Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ട്രെയിനിംഗിനിടെ ആറടി ഉയരമുള്ള പിടി വാളിൽ വനിതാ ട്രെയിനികൾ വലിഞ്ഞുകയറണം; പിടിവിട്ടാൽ പണി കിട്ടുന്നതുകൊണ്ട് സഹായത്തിന് വനിതാ ഇൻസ്ട്രക്ടർമാരും; ഡ്യൂട്ടിക്കിടെ മേൽനോട്ടത്തിന് വരുന്ന അസിസ്‌ററന്റ് കമാൻഡന്റിന് 'വല്ലാത്ത സഹായമനോഭാവം'; വനിതാ ഇൻസ്ട്രക്ടർമാരെ വകഞ്ഞുമാറ്റി വനിതാ ട്രെയിനികളുടെ പിൻഭാഗത്ത് താങ്ങി ഒരുകൈസഹായം; പരാതി കിട്ടിയിട്ടും പൊലീസ് അസോസിയേഷനിലെ ഏമാനെ തൊടാൻ മേലുദ്യോഗസ്ഥർക്ക് മടി; തൃശൂർ പൊലീസ് അക്കാദമിയിലെ സംഭവത്തിൽ അമർഷം പുകയുന്നു

ട്രെയിനിംഗിനിടെ ആറടി ഉയരമുള്ള പിടി വാളിൽ വനിതാ ട്രെയിനികൾ വലിഞ്ഞുകയറണം; പിടിവിട്ടാൽ പണി കിട്ടുന്നതുകൊണ്ട് സഹായത്തിന് വനിതാ ഇൻസ്ട്രക്ടർമാരും; ഡ്യൂട്ടിക്കിടെ മേൽനോട്ടത്തിന് വരുന്ന അസിസ്‌ററന്റ് കമാൻഡന്റിന് 'വല്ലാത്ത സഹായമനോഭാവം'; വനിതാ ഇൻസ്ട്രക്ടർമാരെ വകഞ്ഞുമാറ്റി വനിതാ ട്രെയിനികളുടെ പിൻഭാഗത്ത് താങ്ങി ഒരുകൈസഹായം; പരാതി കിട്ടിയിട്ടും പൊലീസ് അസോസിയേഷനിലെ ഏമാനെ തൊടാൻ മേലുദ്യോഗസ്ഥർക്ക് മടി; തൃശൂർ പൊലീസ് അക്കാദമിയിലെ സംഭവത്തിൽ അമർഷം പുകയുന്നു

എം മനോജ് കുമാർ

തൃശൂർ: തൃശൂർ രാമപുരം പൊലീസ് ട്രെയിനിങ് ക്യാമ്പിൽ വനിതാ എസ്‌ഐ ട്രെയിനികൾ അപമാനിക്കപ്പെട്ട സംഭവം വിവാദമാകുന്നു. ട്രെയിനിംഗിനിടെ മേൽനോട്ട ചുമതലയുണ്ടായിരുന്ന അസിസ്റ്റന്റ് കമാൻഡന്റ് വനിതാ എസ്‌ഐമാരുടെ പിൻഭാഗത്ത് സ്പർശിച്ച സംഭവമാണ് വിവാദമാകുന്നത്. അപമാനിതരായ വനിതാ എസ്‌ഐ ട്രെയിനികൾ മേലുദ്യോഗസ്ഥരെ വിളിച്ച് പരാതി പറഞ്ഞെങ്കിലും ഇതുവരെ അസിസ്റ്റന്റ് കമാൻഡന്റിനെതിരെ നടപടി വന്നില്ല. നാല് ദിവസം മുൻപാണ് പൊലീസിലെ ഉന്നതരെ തന്നെ നടുക്കിയ ഈ സംഭവം നടക്കുന്നത്. അസിസ്റ്റന്റ് കമാൻഡന്റ് പൊലീസ് അസോസിയേഷനിലെ ഉന്നതനായതിനാലാണ് നടപടി വൈകുന്നത് എന്നാണ് സൂചന. സംഭവത്തിൽ സായുധ പൊലീസ് വിഭാഗത്തിൽ അസ്വസ്ഥത പുകയുകയാണ്.

പൊലീസ് ട്രെയിനിങ്ങിടെ പിടി വാളിൽ വലിഞ്ഞു കയറാൻ ശ്രമിച്ച വനിതാ എസ്‌ഐ ട്രെയിനികളുടെ പിൻഭാഗത്താണ് അസിസ്റ്റന്റ് കമാൻഡന്റ് സ്പർശിച്ചത്. ആറടിയോളം ഉയരമുള്ള മതിലിൽ വനിതാ ട്രെയിനികൾക്ക് വലിഞ്ഞു കയറേണ്ടതുണ്ട്. ഒറ്റയ്ക്ക് തന്നെ കയറുകയാണ് വേണ്ടത്. ഇതിന്നിടയിൽ പരസഹായം വേണ്ടിവരുകയാണെങ്കിൽ വനിതാ ഉദ്യോഗസ്ഥർ ഇവരെ സഹായിക്കും. അതിനു വനിതാ പൊലീസ് ഉദ്യോഗസ്ഥർ ഒപ്പം കാണും. ഇങ്ങിനെ പിടി വാളിൽ വലിഞ്ഞു കയറുന്നതിനിടെയാണ് വനിതാ ഉദ്യോഗസ്ഥരെ വകഞ്ഞുമാറ്റി അസിസ്റ്റന്റ് കമാൻഡന്റ് വനിതകളുടെ പിൻഭാഗത്ത് കൈവെച്ചത്. വനിതകളെ സഹായിക്കാൻ എന്ന വ്യാജേനയാണ് ഉന്നത ഉദ്യോഗസ്ഥന്റെ ഈ ചെയ്തി വന്നത്. പിൻഭാഗത്ത് പിടുത്തം വന്നതുകണ്ട് ഞെട്ടിപ്പോയ ചില വനിതാ എസ്‌ഐ ട്രെയിനികൾ പിടി വാളിലെ ട്രെയിനിങ്ങിൽ നിന്നും വിട്ടു നിന്നു. അപമാനിതരായവർ മേലുദ്യോഗസ്ഥരെ വിളിച്ചു പരാതി പറയുകയും ചെയ്തു. പക്ഷെ സംഭവം കഴിഞ്ഞിട്ട് നാല് ദിവസങ്ങൾ പിന്നിട്ടിട്ടും ഇതുവരെ നടപടി വന്നിട്ടില്ല.

അസിസ്റ്റന്റ് കമാൻഡന്റിന്റെ ചെയ്തികൾ മനഃപൂർവം ആയിരുന്നുവെന്നാണ് അറിയാൻ കഴിഞ്ഞത്. ട്രെയിനിങ് നൽകുന്ന വനിത ഇൻസ്ട്രക്ടർമാരെ നോക്കുകുത്തിയാക്കിയാണ് ഉന്നത ഉദ്യോഗസ്ഥന്റെ ലീലാവിലാസങ്ങൾ വന്നത്. ഭാര്യമാരിൽ നിന്നും സംഭവം അറിഞ്ഞ ഭർത്താക്കന്മാർ മിക്കവരും തന്നെ ട്രെയിനിംഗിന്റെ ചാർജ്ജ് വഹിക്കുന്ന അനൂപ് കുരുവിളയെ വിളിച്ച് പരാതി പറയുകയും ചെയ്തു. എന്നാൽ ഉദ്യോഗസ്ഥനെതിരെ ഒരു നടപടിയും വന്നില്ല. നടപടി വരാത്തതിനാൽ ഇനി രേഖാമൂലം പരാതി നൽകാനാണ് വനിതാ ട്രെയിനികളുടെ തീരുമാനംഎന്നാണ് അറിയുന്നത്. മുൻപും ഇത്തരം പരാതികൾ ഈ ഉദ്യോഗസ്ഥനെതിരെ ഉയർന്നിട്ടുണ്ട് എന്നാണ് ലഭിക്കുന്ന വിവരം. അതേസമയം സംഭവം ഒതുക്കി തീർക്കാനും ഒരു വിഭാഗം ഉദ്യോഗസ്ഥർ സജീവമായി രംഗത്തുമുണ്ട്.

മുൻപും വിവാദങ്ങളിൽ സ്ഥാനം പിടിച്ച പൊലീസ് അക്കാദമിയാണ് രാമപുരത്തേത്. ബീഫ് നിരോധനത്തിന്റെയും വിളമ്പലിന്റെയും പേരിലുള്ള വിവാദങ്ങളാണ് അക്കാദമിയെ ചുറ്റിപ്പറ്റി നിലനിന്നത്. അക്കാദമിയിലെ ഭക്ഷണമെനുവിൽ നിന്നും ബീഫ് ഒഴിവാക്കപ്പെട്ടിരിക്കുകയാണെന്നും, പർച്ചേസ് രജിസ്റ്റർ പരിശോധിച്ചാൽ ഇത് മനസിലാകുമെന്നും എംപിയായിരിക്കെ എം.ബി.രാജേഷ് രാജേഷ് ആരോപിച്ചിരുന്നു. അതേസമയം അക്കാദമിയിൽ നിലനിന്ന ഈ നിരോധനം ലംഘിക്കാൻ പൊലീസ് അസോസിയേഷന്റെ നേതൃത്വത്തിൽ ബീഫ് വിളമ്പിയതും വിവാദമായിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പിൽ ഇടത്മുന്നണി വിജയിച്ചതിന്റെ പിറ്റേ ദിവസമായിരുന്നു ഈ ബീഫ് വിളമ്പൽ. ബീഫ് വിളമ്പിയത് അന്വേഷിക്കണമെന്ന് അന്ന് ഐജിയായിരുന്ന സുരേഷ് രാജ് പുരോഹിത് ഉത്തരവിട്ടിരുന്നു. ഈ ബീഫ് വിളമ്പലും അന്വേഷണത്തിന് ഉത്തരവിടലും വിവാദമായി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP