Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പ്രകോപനമുണ്ടാക്കുന്ന മുദ്രാവാക്യം വിളിച്ച കുട്ടിയെ കണ്ടെത്താത്തത് സത്യം പുറത്തു വരുമെന്ന ഭയത്തിലോ? മതസ്പർദയുണ്ടാക്കുന്ന വരികൾ എഴുതി നൽകിയത് ആരെന്ന സത്യം പുറത്തു വരാതിരിക്കാൻ ഗൂഢാലോചന; തോളിലേറ്റിയ ഈരാറ്റുപേട്ടക്കാരന്റെ മൊഴി അവിശ്വസനീയം; പോപ്പുലർഫ്രണ്ട് റാലിയിൽ അന്വേഷണത്തിന് കേന്ദ്ര ഏജൻസികളും

പ്രകോപനമുണ്ടാക്കുന്ന മുദ്രാവാക്യം വിളിച്ച കുട്ടിയെ കണ്ടെത്താത്തത് സത്യം പുറത്തു വരുമെന്ന ഭയത്തിലോ? മതസ്പർദയുണ്ടാക്കുന്ന വരികൾ എഴുതി നൽകിയത് ആരെന്ന സത്യം പുറത്തു വരാതിരിക്കാൻ ഗൂഢാലോചന; തോളിലേറ്റിയ ഈരാറ്റുപേട്ടക്കാരന്റെ മൊഴി അവിശ്വസനീയം; പോപ്പുലർഫ്രണ്ട് റാലിയിൽ അന്വേഷണത്തിന് കേന്ദ്ര ഏജൻസികളും

മറുനാടൻ മലയാളി ബ്യൂറോ

ആലപ്പുഴ :പോപ്പുലർ ഫ്രണ്ട് റാലിക്കിടെ വിദ്വേഷ മുദ്രാവാക്യം വിളിച്ച കുട്ടിയെ ഇനിയും കണ്ടെത്താനാകാതെ പൊലീസ്. ഇതിന് പിന്നിലും ഗൂഢാലോചനയുണ്ട്. കുട്ടിയെ കിട്ടി ചോദ്യം ചെയ്താൽ ആ മുദ്രാവാക്യം എങ്ങനെ കിട്ടിയെന്ന വസ്തുത പുറത്തു വരും. ഇത് പുറത്തു വരാതിരിക്കാനുള്ള ഗൂഢാലോചന നടക്കുന്നുവെന്നാണ് സൂചന. കുട്ടിയെ തിരിച്ചറിഞ്ഞു പോലുമില്ലെന്ന് പൊലീസ് പറയുന്നത് ഇതിന്റെ ഭാഗമാണ്. ഇതിനിടെ കേന്ദ്ര ഇന്റലിജൻസും ഇക്കാര്യത്തിൽ അന്വേഷണം തുടങ്ങിയിട്ടുണ്ട്.

പ്രകടനം നടന്ന് 3 ദിവസം കഴിഞ്ഞിട്ടും ഇക്കാര്യത്തിൽ വ്യക്തത വരുത്താൻ പൊലീസിന് ആയിട്ടില്ല. വിദ്വേഷ മുദ്രാവാക്യം വിളിച്ച കുട്ടിയെ ഇതുവരെ തിരിച്ചറിയാനായിട്ടില്ലെന്ന് ജില്ലാ പൊലീസ് അറിയിച്ചു. മുദ്രാവാക്യം എഴുതി നൽകിയത് പാർട്ടിയല്ലെന്ന് എസ് ഡി പി ഐ -പോപ്പുലർ ഫ്രണ്ട് നേതൃത്വം പറയുന്നു. ഇന്നലെ അറസ്റ്റിലായ അൻസാറാണ് കുട്ടിയെ തോളിലേറ്റി നടന്നത് , എന്നാൽ അൻസാറിനും കുട്ടിയെ അറിയില്ലെന്ന് ആണ് മൊഴി. 

പ്രകടനത്തിനിടെ കൗതുകം തോന്നി തോളിലേറ്റിയതെന്നാണ് അൻസാർ മൊഴി നൽകിയിരിക്കുന്നത്. അൻസാറിന്റെ മൊഴി പൂർണമായി പൊലീസ് വിശ്വസിച്ചിട്ടില്ല. ഒരു പക്ഷേ കേസിൽ ഇന്ന് കൂടുതൽ അറസ്റ്റിന് സാധ്യത ഉണ്ട്. വിദ്വേഷ മുദ്രാവാക്യവുമായി ബന്ധപ്പെട്ട വിവാദത്തിന് പിന്നാലെ പോപ്പുലർ ഫ്രണ്ട് ആലപ്പുഴ ജില്ലാ പ്രസിഡന്റ് പി എ നവാസിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പ്രകടനത്തിന്റെ സംഘാടകനായിരുന്നു പി എ നവാസ്. പ്രകടനത്തിന്റെ അനുമതിയുമായി ബന്ധപ്പെട്ട വ്യവസ്ഥകൾ ലംഘിച്ചെന്ന കുറ്റം ചുമത്തിയാണ് അറസ്റ്റ് ചെയ്തത്.

മതവിദ്വേഷം ഉണ്ടാക്കുന്ന പ്രവൃത്തികൾ പ്രകടനത്തിൽ പാടില്ലെന്നായിരുന്നു, പ്രകടനത്തിന് അനുമതി നൽകി പൊലീസ് മുന്നോട്ട് വെച്ച വ്യവസ്ഥകളിലൊന്ന്. പൊലീസ് നടപടിയിൽ പ്രതിഷേധിച്ച് പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ വൈകിട്ട് ആലപ്പുഴ നഗരത്തിൽ പ്രകടനം നടത്തി. പോപ്പുലർ ഫ്രണ്ടിന്റെ പ്രകടനത്തിന് കുട്ടിയെ കൊണ്ടു വന്നവർക്കും സംഘാടകർക്കും എതിരെയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.

ഇതിന്റെ അടിസ്ഥാനത്തിലാണ് പരിപാടിയുടെ സംഘടനാ ചുമതലയുണ്ടായിരുന്ന പോപ്പുലർ ഫ്രണ്ട് ആലപ്പുഴ ജില്ലാ പ്രസിഡന്റ് പി എ നവാസിനെ അറസ്റ്റ് ചെയ്തത്. അമ്പലപ്പുഴയിലെ വീട്ടിലെത്തിയാണ് പിഎ നവാസിനെ കസ്റ്റഡിയിലെടുത്തത്. മുദ്രാവാക്യം വിളിക്കാൻ കുട്ടിയെ തോളിലേറ്റിയ അൻസാറിനെ ഇന്നലെ പുലർച്ചെ ഈരാറ്റുപേട്ടിയിലെ വീട്ടിൽ നിന്നാണ് പൊലീസ് പിടികൂടിയത്. ഇരുവരെയും സൗത്ത് പൊലീസ് സ്റ്റഷനിൽ വിശദമായി ചോദ്യം ചെയ്തു. ഇതിന് ശേഷം രാത്രിയോടെയാണ് അൻസാറിന്റെയും അറസ്റ്റ് രേഖപ്പെടുത്തിയത്.

കുട്ടിയെ തിരിച്ചറിഞ്ഞാലും വിശദമായ അന്വേഷണത്തിന് ശേഷമേ കുട്ടിയുടെ മാതാപിതാക്കളെ പ്രതിചേർക്കുന്ന കാര്യത്തിൽ തീരുമാനം എടുക്കൂവെന്ന് ജില്ലാ പൊലീസ് മേധാവി ജി ജയദേവ് അറിയിച്ചു. പ്രചരിക്കുന്ന വീഡിയോയിൽ മുദ്രാവാക്യം വിളിക്കുന്നതായി വ്യക്തമായി കാണുന്നവരെ തിരിച്ചറിഞ്ഞശേഷം അവർക്കെതിരേയും നടപടിയെടുക്കും. -അദ്ദേഹം പറഞ്ഞു. കേസെടുത്തതുമുതൽ കുട്ടിയെ ചുമലിലേറ്റി നടന്ന പാറനാനി അൻസാർ നജീബുമായി ബന്ധമുള്ള വീടുകൾ നിരീക്ഷണത്തിലായിരുന്നു.

വിദേശത്തായിരുന്ന അൻസാർ, നടക്കലിൽ മലഞ്ചരക്കുവ്യാപാരം നടത്തുകയാണ്. അറസ്റ്റിലായ അൻസാറിനെതിരേ ഇന്ത്യൻ ശിക്ഷാനിയമത്തിലെ 153-എ.യും ബന്ധപ്പെട്ട മറ്റു വകുപ്പുകളുമാണ് ചുമത്തിയിരിക്കുന്നത്. പൊലീസ് ആക്ടിലെ 120-ാം വകുപ്പും ചേർത്തിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP