Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

മുതലാളിയും തൊഴിലാളിയുമായി ആദ്യം കുടിച്ചു തീർത്തത് അര ലിറ്റർ മദ്യം; മതിവരാതെ ടൗണിൽ നിന്ന് പിന്നേയും വാങ്ങിയത് അര ലിറ്റർ; ഒരു പെഗ് കുടിച്ച് ബാക്കി ടെറസിൽ വച്ച് മടക്കം; ആർത്തി മൂത്ത് സജീവ് വീണ്ടുമെത്തിയപ്പോൾ കണ്ടത് ഒഴിഞ്ഞ കുപ്പിയും കുടിച്ച് പൂസായ പ്രസാദിനേും; എയർഗണിൽ തലയ്ക്കടിച്ച് വിശ്വസ്തന വകവരുത്തിയത് മദ്യലഹരിയിൽ; രക്ഷപ്പെടനായി ഒന്നും അറിയില്ലെന്ന ഭാവത്തിൽ അഭിനയവും; കോഴിഫാം ജീവനക്കാരന്റെ കൊലപാതകത്തിന് പിന്നിലുള്ളത് നിസ്സാര തർക്കം

മുതലാളിയും തൊഴിലാളിയുമായി ആദ്യം കുടിച്ചു തീർത്തത് അര ലിറ്റർ മദ്യം; മതിവരാതെ ടൗണിൽ നിന്ന് പിന്നേയും വാങ്ങിയത് അര ലിറ്റർ; ഒരു പെഗ് കുടിച്ച് ബാക്കി ടെറസിൽ വച്ച് മടക്കം; ആർത്തി മൂത്ത് സജീവ് വീണ്ടുമെത്തിയപ്പോൾ കണ്ടത് ഒഴിഞ്ഞ കുപ്പിയും കുടിച്ച് പൂസായ പ്രസാദിനേും; എയർഗണിൽ തലയ്ക്കടിച്ച് വിശ്വസ്തന വകവരുത്തിയത് മദ്യലഹരിയിൽ; രക്ഷപ്പെടനായി ഒന്നും അറിയില്ലെന്ന ഭാവത്തിൽ അഭിനയവും; കോഴിഫാം ജീവനക്കാരന്റെ കൊലപാതകത്തിന് പിന്നിലുള്ളത് നിസ്സാര തർക്കം

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി :കോതമംഗലം പോത്താനിക്കാട്ടെ കോഴിഫാം ജീവനക്കാരന്റെ കൊലപാതകത്തിന് പിന്നിൽ മദ്യ ലഹരി. പോത്താനിക്കാട്ടെ കോഴിഫാം ജീവനക്കാരനായ പ്രസാദിനെ ശനിയാഴ്ച പുലർച്ചെയാണു ഫാം ഉടമ സജീവന്റെ വീടിന്റെ ടെറസിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. നിസാര തർക്കത്തിന്റെ പേരിലുണ്ടായ ദാരുണ കൊലപാതകമാണ് ഇത്. സജീവൻ ഉപയോഗിച്ചിരുന്ന തോക്ക് തകർന്ന നിലയിൽ മൃതദേഹത്തിനടുത്തു കണ്ടെത്തിയിരുന്നു. സംശയത്തെ തുടർന്ന് പൊലീസ് കസ്റ്റഡിയിലെടുത്ത സജീവനെ ചോദ്യം ചെയ്തതോടെയാണ് സത്യം പുറത്തു വന്നത്.

സജീവന്റെ കൃഷിയിടത്തിലെ സഹായിയായിരുന്നു പ്രസാദ്. തൊഴിലാളി, മുതലാളി വേർതിരിവൊന്നും കൊല്ലപ്പെട്ട പ്രസാദിനും സജീവനുമിടയിൽ ഉണ്ടായിരുന്നില്ല. അടുപ്പം കൊപാതകത്തിലേക്ക് വഴി മാറുകയായിരുന്നു. ഒന്നിച്ചുള്ള മദ്യപാനം പതിവായിരുന്നു. വെള്ളിയാഴ്ചയും ഇരുവരും ഒന്നിച്ചു മദ്യപിക്കാനിരുന്നു. വൈകുന്നേരമായപ്പോഴേക്കും അര ലീറ്റർ മദ്യം രണ്ടുപേരും കൂടി കുടിച്ചു. ടൗണിൽ നിന്ന് അര ലീറ്റർ മദ്യം കൂടി വാങ്ങി വന്നു. ഇതിൽ നിന്ന് ഓരോ പെഗ് ഇരുവരും കുടിച്ചു. ബാക്കി വന്ന മദ്യം ടെറസിനു മുകളിൽ വച്ച ശേഷം വീട്ടിൽ പൊയ്‌ക്കൊള്ളാൻ സജീവൻ പ്രസാദിനോടു പറഞ്ഞു.

പ്രസാദിനെ യാത്രയാക്കിയ ശേഷം രാത്രിയേറെ വൈകി സജീവൻ വീണ്ടും മദ്യപിക്കാനായി ടെറസിലേക്കു വന്നു. പക്ഷേ അവിടെ സജീവൻ കണ്ടതു ടെറസിൽ കിടക്കുന്ന പ്രസാദിനെയാണ്. വീട്ടിൽ പോയിട്ട് എന്തിനു മടങ്ങിയെത്തിയെന്നു സജീവൻ ചോദിച്ചു. ബാക്കിയുണ്ടായിരുന്ന മദ്യം കുടിക്കാൻ വന്നതാണെന്നു മറുപടി. താൻ കുടിക്കാൻ വച്ചിരുന്ന മദ്യം പ്രസാദ് കുടിച്ചു തീർത്തെന്നറിഞ്ഞതോടെ പ്രശ്‌നം തുടങ്ങി. ടെറസിൽ നിന്നിറങ്ങി സജീവൻ വീട്ടിൽനിന്ന് എയർഗണുമായി മടങ്ങിയെത്തി. എയർഗണിന്റെ പാത്തികൊണ്ട് പ്രസാദിന്റെ തലയിലും മുഖത്തും ആഞ്ഞടിച്ചു. പ്രസാദ് തൽക്ഷണം മരിച്ചു. എയർഗൺ രണ്ടായി ഒടിഞ്ഞു.

കൊല്ലാനുദ്ദേശിച്ചായിരുന്നില്ല അടിച്ചതെന്നാണു സജീവൻ പൊലീസിനോടു പറഞ്ഞത്. പ്രസാദ് മരിച്ചെന്ന് ഉറപ്പിച്ചതോടെ രക്ഷപ്പെടാനായി കള്ളക്കഥ പറഞ്ഞു. പ്രസാദും സജീവനും മറ്റൊരു സുഹൃത്തും ചേർന്ന് ശനിയാഴ്ച പുലർച്ചെ രാജാക്കാടുള്ള സജീവന്റെ തോട്ടത്തിൽ പോകാൻ നേരത്തേ തീരുമാനിച്ചിരുന്നു. ഇതിനായി സമീപവാസിയായ രഞ്ജിത് എന്നയാളുടെ ഓട്ടോറിക്ഷയോടു വരാനും പറഞ്ഞിരുന്നു. പ്രസാദ് മരിച്ചതറിയാതെ ശനിയാഴ്ച പുലർച്ചെ സജീവന്റെ വീട്ടിൽ ഓട്ടോറിക്ഷയുമായി രഞ്ജിത് എത്തി.

രഞ്ജിത്തിനോട് തലേരാത്രിയിൽ നടന്ന സംഭവങ്ങളൊന്നും സജീവൻ പറഞ്ഞില്ല. തയാറായി നിൽക്കാൻ പ്രസാദിനോടു വിളിച്ചുപറയാൻ നിർദ്ദേശിച്ചു. രഞ്ജിത് പ്രസാദിന്റെ ഫോണിലേക്കു വിളിച്ചു. ഫോണിൽ കിട്ടാതായതോടെ പ്രസാദ് ടെറസിൽ കിടന്ന് ഉറങ്ങിയിട്ടുണ്ടാവുമെന്നും അവിടെ നോക്കാമെന്നും സജീവൻ പറഞ്ഞു. തുടർന്ന് രഞ്ജിത്തിനെയും കൂട്ടി ഒന്നുമറിയാത്തതു പോലെ ടെറസിലേക്കു കയറി. അപ്പോൾ കണ്ടത് മരിച്ച് കിടക്കുന്ന പ്രസാദിനേയും. തനിക്കനുകൂലമായി തെളിവുകൾ സൃഷ്ടിക്കാനായിരുന്നു സജീവന്റെ ശ്രമം.

എന്നാൽ പൊലീസിന്റെ വിശദമായ ചോദ്യം ചെയ്യലിൽ പിടിച്ചു നിൽക്കാനാവാതെ എല്ലാം തുറന്നു പറയേണ്ടി വന്നു. രഞ്ജിത്തിന്റെ കൃത്യമായ മൊഴിയും രാത്രിയിൽ വീടിന്റെ ടെറസിനു മുകളിൽ ബഹളം കേട്ടെന്ന സജീവന്റെ ഭാര്യയുടെ മൊഴിയുമാണു നിർണായകമായത്. ആലുവ എഎസ്‌പി എം.ജെ.സോജൻ, പോത്താനിക്കാട് സിഐ സുരേഷ്‌കുമാർ എന്നിവരുടെ നേതൃത്വത്തിലാണു കേസ് അന്വേഷിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP