Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

വിവാഹ ബന്ധം വേർപിരിഞ്ഞ് നിന്ന കൂട്ടുകാരന്റെ ഭാര്യയെ തോക്കിൻ മുനയിൽ നിർത്തി പീഡിപ്പിച്ചു; ആദ്യ ഭാര്യയുടെ മരണത്തിൽ ദുരൂഹത നിലനിൽക്കെ രണ്ടാം പ്രണയം; രണ്ടാം ഭാര്യയുടെ ആത്മഹത്യയിലും പ്രതി ചേർത്ത് കേസ്; വഴയിലയിൽ സ്‌കൂട്ടർ യാത്രക്കാരിയെ തടഞ്ഞ് നിർത്തി മാലപൊട്ടിച്ച് പട്ടാപ്പകൽ; ബാപ്പയുടെ ഇറച്ചിക്കടയിലെ സ്ഥിര സാന്നിധ്യം `പോത്ത്` എന്ന ഇരട്ടപ്പേരും നൽകി; മാമിയുടെ മകൻ വെട്ടി വീഴ്‌ത്തിയ പോത്ത് ഷാജി സിനിമാക്കഥകളെ അനുസ്മരിപ്പിച്ച വില്ലൻ

വിവാഹ ബന്ധം വേർപിരിഞ്ഞ് നിന്ന കൂട്ടുകാരന്റെ ഭാര്യയെ തോക്കിൻ മുനയിൽ നിർത്തി പീഡിപ്പിച്ചു; ആദ്യ ഭാര്യയുടെ മരണത്തിൽ ദുരൂഹത നിലനിൽക്കെ രണ്ടാം പ്രണയം; രണ്ടാം ഭാര്യയുടെ ആത്മഹത്യയിലും പ്രതി ചേർത്ത് കേസ്; വഴയിലയിൽ സ്‌കൂട്ടർ യാത്രക്കാരിയെ തടഞ്ഞ് നിർത്തി മാലപൊട്ടിച്ച് പട്ടാപ്പകൽ; ബാപ്പയുടെ ഇറച്ചിക്കടയിലെ സ്ഥിര സാന്നിധ്യം `പോത്ത്` എന്ന ഇരട്ടപ്പേരും നൽകി; മാമിയുടെ മകൻ വെട്ടി വീഴ്‌ത്തിയ പോത്ത് ഷാജി സിനിമാക്കഥകളെ അനുസ്മരിപ്പിച്ച വില്ലൻ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ഷാജി എന്ന പേര് കേട്ടാൽ അറിഞ്ഞുകൂടെ ഗുണ്ടയാണ് എന്ന്? ബെസ്റ്റ് ആക്ടർ എന്ന ചിത്രത്തിൽ സംവിധായകൻ ലാൽ അവതരിപ്പിച്ച കഥാപാത്രമായ വണ്ടിപ്പേട്ട ഷാജി പറയുന്ന ഈ ഡയലോഗ് അത്‌പൊലെ ചേരും കഴിഞ്ഞ ദിവസം കൊല്ലപ്പെട്ട കുപ്രസിദ്ധ ഗുണ്ട പോത്ത് ഷാജിയുടെ കാര്യത്തിൽ. സംഭവത്തിൽ പോത്ത് ഷാജിയുടെ പിതൃസഹോദരിയുടെ മകൻ സജീദ് അറസ്റ്റിലാവുകയും ചെയ്തു.മദ്യശാലയിലുണ്ടായ തർക്കത്തിന്റെ തുടർച്ചയാണ് ആക്രമണത്തിൽ കലാശിച്ചതെന്ന് പൊലീസ് പറഞ്ഞു. കൊലപാതകത്തിനു പ്രേരകമായ മറ്റെന്തെങ്കിലും കാരണമുണ്ടോ എന്നതു പൊലീസ് പരിശോധിക്കുന്നുണ്ട്.

വെള്ളിയാഴ്ച രാത്രി തേവൻപാറയിലെ വീട്ടിലെത്തിയ ഷാജിയെ പിന്തുടർന്നെത്തിയാണു സജീദ് വെട്ടിയത്. തലയുടെ ഇടതു ഭാഗത്തു മുഖത്തും മാരകമായി വെട്ടേറ്റ ഷാജിയെ രാത്രി തന്നെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ചു. ഇന്നലെ ഉച്ചയ്ക്ക് രണ്ടിന് മരിച്ചു. മൃതദേഹം മെഡിക്കൽ കോളജ് മോർച്ചറിയിൽ. പോസ്റ്റ് മോർട്ടം ഇന്ന് ആണ് നടത്തി ബന്ധുക്കൾക്ക് വിട്ടുകൊടുത്തത്.സിനിമകളിലെ ഗുണ്ടകളെ ഓർമ്മിപ്പിക്കുന്ന ശൈലിയാണ് പോത്ത് ഷാജിക്ക്. കൂട്ടുകാരന്റെ ഭാര്യയെ തോക്ക് ചൂണ്ടി ബലാൽസംഗം ചെയ്തതുമുതൽ പട്ടാപ്പകൽ വണടി തടഞ്ഞ് നിർത്തി യുവതിയുടെ മാല പൊട്ടിച്ച കേസ് വരെ ഉണ്ട് ഷാജിയുടെ പേരിൽ.

കൊലപാതകം, കൊലപാതക ശ്രമം , കൊള്ള , പിടിച്ചുപറി, മോഷണം, എന്നിങ്ങനെ നിരവധി കുറ്റകൃത്യങ്ങൾ ആണ് ഷാജിയുടെ പേരിൽ തിരുവനന്തപുരം ജില്ലയിലെ വിവിധ സ്റ്റേഷനുകളിൽ കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടായിരുന്നു. സിനിമയിലെ വില്ലൻ സ്റ്റൈൽ ജീവിതമായിരുന്നു ഷാജിയുടേത്. ഷാജിയുടെ ആദ്യ ഭാര്യയുടെ കൊലപാതകം ദുരൂഹമായിരുന്നു. പിന്നീട് കൂട്ടുകാരന്റെ ഭാര്യയെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി ബലാൽസംഗം ചെയ്തതും ഉൾപ്പടെ ഉള്ള കേസുകൾ ഇയാൾക്കെതിരെ ഉണ്ട്.

കൂട്ടുകാരനിൽ നിന്ന് വിവാഹമോചനം നേടിയ 28കാരിയായ യുവതി വാടകയ്ക്ക് താമസിക്കാനെത്തിയത ഷാജിയുടെ ഉടമസ്ഥതയിലുള്ള വീട്ടിലായിരുന്നു. ഇവിടെ വെച്ച് ഷാജി മദ്യപിച്ചെത്തി യുവതിയെ കീഴ്‌പ്പെടുത്താൻ ശ്രമിച്ചു. യുവതി അത് എതിർത്തപ്പോൾ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി പീഡിപ്പിക്കുകയും ആയിരുന്നു.

പ്രേമിച്ചു കൂട്ടിക്കൊണ്ടു വന്ന സ്ത്രീ ആത്മഹത്യ ചെയ്ത കേസിലും ഷാജി പ്രതിയാണ്. പല തവണ ആറു മാസം വീതം ഗുണ്ടാ ആക്റ്റ് പ്രകാരം ജയിൽവാസം അനുഭവിച്ചിട്ടുണ്ട്. പോത്തു വ്യാപാരിയായിരുന്നു പിതാവ് സൈനുലാബ്ദീൻ. അതിന്റെ തുടർച്ചയായാണ് പോത്ത് ഷാജിയെന്ന വിളിപ്പേര് വീണതും. വഴയിലയിൽ സ്‌കൂട്ടറിൽ വന്ന സ്ത്രീയെ തടഞ്ഞു നിർത്തി മാല പിടിച്ചുപറിച്ച കേസിലും പാലോട് പൊലീസുകാരനെ അറവുകത്തി കൊണ്ട് കുത്തിയ കേസിലും പുളിമൂട്ടിൽ വ്യവസായിയെ ആക്രമിച്ച കേസിലും ഇയാൾ പ്രതിയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP