Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഫേസ്‌ബുക്ക് വഴി ചാറ്റ് ചെയ്ത് യുവതികളെ വലയിലാക്കും; പ്രണയത്തിലായാൽ കാമുകിമാർക്ക് ആദ്യസമ്മാനം പുത്തൻ മൊബൈൽ; ഫോൺ സമ്പാദിക്കുന്നത് കടകൾ കുത്തിത്തുറന്ന്; ഫേസ്‌ബുക്ക് അക്കൗണ്ട് വഴി പൊന്നാനി പൊലീസ് മൊബൈൽ കള്ളനെ പൂട്ടിയത് ഇങ്ങനെ

ഫേസ്‌ബുക്ക് വഴി ചാറ്റ് ചെയ്ത് യുവതികളെ വലയിലാക്കും; പ്രണയത്തിലായാൽ കാമുകിമാർക്ക് ആദ്യസമ്മാനം പുത്തൻ മൊബൈൽ; ഫോൺ സമ്പാദിക്കുന്നത് കടകൾ കുത്തിത്തുറന്ന്; ഫേസ്‌ബുക്ക് അക്കൗണ്ട് വഴി പൊന്നാനി പൊലീസ് മൊബൈൽ കള്ളനെ പൂട്ടിയത് ഇങ്ങനെ

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട്: കാമുകിമാർക്ക് കാമുകന്മാർ സമ്മാനങ്ങൾ നൽകുന്നതൊന്നും പുതിയ കാര്യമല്ല. അതുപുത്തൻ മൊബൈൽ ഫോണായാലും തരക്കേടില്ല. എന്നാൽ, പൊന്നാനി സ്വദേശി പുതുമാളിയേക്കൽ തഫ്‌സീർ ദർമേഷ് തികച്ചും വ്യത്യസ്തനാണ്. ആദ്യം ഫേസ്‌ബുക്കിലൂടെ ചാറ്റ് ചെയ്ത് യുവതികളുമായി പരിചയത്തിലാകും.പിന്നീട് കടകൾ കുത്തിത്തുറന്ന് മൊബൈലുകൾ മോഷ്ടിക്കും. കടകൾ കുത്തിതുറന്നു മോഷ്ടിച്ച ഫോണുകൾ കാമുകിമാർക്കു സമ്മാനമായി നൽകുന്നതാണ് ഇയാളുടെ ഹോബി.

പൊന്നാനി സ്വദേശി പുതുമാളിയേക്കൽ തഫ്സീർ ദർമേഷ് (20) ആണ് അറസ്റ്റിയത്. കടകൾ കുത്തിതുറന്നു മോഷ്ടിച്ച ഫോണുകൾ കാമുകിമാർക്കു സമ്മാനമായി നൽകുന്നതാണ് ഇയാളുടെ ഹോബി. ഫേസ്‌ബുക്കിലൂടെ ചാറ്റ് ചെയ്ത് യുവതികളുമായി പരിചയത്തിലാകും.
തുടർന്ന് ഞാൻ ഒരു മൊബൈൽ ഫോൺ സമ്മാനമായി നൽകട്ടേ എന്നു ചോദിക്കും. ശേഷം സ്ഥലവും സമയവും തീരുമാനിച്ച് ഏതെങ്കിലും മൊബൈൽ കടകൾ കുത്തിതുറന്നു ഫോൺ മോഷ്ടിച്ച കാമുകിമാർക്കു സമ്മാനമായി നൽകും. പൊലീസിന്റെ ചോദ്യം ചെയ്യലിൽ ഇയാൾ ഈ കാര്യം സമ്മതിച്ചു. ചെറായിലെ ഒരു ഫേസ്‌ബുക്ക് കാമുകിക്ക് നൽകാൻ ബുധനാഴ്ച പുലർച്ചെ എടക്കമുഴിയിലെ ഒരു കടകുത്തി തുറന്നു യുവാവ് ഏഴു ഫോണുകൾ മോഷ്ടിച്ചു. ഇതിൽ രണ്ട് എണ്ണം കാമുകിക്കു വേണ്ടി നീക്കി വച്ചു. മോഷ്ടിക്കുന്നതിനു മുമ്പ് നടത്തിയ ഫേസ്‌ബുക്ക് ചാറ്റിംഗിൽ കാമുകിക്ക് ഇയാൾ ഫോൺ വാഗ്ദാനം ചെയ്തിരുന്നു.

ബുധനാഴ്ച രാവിലെ 10.30 നു പറവൂർ ബസ്റ്റാൻഡിൽ കാണാമെന്നു ചാറ്റിങ്ങിൽ സൂചന നൽകിരുന്നു. ഇയാളുടെ ഫേസ്‌ബുക്ക് അക്കൗണ്ട് പരിശോധിച്ച പൊലീസാണ് ഈ കാര്യം കണ്ടെത്തിയത്. എന്നാൽ ഇന്നലെ രാവിലെ ദേവസ്വം നടയിലുള്ള മൊബൈൽ ഫോൺ കടയിൽ എത്തിയ ഇയാൾ രണ്ടു വില കൂടിയ ഫോണുകൾ വിൽക്കാനായി നൽകി. എന്നാൽ യുവാവ് കടയുടമയോടു തട്ടിക്കയറുകയായിരുന്നു. സംശയം തോന്നിയ കടയുടമ സമീപത്തുണ്ടായിരുന്ന പൊലീസിനെ വിവരം അറിയിച്ചു. പൊലീസിന്റെ ചോദ്യം ചെയ്യലിൽ മോഷണത്തിന്റെ ചുരുളഴിയുകയായയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP