Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Dec / 202002Wednesday

ശരീരത്തിൽ ഉള്ളത് വീഴ്ചയിൽ ഉണ്ടായ ചെറിയ മുറിവുകൾ മാത്രമാണെന്നും അസ്വാഭാവികമായി ഒന്നും കണ്ടെത്താനായില്ലെന്നും പോസ്റ്റുമോർട്ടം റിപ്പോർട്ട്; ഡോഗ് സ്ക്വാഡും ഫോറൻസിക് വിദഗ്ധരുമെത്തി തെളിവുകൾ ശേഖരിച്ചത് ജില്ലാ പൊലീസ് മേധാവി കെ ജി സൈമൺ സംഭവ സ്ഥലം സന്ദർശിച്ചതിന് പിന്നാലെയും; സന്യാസിനി വിദ്യാർത്ഥിനി ദിവ്യ പി ജോണിനെ തിരുവല്ല പാലിയേക്കര ബസേലിയസ് മഠത്തിലെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത ഏറുന്നു

ശരീരത്തിൽ ഉള്ളത് വീഴ്ചയിൽ ഉണ്ടായ ചെറിയ മുറിവുകൾ മാത്രമാണെന്നും അസ്വാഭാവികമായി ഒന്നും കണ്ടെത്താനായില്ലെന്നും പോസ്റ്റുമോർട്ടം റിപ്പോർട്ട്; ഡോഗ് സ്ക്വാഡും ഫോറൻസിക് വിദഗ്ധരുമെത്തി തെളിവുകൾ ശേഖരിച്ചത് ജില്ലാ പൊലീസ് മേധാവി കെ ജി സൈമൺ സംഭവ സ്ഥലം സന്ദർശിച്ചതിന് പിന്നാലെയും; സന്യാസിനി വിദ്യാർത്ഥിനി ദിവ്യ പി ജോണിനെ തിരുവല്ല പാലിയേക്കര ബസേലിയസ് മഠത്തിലെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത ഏറുന്നു

മറുനാടൻ മലയാളി ബ്യൂറോ

തിരുവല്ല : പാലിയേക്കര കന്യാസ്ത്രീ മഠത്തിലെ സന്യാസിനി വിദ്യാർത്ഥിനിയുടേത് മുങ്ങിമരണമെന്ന് പ്രാഥമിക റിപ്പോർട്ട്. ശരീരത്തിൽ ഉള്ളത് വീഴ്ചയിൽ ഉണ്ടായ ചെറിയ മുറിവുകൾ മാത്രമാണെന്നും അസ്വാഭാവികമായി ഒന്നും കണ്ടെത്താനായില്ലെന്നും പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ പറയുന്നു. ഇന്നലെയാണ് ചുങ്കപ്പാറ സ്വദേശിനിയായ ദിവ്യ പി ജോണിനെ കന്യാസ്ത്രീ മഠത്തിലെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. തിരുവല്ല പാലിയേക്കര ബസേലിയസ് മഠത്തിലായിരുന്നു സംഭവം. വ്യാഴാഴ്ച രാവിലെ പതിനൊന്നരയോടെ ദിവ്യ കിണറ്റിൽ ചാടുകയായിരുന്നുവെന്നാണ് മഠത്തിലെ മറ്റ് കന്യാസ്ത്രീകളുടെ മൊഴി. തുടർന്ന് ഫയർഫോഴ്‌സ് സംഘമെത്തി മൃതദേഹം പുറത്തെടുക്കുകയായിരുന്നു. പ്ലസ് ടു വിദ്യാഭ്യാസത്തിന് ശേഷം കഴിഞ്ഞ അഞ്ച് വർഷമായി മഠത്തിലെ അന്തേവാസിയായി സന്യാസ പഠനത്തിലായിരുന്നു ദിവ്യ.

അതേസമയം, ദിവ്യ പി ജോണിനെ മഠത്തിനോട് ചേർന്ന കിണറ്റിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹതകളേറുന്നു. സംഭവം സംബന്ധിച്ച് സംസ്ഥാന വനിതാ കമ്മിഷൻ ജില്ലാ പൊലീസ് മേധാവിയോട് റിപ്പോർട്ട് തേടി. മരണത്തിന് പിന്നിലെ ദുരൂഹതകളുെടെ കുരുക്കൊഴിക്കാനുറച്ച് പൊലീസും. ജില്ലാ പൊലീസ് മേധാവിയും കൂടത്തായി കേസിലെ ഹീറോയുമായ ജില്ലാ പൊലീസ് മേധാവി കെ ജി സൈമൺ സംഭവ സ്ഥലം സന്ദർശിച്ചതിന് പിന്നാലെ ഡോഗ് സ്ക്വാർഡും ഫോറൻസിക് വിദഗ്ധരുമെത്തി തെളിവുകൾ ശേഖരിച്ചു. മലങ്കര കത്തോലിക്ക സഭയുടെ അധീനതയിലുള്ള തിരുവല്ല പാലിയേക്കര ബസീലിയൻ സിസ്റ്റേഴ്സ് മഠത്തിെലെ അഞ്ചാം വർഷ വിദ്യാർത്ഥിനിയും സി ആർ പി എഫ് ഹൈദരാബാദ് യൂണിറ്റിലെ ഉദ്യോഗസ്ഥനും ചുങ്കപ്പാറ തടത്തേ മലയിൽ പള്ളിക്കപ്പറമ്പിൽ വീട്ടിൽ ജോൺ ഫിലിപ്പോസ് - കൊച്ചുമോൾ ദമ്പതികളുടെ മകളുമാണ് ദിവ്യ പി ജോൺ (21).

മരണപ്പെട്ട ദിവ്യയുടെ ശരീരത്തിന്റെ വ്യാസവും മൃതദേഹം കാണപ്പെട്ട കിണറിന്റെ ഇരുമ്പ് മേൽ മൂടിയുടെ അടപ്പിന്റെ വ്യാസവും പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. ഫോറൻസിക് സംഘത്തിന്റെ റിപ്പോർട്ട് കൂടി ലഭിച്ചാലേ സംഭവം സംബന്ധിച്ച കാര്യങ്ങളിൽ വ്യക്തത വരുത്താനാകു എന്നാണ് തിരുവല്ല സി ഐ അറിയിച്ചത്. കോട്ടയം മെഡിക്കൽ കോളേജ് ആശുപതിയിൽ പൊലീസ് സർജ്ജന്റെ നേതൃത്വത്തിൽ നടന്ന പോസ്റ്റ്മോമോർട്ടത്തിൽ ദിവ്യയുടേത് മുങ്ങിമരണമാണെന്നാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. വ്യാഴാഴ്ച രാവിലെയാണ് സംഭവം നടന്നത്. മഠത്തിെലെ പതിവ് പ്രാർത്ഥനാ ചടങ്ങുകൾക്ക് ശേഷം പഠന ക്ലാസ് നടക്കവേ മുറിവിട്ടിറങ്ങി പുറത്തുപോയ ദിവ്യ കെട്ടിടത്തിനോട് ചേർന്നുള്ള മുപ്പതടിയോളം താഴ്ചയുള്ള കിണറ്റിലേക്ക്ചാടുകയായിരുന്നുവെന്നാണ് മഠത്തിലെ മറ്റ് കന്യാസ്ത്രീകൾ പൊലീസിൽ നൽകിയിരിക്കുന്ന മൊഴി.

രാവിലെ പതിനൊന്നേകാലോടെയാണ് ദിവ്യ കിണറ്റിൽ ചാടിയെതെന്നാണ് മൊഴിയിൽ പറയുന്നത്. കിണറിന്റെ ഇരുമ്പ് മേൽ മൂടിയുടെ ഒരു ഭാഗം തുറന്ന് കിണറ്റിലേക്ക് ചാടുകയായിരുന്നുവെന്നും ദൃക്സാക്ഷിയായ സിസ്റ്റർ മൊഴി നൽകിയിട്ടുണ്ട്. മഠത്തിലെ മദർ സുപ്പീരിയർ സിസ്റ്റർ ജോൺസിയാണ് 11.45 ഓടെ പൊലീസിൽ വിവരമറിയിച്ചത്. പൊലീസിൽ നിന്നും ലഭിച്ച വിവരമനുസരിച്ച് 12 മണിയോടെ ഫയർഫോഴ്സ് സംഘമെത്തി മൃതദേഹം പുറത്തെടുക്കുകയായിരുന്നു. ഫയർ ഫോഴ്സ് സംഘമെത്തും മുമ്പ് ആംബുലൻസ് മഠത്തിൽ എത്തിയതും മഠത്തിെന്റെ ഉടമസ്ഥതയിലുള്ള പുഷ്പഗിരി ആശുപത്രിയിലേക്ക് കൊണ്ടുപോയതും സംഭവത്തിലെ ദുരൂഹത വർദ്ധിപ്പിക്കുന്നതായ ആരോപണങ്ങളും ഇതിനിടെ ശക്തമാണ്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP