Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

പോപ്പുലർ ഫിനാൻസ് തട്ടിപ്പ് കേസ്: ഉടമ തോമസ് ഡാനിയലും മകളും അറസ്റ്റിൽ; സാമ്പത്തിക ക്രമക്കേടിലും ബെനാമി ഇടപാടിലും അറസ്റ്റ് ചെയ്തത് ഇഡി; തട്ടിപ്പിലെ പണം രാജ്യത്തിന് അകത്തും പുറത്തുമായി പ്രതികൾ ബെനാമി നിക്ഷേപം ആക്കി എന്ന് ഇഡി

പോപ്പുലർ ഫിനാൻസ് തട്ടിപ്പ് കേസ്: ഉടമ തോമസ് ഡാനിയലും മകളും അറസ്റ്റിൽ; സാമ്പത്തിക ക്രമക്കേടിലും ബെനാമി ഇടപാടിലും അറസ്റ്റ് ചെയ്തത് ഇഡി;  തട്ടിപ്പിലെ പണം രാജ്യത്തിന് അകത്തും പുറത്തുമായി പ്രതികൾ ബെനാമി നിക്ഷേപം ആക്കി എന്ന് ഇഡി

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: 1600 കോടിയുടെ പോപ്പുലർ ഫിനാൻസ് തട്ടിപ്പ് കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് രണ്ട് പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി. കേസിലെ പ്രതികളായ റോയ് തോമസ് ഡാനിയൽ, റീനു മറിയം തോമസ് എന്നിവരെയാണ് കൊച്ചിയിലെ ഓഫീസിൽ വിളിച്ചുവരുത്തി അറസ്റ്റ് ചെയ്തത്. കമ്പനി സിഇഒയും തോമസ് ഡാനിയലിന്റെ മകളുമാണ് റീനു മറിയം തോമസ്.

ഇവരെ വിശദമായി ചോദ്യം ചെയ്ത ശേഷമാണ് നടപടിയിലേക്ക് കടന്നത്. പോപ്പുലർ ഫിനാൻസ് തട്ടിപ്പ് സംബന്ധിച്ച് പൊലീസിൽ നിന്നും വിവരങ്ങൾ ശേഖരിച്ച് ഇ.ഡിയും മാസങ്ങളായി അന്വേഷണവുമായി മുന്നോട്ട് പോകുകയായിരുന്നു.

പ്രതികൾ നടത്തിയ ഭൂമി ഇടപാട് സംബന്ധിച്ച രേഖകളും ഒപ്പം ഇലക്ട്രോണിക് തെളിവുകളും ഇ.ഡി വിശദമായി പരിശോധിച്ചിരുന്നു. .സാമ്പത്തിക ക്രമക്കേടിലും ബെനാമി ഇടപാടിലുമാണ് ഇ ഡി അന്വേഷണം നടത്തുന്നത്.

കേസിൽ തോമസ് ഡാനീയെലിന്റെ ഭാര്യ പ്രഭ, മറ്റു രണ്ട് പെണ്മക്കൾ എന്നിവർക്കെതിരെയും അന്വേഷണം നടക്കുന്നുണ്ട്. പ്രതികളെ നാളെ ഉച്ചയ്ക്ക് ശേഷം എറണാകുളം സിജെഎം കോടതിയിൽ ഹാജരാക്കും. സംസ്ഥാനത്താകെ 1363 കേസുകൾ ആയിരുന്നു പോപ്പുലർ ഫിനാൻസ് തട്ടിപ്പിൽ പൊലീസ് രജിസ്റ്ററ് ചെയ്തിരുന്നത്. നിക്ഷേപ തട്ടിപ്പിലൂടെ തട്ടിയ പണം രാജ്യത്തിന് പുറത്തും അകത്തുമായി ബെനാമി നിക്ഷേപം ആയി പ്രതികൾ സൂക്ഷിച്ചിട്ടുണ്ടെന്നാണ് ഇ ഡിയുടെ കണ്ടെത്തൽ. കേസിൽ സിബിഐയുടെ അന്വേഷണവും തുടരുകയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP