Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

എനിക്ക് മറ്റൊരാളുമായി അടുപ്പമുണ്ട്...അത് സീരിയസാണ്.. ഞാൻ മെൽബണിലേക്ക് പോകാമെന്ന് കരുതുന്നു..നീയും മാറണം: പ്രീതി റെഡ്ഡി ഇങ്ങനെ മെസേജ് അയച്ചെങ്കിലും ഹർഷവർദ്ധൻ നാർഡെ 400 കിലോമീറ്റർ തന്റെ ബിഎംഡബ്ല്യു ഓടിച്ച് ടാംവർത്തിൽ നിന്ന് സിഡ്‌നിയിലെത്തി; ഡെന്റൽ കോൺഫറൻസ് അവസാനിച്ചിട്ടും ഹോട്ടൽ ലോബിയിൽ സന്തോഷത്തോടെ ഇരുവരും സംസാരിച്ചുനിന്നു; പ്രീതിയെ കാണാതായതിന്റെ പിറ്റേന്ന് 300 കിലോമീറ്റർ അകലെ ഹർഷിന്റെ അപകടമരണവും; ഇന്ത്യാക്കാരി ദന്തഡോക്ടറുടെ ദുരൂഹമരണത്തിൽ കുഴങ്ങി പൊലീസ്

എനിക്ക് മറ്റൊരാളുമായി അടുപ്പമുണ്ട്...അത് സീരിയസാണ്.. ഞാൻ മെൽബണിലേക്ക് പോകാമെന്ന് കരുതുന്നു..നീയും മാറണം: പ്രീതി റെഡ്ഡി ഇങ്ങനെ മെസേജ് അയച്ചെങ്കിലും ഹർഷവർദ്ധൻ നാർഡെ 400 കിലോമീറ്റർ തന്റെ ബിഎംഡബ്ല്യു ഓടിച്ച് ടാംവർത്തിൽ നിന്ന് സിഡ്‌നിയിലെത്തി; ഡെന്റൽ കോൺഫറൻസ് അവസാനിച്ചിട്ടും ഹോട്ടൽ ലോബിയിൽ സന്തോഷത്തോടെ ഇരുവരും സംസാരിച്ചുനിന്നു; പ്രീതിയെ കാണാതായതിന്റെ പിറ്റേന്ന് 300 കിലോമീറ്റർ അകലെ ഹർഷിന്റെ അപകടമരണവും; ഇന്ത്യാക്കാരി ദന്തഡോക്ടറുടെ ദുരൂഹമരണത്തിൽ കുഴങ്ങി പൊലീസ്

മറുനാടൻ ഡെസ്‌ക്‌

സിഡ്‌നി: ഇന്ത്യാക്കാരിയായ ദന്ത ഡോക്ടർ പ്രീതി റെഡ്ഡിയുടെ മരണത്തിലെ ദുരൂഹത അന്വേഷണ ഉദ്യോഗസ്ഥരെ കുഴക്കുന്നു. പ്രീതി അവസാന മണിക്കൂറുകളിൽ എന്തുചെയ്യുകയായിരുന്നു എന്ന കാര്യത്തിലാണ് ദുരൂഹത തുടരുന്നത്. ഇക്കാര്യത്തിൽ ന്യൂ സൗത്ത് വെയിൽസ് പൊലീസ് പൊതുജനങ്ങളുടെ സഹായം തേടിയിട്ടുണ്ട്. എന്നാൽ, ഊഹാപോഹങ്ങൾ അരുതെന്ന് ഡിറ്റക്ടീവ സുപ്രണ്ട് ഗാവിൻ ഡെൻഗേറ്റ് അഭ്യർത്ഥിച്ചു. അതേസമയം, മുൻ കാമുകൻ ഹർഷ നാർഡെയെ അല്ലാതെ മറ്റാരെയും പൊലീസ് സംശയിക്കുന്നുമില്ല. എപ്പോഴാണ് സിഡ്‌നിയിൽ വച്ച് ഇരുവരും കണ്ടുമുട്ടിയത്, എവിടെയൊക്കെ പോയി ആരെയൊക്കെ കണ്ടു, രണ്ടുപേർക്കുമിടയിൽ എന്തൊക്കെ സംഭവിച്ചുതുടങ്ങിയ കാര്യങ്ങളാണ് ചുരുൾ അഴിക്കേണ്ടത്. ഇപ്പോഴത്തെ സാഹചര്യത്തിൽ അത് കണ്ടെത്തുക വിഷമം പിടിച്ചതാണെന്നും ഡെൻഗേറ്റ് വിലയിരുത്തുന്നു.

പ്രീതിയ കാണാതായതായി പരാതി ഉയർന്നപ്പോൾ മുൻ കാമുകൻ ഹർഷ നാർഡെയെ ചോദ്യം ചെയ്തിരുന്നതായി ഡെൻഗേറ്റ് വെളിപ്പെടുത്തി. എന്നാൽ, ഞെട്ടിപ്പിക്കുന്ന ട്വിസ്റ്റിൽ, പ്രീതിയെ കാണാതായി ഒരുദിവസത്തിന് ശേഷം തിങ്കളാഴ്ച രാത്രിയാണ് ടാംവർത്തിനടുത്ത് നാർഡെയുടെ ബിഎംഡബ്ല്യു ട്രക്കുമായി നേരേ കൂട്ടിയിടിച്ചത്. ഇത് മന: പൂർവം ചെയ്തതാണെന്ന് പൊലീസ് സംശയിക്കുന്നു.

സിഡ്നിയിലെ കിഴക്കൻ മേഖലയിൽ ഉപേക്ഷിക്കപ്പെട്ട കാറിനുള്ളിലാണ് 32 കാരിയായ പ്രീതിയുടെ മൃതദേഹം കണ്ടെത്തിയത്. സ്ൂട്ട് കെയ്സിൽ ഉപേക്ഷിക്കപ്പെട്ട മൃതദ്ദേഹത്തിൽ കുത്തേറ്റ പാടുകളുമുണ്ട്. സിഡ്നിയിലെ ഗ്ലെൻബ്രൂക്ക ദന്ത ആശുപത്രിയിൽ ജോലി ചെയ്തുവരികയായിരുന്ന പ്രീതിയെ ഇക്കഴിഞ്ഞ ഞായറാഴ്‌ച്ച മുതലാണ് കാണാതായത്. കാണാതായത് മുതൽ പ്രീതിയുടെ സുഹൃത്തുക്കളിൽ ഒരാൾക്ക് നാർഡെ തുടർച്ചയായി കുറെ മെസേജുകൾ അയച്ചിരുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഞായറാഴ്ച രാത്രി 9.24 നാണ് പ്രീതിയുടെ സുഹൃത്തിന് മെസേജുകൾ വന്നത്. പ്രീതിയെ കാണുകയോ വിളിക്കുകയോ ചെയ്‌തോയെന്ന് സുഹൃത്ത് ചോദ്യം ചെയ്യുന്നു. ശനിയാഴ്ച വൈകിട്ടാണ് താൻ പ്രീതിയെ അവസാനമായി കണ്ടതെന്നും, അവൾ വീട്ടിൽ പോവുകയാണെന്ന് പറഞ്ഞതായും മറുപടി. വേറെയെവിടെയെങ്കിലും അവൾ കിടന്നുറങ്ങുന്നുണ്ടായിരിക്കുമെന്ന് സുഹൃത്ത് പറഞ്ഞപ്പോൾ, ആയിരിക്കുമെന്ന് നാർഡെയും സമ്മതിച്ചു. പ്രീതിയെ ഏറെ മണിക്കൂറുകളായി കാണാത്തതിൽ തനിക്ക് ഭയം തോന്നുന്നുവെന്ന് സുഹൃത്ത് പറഞ്ഞപ്പോൾ, താനും അസ്വസ്ഥനാണെന്നായിരുന്നു നാർഡെ മെസേജ് അയച്ചത്.

തനിക്ക് അറിയാവുന്ന ഒരുപുരുഷനൊപ്പമാണ് പ്രീതി ശനിയാഴ്ച ഹോട്ടലിൽ കഴിഞ്ഞതെന്ന് ന്യൂസൗത്ത് വെയ്ൽസ് പൊലീസ് വക്താവ് വ്യക്തമാക്കി. ഞായറാഴ്ച 11 മണിക്ക് കുടുംബവുമായി അവൾ ഫോണിൽ സംസാരിച്ചിരുന്നു. പ്രഭാത ഭക്ഷണം കഴിക്കാൻ വൈകിയെന്നും അത് കഴിച്ചിട്ട് താൻ പെൻ റിത്തിലേക്ക് പോകുമെന്നും ഫോണിൽ പറഞ്ഞു. എന്നാൽ, അന്ന് രാത്രി അവൾ മടങ്ങിയില്ല. ഇതോടെ നേപിയിൻ പൊലീസ ഏരിയ കമാൻഡിൽ കുടുംബം പരാതി നൽകി. പ്രീതിയെ കണ്ടെത്തുന്നതിനായി ഫേസ്‌ബുക്ക് പേജും തുറന്നു. അതേസമയം, ഞായറാഴ്ച വൈകുന്നേരം നാർഡെ ഒരു വലിയ ഭാരമേറിയ സ്യൂട്ട്‌കെയ്‌സ് കാറിന്റെ ബൂട്ടിൽ പോർട്ടറുടെ സഹായത്തോടെ കയറ്റുന്നത് ഹോട്ടലിന്റെ സിസിടിവി ദൃശ്യങ്ങളിൽ പതിഞ്ഞിട്ടുണ്ട്. ഈ സ്യൂട്ട് കെയ്‌സിലാണ് പ്രീതിയുടെ മൃതദേഹം കണ്ടെത്തിയതെന്ന് കരുതുന്നു. സിഡ്‌നിയുടെ കിഴക്കൻ പ്രാന്ത പ്രദേശത്ത് ചൊവ്വാഴ്‌ച്ചയോടെ പ്രീതിയുടെ കാർ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയിരുന്നു. ഇതിൽ നടത്തിയ പരിശോധനയിലാണ് സ്യൂട്ട് കെയ്സിൽ പ്രീതിയുടെ മൃതദ്ദേഹം കണ്ടെത്തിയത്. മൃതദ്ദേഹത്തിൽ ആഴത്തിൽ കുത്തേറ്റ പാടുകളുമുണ്ട്.

ശനിയാഴ്ച രാത്രിയിൽ ഇരുവരും സന്തോഷത്തോടെ ഡെന്റൽ സമ്മേളനം നടന്ന സേംലെ ഡെൻന്റൽ ഹോട്ടലിന്റെ ലോബിയിൽ ശനിയാഴ്ച രാത്രി സംസാരിച്ചുനിൽപ്പുണ്ടായിരുന്നു, പൊതുസുഹൃത്തായ സഹപ്രവർത്തകൻ ഓർമിച്ചു. രാത്രി ഏഴു മണിക്കു കോൺഫറൻസ് തീരുന്നതു വരെ രണ്ടുപേരും ഹോട്ടലിലുണ്ടായിരുന്നു. വളരെനാളായി ഇവരുടെ ബന്ധത്തെപ്പറ്റി അറിയാം. മറ്റുപലർക്കും അറിയാം. എന്നാൽ, കോൺഫറൻസിനു പിന്നാലെ ഹർഷവർധൻ ഫേസ്‌ബുക്ക് അക്കൗണ്ട് ഡിലീറ്റ് ചെയ്തതിൽ അത്ഭുതം തോന്നി, സുഹൃത്ത് പറഞ്ഞു.

കൂടുക്കാഴ്ചയ്ക്കു മണിക്കൂറുകൾക്കുശേഷം പുലർച്ച 2.15ന് സിഡ്‌നി സ്റ്റ്രാൻഡ് ആർക്കേഡിലെ മക്‌ഡൊണാൾഡ്‌സിലെ സിസിടിവിയിൽ പ്രീതിയുടെ ദൃശ്യങ്ങൾ പതിഞ്ഞിട്ടുണ്ട്. കൗണ്ടറിൽ നിന്നിരുന്ന പ്രീതി കുറച്ചുസമയം പിന്നിട്ടപ്പോൾ ഒറ്റയ്ക്കു പുറത്തിറങ്ങുകയും മാർക്കറ്റ് സ്ട്രീറ്റിലേക്കു നടന്നു പോകുന്നതുമാണു ദൃശ്യത്തിലുള്ളത്. 5 മിനിറ്റ് കഴിഞ്ഞുള്ള മറ്റൊരു ദൃശ്യത്തിൽ പ്രീതി ഒരു ഹോട്ടലിലേക്കു കയറിപോകുന്നതും കാണാം.

ജോർജ് സ്ട്രീറ്റിലെ മക് ഡോണാൾഡ് റസ്റ്റോറന്റിലാണ് ഇവരെ അവസാനമായി കണ്ടതെന്ന് പൊലീസ് പറയുന്നു. മക്ഡോമാൾഡ് ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങളിൽ പ്രിതി നിൽക്കുന്നതിന്റെ ചിത്രങ്ങളും ഇതിനിടെ പുറത്ത് വന്നിരുന്നു. ചൊവ്വാഴ്ച രാത്രി ഒൻപതരക്ക് ഇവരുടെ കാർ കിങ്‌സ്‌ഫോർഡിലെ സെട്രച്ചൻ സ്ട്രീറ്റ് റോഡരികിൽ നിർത്തിയിട്ട നിലയിൽ കണ്ടെത്തി. പ്രീതിയുടെ മൃതദേഹം കണ്ടെത്തിയതിന് ഏതാണ്ട് 340 കിലോമീറ്റർ മാറിയാണു ഡോ. ഹർഷവർധൻ നാർഡെ മരിച്ചുകിടന്നത്. ഹർഷവർധൻ ഓടിച്ച ബിഎംഡബ്ല്യു കാർ ന്യൂ ഇംഗ്ലണ്ട് ഹൈവേയിൽ ട്രക്കിൽ ഇടിച്ചുണ്ടായ അപകടത്തിലാണു മരണം സംഭവിച്ചത്. മുൻ കാമുകിയെ കാണാനില്ലെന്നു പരാതി വന്നതിന്റെ തൊട്ടടുത്ത ദിവസമായിരുന്നു ഹർഷവർധന്റെ വാഹനാപകടമെന്നു ന്യൂ സൗത്ത് വെയിൽസ് പൊലീസ് പറയുന്നു.

കാറിൽ ഒളിപ്പിച്ച പ്രീതിയുടെ മൃതദേഹം കണ്ട സ്ഥലത്തുനിന്ന് 340 കിലോമീറ്റർ ദൂരെയായി നാർഡെ അപകടത്തിൽപ്പെട്ടു മരിച്ചതു മനഃപൂർവമെന്നാണു പൊലീസ് കരുതുന്നത്. പ്രീതിയുടെ ദുരൂഹമരണത്തിൽ തന്റെ പങ്കു കണ്ടുപിടിക്കാതിരിക്കാൻ ആലോചിച്ചുറപ്പിച്ച അപകടമരണമാണ് ഹർഷവർധന്റേതെന്നാണു നിഗമനം. ടാംവർത്തിൽനിന്നു സിഡ്‌നിയിലേക്കു 400 കിലോമീറ്റർ യാത്ര ചെയ്തു തുടർപഠനത്തിനെന്ന പേരിൽ ഹർഷവർധൻ എത്തിയതിന്റെ പ്രധാന ഉദ്ദേശ്യം പ്രീതിയെ കാണുക എന്നതായിരിക്കണമെന്നും പൊലീസ് സംശയിക്കുന്നു.

മറ്റൊരാളെ പരിചയപ്പെട്ടെന്നും അയാളുമായുള്ള ബന്ധം ഗൗരവമുള്ളതാണെന്നും ഹർഷവർധനെ പ്രീതി അറിയിച്ചെന്നും് 'ദ് ഡൈലി ടെലഗ്രാഫ്' റിപ്പോർട്ട് ചെയ്തു. 'ഞാൻ പോവുകയാണ്. നീയും അങ്ങനെ ചെയ്യണമെന്ന് ആഗ്രഹിക്കുന്നു' എന്നൊരു സന്ദേശം പ്രീതി ഹർഷവർധനു കൈമാറി.ഇരുവരും നിരവധി സന്ദേശങ്ങൾ മൊബൈൽ ഫോണിലൂടെ കൈമാറി. എന്നാൽ, ഹർഷവർഡൻ നാർഡെയ്ക്ക് കുറ്റകൃത്യങ്ങളുടെ പശ്ചാത്തലമോ ചരിത്രമോ ഹർഷവർധന് ഇല്ലാത്തത് പൊലീസിനെ കുഴയ്ക്കുന്നുമുണ്ട്.

ഞായറാഴ്ച രാവിലെ 11.06ന് വന്ന ഫോൺകോളിന് ശേഷവും കൈകുന്നേരം മരണത്തനും ഇടയിൽ എന്തുസംഭവിച്ചു? ഇക്കാര്യമാണ് അന്വേഷണ ഉദ്യോഗസ്ഥർ തിരയുന്നത്. മാർക്കറ്റ് സ്ര്ട്രീറ്റിൽ സ്വിസോട്ടൽ സിഡ്‌നിയിലെ നാർഡെയുടെ മുറിയിലാണ് പ്രീതി കൊല്ലപ്പെട്ടതെന്നാണ് പൊലീസ് കരുതുന്നത്. ഈ ആഡംബര ഹോട്ടലിലാണ് മറ്റുപല ഡെന്റിസ്റ്റുകളും തങ്ങിയിരുന്നത്. ഞാൻ മാറി ...നീയും അതുതന്നെ ചെയ്യണമെന്ന് പ്രീതി പറഞ്ഞെങ്കിലും അതുവയ്ക്കാതെയാണ് ടാംവർത്തിൽ നിന്ന് 400 കിലോമീറ്റർ സഞ്ചരിച്ച് ഹർഷവർദ്ധൻ നാഡെ എത്തിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP