Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202025Sunday

പോപ്പുലർ ഫിനാൻസ് തട്ടിപ്പിൽ ഓരോ പരാതിയിലും പ്രത്യേകം എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യണം; ഒരുമിച്ച് കേസ് രജിസ്റ്റർ ചെയ്യാനുള്ള ഡിജിപിയുടെ നിർദ്ദേശം തള്ളി ഹൈക്കോടതി; കേസ് സിബിഐയ്ക്ക് വിടാനുള്ള സംസ്ഥാന തീരുമാനത്തിൽ എത്രയും വേഗം നടപടി വേണമെന്ന് കേന്ദ്രത്തോട് ഹൈക്കോടതി

പോപ്പുലർ ഫിനാൻസ് തട്ടിപ്പിൽ ഓരോ പരാതിയിലും പ്രത്യേകം എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യണം; ഒരുമിച്ച് കേസ് രജിസ്റ്റർ ചെയ്യാനുള്ള ഡിജിപിയുടെ നിർദ്ദേശം തള്ളി ഹൈക്കോടതി; കേസ് സിബിഐയ്ക്ക് വിടാനുള്ള സംസ്ഥാന തീരുമാനത്തിൽ എത്രയും വേഗം നടപടി വേണമെന്ന് കേന്ദ്രത്തോട് ഹൈക്കോടതി

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: പോപ്പുലർ ഫിനാൻസ് തട്ടിപ്പിൽ ഓരോ പരാതിയിലും പ്രത്യേകം എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാൻ ഹൈക്കോടതി നിർദ്ദേശം. പരാതികൾ ഒരുമിച്ച് കേസ് രജിസ്റ്റർ ചെയ്യാനുള്ള പൊലീസ് മേധാവിയുടെ നിർദ്ദേശം തള്ളിക്കൊണ്ടാണ് കോടതിയുടെ ഇടക്കാല ഉത്തരവ്. കേസ് സിബിഐക്ക് വിടാനുള്ള സംസ്ഥാന സർക്കാർ ഉത്തരവിൽ കേന്ദ്രം എത്രയും വേഗം തീരുമാനമെടുക്കണമെന്നും കോടതി വ്യക്തമാക്കി.

പോപ്പുലർ ഫിനാൻസിന് 271 ബ്രാഞ്ചുകളാണുള്ളത്. ഈ ബ്രാഞ്ചുകളിൽ സൂക്ഷിച്ചിരിക്കുന്ന പണയ സ്വർണം സംരക്ഷിക്കണം. കേരളത്തിൽ മാത്രം തട്ടിപ്പുമായി ബന്ധപ്പെട്ട് 12,000ൽ ഏറെ പരാതികളുണ്ട്. പകുതിയും പത്തനംതിട്ട ജില്ലയിലാണ്. ഓരോ ബ്രാഞ്ചും സ്ഥിതി ചെയ്യുന്ന പൊലീസ് സ്റ്റേഷൻ പരിധികളിൽ കൂടുതൽ പരാതികൾ എത്തുമെന്നാണ് കരുതുന്നത്. ഇവ പ്രത്യേകം രജിസ്റ്റർ ചെയ്യാനാണ് കോടതി നിർദ്ദേശം നൽകിയിരിക്കുന്നത്. നിക്ഷേപക സംരക്ഷണ നിയമം നിലവിലുള്ള സംസ്ഥാനമാണ് കേരളമെന്നും കോടതി ചൂണ്ടിക്കാട്ടി.

സിബിഐ അംേന്വഷണത്തിൽ കേന്ദ്രത്തിന്റെ ഭാഗത്തുനിന്ന് അനുകൂലമായ തീരുമാനമുണ്ടായില്ലെങ്കിൽ നിക്ഷേപകർക്ക് അതും കോടതിയിൽ ചോദ്യം ചെയ്യാം.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP