Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

വഴി ചോദിക്കാനെത്തിയെന്ന് ഭാവിച്ച് വൃദ്ധയിൽ നിന്നും തട്ടിയെടുത്തത് മൂന്ന് പവൻ; മാലപൊട്ടിക്കൽ സിസിടിവിയിൽ പതിഞ്ഞപ്പോൾ കൺട്രോൾ റൂം വഴി വിവരമറിഞ്ഞ് ട്രാഫിക് പൊലീസ് ഉദ്യോഗസ്ഥൻ; ഉടൻ നടത്തിയ നിരീക്ഷണത്തിൽ ഡിയോ സ്‌കൂട്ടർ കണ്ടെത്തിയപ്പോൾ ഡ്രൈവറെ തടഞ്ഞ് നിർത്തി മ്യൂസിയം സ്‌റ്റേഷനിൽ വിവരമറിയിച്ചു; ബിജുകുമാറിന്റെ അവസരോചിത ഇടപെടൽ വലയിലാക്കിയത് നഗരത്തിലെ പ്രധാന മാലമോഷ്ടാവ് സജീവിനെ

വഴി ചോദിക്കാനെത്തിയെന്ന് ഭാവിച്ച് വൃദ്ധയിൽ നിന്നും തട്ടിയെടുത്തത് മൂന്ന് പവൻ; മാലപൊട്ടിക്കൽ സിസിടിവിയിൽ പതിഞ്ഞപ്പോൾ കൺട്രോൾ റൂം വഴി വിവരമറിഞ്ഞ് ട്രാഫിക് പൊലീസ് ഉദ്യോഗസ്ഥൻ; ഉടൻ നടത്തിയ നിരീക്ഷണത്തിൽ ഡിയോ സ്‌കൂട്ടർ കണ്ടെത്തിയപ്പോൾ ഡ്രൈവറെ തടഞ്ഞ് നിർത്തി മ്യൂസിയം സ്‌റ്റേഷനിൽ വിവരമറിയിച്ചു; ബിജുകുമാറിന്റെ അവസരോചിത ഇടപെടൽ വലയിലാക്കിയത് നഗരത്തിലെ പ്രധാന മാലമോഷ്ടാവ് സജീവിനെ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ഇരുചക്ര വാഹനങ്ങളിൽ കറങ്ങി നടന്ന് മാല മോഷ്ടിക്കുന്നവരുടെ സംഘം വലിയ ഭീഷണി ഉയർത്തുന്ന നഗരമാണ് തിരുവനന്തപുരം. ദിവസവും നഗരത്തിലെ പൊലീസ് സ്‌റ്റേഷനുകളിൽ ഇത്തരത്തിൽ നിരവധി കേസുകൾ എത്താറുമുണ്ട്. എന്നാൽ കഴിഞ്ഞ ദിവസം നഗരത്തിലെ പൂജപ്പുര മേഖലയിൽ ഇത്തരത്തിൽ മാല മോഷണം നടത്തിയ ഒരാളെ പിടികൂടിയത് ട്രാഫിക് പൊലീസ് ഉദ്യോഗസ്ഥന്റെ സമയോചിതമായ ഇടപെടൽ.

ട്രാഫിക് പൊലീസ് ഉദ്യോഗസ്ഥനായ ബിജുകുമാറിന്റെ സമയോചിത ഇടപെടലിലൂടെ നഗരത്തിലെ ധാരാളം മാലപൊട്ടിക്കൽ കേസുകളിലെ പ്രതി പിടിയിലായത്. ബുധനാഴ്ച രാവിലെ പൂജപ്പുരയിൽ ഒരു വൃദ്ധയോട് വഴി ചോദിച്ചെത്തിയ ബൈക്ക് യാത്രക്കാരൻ അവരുടെ കഴുത്തിലുണ്ടായിരുന്ന മൂന്നു പവൻ തൂക്കമുള്ള സ്വർണമാല പൊട്ടിച്ചു കടന്നു കളഞ്ഞു. സംഭവം നടന്നതിന് സമീപത്തെ സിസിടിവി ക്യാമറയിൽ പതിഞ്ഞ ദൃശ്യത്തിൽ നിന്നും മോഷ്ടാവിന്റെയും ബൈക്കിന്റെയും സൂചനകൾ വയർലസ് സൈറ്റിലൂടെ പൊലീസ് കൺട്രോൾ റൂമിൽ നിന്നും അറിയിക്കുകയായിരുന്നു.

ഈ സമയം മ്യൂസിയം സ്റ്റേഷനു മുന്നിൽ ട്രാഫിക് ഡ്യൂട്ടിയിലായിരുന്ന ബിജു ഈ വയർലെസ് സന്ദേശം കേൾക്കുകയും റോഡിലും പരിസരത്തും നിരീക്ഷണം നടത്തുകയുമുണ്ടായി.വയർലെസ് സന്ദേശത്തിൽ അറിയിച്ച നമ്പരിലുള്ള ബൈക്ക് കനകക്കുന്നിന് സമീപം പാർക്ക് ചെയ്തിരിക്കുന്നതായി കണ്ടെത്തകയും വാഹനം നിരീക്ഷിക്കുകയും ചെയ്തു. അൽപനേരം കഴിഞ്ഞ് ആ ബൈക്ക് എടുക്കാൻ വന്ന യുവാവിനെ തടഞ്ഞു നിർത്തുകയും വിവരം തൊട്ടടുത്ത മ്യൂസിയം സ്റ്റേഷനിൽ അറിയിക്കുകയുമുണ്ടായി.

തുടർന്ന് സിസിടിവി ദൃശ്യവുമായി ഒത്തുനോക്കി മോഷ്ടാവ് അയാളാണെന്ന് ഉറപ്പാക്കുകയും ചെയ്തു. ഇതിനിടയിൽ ഷാഡോ പൊലീസെത്തുകയും മുമ്പ് നടന്നിട്ടുള്ള മാല മോഷണ കേസുകളിലും ഉൾപ്പെട്ടിരുന്ന പൂജപ്പുര സ്വദേശി സജീവ് (38) ആണിതെന്നും സ്ഥിരീകരിക്കുകയുണ്ടായി. പ്രതിയെ കണ്ടെത്തുന്നതിന് നിർണായക ഇടപെടൽ നടത്തിയസിറ്റി ട്രാഫിക് പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസറായ ബിജുകുമാർ തിരുവല്ലം വണ്ടിത്തടം സ്വദേശിയാണ്. ബിജുകുമാറിനെ സിറ്റി പൊലീസ് കമ്മീഷണർ അഭിനന്ദിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP