Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

എട്ടാം ക്ലാസ് വിദ്യാഭ്യാസമുള്ള സുരേഷ് ബാബു ജ്യോതിഷം പഠിച്ച് സുരേഷ് ഭട്ടതിരിയായി; ക്ഷേത്രത്തിലെ പൂജകൾക്ക് പുറമേ സൈഡ് ബിസിനസായി മന്ത്രവാദം; പഠനത്തിൽ താൽപര്യമില്ലാത്ത കുട്ടിക്ക് പൂജിച്ച ചരട് കെട്ടുമ്പോൾ ലൈംഗിക ഉപദ്രവം; പത്തനംതിട്ടയിൽ പോക്സോയിൽ കുടുങ്ങിയ പുജാരി അറസ്റ്റിൽ

എട്ടാം ക്ലാസ് വിദ്യാഭ്യാസമുള്ള സുരേഷ് ബാബു ജ്യോതിഷം പഠിച്ച് സുരേഷ് ഭട്ടതിരിയായി; ക്ഷേത്രത്തിലെ പൂജകൾക്ക് പുറമേ സൈഡ് ബിസിനസായി മന്ത്രവാദം; പഠനത്തിൽ താൽപര്യമില്ലാത്ത കുട്ടിക്ക് പൂജിച്ച ചരട് കെട്ടുമ്പോൾ ലൈംഗിക ഉപദ്രവം; പത്തനംതിട്ടയിൽ പോക്സോയിൽ കുടുങ്ങിയ പുജാരി അറസ്റ്റിൽ

ശ്രീലാൽ വാസുദേവൻ

പത്തനംതിട്ട: പഠനവൈകല്യത്തിന് പരിഹാരമായി പൂജ ചെയ്ത തകിട് കെട്ടാനെന്ന വ്യാജേനെ പ്രായപൂർത്തിയായ പെൺകുട്ടിയെ ലൈംഗികമായി ഉപദ്രവിക്കാൻ ശ്രമിച്ച പൂജാരി പോക്സോ കേസിൽ അകത്തായി.

ആലപ്പുഴ അരൂക്കുറ്റി പുഴുങ്ങത്ര വീട്ടിൽ സുരേഷ് ബാബു (40)വിനെയാണ് പൊലീസ് ഇൻസ്പെക്ടർ ജിബു ജോൺ അറസ്റ്റ് ചെയ്തത്. എട്ടാം ക്ലാസ് വരെ മാത്രം വിദ്യാഭ്യാസം ഉള്ള ഇയാൾ സുരേഷ് ഭട്ടതിരി എന്ന പേരിലാണ് പൂജാരിയായി വിലസിയിരുന്നത്.

പഠനകാലം കഴിഞ്ഞത് മുതൽ പല ക്ഷേത്രങ്ങളിലും ശാന്തിമാരുടെ സഹായിയായി കൂടുകയായിരുന്നു. പിന്നീട് ജ്യോതിഷം പഠിക്കുകയും കേരളത്തിലെ പല പ്രധാന ക്ഷേത്രങ്ങളിലും ശാന്തിയായി ജോലി നോക്കുകയും ചെയ്തു. ഏറ്റവും ഒടുവിൽ പത്തനംതിട്ടയിലെ ഒരു ക്ഷേത്രത്തിൽ മേൽശാന്തിയായി ജോലി നോക്കി വരികയായിരുന്നു. ക്ഷേത്രത്തിനു സമീപം തന്നെ വാടകയ്ക്ക് താമസിക്കുമ്പോൾ പ്രശ്നംവയ്‌പ്പിനും പൂജകൾക്കുമായി ആളുകൾ ഇയാളെ സമീപിക്കുക പതിവായി. കഴിഞ്ഞദിവസം, വിദേശയാത്ര തടസപ്പെട്ടതിന് പരിഹാരപൂജയ്ക്കായി ഒരു സ്ത്രീ ഇയാളെ സമീപിച്ചിരുന്നു. പിന്നീട് അവർ വിദേശത്ത് പോയി.

ഈ കഥ കേട്ടതോടെ തുടർന്ന് മറ്റൊരു സ്ത്രീ മകൾക്ക് പഠനത്തിൽ താൽപര്യമില്ലെന്നും മറ്റും പറഞ്ഞ് ഇയാളെ സമീപിച്ചു. പരിഹാരമായി ചരട് ജപിച്ച് കെട്ടിയാൽ മതിയെന്ന് പറഞ്ഞ ഇയാൾ, പൂജിക്കാൻ കൊണ്ടുവന്ന തകിട് തിരികെ വാങ്ങുന്നതിന് വേണ്ടി വീട്ടിൽ വന്ന സ്ത്രീയെ പുറത്തിരുത്തിയ ശേഷം, മകളെ അടുത്ത മുറിയിലേക്ക് കൊണ്ടുപോയി ചരട് കെട്ടി കൊടുക്കാനുള്ള ഉള്ള ഭാവേനെ ലൈംഗികമായി ഉപദ്രവിക്കുകയായിരുന്നു. പതിനേഴു വയസുള്ള കുട്ടിയുടെ മൊഴിപ്രകാരം ബുധൻ രാത്രി കേസ് രജിസ്റ്റർ ചെയ്ത കേസിൽ അന്വേഷണം തുടങ്ങിയ പൊലീസ്, രാത്രി വൈകി വീടിന് സമീപത്തുനിന്നും പ്രതിയെ കസ്റ്റഡിയിലെടുത്തു.

ഇന്ന് വൈകിട്ടോടെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ഡിവൈ.എസ്‌പി നന്ദകുമാറിന്റെ നേതൃത്വത്തിൽ എസ് ഐമാരായ രതീഷ് , ഷൈജു , എസ് സി പി ഓമാരായ അനുരാജ്, സുനിൽ രാജ് ഷ, വിമൽ, വിഷ്ണു എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP