Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പതിനൊന്നും പതിമൂന്നും വയസ്സുള്ള രണ്ട് ആൺകുട്ടികളെ പരസ്പരം കൈമാറി പീഡിപ്പിച്ചു; പള്ളിയും മദ്രസയിലും കൊണ്ടുപോയി പീഡനം തുടർന്നു; പ്രതികളെ വിശദമായി ചോദ്യം ചെയ്യാൻ പൊലീസ് കസ്റ്റഡിയിൽ വാങ്ങും; കൂടുതൽ പ്രതികൾ ഉണ്ടോ എന്ന കാര്യവും പരിശോധിക്കുന്നു; പൂവാട്ട് പറമ്പ് പ്രകൃതിവിരുദ്ധ പീഡനക്കേസിൽ ഇരട്ട സഹോദരങ്ങൾക്കെതിരെ ചുമത്തിയത് രണ്ടു കേസുകൾ വീതം

പതിനൊന്നും പതിമൂന്നും വയസ്സുള്ള രണ്ട് ആൺകുട്ടികളെ  പരസ്പരം കൈമാറി പീഡിപ്പിച്ചു; പള്ളിയും മദ്രസയിലും കൊണ്ടുപോയി പീഡനം തുടർന്നു; പ്രതികളെ വിശദമായി ചോദ്യം ചെയ്യാൻ പൊലീസ് കസ്റ്റഡിയിൽ വാങ്ങും; കൂടുതൽ പ്രതികൾ ഉണ്ടോ എന്ന കാര്യവും പരിശോധിക്കുന്നു; പൂവാട്ട് പറമ്പ് പ്രകൃതിവിരുദ്ധ പീഡനക്കേസിൽ ഇരട്ട സഹോദരങ്ങൾക്കെതിരെ ചുമത്തിയത് രണ്ടു കേസുകൾ വീതം

കെ വി നിരഞ്ജൻ

കോഴിക്കോട്: പൂവാട്ടുപറമ്പിൽ കുട്ടികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ സംഭവത്തിൽ പ്രതികളായ ഇരട്ട സഹോദരങ്ങൾക്കെതിരെ ചുമത്തിയത് രണ്ടു കേസുകൾ വീതം. പതിനൊന്നും പതിമൂന്നും വയസ്സുള്ള രണ്ട് കുട്ടികളെ ഇവർ പരസ്പരം കൈമാറിയാണ് പീഡിപ്പിച്ചിരുന്നതെന്നാണ് പൊലീസ് പറയുന്നത്. പ്രതികളെ വിശദമായി ചോദ്യം ചെയ്യാൻ പൊലീസ് കസ്റ്റഡിയിൽ വാങ്ങും. കേസിൽ കൂടുതൽ പ്രതികൾ ഉണ്ടോ എന്ന കാര്യവും പൊലീസ് പരിശോധിക്കുന്നുണ്ട്.

പൂവാട്ടുപറമ്പ് അക്‌ബർ(37), അസ്ഹർ (37) എന്നിവരാണ് പീഡന കേസിൽ പിടിയിലായത്. പൂവാട്ട്പറമ്പിൽ ഇരുവരും ചേർന്ന് പച്ചക്കറി- സ്റ്റേഷനറി കച്ചവടം നടത്തുന്നുണ്ട്. പോക്സോ കോടതിയിൽ ഹാജരാക്കിയ ഇവർ റിമാന്റിലാണ്. കഴിഞ്ഞ ദിവസം കുന്ദമംഗലത്തുവച്ചാണ് പ്രതികളെ മെഡിക്കൽ കോളെജ് പൊലീസ് പിടികൂടിയത്. ബൈക്കിൽ സഞ്ചരിക്കവെയാണ് ഇവരെ പിടികൂടിയത്. കുന്ദമംഗലം അടക്കമുള്ള സ്ഥലങ്ങളിൽ ബന്ധുവീടുകളിൽ രഹസ്യമായി താമസിച്ചുവരികയായിരുന്നു ഇവർ. കേസ് ഒതുക്കിത്തീർക്കാൻ വലിയ ശ്രമങ്ങൾ നടക്കുന്നതിനിടെയാണ് ഇവർ പിടിയിലായത്.

ഇവരെ മെഡിക്കൽ കോളേജ് ആശുപതിയിൽ കൊണ്ട് വന്ന് ലൈംഗികശേഷി പരിശോധനക്ക് വിധേയമാക്കി. കോവിഡ് പരിശോധനക്കായി ഇവരുടെ സ്രവവും ശേഖരിച്ചു. മാസങ്ങൾക്ക് മുമ്പാണ് കേസിനാസ്പദമായ സംഭവം. മിഠായി വാങ്ങാനെത്തിയ കുട്ടിക്ക്മധുരം നൽകി കടയുടെ പിറകിൽ കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. തുടർന്ന് പള്ളിയിലും മദ്രസയിലും കൊണ്ടുപോയി പീഡിപ്പിച്ചു. ഇതിനിടയിലാണ് ഇവർക്കെതിരെ മറ്റൊരു പീഡനക്കേസും കൂടി ഉയർന്നുവന്നത്. അങ്ങിനെയാണ് രണ്ടു കേസുകൾ വീതം ഇരുവർക്കുമെതിരെ ചുമത്തിയത്.

ഇതിനിടെ പ്രതികളുടെ രാഷ്ട്രീയ ബന്ധങ്ങളും കേസിൽ ചർച്ചയായി. കേസ് ഒതുക്കി തീർത്താൻ പൊലീസിനുമുന്നിലും സമ്മർദം ഉണ്ടായതായി ആരോപണം ഉയർന്നു. എന്നാൽ കുട്ടിയുടെ ബന്ധുക്കൾ പരാതിയിൽ ഉറച്ചു നിൽക്കയായിരുന്നു. മുഖ്യധാരാ മാധ്യമങ്ങൾ അവഗണിച്ച കേസ് 'മറുനാടൻ മലയാളിയടക്കമുള്ള' ഓൺലൈൻ പത്രങ്ങളുടെ ശക്തമായ ഇടപെടൽ മൂലമാണ് തമസ്‌ക്കരിക്കപ്പെടാതെ പോയത്. പ്രതികളെ മുസ്ലീലീഗ് രക്ഷിക്കാൻ ശ്രമിക്കുന്നുണ്ടെന്ന എസ്ഡിപിഐ ആരോപിച്ചിരുന്നു. എന്നാൽ ഇത്തരം ആരോപണങ്ങൾ അടിസ്ഥാന രഹിതമാണെന്നുമാണ് മുസ്ലീലീഗ് നേതാക്കൾ പറയുന്നത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP