുരുവായൂർ ദർശനത്തിന് പോകുന്നതിനിടയിൽ; തടയാൻ ശ്രമിച്ച ഭാര്യ പ്രതീക്ഷയ്ക്കും മർദ്ദനം; ഭർത്താവിനെ തട്ടിക്കൊണ്ട് പോയത് രണദേവിന്റെ സംഘം തന്നെയെന്നും ഭാര്യയുടെ മൊഴി; മലയാള സിനിമയെ പിടിച്ച് കുലുക്കി വീണ്ടുമൊരു തട്ടിക്കൊണ്ട് പോകൽ

`വിപ്ലവം ജയിക്കാനുള്ളത്` നീ ഒരു തിയറ്ററിലും കളിക്കില്ല; നിഷാദിനെ നിർമ്മാതാവ് ഭീഷണിപ്പെടുത്തിയത് നിരവധി തവണ; രണ്ട് വർഷം മുൻപ് ചിത്രീകരിച്ച സിനിമ കഴിഞ്ഞയാഴ്ച തിയറ്ററിലെത്തിയപ്പോൾ മുതൽ അപകടം മണത്തു; മുഖംമൂടി സംഘം മർദ്ദിച്ച് തട്ടിക്കൊണ്ട് പോയത് ഗുരുവായൂർ ദർശനത്തിന് പോകുന്നതിനിടയിൽ; തടയാൻ ശ്രമിച്ച ഭാര്യ പ്രതീക്ഷയ്ക്കും മർദ്ദനം; ഭർത്താവിനെ തട്ടിക്കൊണ്ട് പോയത് രണദേവിന്റെ സംഘം തന്നെയെന്നും ഭാര്യയുടെ മൊഴി; മലയാള സിനിമയെ പിടിച്ച് കുലുക്കി വീണ്ടുമൊരു തട്ടിക്കൊണ്ട് പോകൽ

മറുനാടൻ മലയാളി ബ്യൂറോ

തൃശ്ശൂർ: യുവ സംവിധായകൻ നിഷാദ് ഹസനെ അക്രമിച്ച് തട്ടിക്കൊണ്ട് പോയതിന് പിന്നിൽ നിഷാദിന്റെ ആദ്യ ചിത്രത്തിലെ നിർമ്മാതാവെന്ന് സൂചന. ഇന്ന് പുലർച്ചെ ഭാര്യ പ്രതീക്ഷയ്ക്ക് ഒപ്പം ഗുരുവായൂരിലേക്ക് പോകുന്നതിനിടയിലാണ് കാറിൽ മുഖംമൂടി ധരിച്ചെത്തിയ ഒരു സംഘം അക്രമികൾ നിഷാദിന അക്രമിച്ചത്. നിഷാദിന്റെ ആദ്യ ചിത്രമായ വിപ്ലവം ജയിക്കാനുള്ളത് റിലീസ് ആയത് കഴിഞ്ഞയാഴ്ചയാണ്. എന്നാൽ ഇതിന്റെ ഷൂട്ടിങ് രണ്ട് വർഷം മുൻപ് കഴിഞ്ഞതാണ്. ചിത്രത്തിന്റെ ആദ്യ നിർമ്മാതാവ് സിആർ രണദേവ് എന്ന ആളായിരുന്നു. ഇയാളുമായി നിഷാദ് ഉടക്കി പിരിഞ്ഞിരുന്നു

നിഷാദും രണദേവും തമ്മിൽ ചില പ്രശ്‌നങ്ങൾ ഉണ്ടായിരുന്നു.വിപ്ലവം ജയിക്കാനുള്ളത് എന്ന ചിത്രം റിലീസ് ചെയ്യാൻ ഒരു കാരണവശാലും സമ്മതിക്കില്ല എന്ന് രണദേവ് നിഷാദിനെ വെല്ലുവിളിച്ചിരുന്നു. ചിത്ത്രതിന്റെ ഷൂട്ടിങ് ചിലവുകളുമായി ബന്ധപ്പെട്ട അഭിപ്രായ വ്യതാസമാണ് രണദേവും നിാഷാദും തമ്മിൽ തെറ്റുന്നതിലേക്ക് എത്തിച്ചത്. എന്നാൽ പ്രശ്‌നങ്ങൾ നിലനിൽക്ക തന്നെ നിഷാദ് കഴിഞ്ഞയാഴ്ച ചിത്രം പുറത്തിറക്കിയതോടെ ഭീഷണികളും ഉണ്ടായിരുന്നു. എന്നാൽ ഭീഷണി നിലനിൽക്കെ തന്നെ പൊലീസിൽ പരാതി നൽകാൻ നിഷാദ് ശ്രമിച്ചിരുന്നില്ല.

തൃശ്ശൂർ പാവറട്ടിയിൽ വച്ചായിരുന്നു നിഷാദ് ഹസനെ തട്ടിക്കൊണ്ടുപോയത്. ഇന്ന് പുലർച്ചെയാണ് സംഭവം. ഭാര്യക്കൊപ്പം കാറിൽ പോവുകയായിരുന്നു നിഷാദ് ഹസൻ. നിഷാദ് സഞ്ചരിച്ച കാറിനെ ഓവർടേക്ക് ചെയ്ത് ഒരു സംഘം മുഖം മൂടി ധരിച്ച് എത്തുകയായിരുന്നു. ഇവർ കാറിൽ നിന്ന് നിഷാദിനെ വലിച്ച് പുറത്തേക്ക് ഇറക്കിയ ശേഷം മർദ്ദിക്കുകയായിരുന്നു. ക്രൂരമായി ഭർത്താവിനെ മർദ്ദിക്കുന്നത് കണ്ടാണ് ഭാര്യ പ്രതീക്ഷയും പിടിച്ച് മാറ്റാൻ ശ്രമിച്ചത്. എന്നാൽ സംഘം നിഷാദിന്റെ ഭാര്യയേയും റോഡിൽ വെച്ച് തന്നെ മർദ്ദിക്കുകയായിരുന്നു.

മർദ്ദനത്തിന് ഒടുവിൽ സംഘം നിഷാദിനെ കാറിൽ കയറ്റി കൊണ്ട് പോവുകയും ചെയ്തു. യുവതി അടികൊണ്ട് അവശയായിരുന്നു. പിന്നീട് സമീപമുള്ള പേരാമംഗലം പൊലീസ് സ്‌റ്റേഷനിൽ എത്തി പരാതി നൽകി. ഇവിടെ നിന്ന് യുവതിയെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. നിർമ്മാതാവായ സിആർ രണദേവ് തന്നെയാണ് അക്രമത്തിനും ത്ട്ടിക്കൊണ്ട് പോകലിനും പിന്നിൽ എന്നാണ് ഭാര്യ പൊലീസിന് നൽകിയിരിക്കുന്ന പരാതിയും മൊഴിയും.ഇതിന്റെ അടിസ്ഥാനത്തിൽ ആണ് അന്വേഷണം പുരോഗമിക്കുന്നത് എന്നും സിആർ രണദേവ് ഇന്ന് തന്നെ കസ്റ്റഡിയിലാവും എന്നുമാണ് പേരമംഗലം സിഐ മറുനാടൻ മലയാളിയോട് പറഞ്ഞത്.

ഗിന്നസ് റെക്കോർഡ് നേട്ടം ലഭിച്ച ആദ്യ മലയാള സിനിമയെന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ടായിരുന്നു. രണ്ട് മണിക്കൂർ കൊണ്ട് ഒരുക്കിയ ഒരു രണ്ട് മണിക്കൂർ സിനിമയായിരുന്നു ''വിപ്ലവം ജയിക്കാനുള്ളതാണ്'' എന്ന ചിത്രം.മലയാളത്തിലെ ആദ്യ സിംഗിൾ ഷോട്ട് ഫിലിമായിരുന്നു അത്. നിഷാദ് തന്നെയാണ് ചിത്രത്തിന്റെ കഥ,തിരക്കഥ,സംഭാഷണം എന്നിവയും നിർവ്വഹിച്ചിരിക്കുന്നത്.

മലയാള സിനിമയിൽ ഒരു ഇടവേളയ്ക്ക് ശേഷം വീണ്ടും ഉണ്ടാകുന്ന തട്ടിക്കൊണ്ട് പോകൽ സിനിമ മേഖലയെ മൊത്തം വീണ്ടും പിടിച്ച് കുലുക്കുകയാണ്. സിനിമ മേഖലയിൽ ഗുണ്ടായിസവും ക്വട്ടേഷൻ ടീമുകളുടെ സാന്നിധ്യവും തന്നെയാണ് വീണ്ടും ചർച്ചയാകുന്നത്. 2017ൽ യുവ നടിയെ തട്ടിക്കൊണ്ട് പോയി പീഡിപ്പിച്ച വാർത്ത ഞെട്ടലോടെയാണ് മലയാളികൾ കേട്ടത്. ഇതിന് പിന്നാലെയുണ്ടായ സംഭവവികാസങ്ങളും പ്രശ്‌നങ്ങളും ഇന്നും തുടരുകയാണ്. ഒടുവിൽ മലയാളിത്തിന്റെ ജനപ്രിയനായകൻ ദിലീപ് വില്ലനായി അവതരിച്ചതായിരുന്നു ആ പീഡനത്തിന്റെ ആന്റി ക്ലൈമാക്‌സ്.

സിനിമ മേഖലയിൽ തട്ടിക്കൊണ്ട് പോകൽ ശ്രമങ്ങൾ മുൻപും ഉണ്ടായിട്ടുണ്ടെന്നും തങ്ങൾ രക്ഷപ്പെട്ടത് തലനാരിരഴയ്ക്കാണ് എന്ന വെളിപ്പെടുത്തലുമായിട്ടും നിരവധി നടിമാർ രംഗത്ത് എത്തി. കൊച്ചിയിൽ നടിയെ തട്ടിക്കൊണ്ട് പോയ പൾസർ സുനി ഇപ്പോൾ വിയ്യൂർ ജയിലിലാണ്. ഇനിയും പുറത്തിരങ്ങാതെ പ്രതി അകത്ത് കിടക്കുമ്പോഴാണ് മറ്റൊരു അക്രമത്തിന്റേയും മർദ്ദനത്തിന്റേയും തട്ടിക്കൊണ്ട് പോകലിന്റേയും വാർത്ത എത്തുന്നത്. അത്യന്തം ഞെട്ടലോടെ തന്നെയാണ് സിനിമ ലോകം ഈ വാർത്തയും കേട്ടത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP