Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202021Wednesday

തൃശൂരിലെ ജൂലറി ഉടമയെ പറ്റിച്ചത് കുമരകത്തേയും കോവളത്തേയും കന്യാകുമാരിയിലേയും റിസോർട്ട് ഉടമയെന്ന് പരിചയപ്പെടുത്തി; നടരാജ വിഗ്രഹവും ഗണപതി വിഗ്രഹവും വിൽക്കാനാണെന്ന് പറഞ്ഞ് ലക്ഷങ്ങൾ തട്ടി; റിസോർട്ട് ഉടമയ്‌ക്കൊപ്പം കിടപ്പറ പങ്കിട്ട് റിക്കോർഡ് ചെയ്തു നേടിയത് 50 ലക്ഷം; ശ്രീജ..ശാലിനി...ഗായത്രി...മേരി തുടങ്ങിയ പേരുകളിൽ ചതിച്ചും വഞ്ചിച്ചും പൂമ്പാറ്റ സിനി സമ്പാദിച്ചത് കോടികൾ

തൃശൂരിലെ ജൂലറി ഉടമയെ പറ്റിച്ചത് കുമരകത്തേയും കോവളത്തേയും കന്യാകുമാരിയിലേയും റിസോർട്ട് ഉടമയെന്ന് പരിചയപ്പെടുത്തി; നടരാജ വിഗ്രഹവും ഗണപതി വിഗ്രഹവും വിൽക്കാനാണെന്ന് പറഞ്ഞ് ലക്ഷങ്ങൾ തട്ടി; റിസോർട്ട് ഉടമയ്‌ക്കൊപ്പം കിടപ്പറ പങ്കിട്ട് റിക്കോർഡ് ചെയ്തു നേടിയത് 50 ലക്ഷം; ശ്രീജ..ശാലിനി...ഗായത്രി...മേരി തുടങ്ങിയ പേരുകളിൽ ചതിച്ചും വഞ്ചിച്ചും പൂമ്പാറ്റ സിനി സമ്പാദിച്ചത് കോടികൾ

മറുനാടൻ മലയാളി ബ്യൂറോ

തൃശ്ശൂർ: പൂമ്പാറ്റ സിനിയും സംഘവും കറങ്ങിനടക്കുന്നത് വാടകയ്ക്കെടുത്ത ആഡംബരക്കാറുകളിലാണ്. പണം മുൻകൂറായി നൽകിയാണ് വാഹനങ്ങൾ വാടകയ്ക്കെടുക്കുന്നത്. ഇതിന്റെ ഡ്രൈവർമാർക്കും വീട്ടിലെ ജോലിക്കാർക്കും പതിനായിരങ്ങളാണ് സിനി ശമ്പളം നൽകുന്നത്. അതുകൊണ്ട് തന്നെ പണക്കാർ അല്ലെന്ന് പറഞ്ഞാലും ആരും വിശ്വസിക്കുന്നില്ല. ഇങ്ങനെ സെറ്റിട്ടത് ആളുകലെ പറ്റിക്കാനായിരുന്നു. ഒടുവിൽ തൃശ്ശൂരിലെ ജൂവലറിയുടമയുമായി സൗഹൃദം സ്ഥാപിച്ച് ലക്ഷങ്ങൾ തട്ടിയെടുത്ത അന്തർജില്ലാ തട്ടിപ്പുസംഘം തൃശ്ശൂർ സിറ്റി പൊലീസിന്റെ വലയിലായി.

എറണാകുളം, കുമ്പളങ്ങി തണ്ടാശ്ശേരി വീട്ടിൽ സിനിലാലു (പൂമ്പാറ്റ സിനി-38), തൃശ്ശൂർ അഞ്ചേരി ചക്കാലമറ്റം വീട്ടിൽ ബിജു (33), അരിമ്പൂർ കൊള്ളന്നൂർ താഞ്ചപ്പൻവീട്ടിൽ ജോസ് (49), എന്നിവരാണ് പിടിയിലായത്.സിനിയാണ് തട്ടിപ്പുകൾ ആസൂത്രണം ചെയ്ത് നടപ്പാക്കിയിരുന്നത്. നിരവധി തട്ടിപ്പുകൾ നടത്തി ഇവർ കോടികൾ സമ്പാദിച്ചതായും പൊലീസ് കണ്ടെത്തി. കൊലപാതകശ്രമമടക്കം നിരവധി തട്ടിപ്പു കേസുകളിലെ പ്രതിയാണ് സിനിലാലുവെന്ന് പൊലീസ് പറഞ്ഞു. ശ്രീജ, ശാലിനി, ഗായത്രി, മേഴ്സി എന്നിങ്ങനെ പല പേരുകളിലാണിവർ അറിയപ്പെടുന്നത്. ആർക്കും സംശയം തോന്നത്ത രീതിയിൽ ഇടപെട്ടായിരുന്നു തട്ടിപ്പുകൾ.

തൃശ്ശൂർ ഹൈറോഡിലെ പ്രമുഖ ജൂവലറിയിൽ ആറുമാസംമുമ്പ് സിനി എത്തി ഒന്നരലക്ഷം രൂപയുടെ സ്വർണാഭരണങ്ങൾ എടുത്ത് ജൂവലറിയുടമയുമായി പരിചയത്തിലായി. ബിസിനസുകാരിയാണെന്നും ടൂറിസ്റ്റ് കേന്ദ്രങ്ങളായ കുമരകം, കോവളം, കന്യാകുമാരി എന്നിവിടങ്ങളിൽ റിസോർട്ടുകൾ ഉണ്ടെന്നുമാണ് പരിചയപ്പെടുത്തിയത്. മകൾ എം.ബി.ബി.എസിന് തൃശ്ശൂരിൽ പഠിക്കുകയാണെന്നും അതിനാലാണിവിടെ താമസിക്കുന്നതെന്നും പറഞ്ഞു. തുടർന്ന് ജൂവലറിയുടമയുമായി നിരന്തരം ഫോണിൽ ബന്ധപ്പെട്ടു. നിരവധി തവണ ജൂവലറിയിലെത്തി. പരിചയം പുതിയ തലത്തിലെത്തി. ആഡംബരക്കാറുകളിലെ കറക്കം കാരണം പറഞ്ഞതെല്ലാം ശരിയാണെന്ന് ജൂലറി ഉടമയും വിശ്വസിച്ചു. പിന്നെ തട്ടിപ്പും തുടങ്ങി. വിശ്വാസ്യത നേടിയെടുത്ത ശേഷം പണം തട്ടുകയെന്ന പതിവ് പുരത്തെടുത്തു.

മറ്റൊരു ജൂവലറിയിൽ 17 ലക്ഷത്തിന്റെ സ്വർണം പണയത്തിലുണ്ടെന്നും അവിടെനിന്ന് സ്വർണം എടുത്ത് ഇവിടത്തെ ജൂവലറിയിൽ പണയം വെയ്ക്കാമെന്നും പറഞ്ഞ് 17 ലക്ഷം കൈക്കലാക്കി. ആ ജൂവലറിയിൽ എൻഫോഴ്സ്‌മെന്റ് റെയ്ഡ് നടന്നുവെന്നു പറഞ്ഞ് വീണ്ടും മൂന്നുലക്ഷത്തോളം രൂപയും 70 ഗ്രാം വരുന്ന സ്വർണാഭരണങ്ങളും തട്ടിയെടുത്തു. ഈ കേസിലാണ് സിനിയടക്കമുള്ള മൂന്നുപേർ അറസ്റ്റിലാകുന്നത്. അന്വേഷണത്തിൽ സമാന തട്ടിപ്പുകൾ വേറെയും നടത്തിയെന്ന് വ്യക്തമായി. ജൂലറികളിലാണ് നമ്പരുമായി സാധാരണ സിനി എത്താറുള്ളത്. ഇതിനൊപ്പം പീഡനക്കുരുക്കുളിലും ആളെ വീഴത്തും. അങ്ങനെ പാറി നടക്കുന്ന പൂമ്പാറ്റയായി സിനി മാറി. വിശ്വസ്തരെ ചുറ്റിനും നിർത്തി പണക്കാരെ പറ്റിച്ചു.

എറണാകുളം ജില്ലയിലെ പ്രശസ്ത ജൂവലറിയിലെത്തി സൗത്ത് പൊലീസ് സ്റ്റേഷനിലെ വനിതാ പൊലീസുകാരിയാണെന്ന് പരിചയപ്പെടുത്തി മകളുടെ വിവാഹമാണെന്ന് വിശ്വസിപ്പിച്ച് 95 പവൻ സ്വർണാഭരണങ്ങൾ തട്ടിയെടുത്തുവെന്നും പൊലീസ് കണ്ടെത്തി. കോടികൾ വിലമതിക്കുന്ന പുരാതന നടരാജവിഗ്രഹം വിൽക്കാനുണ്ടെന്ന് അറിയിച്ച് വിഗ്രഹം വാങ്ങാനെത്തിയ ആളുകളുടെ കൈയിൽനിന്ന് 30 ലക്ഷം തട്ടിയെടുത്തു.

എറണാകുളം തോപ്പുംപടിയിൽ കോടികൾ വിലമതിക്കുന്ന ഗണപതിവിഗ്രഹം വിൽപ്പനയ്ക്കുണ്ടെന്ന് വിശ്വസിപ്പിച്ച് 11 ലക്ഷം തട്ടിയെടുത്തു. ആലപ്പുഴ അരൂരിൽ റിസോർട്ട് ഉടമയുമായി പരിചയപ്പെട്ട് മോശപ്പെട്ട രംഗങ്ങൾ ക്യാമറയിൽ പകർത്തി ഭീഷണിപ്പെടുത്തി 50 ലക്ഷം തട്ടിയെടുത്തുവെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഈ സംഭവത്തിൽ തട്ടിപ്പിനിരയായ റിസോർട്ടുടമ ആത്മഹത്യചെയ്തു.

ആലുവ സർക്കിൾ ഇൻസ്പെക്ടറുടെ ഭാര്യയാണെന്ന് വിശ്വസിപ്പിച്ച് സ്ഥലം വിൽക്കാനുണ്ടെന്നു പറഞ്ഞ് 15 ലക്ഷം തട്ടിയെടുത്തു. പഴയ തറവാട്ടമ്പലം പുതുക്കിപ്പണിയുന്ന സമയത്ത് നിധി കിട്ടിയെന്നും ഇത് വിൽക്കുകയാണെന്നും പറഞ്ഞ് 20 ലക്ഷവും സ്വർണബിസിനസിൽ പണം ഇറക്കിയാൽ നാലുമാസംകൊണ്ട് ഇരട്ടിയാക്കി തിരിച്ചുനൽകാമെന്നും പറഞ്ഞ് എട്ടുലക്ഷവും തട്ടിയെടുത്തു. നെടുമ്പാശ്ശേരി എയർപോർട്ടിൽ നികുതി വെട്ടിച്ച് കൊണ്ടുവന്ന ഒരു കിലോയോളം വരുന്ന സ്വർണം വിലക്കുറവിൽ വാങ്ങിത്തരാമെന്ന് പറഞ്ഞ് 25 ലക്ഷം തൃശ്ശൂർ സ്വദേശികളിൽനിന്നും തട്ടിയെടുത്തു. തൃശ്ശൂർ ജില്ലയിലെ പ്രമുഖ ജൂവലറിയിലെത്തി ഉയർന്ന ഉദ്യോഗസ്ഥയാണെന്ന് പരിചയപ്പെടുത്തി 16 ലക്ഷത്തോളം രൂപയുടെ സ്വർണാഭരണങ്ങൾ തട്ടിയെടുത്തു.

റിയൽ എസ്റ്റേറ്റ് ബിസിനസിൽ പങ്കാളിയാക്കാമെന്നു പറഞ്ഞ് അഞ്ചുലക്ഷത്തോളം തട്ടിയെടുത്തതായും സിനി സമ്മതിച്ചിട്ടുണ്ട്. സിനി തട്ടിപ്പിലൂടെ സമ്പാദിച്ച പണം റിയൽ എസ്റ്റേറ്റ് ബിസിനസിലാണ് നിക്ഷേപിച്ചിരിക്കുന്നതെന്ന നിഗമനത്തിലാണ് പൊലീസ്. ഇത് പൊലീസ് പരിശോധിച്ച് വരികയാണ്. തട്ടിപ്പുകൾ പുറത്തുപറയാതിരിക്കുന്നതിന് വീട്ടിലെ ജീവനക്കാർക്ക് ഉയർന്ന വേതനം നൽകുന്നതാണ് രീതി.

തട്ടിപ്പുസംഘം താമസിച്ചിരുന്നത് വൻകിട ഫ്ളാറ്റുകളിലും വില്ലകളിലുമാണ്. ഇതും ഇടപാടുകാരുടെ വിശ്വസ്തത നേടാൻ കാരണമായി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP