Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കലാഭവൻ മണിയുടെ ദുരൂഹ മരണത്തിൽ നുണപരിശോധനയ്ക്ക് തയ്യാറെന്നറിയിച്ച് തരികിട സാബുവും ജാഫർ ഇടുക്കിയമടക്കം ഏഴ് സുഹൃത്തുക്കൾ; സമ്മതമറിയിച്ചത് എറണാകുളം സിജെഎം കോടതിയിൽ നേരിട്ടെത്തി; മരണം അസ്വഭാവികമാണെന്ന സംശയം തോന്നിയത് ശരീരത്തിൽ അളവിൽ കൂടുതൽ മീഥൈൽ ആൽക്കഹോൾ കണ്ടെത്തിയത്തിയതിന് പിന്നാലെ; പ്രിയതാരത്തിന്റെ മരണം നടന്ന് മൂന്ന് വർഷം തികയാൻ പോകുമ്പോഴും ദുരൂഹത നീങ്ങുന്നില്ല

കലാഭവൻ മണിയുടെ ദുരൂഹ മരണത്തിൽ നുണപരിശോധനയ്ക്ക് തയ്യാറെന്നറിയിച്ച് തരികിട സാബുവും ജാഫർ ഇടുക്കിയമടക്കം ഏഴ് സുഹൃത്തുക്കൾ; സമ്മതമറിയിച്ചത് എറണാകുളം സിജെഎം കോടതിയിൽ നേരിട്ടെത്തി; മരണം അസ്വഭാവികമാണെന്ന സംശയം തോന്നിയത് ശരീരത്തിൽ അളവിൽ കൂടുതൽ  മീഥൈൽ ആൽക്കഹോൾ കണ്ടെത്തിയത്തിയതിന് പിന്നാലെ; പ്രിയതാരത്തിന്റെ മരണം നടന്ന് മൂന്ന് വർഷം തികയാൻ പോകുമ്പോഴും ദുരൂഹത നീങ്ങുന്നില്ല

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി : മലയാള സിനിമാ താരം കലാഭവൻ മണിയുടെ ദുരൂഹമരണത്തിന് പിന്നാലെ സംഭവത്തിൽ നുണ പരിശോധനയ്ക്ക് തയാറാണെന്ന് അറിയിച്ച് സുഹൃത്തുക്കൾ. സിനിമാ-ടിവി താരങ്ങളായ തരികിട സാബു എന്ന സാബുമോൻ, ജാഫർ ഇടുക്കി എന്നിവരും മറ്റ് അഞ്ചു പേരുമാണ് നുണപരിശോധനയ്ക്ക് തയാറാണെന്ന് എറണാകുളം സിജെഎം കോടതിയിൽ നേരിട്ടു വന്നറിയിച്ചത്. സാബുവിനും ജാഫറിനും പുറമേ ജോബി സെബാസ്റ്റ്യൻ, അരുൺ സി.എ, എം.ജി വിപിൻ, അനീഷ് കുമാർ, മുരുകൻ എന്നിവരാണ് നുണ പരിശോധനയ്ക്ക് തയാറാണെന്ന് അറിയിച്ചിരിക്കുന്നത്.

മണിയുടെ വീടിന് സമീപത്തുള്ള പാടിയിൽ വച്ചാണ് താരം കുഴഞ്ഞു വീഴുന്നത്. ഈ സമയം താരത്തോടൊപ്പം ഉണ്ടായിരുന്നവരെ നുണ പരിശോധനയ്ക്ക് വിധേയരാക്കണമെന്ന് അന്വേഷണം നടത്തിയ സിബിഐ കോടതിയിൽ ആവശ്യപ്പെട്ടിരുന്നു. പരിശോധനയ്ക്ക് വിധേയരാകുന്നവരുടെ സമ്മതം ഉണ്ടെങ്കിൽ മാത്രമേ ഈ പരിശോധന പാടുള്ളൂവെന്ന് സുപ്രീം കോടകി നേരത്തെ ഉത്തരവിറക്കിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് ഇവരുടെ സമ്മതം കൂടി തേടിയിരിക്കുന്നത്.

കലാഭവൻ മണിയുടേത് അസ്വാഭാവിക മരണം എന്നാണ് പൊലീസ് എഫ്‌ഐആറിൽ രേഖപ്പെടുത്തിയിട്ടുള്ളത്. മാത്രമല്ല അദ്ദേഹത്തിന്റെ ശരീരത്തിൽ അസ്വാഭാവികമായ അളവിൽ മീതൈൽ ആൽക്കഹോൾ കണ്ടെത്തിയതോടെ മരണത്തിൽ സംശയമേറി. മാത്രമല്ല മരണത്തിൽ ദുരൂഹതയുണ്ടെന്നും അന്വേഷണം വേണമെന്നും സഹോദരൻ രാമകൃഷ്ണനും ആവശ്യപ്പെട്ടിരുന്നു.

കലാഭവൻ മണി ഓർമയായി മൂന്ന് വർഷം ആകുന്നെങ്കിലും മരണകാരണം ഇന്നും ദുരൂഹതയായി തുടരുകയാണ്. ഇതിനിടെ ചാലക്കുടിക്കാരൻ ചങ്ങാതിയെന്ന വിനയൻ സിനിമയാണ് പുതിയ വിവാദങ്ങൾക്ക് തുടക്കമിട്ടിരിന്നു. ചിത്രമിറങ്ങിയതിന്റെ കൂടി പശ്ചാത്തലത്തിൽ സിബിഐ, സംവിധായകൻ വിനയന്റെ മൊഴിയെടുക്കാൻ തീരുമാനിക്കുകയുണ്ടായി. 2016 മാർച്ച് ആറ്, അന്ന് വൈകിട്ടാണ് തികച്ചും അപ്രതീക്ഷിതമായി കലാഭവൻ മണിയുടെ മരണവാർത്ത എത്തുന്നത്.

അതിന്റെ തലേദിവസം, ചാലക്കുടിയിൽ വീടിന് സമീപമുള്ള പാടി എന്ന വിശ്രമകേന്ദ്രത്തിൽ കുഴഞ്ഞ് വീണ മണി കൊച്ചിയിലെ ആശുപത്രിയിലായിരുന്നു. തൃശൂർ കണ്ടിട്ടില്ലാത്ത വിധം തിങ്ങിനിറഞ്ഞ ആരാധകരാണ് വേദനയോടെ മണിയെ യാത്രയാക്കിയത്.കരൾ രോഗം മൂലമുള്ള മരണമെന്നായിരുന്നു പ്രാഥമിക വിലയിരുത്തലെങ്കിലും ദുരൂഹതകളും വിവാദങ്ങളും ഉയർന്നു. മണിയുടെ ശരീരത്തിൽ വിഷമദ്യമായ മെഥനോളിന്റെയും ക്‌ളോർപൈറിഫോസ് എന്ന കീടനാശിനിയുടെയും സാന്നിധ്യം കണ്ടതായിരുന്നു സംശയത്തിന് കാരണം. കൊലപാതകമാണെന്ന ആരോപണവുമായി മണിയുടെ സഹോദരൻ അടക്കമുള്ള ബന്ധുക്കൾ രംഗത്തെത്തി.

മണി വിശ്രമവേളകൾ ആഘോഷിച്ചിരുന്ന പാടി എന്ന സ്ഥലം ദുരൂഹതയുടെ കേന്ദ്രമായി മാറി. മണി കുഴഞ്ഞ് വീണതിന്റെ തലേരാത്രി, ഇവിടെ മദ്യസൽക്കാരം അടക്കമുള്ള വലിയ ആഘോഷം നടന്നു. ചലച്ചിത്രതാരങ്ങളായ ജാഫർ ഇടുക്കി, സാബുമോൻ തുടങ്ങിയവരെ ചോദ്യം ചെയ്തു. ദുരൂഹതകളേറിയതോടെ ക്രൈംബ്രാഞ്ച് അന്വേഷണമായി. ആത്മഹത്യയോ കൊലപാതകമോ എന്നതായിരുന്നു ആദ്യ അന്വേഷണം. ആത്മഹത്യക്കുള്ള സാധ്യതയില്ലെന്ന് പൊലീസ് ഉറപ്പിച്ചു. ഇതിനിടെയാണ് കേന്ദ്ര ലാബിലെ പരിശോധനാഫലം എത്തുന്നത്. ശരീരത്തിൽ കീടനാശിനിയില്ലെന്നും വിഷമദ്യമായ മെഥനോൾ മാത്രമാണുള്ളതെന്നും സ്ഥിരീകരണം.

മരണത്തിന് കാരണമാകുന്ന അളവിൽ വിഷമദ്യം ഉണ്ടെന്നും വിദഗ്ധ മെഡിക്കൽ സംഘം റിപ്പോർട്ട് നൽകി. ഇതോടെ ദുരൂഹത വീണ്ടും കൂടി. പിന്നീടുള്ളത് രണ്ട് ചോദ്യങ്ങളായിരുന്നു. വിഷമദ്യം മണി കുടിച്ചതോ ആരെങ്കിലും കുടിപ്പിച്ചതോ എന്നായിരുന്നു സംശയമുയർന്നത്. ഇതറിയാനായി അവസാനദിവസങ്ങളിൽ മണിക്കൊപ്പം ഉണ്ടായിരുന്ന സുഹൃത്തുക്കളടക്കം അഞ്ച് പേരെ നുണ പരിശോധനക്ക് വിധേയമാക്കി. പക്ഷെ സംശയകരമായ ഒരു മൊഴി പോലും ലഭിച്ചില്ല. ഇതോടെ അന്വേഷണം വഴിമുട്ടി. അന്വേഷണസംഘം പലവഴിക്ക് പിരിഞ്ഞു.

ഒടുവിൽ സിബിഐ അന്വേഷണം എന്ന ആവശ്യവുമായി സഹോദരൻ ഹൈക്കോടതിയെ സമീപിച്ചു. സർക്കാരും പിന്തുണച്ചതോടെ സിബിഐ അന്വേഷണം ഏറ്റെടുത്തു. പക്ഷെ ഇന്നും ആ ഉത്തരം മാത്രം കിട്ടിയില്ല മലയാളിയുടെ സ്വന്തം മണി മരിച്ചത് എങ്ങിനെ...? ആ ചോദ്യത്തിന് ഉത്തരം നൽകുന്ന ചില പരാമർശങ്ങൾ, മണിയുടെ ജീവചരിത്രം എന്ന് വിശേഷിപ്പിക്കുന്ന ചാലക്കുടിക്കാരൻ ചങ്ങാതിയെന്ന സിനിമയിലുണ്ടെന്നതാണ് വീണ്ടും ചർച്ചകൾക്കും അന്വേഷണങ്ങൾക്കും തുടക്കമിടുന്നത്.

സിബിഐ അന്വേഷണവും എവിടെയുമെത്താതെ നിൽക്കുമ്പോളാണ് വിവാദത്തിന്റെ പുതിയ അധ്യായം കുറിച്ച് സിനിമയെത്തുന്നത്ഈ സാഹചര്യത്തിലാണ് സിബിഐ, സംവിധായകൻ വിനയന്റെ മൊഴിയെടുക്കുന്നത്. മൊഴി നൽകണമെന്നു ആവശ്യപ്പെട്ട് തിരുവനന്തപുരം യൂണിറ്റ് വിനയന് കത്ത് കൈമാറി.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP