Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

യുവതിക്ക് സ്വയംഭോഗം ചെയ്യുന്ന ദൃശ്യമയച്ച പൊലീസുകാരൻ കുടുങ്ങും; വീഡിയോ അയച്ചത് തെളിഞ്ഞെന്നും വിശദമായി പരിശോദിക്കുന്നുവെന്നും മറുനാടനോട് വെളിപ്പെടുത്തി കണ്ണൂർ എസ്‌പി; തെളിയിക്കാൻ ശ്രമിക്കുന്നത് നേരത്തെ ദൃശ്യങ്ങൾ അയച്ചിരുന്നോ എന്നതുൾപ്പടെയുള്ള കാര്യങ്ങൾ; പൊലീസുകാരൻ സിബി ചെയ്തത് പരസ്പര സമ്മതത്തോടെ പോലും പൊലീസുകാരൻ ചെയ്യാൻ പാടില്ലാത്ത കുറ്റം; പരാതിക്കാരിയുടേയും ഭർത്താവിന്റേയും മൊഴിയെടുക്കുമെന്നും എസ്‌പി

യുവതിക്ക് സ്വയംഭോഗം ചെയ്യുന്ന ദൃശ്യമയച്ച പൊലീസുകാരൻ കുടുങ്ങും; വീഡിയോ അയച്ചത് തെളിഞ്ഞെന്നും വിശദമായി പരിശോദിക്കുന്നുവെന്നും മറുനാടനോട് വെളിപ്പെടുത്തി കണ്ണൂർ എസ്‌പി; തെളിയിക്കാൻ ശ്രമിക്കുന്നത് നേരത്തെ ദൃശ്യങ്ങൾ അയച്ചിരുന്നോ എന്നതുൾപ്പടെയുള്ള കാര്യങ്ങൾ; പൊലീസുകാരൻ സിബി ചെയ്തത് പരസ്പര സമ്മതത്തോടെ പോലും പൊലീസുകാരൻ ചെയ്യാൻ പാടില്ലാത്ത കുറ്റം; പരാതിക്കാരിയുടേയും ഭർത്താവിന്റേയും മൊഴിയെടുക്കുമെന്നും എസ്‌പി

ആർ പീയൂഷ്

കണ്ണൂർ: തിരുവനന്തപുരം സ്വദേശിനിയായ യുവതിക്ക് ലൈഗിക ദൃശ്യങ്ങൾ അയച്ചുകൊടുത്തെന്ന പരാതിയിൽ പൊലീസുകാരനെതിരെ നടപടിയുണ്ടാകുമെന്ന് വ്യക്തമാക്കി കണ്ണൂർ എസ്‌പി ശിവ വിക്രം ജി മറുനമാടൻ മലയാളിയോട് വ്യക്തമാക്കി. യുവതിയുടെ പരാതി വിശദമായി പരിശോധിക്കുന്നുവെന്നും ഇതിൽ കുറ്റം തെളിഞ്ഞാൽ പൊലീസുകാരൻ രക്ഷപ്പെടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.പരാതി പരിശോധിക്കുന്നു പക്ഷേ തെളിവുകൾ അടിസ്ഥാനത്തിലാണ് പൊലീസുകാരനായ സിബി കെബിക്ക് എതിരെ നടപടിയെന്നും അദ്ദേഹം വ്യക്തമാക്കി.വീഡിയോ ഉണ്ട് എന്നത് സത്യമാണ്.

എന്നാൽ കുറ്റം തെളിയിക്കപ്പെടണമെങ്കിൽ ഇരുവരും തമ്മിൽ നടത്തിയ ചാറ്റിങ് ഉൾപ്പടെയുള്ളവ കൂടുതൽ പരിശോധിക്കേണ്ടി വരും. യുവതിയുടെ സമ്മതത്തോടെയാണോ ദൃശ്യങ്ങൾ അയച്ചത് എന്ന് പരിശോധിക്കും. ഒപ്പം തന്നെ ഇപ്പോൾ പരാതി ലഭിച്ചിരിക്കുന്ന സമയത്ത് അയച്ച ദൃശ്യങ്ങളാണ് പരിശോധിക്കുക. ഒരാൾ പരസ്പരം സമ്മതിച്ച് കൊണ്ട് ഇത്തരത്തിൽ ദൃശ്യങ്ങൾ അയക്കുന്നത് തെറ്റല്ല എന്നാൽ സമ്മതമുണ്ട് എങ്കിൽ പോലും ഒരു പൊലീസുകാരൻ ഇത്തരത്തിൽ ചെയ്യുന്നത് ശരിയല്ല എന്ന അഭിപ്രായമാണ് എസ്‌പി പങ്കുവയ്ച്ചത്. എന്ത് തരത്തിലുള്ള നടപടിയാണ് പൊലീസുകാരന് എതിരെ എടുക്കുക എന്ന് വിശദമായ പരിശോധനകൾക്ക് ശേഷവും പരാതിക്കാരിയുടെ മൊഴി രേഖപ്പെടുത്തിയ ശേഷവും മാത്രമെ തീരുമാനിക്കുകയുള്ളു

സമൂഹ മാധ്യമം വഴി സെക്‌സ് ചാറ്റിങ് നടത്തിയ പൊലീസുകാരനെതിരെ പരാതിയുമായി യുവതി രംഗത്ത് എത്തിയിരുന്നു. തിരുവനന്തപുരം സ്വദേശിയായ യുവതിയാണ് കണ്ണൂർ ജില്ലയിലുള്ള സിബി കെ.ബി എന്ന പൊലീസ് ഉദ്യോഗസ്ഥനെതിരെ പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്. സംഭവത്തെ പറ്റി യുവതി പറയുന്നതിങ്ങനെ. രണ്ട് ദിവസം മുൻപാണ് സിബി കെ.ബി എന്ന പേരിലുള്ള ഫെയ്‌സ് ബുക്ക് ഐഡിയിൽ നിന്നും ഫ്രണ്ട് റിക്വസ്റ്റ് വരുന്നത്.യുവതി മുസ്ലിം മത വിശ്വാസിയും ഇവരുടെ ഭർത്താവ് ഹിന്ദു മതവിശ്വാസിയുമാണ്. ഇരുവരും സ്‌നേഹിച്ചു വിവാഹം കഴിച്ചതാണ്.

അതിനാൽ ഫേസ്‌ബുക്കിൽ യുവതിയുടെ പേരും ഭർത്താവിന്റെ പേരും ചേർത്താണ് പ്രൊഫൈൽ ഉണ്ടാക്കിയിരുന്നത്. സിബി ഒരു പൊലീസുകാരനായതിനാൽ അസ്വാഭാവികതയൊന്നും തോന്നാതിരുന്നതിനാൽ യുവതി ഫ്രണ്ട് റിക്വസ്റ്റ് സ്വീകരിച്ചു. തുടർന്ന് ഇയാൾ പെൺകുട്ടിയോട് ചാറ്റ് ചെയ്യാൻ തുടങ്ങി. മാന്യമായ സംസാരത്തിലൂടെയാണ് ചാറ്റിങ് തുടങ്ങിയത്. താൻ പൊലീസുകാരനാണെന്നും കണ്ണൂരിലാണ് ജോലി നോക്കുന്നതെന്നും പറഞ്ഞു. യുവതിയോട് വീട്ടിൽ ആരൊക്കെയുണ്ട് എന്നൊക്കെ ചോദിക്കുകയും യുവതി അതിനൊക്കെ മറുപടി നൽകുകയും ചെയ്തു. ഇതെല്ലാം ഭർത്താവിനൊപ്പമിരുന്നാണ് ചെയ്തിരുന്നത്.

ഇന്ന് രാവിലെ യുവതിയോട് ഇയാൾ താൻ കുളിക്കാൻ പോവുകയാണ് ഒപ്പം കുളിക്കാൻ വരുന്നോ എന്നും ചോദിച്ച് നഗ്നമായി നിൽക്കുന്ന ഒരു ഫോട്ടോയും അയച്ചു. സംസാരത്തിലെ വൈരുദ്ധ്യം തിരിച്ചറിഞ്ഞ യുവതി ഭർത്താവിനോട് ഇക്കാര്യം പറയുകയും ഫോൺ കൈമാറുകയും ചെയ്തു. തുടർന്ന് ഭർത്താവ് ഇയാളോട് യുവതിയാണെന്ന മട്ടിൽ ചാറ്റ് ചെയ്യാൻ തുടങ്ങി. ഇതോടെ ഇയാൾ തന്റെ പല പോസിലുള്ള നഗ്ന ചിത്രങ്ങളും വീഡിയോയും അയച്ചു കൊടുത്തു. സ്വയംഭോഗം ചെയ്യുന്ന വീഡിയോയും ഇക്കൂട്ടത്തിൽ പെടുന്നു.

ഇതോടെ ഭർത്താവ് സൂത്രത്തിൽ ഇയാളോട് താൽപര്യമുണ്ടെന്ന മട്ടിൽ ചാറ്റ് ചെയ്ത് നമ്പർ കൈക്കലാക്കി. തുടർന്ന് ഇയാളുടെ ഫോണിലേക്ക് വിളിച്ചെങ്കിലും ഫോൺ എടുത്തില്ല. തുടർന്ന് ഇയാളുടെ ഫെയ്‌സ് ബുക്ക് സുഹൃത്തുക്കളുടെ അക്കൗണ്ടുകൾ പരിശോധിച്ചപ്പോൾ അതിൽ ഒരു പൊലീസുകാരനായ സുഹൃത്തിനെ കണ്ടെത്തി. അതിൽ അയാൾ നമ്പർ കൊടുത്തിട്ടുണ്ടായിരുന്നു. ആ നമ്പരിൽ വിളിച്ച് ഇയാളെ പറ്റി തിരക്കുകയും പൊലീസുകാരനാണെന്ന് ഉറപ്പിക്കുകയും ചെയ്തു. എന്താണ് കാര്യമെന്ന് തിരക്കിയ സുഹൃത്തിനോട് ഇവർ സംഭവം വിശദീകരിച്ചു. അതിന് ശേഷം സിബി കണ്ണൂരിൽ എവിടെയാണ് ജോലി ചെയ്യുന്നത് എന്ന് ചോദിച്ചപ്പോൾ അറിയില്ലെന്ന് പറഞ്ഞ് സുഹൃത്ത് ഒഴിവാകുകയായിരുന്നു.

പിന്നീട് ഫെയ്‌സ് ബുക്ക് വഴി സിബി യുവതിയുടെ അക്കൗണ്ടിലേക്ക് മെസ്സേജ് അയച്ചു. നിങ്ങളുടെ ഭർത്താവ് തന്റെ സുഹൃത്തിനെ വിളിച്ചുവെന്നും തനിക്കെതിരെ പരാതി നൽകുമെന്നും പറഞ്ഞു എന്നും ഇനി ശല്യം ചെയ്യില്ല മാപ്പ് തരണമെന്നും പറഞ്ഞു. എന്നാൽ ഇത്തരത്തിൽ പെരുമാറിയ തന്നെ നിയമത്തിന് മുന്നിൽ കൊണ്ടുവരുമെന്ന് യുവതിയുടെ ഭർത്താവ് മറുപടി നൽകി. ഇതോടെ യുവതിയെ ബ്ലോക്ക് ചെയ്ത് ഇയാൾ മുങ്ങി. തുടർന്നാണ് ഇരുവരും കൂടി ഡിജിപിക്ക് പരാതി മെയിൽ വഴി അയച്ചത്. യുവതിയും ഭർത്താവും താമസിക്കുന്നത് പേരൂർക്കട സ്റ്റേഷൻ പരിധിയായതിനാൽ അവിടെയും ഒരു പരാതി നൽകാൻ ഒരുങ്ങുകയാണ് ദമ്പതികൾ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP