Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പേരാമ്പ്രയിൽ എസ്എഫ്‌ഐ നേതാവിനെ എസ്ഡിപിഐക്കാർ ആക്രമിച്ചത് അഭിമന്യുവിനെ കൊന്നവർക്കെതിരായ കാമ്പെയിനിൽ പങ്കെടുത്തതിന്; കൊല്ലാനാണ് തീരുമാനമെങ്കിൽ എഴുതാനാണ് തീരുമാനമെന്ന് പറഞ്ഞുകൊണ്ടുള്ള സമരപരിപാടി സുഡാപ്പികളെ ചൊടിപ്പിച്ചു; സഞ്ചരിച്ച ബൈക്ക് തടഞ്ഞുനിർത്തി കണ്ണിൽ മുളകുപൊടി വിതറി കൂട്ടംചേർന്ന് വെട്ടി; കൊലവെറി തീരാതെ വീണ്ടും പോപ്പുലർ ഫ്രണ്ടുകാർ

പേരാമ്പ്രയിൽ എസ്എഫ്‌ഐ നേതാവിനെ എസ്ഡിപിഐക്കാർ ആക്രമിച്ചത് അഭിമന്യുവിനെ കൊന്നവർക്കെതിരായ കാമ്പെയിനിൽ പങ്കെടുത്തതിന്; കൊല്ലാനാണ് തീരുമാനമെങ്കിൽ എഴുതാനാണ് തീരുമാനമെന്ന് പറഞ്ഞുകൊണ്ടുള്ള സമരപരിപാടി സുഡാപ്പികളെ ചൊടിപ്പിച്ചു; സഞ്ചരിച്ച ബൈക്ക് തടഞ്ഞുനിർത്തി കണ്ണിൽ മുളകുപൊടി വിതറി കൂട്ടംചേർന്ന് വെട്ടി; കൊലവെറി തീരാതെ വീണ്ടും പോപ്പുലർ ഫ്രണ്ടുകാർ

ജാസിം മൊയ്‌ദീൻ

കോഴിക്കോട്: പേരാമ്പ്രയിൽ എസ്എഫ്‌ഐ പ്രവർത്തകനെ എസ്ഡിപിഐക്കാർ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ചത് അഭിമന്യുവിനെ കൊന്നവർക്കെതിരെ വർഗീയത തുലയട്ടെ എന്ന ബാനറിൽ സമരം സംഘടിപ്പിച്ചതിന്. അഭിമന്യുവധത്തിൽ പ്രതിഷേധിച്ച എസ്എഫ്‌ഐ പേരാമ്പ്ര മേഖലയിൽ നടത്തിയ പ്രകടനങ്ങളിലും സമരപരിപാടികളിലുമെല്ലാം മുന്നിൽ നിന്ന് നയിച്ചത് എസ്ഡിപിഐക്കരുടെ അക്രമത്തിനിരയായ എസ്എഫ്‌ഐ കൊയിലാണ്ടി ഏരിയ സെക്രട്ടേറിയേറ്റംഗവും കാരയാട് ലോക്കൽ സെക്രട്ടറിയുമായ തണ്ടയിൽ താഴെ മരുതിയാട്ടുചാലിൽ ജിഷ്ണുവായിരുന്നു.

എല്ലാ സമരങ്ങളിലും എസ്ഡിപിഐയുടെയും പോപ്പുലർഫ്രണ്ടിന്റെയും വർഗ്ഗീയതക്കെതിരെ കടുത്ത വിമർശനങ്ങളായിരുന്നു ജിഷ്ണു നടത്തിയിരുന്നത്. ഇതു തന്നെയാണ്ജിഷണുവിനെതിരെ കൊലപാതകശ്രമമുണ്ടാകാനുള്ള കാരണവും. അതേ സമയം ജിഷ്ണുവിനെ അക്രമിച്ച കേസിൽ എസ്ഡിപിഐ പ്രവർത്തകനെ പൊലീസ് അറസ്റ്റ് ചെയ്തു. കാരാട് സ്വദേശി മുഹമ്മദിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാൾക്ക് കൃത്യത്തിൽ നേരിട്ട് ബന്ധമുണ്ടെന്നാണ് വിവരം. ജിഷ്ണു പൊലീസിന് നൽകിയ മൊഴിയിൽ അറസ്റ്റിലായ ആളുടെ പേരുൾപെട്ടിരുന്നതായി സൂചനയുണ്ട്.

ജിഷ്ണുവിപ്പോൾ കോഴിക്കോട് മെഡിക്കൽ കോളേജാശുപത്രിയിൽ ചികിത്സയിലാണ്. വെട്ടേറ്റ ശേഷം പേരാമ്പ്ര താലൂക്കാശുപത്രിയിലെത്തിച്ച ജിഷ്ണുവിനെ പരിക്ക് ഗുരുതരമായതിനെ തുടർന്നാണ് മെഡിക്കൽ കോളേജിലേക്ക് മാറ്റിയത്. തിങ്കളാഴ്ച രാത്രിയാണ് സംഘടനാ
പരിപാടികൾ കഴിഞ്ഞ് രാത്രി പത്തുമണിയോട് കൂടി വീട്ടിലേക്ക് മടങ്ങുംവഴി ജിഷ്ണുവിനെ എസ്ഡിപിഐ പ്രവർത്തകർ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ചത്. ജിഷ്ണുവിന്റെ വീട്ടിലേക്കുള്ള വഴിയിൽ പതുങ്ങി നിന്ന് കൊലയാളികൾ ജിഷ്ണു സഞ്ചരിച്ച ബൈക്ക് തടഞ്ഞുനിർത്തി കണ്ണിൽ മുളകുപൊടി വിതറി കൂട്ടംചേർന്ന് വെട്ടിപ്പരിക്കേൽപിക്കുകയായിരുന്നു.

കൊല്ലാനുള്ള ഉദ്ദേശത്തോടുകൂടിതന്നെയാണ് അക്രമികൾ എത്തിയതെന്നും അവർ എസ്ഡിപിഐ പ്രവർത്തകരാണെന്നും ജിഷ്ണുതന്നെ പൊലീസിന് മൊഴി നൽകിയിരുന്നു. ഇപ്പോൾ അറസ്റ്റിലായ മുഹമ്മദ് പ്രദേശത്തെ സജീവ എസ്ഡിപിഐ പ്രവർത്തകനാണ്. കഴിഞ്ഞ ദിവസങ്ങളിൽ സംസ്ഥാന വ്യാപകമായി ഡിവൈഎഫ്‌ഐയും എസ്എഫ്‌ഐയും നടത്തിയ വിവിധ പ്രതിഷേധ പരിപാടികളിൽ എസ്ഡിപിഐക്കെതിരെ കടുത്തഭാഷയിൽ ജിഷ്ണു വിമർശനങ്ങളുന്നയിച്ചിരുന്നു.

കൊല്ലാനാണ് തീരുമാനമെങ്കിൽ എഴുതാനാണ് തീരുമാനമെന്ന് പറഞ്ഞ്‌കൊണ്ട് ഈ സമരപരിപാടികളിലെല്ലാം വർഗ്ഗീയത തുലയട്ടെ എന്ന വാക്യങ്ങളും എഴുതിയിരുന്നു. ഇതൊക്കെയാണ് ജിഷ്ണുവിനെതിരെ എസ്ഡിപിഐക്കാരെ ചൊടിപ്പിച്ചത്. ഏതായാലും ജിഷ്ണു ഇപ്പോൾ അപകടനില തരണം ചെയ്തിട്ടുണ്ട്. അക്രമത്തിൽ പങ്കെടുത്ത കൂടുതൽ എസ്ഡിപിഐ പ്രതികൾക്ക് വേണ്ടി പൊലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്. പ്രദേശത്തെ സംഘർഷ സാധ്യത കണക്കിലെടുത്ത് കൂടുതൽ പൊലീസിനെ വ്യന്യസിച്ചിട്ടുമുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP