Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202026Saturday

എസ്എപി ക്യാമ്പിൽ നിന്നും തോക്കുകൾ കളവുപോയെന്ന സിഎജി കണ്ടെത്തലുകൾ തെറ്റെന്ന് പൊലീസ്; തോക്കുകൾ കൈകാര്യം ചെയ്യുന്നതിൽ വീഴ്‌ച്ച പറ്റിയിട്ടുണ്ടെന്നും റിപ്പോർട്ട്; സിഎജി റിപ്പോർട്ട് തയ്യാറാക്കുന്നതിന് മുമ്പ് മൂന്നു തവണ അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചിരുന്നെന്നും വിശദീകരണം; തോക്കുകളും വെടിയുണ്ടകളും കാണാനില്ലെന്ന സിഎജി റിപ്പോർട്ടിനെ തള്ളി കേരള പൊലീസ്

എസ്എപി ക്യാമ്പിൽ നിന്നും തോക്കുകൾ കളവുപോയെന്ന സിഎജി കണ്ടെത്തലുകൾ തെറ്റെന്ന് പൊലീസ്; തോക്കുകൾ കൈകാര്യം ചെയ്യുന്നതിൽ വീഴ്‌ച്ച പറ്റിയിട്ടുണ്ടെന്നും റിപ്പോർട്ട്; സിഎജി റിപ്പോർട്ട് തയ്യാറാക്കുന്നതിന് മുമ്പ് മൂന്നു തവണ അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചിരുന്നെന്നും വിശദീകരണം; തോക്കുകളും വെടിയുണ്ടകളും കാണാനില്ലെന്ന സിഎജി റിപ്പോർട്ടിനെ തള്ളി കേരള പൊലീസ്

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: തിരുവനന്തപുരം എസ്എപി ക്യാമ്പിൽ നിന്ന് തോക്കുകൾ കളവുപോയിട്ടില്ലെന്നും തോക്കുകൾ കൈകാര്യം ചെയ്തതിൽ വീഴ്‌ച്ച പറ്റിയെന്നും പൊലീസിന്റെ റിപ്പോർട്ട്. സിഎജി കണ്ടെത്തലുകൾ തെറ്റെന്നും റിപ്പോർട്ടിൽ പറയുന്നു. സി.എ.ജി നിർദ്ദേശപ്രകാരം നടത്തിയ പരിശോധനയിൽ തോക്കുകൾ കണ്ടെത്തി. സിഎജി റിപ്പോർട്ട് തയ്യാറാക്കുന്നതിന് മുൻപ് മൂന്നുതവണ പൊലീസ് അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചുവെന്നും പൊലീസ് വിശദമാക്കുന്നു.

പൊലീസിന്റെ പക്കലുണ്ടായിരുന്ന 25 റൈഫിളുകളും 12,311 വെടിയുണ്ടകളും കാണാനില്ലെന്നതുൾപ്പെടെയുള്ള ഗുരുതര വെളിപ്പെടുത്തലുകളാണ് സിഎജി റിപ്പോർട്ടിലുണ്ട്. പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ ക്രമക്കേടുകൾ നടത്തിയെന്നതടക്കമുള്ള ആരോപണങ്ങൾ അക്കമിട്ടുനിരത്തുന്ന റിപ്പോർട്ടാണ് പുറത്തുവന്നത്. മുഖ്യമന്ത്രി ആഭ്യന്തരവകുപ്പ് ഒഴിയണമെന്നാവശ്യപ്പെട്ട് യു.ഡി.എഫും ബിജെപി.യും രംഗത്തെത്തിയതോടെ റിപ്പോർട്ട് വൻ രാഷ്ട്രീയവിവാദമായി മാറി. സാമ്പത്തികനഷ്ടമുണ്ടാക്കുന്നതും സേനയുടെ അച്ചടക്കം ഇല്ലാതാക്കുന്നതും ദേശസുരക്ഷയെ ബാധിക്കുന്നതുമായ ഗുരുതരവീഴ്ചകളാണ് ഓഡിറ്റ് റിപ്പോർട്ടിലുള്ളത്. കാണാതായവയിൽ 250 തിരകളുടെ കുറവ് കണ്ടുപിടിക്കാതിരിക്കാൻ ഡമ്മി വെടിയുണ്ടകളിട്ടുവെച്ചു. ഇതിന്റെ ചിത്രംസഹിതമാണ് സി.എ.ജി. റിപ്പോർട്ട്.

Stories you may Like

സെൽഫ് ലോഡിങ് റൈഫിളുകൾക്കായുള്ള 7.62 എം.എം. എം.80 വെടിയുണ്ടകൾ നേരത്തെതന്നെ കുറവുണ്ടായിരുന്നു. ഈ വിവരം മൂടിവെക്കാനുള്ള ശ്രമവും പൊലീസ് നടത്തിയതായി കണ്ടെത്തി. പൊലീസിന്റെ പക്കലുള്ള എല്ലാ ആയുധങ്ങൾക്കും കൃത്യമായ വിവരം സൂക്ഷിക്കുന്നുണ്ടെന്നതിന് ഒരു ഉറപ്പുമില്ലെന്ന പരാമർശവും റിപ്പോർട്ടിലുണ്ട്. സ്‌പെഷ്യൽ ആംഡ് പൊലീസ് ബറ്റാലിയന്റെ പക്കലുണ്ടായിരുന്ന 5.56 എം.എം. ഇൻസാസ് വിഭാഗത്തിൽപ്പെട്ട റൈഫിളുകളാണ് കാണാതായത്. 12,311 വെടിയുണ്ടകൾ ഇല്ല. 9 എം.എം. ഡ്രിൽ വിഭാഗത്തിൽപ്പെട്ടവ. ഇതിൽ 12,061 എണ്ണം പ്രവർത്തനക്ഷമം.

ഈ തോക്കുകളും വെടിയുണ്ടകളും എവിടേക്കുപോയെന്ന് അറിയില്ല. എസ്.എ.പി.യിൽനിന്ന് എ.ആർ. ക്യാമ്പിലേക്കു നൽകിയെന്നാണ് അവർ പറയുന്നത്. എന്നാൽ, എ.ആർ. ക്യാമ്പിൽ അത് ലഭിച്ചതായി രേഖയില്ല. തോക്കും വെടിയുണ്ടകളും കാണാതായതിനെക്കുറിച്ച് ക്രൈംബ്രാഞ്ച് അന്വേഷിക്കുന്നുണ്ടെന്നാണ് 2019 ഏപ്രിലിൽ എസ്.എ.പി. കമാൻഡന്റ് വിശദീകരിച്ചത്. ആറുമാസത്തിനുള്ളിൽ അന്വേഷണം പൂർത്തിയാക്കുമെന്നായിരുന്നു അറിയിച്ചത്. ഇതുവരെ അങ്ങനെയൊന്ന് പൂർത്തിയാക്കിയതായി സി.എ.ജി.ക്ക് അറിവില്ല. പൊലീസിന്റെ ഭാഗത്തുനിന്ന് ഇത്ര ഗുരുതരമായ വീഴ്ച മുമ്പൊരിക്കലും സി.എ.ജി. കണ്ടെത്തിയിട്ടില്ലെന്നും ഓഡിറ്റർ ജനറൽ എസ് സുനിൽ രാജ് പറയുന്നു.

അതേസമയം വിവാദത്തിൽ ഇപ്പോൾ പ്രതികരിക്കുന്നില്ലെന്ന് ഡി.ജി.പി ലോക്നാഥ് ബെഹ്റ പറഞ്ഞിരുന്നു. ആയുധങ്ങൾ കാണാതായത് ഉൾപ്പെടെ പൊലീസിനെതിരായ സി.എ.ജിയുടെ ഗുരുതരമായ കണ്ടെത്തലുകളെ കുറിച്ച് നിയമസഭയിൽ മറുപടി പറയുമെന്ന് മുഖ്യമന്ത്രി പിണറായി വിജയനും അറിയിച്ചു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP