Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കൊടുമണിൽ വോളിബോൾ കളിക്കാരിയെ റബർ തോട്ടത്തിലിട്ട് പീഡിപ്പിച്ച പരിശീലകൻ ഡിവൈഎഫ്‌ഐ പ്രവർത്തകൻ; എടിഎം അടിച്ചു തകർത്തത് അടക്കം കേസുകളിൽ പ്രതി; ക്രിമിനൽ പശ്ചാത്തലം ഉണ്ടായിട്ടും ഇഎംഎസ് കായിക അക്കാദമിയുടെ ചുമതല കൊടുത്തു; പ്രമോദ് എം പിള്ള പിടിയിൽ: പ്രക്ഷോഭവുമായി കോൺഗ്രസ്

കൊടുമണിൽ വോളിബോൾ കളിക്കാരിയെ റബർ തോട്ടത്തിലിട്ട് പീഡിപ്പിച്ച പരിശീലകൻ ഡിവൈഎഫ്‌ഐ പ്രവർത്തകൻ; എടിഎം അടിച്ചു തകർത്തത് അടക്കം കേസുകളിൽ പ്രതി; ക്രിമിനൽ പശ്ചാത്തലം ഉണ്ടായിട്ടും ഇഎംഎസ് കായിക അക്കാദമിയുടെ ചുമതല കൊടുത്തു; പ്രമോദ് എം പിള്ള പിടിയിൽ: പ്രക്ഷോഭവുമായി കോൺഗ്രസ്

ശ്രീലാൽ വാസുദേവൻ

പത്തനംതിട്ട: വോളിബോൾ കളിക്കാരിയെ പീഡിപ്പിച്ച കേസിൽ ഡിവൈഎഫ്‌ഐ പ്രവർത്തകനായ പരിശീലകൻ അറസ്റ്റിൽ . ചൊവ്വാഴ്ച വൈകിട്ടാണ് പീഡനം നടന്നത്. ബുധനാഴ്ച പെൺകുട്ടി പത്തനംതിട്ട വനിതാ സ്റ്റേഷനിൽ പരാതി നൽകുകയും ജാമ്യമില്ലാ വകുപ്പിട്ട് എഫ്‌ഐആർ രജിസ്റ്റർ ചെയ്യുകയും ചെയ്തു. ഇയാളെ പിന്നീട് പൊലീസ് പിടികൂടി

കൊടുമൺ പഞ്ചായത്ത് സ്റ്റേഡിയത്തിനോട് ചേർന്ന് പ്രവർത്തിക്കുന്ന ഇഎംഎസ് അക്കാദമിയിലെ പരിശീലകനായ പ്രമോദ് എം പിള്ള(36)യാണ് കേസിലെ പ്രതി. മഴ നനയാതിരിക്കാൻ ഇരുവരും ഒരിടത്ത് കയറി നിന്നുവെന്നും അപ്പോൾ തന്റെ മൊബൈൽ ഫോണും വാങ്ങി പ്രമോദ് പോയെന്നുമാണ് പൊലീസിന് പെൺകുട്ടി നൽകിയിരിക്കുന്ന മൊഴി. മൊബൈൽ ഫോൺ തിരികെ വാങ്ങാൻ ചെന്നപ്പോൾ തൊട്ടടുത്തുള്ള ആളൊഴിഞ്ഞ റബർ തോട്ടത്തിലിട്ട് ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നുവത്രേ. 376 വകുപ്പിട്ടാണ് കേസ് എടുത്തിട്ടുള്ളത്.

കൊടുമൺ പഞ്ചായത്തിൽ സിപിഎം നിയന്ത്രണത്തിലാണ് ഇഎംഎസ് കായിക അക്കാഡമി പ്രവർത്തിക്കുന്നത്. മുൻപ് എടിഎം അടിച്ചു തകർത്ത കേസിൽ അടക്കം പ്രമോദ് പ്രതിയാണെന്ന് പറയുന്നു. കേസെടുത്ത് ദിവസങ്ങൾ കഴിഞ്ഞിട്ടും പ്രമോദിനെ അറസ്റ്റ് ചെയ്യാൻ പൊലീസ് തയ്യാറായില്ലെന്നത് വിവാദമായിരുന്നു. പ്രതിഷേധം രൂക്ഷമായപ്പോൾ പിടികൂടുകയും ചെയ്തു.

അതേ സമയം, ഇയാൾക്കെതിരേ സമരവുമായി കോൺഗ്രസ് രംഗത്തു വന്നു കഴിഞ്ഞു. ഇഎംഎസ് അക്കാദമിയുടെ പരിശീലകൻ പീഡിപ്പിച്ച സംഭവത്തിന്റെ നിജസ്ഥിതി പുറത്തുകൊണ്ട് വരണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു. ക്രിമനൽ പശ്ചല്ലാത്തലമുള്ള പാർട്ടി പ്രവർത്തകരെയാണ് അക്കാദമിയിൽ പരിശീലനത്തിനായി എടുത്തിട്ടുള്ളത്. പ്രതി മുൻപും ക്രിമിനൽ കേസ്സിൽ ഉൾപ്പെട്ടിട്ടുണ്ട്. പാർട്ടി പ്രവർത്തകൻ എന്ന മാനദണ്ഡം ഉള്ളതുകൊണ്ട് ഏത് ക്രിമിനൽ കുറ്റവാളികളെയും അക്കാഡമിയിൽ സിപിഎം ഉൾപ്പെടുത്തുകയാണ്.

പ്രതി ഡിവൈഎഫ്‌ഐ പ്രവർത്തകനാണ്. അക്കാദമിയുടെ പേരിൽ സാമ്പത്തിക ദുർവിനിയോഗവും നടക്കുന്നുണ്ട്. പ്രതിയെ സംരക്ഷിക്കാൻ പാർട്ടി ഓഫീസിൽ ചർച്ച നടന്നുവെന്നും കോൺഗ്രസ് മണ്ഡലം കമ്മറ്റി ആരോപിച്ചു. കൊടുമൺ പൊലീസ് സ്റ്റേഷനിലേക്ക് കോൺഗ്രസ് നടത്തിയ മാർച്ച് ഡിസിസി പ്രസിഡന്റ് ബാബു ജോർജാണ് ഉദ്ഘാടനം ചെയ്തത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP