Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ദേശീയപാത വിരുദ്ധസമരത്തിലും ഗെയിൽ പ്രക്ഷോഭത്തിലും കർമസമിതികളിൽ നുഴഞ്ഞുകയറി അജണ്ട നിശ്ചയിച്ച അനുഭവപരിചയം ഉപാധിയാക്കും; തീവ്രസലഫി ആശയക്കാരും പോപ്പുലർ ഫ്രണ്ട് അനുകൂലികളും സിപിഎമ്മിലും കോൺഗ്രസിലും മുസ്ലിം ലീഗിലും കടന്നുകയറാൻ സജീവശ്രമം തുടങ്ങി; പുതിയ നീക്കം ശ്രീലങ്കൻ സ്‌ഫോടനപരമ്പരയോടെ തീവ്രസംഘടനകളെ നിരോധിക്കുമെന്ന ഭയത്താൽ; നുഴഞ്ഞുകയറ്റം ബദൽ സംഘടനകൾ രൂപീകരിക്കും വരെയെന്നും ഇന്റലിജൻസ് ഏജൻസികൾ

ദേശീയപാത വിരുദ്ധസമരത്തിലും ഗെയിൽ പ്രക്ഷോഭത്തിലും കർമസമിതികളിൽ നുഴഞ്ഞുകയറി അജണ്ട നിശ്ചയിച്ച അനുഭവപരിചയം ഉപാധിയാക്കും; തീവ്രസലഫി ആശയക്കാരും പോപ്പുലർ ഫ്രണ്ട് അനുകൂലികളും സിപിഎമ്മിലും കോൺഗ്രസിലും മുസ്ലിം ലീഗിലും കടന്നുകയറാൻ സജീവശ്രമം തുടങ്ങി; പുതിയ നീക്കം ശ്രീലങ്കൻ സ്‌ഫോടനപരമ്പരയോടെ തീവ്രസംഘടനകളെ നിരോധിക്കുമെന്ന ഭയത്താൽ; നുഴഞ്ഞുകയറ്റം ബദൽ സംഘടനകൾ രൂപീകരിക്കും വരെയെന്നും ഇന്റലിജൻസ് ഏജൻസികൾ

രഞ്ജിത്ത് ബാബു

കണ്ണൂർ: തീവ്ര സലഫി ആശയക്കാരും പോപ്പുലർ ഫ്രണ്ട് അനുകൂലികളും സിപിഎം, കോൺഗ്രസ്സ, മുസ്ലിം ലീഗ് എന്നീ രാഷ്ട്രീയ പാർട്ടികളിൽ നുഴഞ്ഞു കയറാനുള്ള സജീവ ശ്രമം ആരംഭിച്ചതായി രഹസ്യാന്വേഷണ വിഭാഗത്തിന് സൂചന ലഭിച്ചു. നേരത്തെ തന്നെ ഇത്തരം നീക്കം ആരംഭിച്ചിരുന്നുവെങ്കിലും ശ്രീലങ്കൻ സ്ഫോടന സംഭവത്തോടെ പോപ്പുലർ ഫ്രണ്ട് ഉൾപ്പെടെയുള്ള തീവ്ര സംഘടനകളെ രാജ്യത്ത് നിരോധിക്കുമോ എന്ന ഭയത്താലാണ് മറ്റു രാഷ്ട്രീയ പാർട്ടികൾ കടന്നു കൂടാനുള്ള ശ്രമം നടത്തുന്നതെന്നാണ് വിവരം. പുതിയ ദേശീയ -അന്തർ ദേശീയ സാഹചര്യത്തിൽ ഇത്തരം സംഘടനകൾ നിരോധിക്കപ്പെടുമോ എന്ന ഭയത്താലാണ് മറ്റ് രാഷ്ട്രീയ പാർട്ടികളിൽ കടന്നു കൂടി രഹസ്യ പ്രവർത്തനത്തിന് പദ്ധതി ഇടുന്നത്. ഇത്തരം സംഘടനകളെ നിരോധിക്കാനുള്ള നടപടികളുടെ ഭാഗമായി കേന്ദ്ര ഏജൻസികൾ വിവരങ്ങൾ ശേഖരിച്ചു വരുന്നതായും സൂചനയുണ്ട്.

 മറ്റേതെങ്കിലും പേരുപയോഗിച്ച് ബദൽ സംഘടന രൂപീകരിക്കുന്നതുവരെ ഏതെങ്കിലും രാഷ്ട്രീയ സംഘടനകളിൽ ആശയം പുറത്ത് പ്രകടിപ്പിക്കാതെ കഴിയാനുള്ള നീക്കമാണ് നടക്കുന്നത്. നേരത്തെ ദേശീയ പാതാ വിരുദ്ധ സമരം, ഗെയിൽ സമരം തുടങ്ങിയ പ്രക്ഷോഭങ്ങളിൽ കർമ്മസമിതിയിൽ നുഴഞ്ഞു കയറി പ്രവർത്തിച്ച പരിചയം പോപ്പുലർ ഫ്രണ്ടിനുണ്ട്. മനുഷ്യാവകാശ സംഘടനകളിലും ഇവർ സജീവമായി പ്രവർത്തിച്ചിരുന്നു. ഇത്തരം അനുഭവത്തിന്റെ പശ്ചാത്തലത്തിൽ രാഷ്ട്രീയ സംഘടനകളിൽ അനുഭാവികളെ തിരുകി കയറ്റാൻ എളുപ്പത്തിൽ സാധിക്കുമെന്നാണ് അന്വേഷണ ഏജൻസികളുടെ കണക്കു കൂട്ടൽ.

ശ്രീലങ്കൻ സ്ഫോടനത്തിനുപയോഗിച്ച 'ട്രൈ അസറ്റോൺ ട്രൈ പെറോക്സൈഡ് (ടി.എ. ടി.പി.) ' എന്ന സ്ഫോടക വസ്തുക്കളുടെ സാന്നിധ്യം കേരളത്തിലെ ചില ഭാഗങ്ങളിലുണ്ടെന്ന സൂചനകളും വരുന്നുണ്ട്. എന്നാൽ ടി.എ.ടി.പി. പരിശോധനകളിൽ കണ്ടെത്താൻ പ്രയാസമാണെന്നാണ് വിവരം. ഈ പഴുതുപയോഗിച്ചാണ് തീവ്രവാദികൾ ടി.എ. ടി.പി. ഉപയോഗിക്കുന്നതും സംഭരിക്കുന്നതും. കേരളത്തിലെ തീവ്രവാദികളിൽ വിദ്യാസമ്പന്നരും ഐ.ടി. വിദഗ്ധരും ഒക്കെയുള്ള സാഹചര്യത്തിൽ ഇത്തരമൊരു സ്ഫോടക വസ്തു സംഭരിക്കപ്പെടാനുള്ള സാധ്യത ഏറെയാണ്.

ഇക്കാരണങ്ങളാൽ തന്നെ അന്വേഷണ ഏജൻസികൾ പോപ്പുലർ ഫ്രണ്ട് എസ്.ഡി.പി.ഐ. നേതാക്കളുടേതടക്കം ബാങ്ക് ഇടപാടുകൾ, ഭൂമി ഇടപാടുകൾ, വിദേശ യാത്രകൾ എന്നിവ സംബന്ധിച്ച വിവരങ്ങൾ ശേഖരിക്കുന്നുണ്ട്. കള്ളനോട്ട്, കുഴൽപണമിടപാടുകൾ, ആയുധ ശേഖരണം, ഒളി കേന്ദ്രങ്ങൾ എന്നിവയും അന്വേഷണ പരിധിയിലുണ്ട്. മലബാറിൽ നിന്നും ഏറ്റവും കൂടുതൽ ആളുകൾ ഇസ്ലാമിക് സ്റ്റേറ്റ്സിൽ എത്തിച്ചേർന്നത് പോപ്പുലർഫ്രണ്ട് ബന്ധമുള്ളവരാണ്. കാസർഗോഡു നിന്നും പോയവരിൽ തീവ്ര സലഫി വിഭാഗക്കാരാണ് ഏറെയുള്ളത്. എന്നാൽ പരമ്പരാഗത സുന്നി വിഭാഗങ്ങളിൽ പെട്ടവരോ മുസ്ലിം ലീഗിൽ പെട്ടവരോ ഇത്തരത്തിൽ തീവ്രനിലപാടിൽ വശംവദരായവരിൽ ഇല്ലെന്നാണ് ലഭിക്കുന്ന വിവരം.

മലബാറിൽ തന്നെ ആദ്യമായി ഐ.എസിൽ ചേക്കേറിയത് പാലക്കാട് സ്വദേശിയായ അബു താഹിറാണ്. പാലക്കാട്ടെ മാധ്യമ പ്രവർത്തകനായിരുന്ന ഇയാൾ 2014 ൽ ഖത്തറിലേക്ക് സ്ഥലംമാറ്റം വാങ്ങിയാണ് ഐ.എസിലേക്ക് എത്തിയത്. ഖത്തറിൽ നിന്നും ഉംറ ചെയ്യാൻ മക്കയിലേക്ക് പോകുന്നുവെന്നാണ് വീട്ടുകാരെ അറിയിച്ചത്. ഉംറ ചെയ്യാനെന്ന വ്യാജേന പിതാവിനേയും സഹോദരീ ഭർത്താവിനേയും ക്ഷണിച്ചു വരുത്തുകയും ചെയ്തു. നിർദ്ദേശിച്ച സ്ഥലത്ത് മണിക്കൂറുകളോളം പിതാവും ബന്ധുവും കാത്തു നിന്നെങ്കിലും താഹിറിനെ കാണാൻ കഴിഞ്ഞില്ല. താൻ തുർക്കിയിലെത്തിയെന്നും വിശുദ്ധ യുദ്ധത്തിന് പോവുകയാണെന്നും ഫോൺ വഴി അറിയിക്കുകയായിരുന്നു. ജപത്ത് -അൽ-നസ്റ എന്ന അൽ-ഖയ്ദയിലേക്കാണ് താഹിർ അന്ന് പോയത്. ഈ വിവരമറിഞ്ഞ പിതാവ് തളർന്ന് വീഴുകയായിരുന്നു. ഒരു വിധം നാട്ടിലെത്തിയ അദ്ദേഹം ഏറെക്കാലം മനം നൊന്താണ് കഴിഞ്ഞത്. പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയിലൂടെയാണ് അബു താഹിർ അൽ-ഖ്വയ്ദയിലെത്തിയത്. 2017 ഫെബ്രുവരിയിൽ ഇയാൾ സിറിയയിൽ വെച്ച് കൊല്ലപ്പെടുകയായിരുന്നു. ത്രിമുഖ യുദ്ധമായിരുന്നു അന്ന് സിറിയയിൽ നടന്നത്. തുടർന്ന് കോഴിക്കോട് സ്വദേശി ഷബീർ മംഗലശ്ശേരിയാണ് ഐ.എസിൽ ചേർന്ന രണ്ടാമൻ. കോഴിക്കോട് എൻ.ഐ. ടി.യിൽ പഠിച്ചു കൊണ്ടിരിക്കേ എസ്. ഡി.പി.ഐ. പ്രവർത്തകനായിരുന്നു ഷബീർ. തുടർന്നാണ് ഇസ്ലാമിക് സ്റ്റേറ്റ്സിലേക്ക് പോയതും അവിടെ വെച്ച് കൊല്ലപ്പെട്ടതും. തുടർന്ന് ഒരു ഡസനിലേറെ പേർ ഇസ്ലാമിക് സ്റ്റ്റേറ്റ്സിൽ ചേർന്നത് പോപ്പുലർ ഫ്രണ്ടുമായി ബന്ധമുള്ളവരായിരുന്നു. ശേഷിക്കുന്നവർ തീവ്ര സലഫി വിഭാഗക്കാരും.

കണ്ണൂർ വളപട്ടണത്തെ പോപ്പുലർ ഫ്രണ്ടിന്റെ സബ്ഡിവിഷൻ കൺവീനറായിരുന്നു മുഹമ്മദ് ഷമീർ. ഭാര്യയും മൂന്ന് മക്കളുമായി ഇയാൾ ഐ. എസിൽ ചേർന്നു. 20 ഉം 17 ഉം വയസ്സുള്ള രണ്ടാൺമക്കളും 12 വയസ്സായ മകളുമായാണ് ഇയാൾ പോയത്. ഷമീറും അവിടെ വെച്ച് കൊല്ലപ്പെടുകയായിരുന്നു. വളപട്ടണം മന്ന സ്വദേശിയായ അബ്ദുൾ മനാഫും പോപ്പുലർ ഫ്രണ്ടിന്റെ സംഘാടകനായിരുന്നു. ഇയാൾ ഒരു മുസ്ലിം പെൺകുട്ടിയുമായുള്ള പ്രണയത്തിന്റെ പേരിൽ തയ്യിലെ ബിനീഷിനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയായിരുന്നു. ഈ കേസിൽ അന്വേഷണം നടക്കവേ എമർജൻസി പാസ്പ്പോർട്ടെടുത്ത് ഭാര്യയും മകളേയും കൂട്ടി ഐ.എസിൽ പോവുകയായിരുന്നു. മന്നയിലെ മുഹമ്മദ് റിഫാൻ പി.എഫ്.ഐ. ക്കാരനാണ്. മാഹി സ്വദേശിനിയായ ഖുദാറഹിമിനേയും കൂട്ടിയാണ് ഇയാൾ ഐ.എസിൽ ചേക്കേറിയത്. മന്നയിലെ പി.എഫ്.ഐ പ്രവർത്തകനായ മുഹമ്മദ് ഷബീർ, കണ്ണൂർ സിറ്റിയിലെ ഭാര്യയേയും കൂട്ടിയാണ് വിശുദ്ധ യുദ്ധത്തിൽ അണി ചേരാൻ പോയത്. ഏറ്റവും ഒടുവിൽ കണ്ണൂർ ജില്ലയിലെ ചൊക്ലി കനകമലയിൽ നിന്നും പിടികൂടപ്പെട്ട മലപ്പുറം സ്വദേശികളായ മൻസിദും സഫ്വാനും പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ തന്നെ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP