Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കാഞ്ഞിരംകുളത്ത് ഗർഭിണിയായ യുവതിയെ ഭർത്താവ് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി; നിധീഷ് പുല്ലുവിള സ്വദേശിനി ഷൈനിയെ വകവരുത്തിയത് അതിക്രൂരമായി; വിവരം പൊലീസിനെ അറിയിച്ചതും ഭർത്താവ് തന്നെ; നിധീഷിന് സംശയരോഗമെന്ന് പൊലീസ്

കാഞ്ഞിരംകുളത്ത് ഗർഭിണിയായ യുവതിയെ ഭർത്താവ് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി; നിധീഷ് പുല്ലുവിള സ്വദേശിനി ഷൈനിയെ വകവരുത്തിയത് അതിക്രൂരമായി; വിവരം പൊലീസിനെ അറിയിച്ചതും ഭർത്താവ് തന്നെ; നിധീഷിന് സംശയരോഗമെന്ന് പൊലീസ്

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം കാഞ്ഞിരംകുളത്ത് ഗർഭിണിയായ യുവതിയെ ഭർത്താവ് കഴുത്ത് ഞെരിച്ച് കൊന്നു. പുല്ലുവിള സ്വദേശി ഷൈനിയാണ് കൊല്ലപ്പെട്ടത്. ഭർത്താവ് നിധീഷിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. പ്രതിയെ സ്ഥലത്ത് എത്തിക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാർ പ്രതിഷേധിക്കുകയാണ്. മൃതദേഹം പോസ്റ്റുമോർട്ടത്തിനായി കൊണ്ടുപോയി.

മരിച്ച ഷൈനി നാല് മാസം ഗർഭിണിയാണ്. ഇന്ന് ഉച്ചക്ക് ശേഷമാണ് സംഭവം. കൈകാലുകൾ ബന്ധിച്ച് കഴുത്തിൽ ഷാൾ മുറുക്കി ക്രൂരമായാണ് ഷൈനിയെ കൊലപ്പെടുത്തിയത്. നിധീഷ് തന്നെയാണ് കൊലപാതക വിവരം പൊലീസിനെ ഫോണിൽ വിളിച്ച് അറിയിക്കുന്നത്. പൊലീസെത്തി നിധീഷിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഇയാളെ പൊലീസ് സ്റ്റേഷനിലേക്ക് മാറ്റിയ ശേഷമാണ് നാട്ടുകാർ സംഭവമറിയുന്നത്.

തുടർന്നാണ് നിധീഷിനെ സ്ഥലത്തേക്ക് തന്നെ കൊണ്ടുവരണമെന്നാവശ്യപ്പെട്ട് നാട്ടുകാർ പ്രതിഷേധിക്കുന്നത്. ഷൈനിയെ ഭർത്താവിന് സംശയമായിരുന്നെന്നും ഇവർ തമ്മിൽ വഴക്ക് പതിവായിരുന്നെന്നും പൊലീസ് വ്യക്തമാക്കി. ഇൻക്വസ്റ്റടക്കമുള്ള നടപടികൾ പുരോഗമിക്കുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP