Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

നിങ്ങളുടെ ആ താടി വെച്ച സുഹൃത്ത് ആരാണ്? മാവോയിസ്റ്റ് ചിന്തകൻ കെ മുരളിക്ക് എറണാകുളത്ത് സ്വീകരണം നൽകുന്നുണ്ടോ? കെആർ ഇന്ദിരയ്‌ക്കെതിരെ പരാതി കൊടുത്ത വിപിൻദാസിനെ വേട്ടയാടി പൊലീസ് ചോദിക്കുന്നത് കേസുമായി ബന്ധമില്ലാത്ത കാര്യങ്ങൾ; ശശികലയും ഗോപാലകൃഷ്ണനും ഒക്കെ പറഞ്ഞതിനും ഇവിടെ ഒരു നടപടിയും ഇല്ല; ഇടതുപക്ഷം ഭരിക്കുന്ന നാട്ടിലും ഹിന്ദുത്വവാദികൾക്കെതിരെ നീങ്ങിയാൽ വാദി പ്രതിയാകുന്ന അവസ്ഥയോ എന്ന് ചോദിച്ച് പരാതിക്കാരൻ

നിങ്ങളുടെ ആ താടി വെച്ച സുഹൃത്ത് ആരാണ്? മാവോയിസ്റ്റ് ചിന്തകൻ കെ മുരളിക്ക് എറണാകുളത്ത് സ്വീകരണം നൽകുന്നുണ്ടോ? കെആർ ഇന്ദിരയ്‌ക്കെതിരെ പരാതി കൊടുത്ത വിപിൻദാസിനെ വേട്ടയാടി പൊലീസ് ചോദിക്കുന്നത് കേസുമായി ബന്ധമില്ലാത്ത കാര്യങ്ങൾ; ശശികലയും ഗോപാലകൃഷ്ണനും ഒക്കെ പറഞ്ഞതിനും ഇവിടെ ഒരു നടപടിയും ഇല്ല; ഇടതുപക്ഷം ഭരിക്കുന്ന നാട്ടിലും ഹിന്ദുത്വവാദികൾക്കെതിരെ നീങ്ങിയാൽ വാദി പ്രതിയാകുന്ന അവസ്ഥയോ എന്ന് ചോദിച്ച് പരാതിക്കാരൻ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: താത്തമാർ പന്നി പറ്റ് പെരുകും പോലെ എന്നും മുസ്ലിംങ്ങളെ വംശഹത്യക്ക് ഇരയാക്കണമെന്നും വിവാദ പോസ്റ്റ് ഇട്ട എഴുത്തുകാരിയും ആകാശവാണി പ്രോഗ്രാം പ്രൊഡ്യൂസറുമായ കെആർ ഇന്ദിരയ്ക്ക് എതിരെ പരാതി നൽകിയ പൊതുപ്രവർത്തകനെ വേട്ടയാടി പൊലീസ്. വാതി പ്രതിയാകുന്ന നിലപാടാണ് പൊലീസിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകുന്നത്. മീഡിയ ഡയലോഗ് സെന്റർ പ്രവർത്തകനാണ് വിപിൻദാസ്. പക്ഷേ പരാതി നൽകിയതിന് പിന്നാലെ നിരവധി തവണ പൊലീസ് വിളിച്ച് വിശദാംശങ്ങൾ തിരക്കിയെങ്കിലും പക്ഷേ കേസുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചോദിക്കുന്നതിന് പകരം തന്റെ പശ്ചാത്തലം ആണ് പൊലീസ് തിരഞ്ഞത് എന്നും വിപിൻദാസ് പറയുന്നു. ആദ്യമായിട്ടാണ് ഒരു പൊലീസ് പരാതി നൽകുന്നത്. പക്ഷേ സ്‌പെഷ്യൽ ബ്രാഞ്ച് ഉദ്യോഗസ്ഥർക്ക് അറിയേണ്ടത് എന്റെ പൊളിറ്റിക്കൽ ബാഗ്രൗണ്ട് മാത്രമാണ് എന്നും വിപിൻ പറയുന്നു.

നിങ്ങളുടെ ആ താടി വെച്ച സുഹൃത്ത് ആരാണ്, ഇംഫാൽ ടാക്കീസിന്റെ പരിപാടി കൊടുങ്ങല്ലൂരിൽ സംഘടിപ്പിച്ചത് ആരാണ്?. മാവോവാദി ചിന്തകൻ കെ മുരളിക്ക് എറണാകുളത്ത് സ്വീകരണം നൽകുന്നത് ആരാണെന്നൊക്കെയാണ് അവർക്കറിയേണ്ടത്. അല്ലാതെ കേസിന്റെ വിവരങ്ങൾ ആയിരുന്നില്ല.കറുത്തവനാണെന്ന തരത്തിൽ തന്നെയാണ് പൊലീസ് ചോദ്യങ്ങൾ ആരാഞ്ഞത്. ഇടതുപക്ഷം ഭരിക്കുന്ന നാട്ടിലും ഹിന്ദുത്വ വാദികൾക്കെതിരേ നീങ്ങിയാൽ ഇതായിരിക്കും അവസ്ഥയെന്നാണ് എന്നെ ചിന്തിപ്പിക്കുന്നത്.' വിപിൻ ദാസ് പറയുന്നു.അസമിൽ പൗരത്വ പട്ടിക പ്രസിദ്ധീകരിച്ചതിന് പിന്നാലെ വർഗ്ഗീയ വിഷം തുപ്പുകയും അധിക്ഷേപ പരാമർശം നടത്തിയ എഴുത്തുകാരിയും, ആകാശവാണി ഉദ്യോഗസ്ഥയുമായ കെ.ആർ ഇന്ദിരയ്‌ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തിരുന്നെങ്കിലും പിന്നീട് ഒരു നടപടിയും ഉണ്ടായില്ല.

വംശീയവാദി കെ ആർ ഇന്ദിരക്കെതിരെ വിപിൻ ദാസ് കേസ് കൊടുത്തത്തിന് ശേഷം സ്‌പെഷ്യൽ ബ്രാഞ്ചുകാർ അവനെ നിരന്തരം വിളിക്കുന്നു. ആദ്യം അവർക്ക് അറിയേണ്ടത് കെ ആർ ഇന്ദിര വിപിൻ ദാസിന്റെ അയൽവാസിയാണോ എന്നാണ് ! അവരുടെ വീട് അസ്മാബി കോളേജിന് അടുത്തണോ ? എന്നായിരുന്നു.കെ ആർ ഇന്ദിര ആരാണ്, അവർ എവിടത്തുകാരിയാണ്, അവർ എവിടെ ജോലി ചെയുന്നു ഇതൊക്കെ സ്പെഷ്യൽ ബ്രാഞ്ചുകാർക്ക് വിപിൻ ദാസിനോട് ചോദിച്ചിട്ട് മനസ്സിലാക്കേണ്ട അവസ്ഥയാണ് പൊലീസിന് എങ്കിൽ പിന്നെ ഇവർക്ക് ശമ്പളം കൊടുക്കുന്നത് വെറുതെയാണ് എന്ന അഭിപ്രായം ശക്തമാണ്. ഇടത്പക്ഷം ഭരിക്കുന്ന നാട്ടിലും ഇത്തരം പ്രവണതകൾ എന്നത് ഇരട്ടത്താപ്പാണ്.മുസ്ലിംങ്ങളെ ദളിതരോ ആണ് എങ്കിൽ മാത്രമെ പൊലീസിന് കേസെടുക്കാൻ ധൃതി കാണുള്ളു മറിച്ചായാൽ ഒരു നടപടിയും ഇല്ല. ശശികലയുടേയും ഗോപാലകൃഷ്ണന്റേയുമൊക്കെ എത്രയോ മുസ്ലിം വിരുദ്ധ പരാമർശങ്ങൾ നമ്മൾ കണ്ടു എന്നിട്ട് എന്തെങ്കിലും നടപടിയെടുത്തോ എന്നും വിപിൻ ദാസ് ചോദിക്കുന്നു.

അവൻ കേസ് കൊടുത്തത്, യുക്തിവാദിയും ഫെമിനിസ്റ്റും ആകാശവാണി പ്രോഗ്രാം ഡയറക്ടറുമായ കെ ആർ ഇന്ദിര ഫേസ്‌ബുക്കിലൂടെ വംശഹത്യക്ക് ആഹ്വാനം ചെയ്തു എന്ന കാരണമാണ്, അത് പൊലീസിന് വ്യക്തമല്ലെ? വിപിൻ ദാസിനെ വിളിച്ച് കേസുമായി യാതൊരു ബന്ധവും ഇല്ലാത്ത ചോദ്യങ്ങൾ ചോദിക്കുന്ന സ്‌പെഷ്യൽ ബ്രാഞ്ച് ഇന്നേവരെ കെ ആർ ഇന്ദിരയെ വിളിച്ച് കേസുമായി ബന്ധപ്പെട്ട് എന്തെങ്കിലും ചോദിച്ചിട്ടുണ്ടോ ? പൊലീസ് അവരെ ചോദ്യം ചെയ്‌തോ ? ജാമ്യമില്ല കുറ്റം ചുമത്തിയ അവരെ അറസ്റ്റ് ചെയ്യാൻ വൈകുന്നതെന്തേ?പകരം പൊലീസിന്റെ ഉദ്ദേശ്യമെന്താണ് ? പരാതി കൊടുത്ത വിപിൻ ദാസിന്റെ രാഷ്ട്രീയ നിലപാടുകൾ വെച്ച് ലേബൽ ചെയ്യാനാണോ ? അവനെ ഭയപ്പെടുത്താനാണോ ? എന്നും വിപിൻ ദാസിനെ പിന്തുണച്ച് രംഗത്ത് വരുന്നവർ ചോദിക്കുന്നു.

സമാധാനത്തോടെ കഴിയുന്ന കേരള സമൂഹത്തിൽ തമ്മിൽ തല്ലുണ്ടാക്കാനും മതസൗഹാർദ്ദം തകർക്കാനും ശ്രമിക്കുന്നു എന്ന് കാണിച്ചാണ് കെ.ആർ ഇന്ദിരയ്ക്ക് എതിരെ പരാതികൾ ഉയർന്നിരിക്കുന്നത്. ഇത് സാഹോദര്യത്തിന്റേയും മതസൗഹാർദ്ദത്തിന്റേയും ഉത്തമ ഉദാഹരണം കാണിക്കുന്ന നാടാണ്. അവിടെ കലാപമുണ്ടാക്കി മനുഷ്യനെ തമ്മിൽ തല്ലിക്കാനാണ് ഇന്ദിരയുടെ ശ്രമമെന്നാണ് ആരോപണമുയർന്നത്. മനുഷ്യാവകാശപ്രവർത്തകനായ വിപിൻദാസ് നൽകിയ പരാതിയിലാണ് കേസ്. ഫോർവേഡ്‌ബ്ലോക്ക് യൂത്ത് ലീഗ് കാസർഗോഡ് ജില്ലാ പ്രസിഡന്റ് വി എസ് ഷഫീർ എന്നിവരും പരാതിയുമായി രംഗത്ത് വന്നിരുന്നു.

ഓൾ ഇന്ത്യ റേഡിയോ എന്ന സർക്കാർ സ്ഥാപനത്തിന്റെ ഭാഗമായി ഇരുന്ന്‌കൊണ്ട് ആണ് ഇവർ പല വംശീയപരാമർശങ്ങളും നടത്തുന്നതിനെതിരെ നടപടി എടുത്തെ മതിയാകു എന്നയിരുന്നു പരാതികൾ. മുസ്ലിം സമുദായത്തിന് എതിരെയാണ് ഇവർ കൂടുതലായും കടന്നാക്രമണം തന്റെ ഫേസ്‌ബുക്ക് പോസ്റ്റിലൂടെ നടത്തുന്നത്. അസമിൽ പൗരത്വ പട്ടിക പ്രസിദ്ധീകരിച്ചതോടെ 19 ലക്ഷം പേർ പുറത്തായതിന്റെ വരുംവരായ്കകളെ കുറിച്ചാണ് സോഷ്യൽ മീഡിയയിൽ മുഖ്യചർച്ച. ഒരു എഴുത്തുകാരി ഇത്തരം വിലകുറഞ്ഞതും മനുഷ്യനെ തമ്മിലടിപ്പിക്കുന്നതുമായ പോസ്റ്റുകൾ ഇടുന്നതിനെ കുറിച്ചാണ് സാമൂഹ്യമാധ്യമങ്ങളിലെ ഉപചർച്ചകൾ

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP