നിക്ഷേപത്തട്ടിപ്പിൽ പ്രവീൺ റാണയുടെ ഓഫീസിന്റെ പൂട്ടുപൊളിച്ചു പൊലീസ് സംഘം റെയ്ഡ് നടത്തുന്നു; അറസ്റ്റ് ഭയന്ന് ഒളിവിൽ പോയി തട്ടിപ്പുകാരൻ; കൈപ്പുള്ളി പുഷ്ക്കരൻ പ്രവീൺ മുങ്ങിയത് മുംബൈയിലെ ഭാര്യ വീട്ടിലേക്കോ? നിക്ഷേപത്തിന് ഉയർന്ന പലിശ വാഗ്ദാനം ചെയ്ത തട്ടിപ്പുകാരനെതിരെ തൃശ്ശൂർ ഈസ്റ്റ് പൊലീസ് സ്റ്റേഷനിൽ മാത്രം 11 കേസുകൾ

മറുനാടൻ മലയാളി ബ്യൂറോ
തൃശ്ശൂർ: കൈപ്പുള്ളി പുഷ്ക്കരൻ പ്രവീൺ റാണെക്കെതിരെ പൊലീസ് നടപടി ഊർജ്ജിതമാക്കി. തൃശ്ശൂരിലെ സേഫ് ആൻഡ് സ്ട്രോങ് നിക്ഷേപത്തട്ടിപ്പിൽ കമ്പനി നിരവധി പരാതികൾ പ്രവഹിച്ചതോടെ ഒളിവിൽ പോയിരിക്കായാണ് കൈപ്പുള്ളി പുഷ്ക്കരൻ. അത്യാഢംബരത്തിൽ ജീവിക്കുന്ന വ്യക്തിയെന്ന പരിവേഷം മുതലെടുത്താണ് പ്രവീൺ റാണെ തട്ടിപ്പു നടത്തിയത്. പരാതികൾ പ്രവഹിച്ചതോടെ ഇയാൾക്കെതിരെ ഒടുവിൽ പൊലീസ് റെയ്ഡുമായി രംഗത്തുവന്നു.
സേഫ് ആൻഡ് സ്ട്രോങിന്റെ ഓഫീസുകളിലാണ് പൊലീസ് റെയ്ഡ് നടത്തുന്നത്. പൂട്ടുപൊളിച്ചു അകത്തുകയറിയ പൊലീസ് സംഘം രേഖകൾ പരിശോധിക്കുകയാണ്. തട്ടിപ്പുകൾ പുറത്തായതോടെ പ്രവീൺ റാണെയും ഒളിവിൽ പോയി. അറസ്റ്റു ഭയന്ന് മുംബൈയിലെ ഭാര്യവീട്ടിലേക്കാണ് ഇയാൾ മുങ്ങിയതെന്നാണ് സൂചനകൾ. നിക്ഷേപത്തിന് വൻതുക വാഗ്ദാനം ചെയ്തുകൊണ്ടാണ് ഇയാൾ തട്ടിപ്പു നടത്തിയത്. 18 കേസുകളാണ് തൃശ്ശൂർ പൊലീസ് ഇയാൾക്കെതിരെ എടുത്തിരിക്കുന്നത്. തൃശ്ശൂർ ഈസ്റ്റ് പൊലീസ് സ്റ്റേഷനിൽ മാത്രം 11 കേസെടുത്തു.
കഴിഞ്ഞ ദിവസം ഇവിടെ ഒരു കേസെടുത്തിരുന്നു. തൃശ്ശൂർ വെസ്റ്റ് പൊലീസ് 5 പരാതികളിൽ കേസെടുത്തു. കുന്നംകുളത്ത് ഒന്നും. 18 ശതമാനം വരെ പലിശ വാഗ്ദാനം ചെയ്തായിരുന്നു തട്ടിപ്പ്. ഫ്രാഞ്ചൈസി ചേർക്കാമെന്നു പറഞ്ഞായിരുന്നു നിക്ഷേപം സ്വീകരിച്ചത്. ഒരു ലക്ഷം രൂപ മുതൽ ഇരുപത് ലക്ഷം രൂപ വരെ നഷ്ടപ്പെട്ടവരായിരുന്നു പരാതിക്കാർ. വരും ദിവസങ്ങളിൽ കൂടുതൽ നിക്ഷേപകർ പരാതിയുമായി രംഗത്തെത്തിയേക്കും.
പീച്ചി സ്വദേശിനി ഹണി തോമസിന്റെ പരാതിയിലാണ് പ്രവീൺ റാണയ്ക്ക് എതിരെ തൃശ്ശൂർ ഈസ്റ്റ് പൊലീസ് ആദ്യം കേസെടുത്തത്. ഒരുലക്ഷം രൂപയ്ക്ക് പ്രതിമാസം 2000 രൂപ പലിശ നൽകാമെന്ന് പറഞ്ഞ് നിക്ഷേപം സ്വീകരിച്ച് വഞ്ചിച്ചെന്നായിരുന്നു പരാതി. തൃശ്ശൂർ ആദം ബസാറിൽ പ്രവർത്തിക്കുന്ന സേഫ് ആൻഡ് സ്ട്രോങ്ങ് ബിസിനസ് കൺസൾട്ടൻസിൽ ഫ്രാഞ്ചൈസിയായി പ്രവർത്തിക്കുന്നതിന് ഒരു ലക്ഷം രൂപ നിക്ഷേപം വാങ്ങി. പ്രതിമാസം രണ്ടായിരം രൂപ സ്റ്റൈപന്റ്, കാലാവധി പൂർത്തിയായാൽ നിക്ഷേപം തിരികെ എന്നായിരുന്നു വാഗ്ദാനങ്ങളിലൊന്ന്. സ്റ്റൈപന്റ് കൈപ്പറ്റിയില്ലെങ്കിൽ അഞ്ച് വർഷം പൂർത്തിയാവുമ്പോൾ ഒരു ലക്ഷത്തിന് പുറമെ രണ്ടര ലക്ഷം രൂപ കൂടി നൽകാമെന്നും പറഞ്ഞ് പറ്റിച്ചെന്നുമാണ് പരാതി.
പൊതുസമൂഹത്തിൽ സ്വയം സൃഷ്ടിച്ച താരപരിവേഷത്തിന്റെ മറവിലാണ് തൃശൂരിലെ സേഫ് ആൻഡ് സ്ട്രോങ് നിക്ഷേപ സ്ഥാപനത്തിലേക്ക് ഡോ. പ്രവീൺ റാണ നൂറുകണക്കിന് ഇടപാടുകാരെ ആകർഷിച്ചത്. എഡിസണെയും ഐൻസ്റ്റീനെയും പോലെ ലോകോത്തര ശാസ്ത്രജ്ഞനാണ് താനെന്ന് അവകാശപ്പെട്ട പ്രവീൺ റാണ ഉന്നത വ്യക്തികളുമൊത്തുള്ള ചിത്രങ്ങൾ പ്രചരിപ്പിച്ചാണ് നിക്ഷേപകരുടെ വിശ്വാസം ആർജിച്ചത്. സ്വയം ഡോക്ടർ ചമഞ്ഞുകൊണ്ടും മാധ്യമങ്ങളിൽ നിറഞ്ഞു.
ലോകത്തിന് മുന്നിൽ ഇന്ത്യയുടെ അഭിമാനം ഉയർത്തിപ്പിടിക്കാനുള്ള വൈഡൂര്യമാണ് താതെന്ന് പറഞ്ഞു കൊണ്ടാണ് ഈ തട്ടിപ്പുകാരൻ വിലസിയത്. ഇതിനെല്ലാം മാധ്യമങ്ങളെയും കൂട്ടുപിടിച്ചു. ലോകോത്തര പദ്ധതികളിലൂടെ 2029നുള്ളിൽ ഇന്ത്യയിലെ ഒന്നാം നമ്പർ വ്യവസായി ആയി താൻ മറും. അതിന്റെ പ്രയോജനം നിക്ഷേപർക്കുണ്ടാകും, ഇങ്ങനെ പോകുന്നു റാണയുടെ സ്വയം പ്രഖ്യാപനങ്ങൾ. ഇതൊക്കെ കേട്ട് കോരിത്തരിച്ചാണ് നൂറുകണക്കിന് നിക്ഷേപകർ കോടികൾ നിക്ഷേപിച്ചത്. ഇദ്ദേഹത്തെ വിശ്വ പൗരനായി അവതരിപ്പിക്കാൻ ചില ജീവനക്കാർ പ്രവീൺ റാണയുടെ ചിത്രം ദേഹത്ത് പച്ചകുത്തി. അത്യാഡംബര വാഹനങ്ങളിൽ മിന്നിമറഞ്ഞ റാണ നിക്ഷേപകർക്കുമുന്നിൽ സൂപ്പർ താരമായി.
പ്രതിവർഷം 48 ശതമാനം വരെ അവിശ്വസനീയമായ പലിശ വാഗ്ദാനം ചെയ്താണ് തൃശ്ശൂരിലെ സേഫ് ആൻഡ് സ്ട്രോങ് എന്ന സാമ്പത്തിക സ്ഥാപനം ആയിരക്കണക്കിന് നിക്ഷേപകരിൽ നിന്നായി കോടികൾ പിരിച്ചെടുത്തത്. സ്ഥാപനത്തിന്റെ നിധി കമ്പനിയിൽ നിക്ഷേപിച്ചാൽ 12 ശതമാനം പലിശ കിട്ടുമ്പോൾ സേഫ് ആൻഡ് സ്ട്രോങ് കൺസൾട്ടന്റ് സ്ഥാപനത്തിൽ നിക്ഷേപിച്ചാൽ 40 ശതമാനമായിരുന്നു വാദ്ഗാനം. സ്ഥാപനത്തിന്റെ ഫ്രാഞ്ചൈസി എന്ന പേരിൽ നിക്ഷേപകരുമായി കരാർ ഒപ്പിട്ടായിരുന്നു രാജ്യത്തെ സാമ്പത്തിക നിയമങ്ങളുടെ കണ്ണു വെട്ടിക്കാനുള്ള ആസൂത്രിത നീക്കം.
ഡോ. പ്രവീൺ റാണ എന്ന പ്രവീൺ കെ.പി ചെയർമാനും മാനേജിങ് ഡയറക്ടറുമായ സേഫ് ആൻഡ് സ്ട്രോങ് നിധി കമ്പനിക്ക് കേന്ദ്ര സർക്കാരിന്റെ പിടി വീണതോടെയാണ് നിക്ഷേപത്തിന്റെ തന്ത്രം മാറ്റിപ്പിടിച്ചത്. മോഹന വാഗ്ദാനങ്ങൾ മുന്നോട്ടുവച്ച് സേഫ് ആൻഡ് സ്ട്രോങ് കൾസൾട്ടൻസി ലിമിറ്റഡ് എന്ന മറ്റൊരു സ്ഥാപനമുണ്ടാക്കി. ഒരു ലക്ഷം രൂപ നിക്ഷേപിച്ചാൽ പ്രതിമാസം 3,250 രൂപ റിട്ടേൺ നൽകും. അതായത് ഒരു ലക്ഷം രൂപ നിക്ഷേപിക്കുന്നയാൾക്ക് പ്രതിവർഷം 39,000 രൂപ നൽകുമെന്നായിരുന്നു വാഗ്ദാനം. അതായത് 39 ശതമാനം പലിശ. പത്തുലക്ഷം നിക്ഷേപിച്ച ചിലർക്ക് നാലു ലക്ഷത്തിന് മുകളിൽ വരെ പ്രതിവർഷം വാഗ്ദാനം ചെയ്തിട്ടുണ്ട്. ഇതിൽ മയങ്ങിയാണ് പലരും പണവുമായെത്തിയത്.
മോൻസൻ മാവുങ്കലിനെയും വെല്ലുന്ന വിധത്തിലാണ് പ്രവീൺ റാണയുടെ തട്ടിപ്പുകളെന്ന് നേരത്തെ മറുനാടൻ റിപ്പോർട്ടു ചെയ്തിരുന്നു. നിധി കമ്പനിയുടെ പേരിൽ ഇയാൾ വലിയ തോതിൽ പണപ്പിരിവ നടത്തിയ വിവരവും നേരത്തെ മറുനാടൻ പുറത്തുവിട്ടിരുന്നു. 2019 ജൂലായ് ഒന്നിനാണ് നിധി കമ്പനിയായി തുടരുന്നതിന് എൻഡിഎച്ച് -4 ഫോമിൽ അപേക്ഷിക്കണം എന്ന് കേന്ദ്ര സർക്കാർ ഉത്തരവ് ഇറക്കിയത്. നിധി കമ്പനി നിയമങ്ങൾ, കമ്പനി നിയമത്തിലെ ഭേദഗതി ചെയ്ത സെക്ഷൻ 406 എന്നിവ പ്രകാരമായിരുന്നു പുതിയ അപേക്ഷ സമർപ്പിക്കാൻ ആവശ്യപ്പെട്ടത്. ലഭിച്ച അപേക്ഷകൾ പരിശോധിച്ചതിന്റെ അടിസ്ഥാനത്തിലും, അപേക്ഷ നൽകാത്ത കമ്പനികളും ഉൾപ്പടെ 404 നിധി കമ്പനികളുടെ അംഗീകാരം കേന്ദ്രം റദ്ദാക്കുകയായിരുന്നു.
അംഗീകാരം റദ്ദാക്കിയ കമ്പനികുടെ പട്ടികയിൽ 306 ആം മതാണ് സേഫ് ആൻഡ് സ്ട്രോങ്ങ് നിധി ലിമിറ്റഡിന്റെ പേര് പരാമർശിക്കുന്നത്. നിധി കമ്പനിയായി തുടരുന്നതിനുള്ള അംഗീകാരം റദ്ദാക്കപ്പെട്ട് അഞ്ച് മാസം പിന്നിടുമ്പോഴും ഈ കമ്പനിയുടെ മറവിൽ, ആളുകളെ കബളിപ്പിച്ച് വൻ തോതിലുള്ള നിക്ഷേപം സ്വീകരിക്കുന്നുണ്ടെന്നാണ് ഞങ്ങളുടെ പ്രാഥമിക അന്വേഷത്തിൽ വ്യക്തമാകുന്നത്. പൊതുജനങ്ങൾക്ക് 12 ശതമാനവും സീനിയർ സിറ്റിസണിന് 12.5 ശതമാനവും പലിശയാണ് പരമാവധി നൽകാൻ നിയമമുള്ളൂ. എന്നാൽ പ്രവീണ് റാണ നിക്ഷേപകർക്ക് വൻതുക പലിശ നൽകുമെന്നാണ് വാഗ്ദാനം നൽകാറ്. രാജ്യത്തെ എല്ലാ നിയമങ്ങളും ലംഘിച്ച് 18 ശതമാനം വരെ പലിശ നിക്ഷേപത്തിന് നൽകി വരുന്നുണ്ടെന്നാണ് സേഫ് ആൻഡ് സ്ട്രോങ് അവകാശപ്പെട്ടത്.
നിധി കമ്പനിയിലേക്ക് നിക്ഷേപിക്കാൻ എത്തുന്നവരെ, ഫ്രാഞ്ചൈസി നിക്ഷേപത്തിൽ ലഭിക്കുന്ന ഭീമമായ പലിശ കാണിച്ചാണ് ഇൻവെസ്റ്റ് ചെയ്യിക്കുന്നത്. അതും വളരെ ബുദ്ധിപരമായ നീക്കത്തിലൂടെ പണം തട്ടാൻ തയ്യാറാക്കിയ എഗ്രിമെന്റിലൂടെ എന്ന് വേണം മനസ്സിലാൻ. നിധി കമ്പനിയെ മറയാക്കി പ്രവീൺ നിക്ഷേപം സ്വീകരിക്കുന്നതിൽ 80 ശതമാനവും ഫ്രാഞ്ചൈസി എഗ്രിമെന്റിലൂടെയാണ്. അതായത്, നിക്ഷേപത്തിന്റെ പലിശയ്ക്ക് പകരം ലാഭം അല്ലെങ്കിൽ വരുമാനം എന്ന വാക്കാണ് ഇത്തരം എഗ്രിമെന്റുകളിൽ ഉപയോഗിക്കുന്നതെന്ന വ്യത്യാസം മാത്രം. ട്രൈനിങ് സ്റ്റൈഫന്റ് എന്ന നിലയിലാണ് ഈ തുകയെ ലീഗൽ എഗ്രിമെന്റുകളിൽ കാണിച്ചിരിക്കുന്നത്.
ഇനി ഈ നിക്ഷേപം എവിടെയാണ് ഉപയോഗിക്കുന്നതെന്ന് കമ്പനി എജിഎം ഗോകുൽദാസ് തന്നെ പറഞ്ഞത് ഇങ്ങനെ: നമ്മള് ഒരു കോർപ്പറേറ്റ് ഗ്രൂപ്പാണ്. നമ്മുടെ ബിസിനസ്സ് എന്ന് പറയുന്നത് പബ്ബുകൾ ഉണ്ട്, എഡ്യൂക്കേഷണൽ അക്കാദമി ഉണ്ട്. സേഫ് ആൻഡ് സ്ട്രോങ്ങ് എഞ്ചിനീയേഴ്സ് ആൻഡ് ഡവലപ്പേഴ്സ് എന്ന കൺസ്ട്രക്ഷൻ കമ്പനി ഉണ്ട്, ബാങ്കിങ് കോൺസെപ്റ്റിൽ പ്രവർത്തിക്കുന്ന നിധി കമ്പനി, മാർക്കറ്റിങ് ആൻഡ് സർവ്വീസസ് ഉണ്ട്, കൈപ്പുള്ളി കമ്മ്യൂണിക്കേഷൻ എന്ന സിനിമ പ്രൊഡക്ഷൻ കമ്പനി ഉണ്ട്, ഇതിലേക്കുള്ള തുക സോഴ്സിനേയാണ് ഫ്രാഞ്ചൈസി തുകയായിട്ട് ഉദ്ദേശിക്കുന്നത്. അതിന് കൊടുക്കുന്നത് പലിശ അല്ല, റിട്ടേൺ ആണ്. കസ്റ്റമേഴ്സിന്റെ ചോയ്സ് അനുസരിച്ച് മാസം വേണമെങ്കിൽ അങ്ങനെ, അല്ലേൽ വർഷം തോറും. ബിസിനസ്സിൽ നിക്ഷേപിക്കുന്നതാണ് കുറച്ച് കൂടി റിട്ടേൺ ഉറപ്പ് നൽകാൻ കഴിയുന്നത്. എൽഐസി ഉൾപ്പടെയുള്ള മറ്റ് കമ്പനികൾ ഷെയർ മാർക്കറ്റിലാണ് പണം നിക്ഷേപിക്കുന്നത്. ഇത് നമ്മൾ കമ്പനി ആക്ട് പ്രകാരം ഡോക്യുമെന്റ് ചെയ്യും.
ഇതുവരെ 1500 ഓളം നിക്ഷേപകർ നിധി ലിമിറ്റഡിലും ഫ്രാഞ്ചൈസി ഇൻവെസ്റ്റ്മെന്റിലുമായി 200 കോടിയോളം രൂപ നിക്ഷേപിച്ചിട്ടുണ്ടെന്നാണ് സൂചനകൾ. നിക്ഷേപകന്റെ പണത്തിന് യാതൊരു സുരക്ഷയും ഇല്ലാതെയാണ് സേഫ് ആൻഡ് സ്ട്രോങ്ങ് 2022 ൽ അയ്യായിരം കോടി രൂപയുടെ നിക്ഷേപ ടാർഗറ്റ് വെച്ചിരിക്കുന്നത്.
- TODAY
- LAST WEEK
- LAST MONTH
- ഫോണിൽ പറഞ്ഞത് എന്തിനും റെഡിയാണെന്ന്; റൂമിലെത്തിയപ്പോൾ വിധം മാറി; അഞ്ചുലക്ഷം വേണം; പക്ഷെ വഴങ്ങിത്തരില്ലെന്നും നിലപാട് എടുത്തു; ഫർഹാനയെ മുന്നിൽ നിർത്തി കളിച്ചെതെല്ലാം ഷിബിലി; ഹണിട്രാപ്പിലുടെ ഹോട്ടൽ വ്യാപാരിയെ അരുംകൊല ചെയ്തതിന്റെ യാഥാർത്ഥ്യം ഇങ്ങനെ; ഇത് പൊലീസ് അന്വേഷണ മികവിന് ഉദാഹരണം
- അച്ഛന്റെ പ്രായക്കാരനെ തേൻകെണിയിൽ വീഴ്ത്തി അരും കൊല ചെയ്തത് 18വയസ്സും എട്ടു ദിവസവും മാത്രം പ്രായമുള്ളപ്പോൾ; ദുർഗുണ പാഠശാലയിലേക്കു മാറ്റാതെ ജയിലിലായ്ക്കാൻ കാരണം ആ എട്ടു ദിവസത്തെ വ്യത്യാസം; ഫർഹാന എല്ലാം ചെയ്തത് എംഡിഎംഎയുടെ ബലത്തിൽ; നിർണ്ണായകമായത് ഔദ്യോഗിക പ്രായ പരിശോധന; ഫർഹാനയെ കുടുക്കിയത് പ്ലാനിലെ പിഴവുകൾ
- പ്രതിഭയെ തേടി മരണമെത്തിയത് ഇന്ന് നാട്ടിലേക്ക് പോകാൻ ടിക്കറ്റ് ബുക്ക് ചെയ്തിരിക്കെ; അമ്മയ്ക്കൊപ്പം യുകെയിലേക്ക് പറക്കുന്നതു സ്വപ്നം കണ്ടിരുന്ന മക്കളെ തേടിയെത്തിയത് മരണ വാർത്ത; സംഭവം പുറത്തറിഞ്ഞത് ലണ്ടനിലെ സഹോദരി വിളിച്ചിട്ടും ഫോൺ എടുക്കാതിരുന്നതോടെ; അന്വേഷിച്ചെത്തിയ സുഹൃത്ത് തിരിച്ചറിഞ്ഞത് വിയോഗം
- നിർത്തിയിട്ട ബസിൽ യുവതി എത്തിയപ്പോൾ തുടങ്ങിയ ഞരമ്പ് രോഗം; പത്രം പൊത്തിപിടിച്ച് വേണ്ടാത്തത് ചെയ്തത് ചെറുപുഴ സ്റ്റാൻഡിൽ ബസ് കിടക്കുമ്പോൾ; വീഡിയോ എടുക്കുന്നത് കണ്ടിട്ടും കുലുക്കമില്ല; ഒടുവിൽ മാനക്കേട് കാരണം ബസിൽ നിന്ന് ഇറങ്ങിയ 22 കാരി; വീഡിയോ വൈറലാക്കുമ്പോൾ പൊലീസ് അന്വേഷണം; ബസ് യാത്ര വൈകൃതക്കാരുടേതാകുമ്പോൾ
- വിശ്വസ്തനായ പരമേശ്വരയ്ക്ക് ആഭ്യന്തരം; പൊലീസ് ഇന്റലിജൻസ് ആർക്കും നൽകാതെ സ്വന്തം പക്ഷത്തും വച്ചു; ഡികെയ്ക്കുള്ളത് ജലസേചനവും ബംഗ്ലുരു നഗരവികസനവും മാത്രം; രണ്ടാമനായ ഉപമുഖ്യമന്ത്രിയെ വകുപ്പ് വിഭജനത്തിലും വെട്ടി 'സിദ്ധ'; കർണ്ണാടകയിൽ ശിവകുമാറിന് വീണ്ടും തിരിച്ചടി; മുഖ്യമന്ത്രി സിദ്ധരാമ്മയ്യ കരുത്തനാകുമ്പോൾ
- സ്വബോധം നഷ്ടപ്പെട്ട് ഹൊറർ സിനിമകളിൽ കാണുന്നതുപോലെ ഇഴഞ്ഞു നീങ്ങുന്ന ജനം; ചർമം അഴുകൽ ഉൾപ്പെടെയുള്ള മാരകമായ ശാരീരിക അവസ്ഥകളും ഉണ്ടാക്കുന്നു; ഫിലാഡെൽഫിയയിലെ ഒരു തെരുവിൽ മുഴുവൻ സോംബികളെപ്പോലെയുള്ള മനുഷ്യർ; സോംബി ഡ്രഗ് എന്ന മയക്കുമരുന്ന് അമേരിക്കയെ ഞെട്ടിക്കുമ്പോൾ
- എയർ ഇന്ത്യ വിമാനത്തിലെ പ്രസവ രക്ഷാ ദൗത്യത്തിൽ പങ്കാളിയായ കേംബ്രിഡ്ജിലെ മലയാളി നഴ്സ് വീട്ടിൽ മരിച്ച നിലയിൽ; പ്രതിഭാ കേശവന്റെ മരണ കാരണം വ്യക്തമല്ല; രണ്ടു വർഷം മുൻപ് വാർത്തകളിൽ ഇടം നേടിയ കുമരകം സ്വദേശിനിയുടെ അപ്രതീക്ഷിത വിയോഗത്തിൽ ഞെട്ടി യുകെ മലയാളികൾ
- ഒട്ടും സങ്കടമില്ലാത്ത രാജ്യമെന്ന കിരീടം ഏഴാം തവണയും ചൂടി സ്വിറ്റ്സർലാന്റ്; തൊട്ടു പിന്നാലെ കുവൈറ്റ്; ഏറ്റവും നിരാശയും സങ്കടവും അമേരിക്കയിലും ബ്രിട്ടനിലും; ജനങ്ങളുടെ നിരാശയെ അടിസ്ഥാനപ്പെടുത്തി ലോകത്തെ തിരിക്കുമ്പോൾ
- ചക്ക പറിച്ചെടുത്ത് അരിക്കൊമ്പൻ; സ്കൂട്ടറിന്റെ ലൈറ്റ് കണ്ടതോടെ പകുതി കഴിച്ച് മടക്കം: ഭയന്നു വിറച്ച് സുബ്രഹ്മണി
- നിറഞ്ഞ ചിരിയോടെ വിദ്യാർത്ഥികളോട് ഇടപെട്ട ഫാദർ; ഫാദർ മനോജ് ഒറ്റപ്ളാക്കൽ തലശേരിക്ക് പ്രിയങ്കരനായ വൈദിക അദ്ധ്യാപകൻ; വിയോഗം വിശ്വസിക്കാനാവാതെ സഹപ്രവർത്തകർ; അപകടമുണ്ടായത് പാലായിൽ നിന്നുള്ള മടക്ക യാത്രയിൽ; വേദനയിൽ തലശ്ശേരിയിലെ മൈനർ സെമിനാരി
- ഇതാ ഈ വർഷത്തെ ഏറ്റവും വലിയ നിർഭാഗ്യവാൻ! വിഷു ബംബർ അടിച്ച ചെമ്മാട്ടെ ലോട്ടറിക്കടയിലെ ജീവനക്കാരന് 12കോടി നഷ്ടമായത് അവസാന ഒറ്റ അക്കത്തിന്; ഗിരീഷിന്റെ ടിക്കറ്റിന്റെ അവസാനം അക്കം 88ഉം അടിച്ചത് 89നും; ബംബർ ഭാഗ്യവാനെ ഇനിയും കണ്ടെത്താനായില്ല
- എം എ യൂസഫലിക്കെതിരെ പ്രസിദ്ധീകരിച്ച വാർത്തകൾ നീക്കം ചെയ്യണമെന്ന് ഡൽഹി ഹൈക്കോടതി; ഉത്തരവ് പാലിച്ച് മറുനാടൻ മലയാളി
- ഹോസ്റ്റൽ മുറിയിൽ ദീപികയെ ലോഹിത പീഡിപ്പിച്ചു രസിച്ചപ്പോൾ അടുത്ത റൂമിലെ വിദ്യാർത്ഥികളും അധികൃതരും അറിയാത്തത് ദുരൂഹം; വമ്പൻ ഗ്യാങ്ങുമായി കോളേജിൽ വിലസി; ദീപികയെ കണ്ടത് അടിമയെപ്പോലെ; കുറ്റം കണ്ടുപിടിച്ചു മർദ്ദനം; വെള്ളായണി കാർഷിക കോളേജിലെ ക്രൂരതകൾ ഞെട്ടിപ്പിക്കുന്നത്
- ''ചേട്ടനു ഒന്നും വരല്ലേ... സൂക്ഷിക്കണേ...'' മരിക്കുന്നതിനു തൊട്ടു മുമ്പ് രാഖിശ്രീ അർജുന് അയച്ച സന്ദേശം ഇങ്ങനെ; രാഖിശ്രീയും അർജ്ജുനും പ്രണയത്തിലായിട്ട് ഒരു വർഷത്തിലേറെ; രാഖിശ്രീ അർജുനെഴുതിയ കത്തുകൾ മറുനാടന്; പത്താം ക്ലാസുകാരിയുടെ മരണത്തിൽ ചർച്ച തുടരുമ്പോൾ
- തന്നെ ഉപേക്ഷിച്ചു പോയ ഭർത്താവിന്റെ മൃതദേഹവും വേണ്ടെന്ന നിലപാടിൽ ഭാര്യ; ദുബായിൽ മരിച്ച ജയകുമാറിന്റെ മൃതദേഹം നാല് വർഷമായി ഒപ്പം ജീവിക്കുന്ന സഫിയയ്ക്ക് വിട്ടുനൽകി കുടുംബം; ധാരണാപത്രത്തിൽ ഒപ്പു വെച്ചു ജയകുമാറിന്റെ അമ്മയും ഭാര്യയും; പ്രവാസിയുടെ മൃതദേഹം കൊച്ചിയിലെ പൊതു ശ്മശാനത്തിൽ സംസ്ക്കരിക്കും
- മലയാളികൾക്ക് ഇനി യു കെയിൽ നിന്നും മടങ്ങാം; സ്റ്റുഡന്റ് വിസയിൽ എത്തുന്നവർക്ക് ഡിപ്പൻഡന്റ് വിസ നൽകുന്നത് നിർത്തും; വിദ്യാഭ്യാസത്തിനു ശേഷം ജോലി ചെയ്യാൻ അനുവദിക്കുന്ന പോസ്റ്റ് സ്റ്റഡി വിസയും നിർത്തുന്നു; ബ്രിട്ടീഷ് സർക്കാരിന്റെ പ്രഖ്യാപനം ഈയാഴ്ച്ച തന്നെ
- ഉച്ചക്കഞ്ഞി കഴിച്ച വിദ്യാർത്ഥികൾ ഛർദിച്ചു ബോധംകെട്ടു; പരിശോധനയിൽ കണ്ടെത്തിയത് ചെമ്പിനുള്ളിൽ ചത്ത പാമ്പിനെ; നൂറോളം കുട്ടികൾ ആശുപത്രിയിൽ
- ഉറക്കത്തിലായിരുന്ന യുവതിയെ ആദ്യം കൈ കൊണ്ട് ഉരസിയും തലോടിയും ഞെരമ്പൻ! സ്പർശനമറിഞ്ഞ് ഉറക്കമുണർന്ന യുവതി ആദ്യം വാണിങ് നൽകി; മാപ്പു പറഞ്ഞ് രക്ഷപ്പെട്ട് കണ്ണൂരുകാരൻ; ഉറങ്ങുന്നതുപോലെ അഭിനയിച്ചതോടെ വീണ്ടും തലോടാൻ ഞെരമ്പനെത്തി; 112ലെ വിളി നിർണ്ണായകമായി; വളാഞ്ചേരിയിൽ കെ എസ് ആർ ടി സിയിലെ പീഡകൻ കുടുങ്ങിയപ്പോൾ
- കേരളത്തിലെ ഈ ജില്ലയിൽ വിവാഹേതര ബന്ധങ്ങൾ ഏറ്റവും കൂടുതൽ; ഒപ്പം വിവാഹ മോചനങ്ങളും; ഞെട്ടിക്കുന്ന കണക്കു പുറത്തുവിട്ട് സംസ്ഥാന വനിതാ കമ്മീഷൻ; ഒരു ദിവസത്തെ സിറ്റിങ്ങിൽ മാത്രം പരിഗണിച്ചത് 31 പരാതികൾ
- ആദ്യം ലഹരിക്ക് അടിമയാക്കും; പിന്നെ സമ്മർദ്ദത്തിൽ ലൈംഗിക വൈകൃതമുള്ളവർക്ക് കാഴ്ച വയ്ക്കും; ആദൂരിലെ 15കാരന്റെ വെളിപ്പെടുത്തൽ ഞെട്ടിക്കുന്നത്; മുസ്ലിം ലീഗ് നേതാക്കൾ ഒളിവിൽ; കേസ് അട്ടിമറിക്കുമോ എന്ന സംശയവും ശക്തം; പീഡനത്തിനെതിയായ വിദ്യാർത്ഥിയുടെ വെളിപ്പെടുത്തൽ മറുനാടൻ പുറത്തു വിടുന്നു
- ഇതാ ഈ വർഷത്തെ ഏറ്റവും വലിയ നിർഭാഗ്യവാൻ! വിഷു ബംബർ അടിച്ച ചെമ്മാട്ടെ ലോട്ടറിക്കടയിലെ ജീവനക്കാരന് 12കോടി നഷ്ടമായത് അവസാന ഒറ്റ അക്കത്തിന്; ഗിരീഷിന്റെ ടിക്കറ്റിന്റെ അവസാനം അക്കം 88ഉം അടിച്ചത് 89നും; ബംബർ ഭാഗ്യവാനെ ഇനിയും കണ്ടെത്താനായില്ല
- പൃഥ്വിരാജ് അടച്ചത് 25 കോടിയുടെ പിഴ; ബാക്കി നാലു പേർക്കെതിരെ ഇഡി അന്വേഷണം വരും; വിദേശത്തുള്ള സാമ്പത്തിക സ്രോതസുകളിൽ നിന്നുള്ള കള്ളപ്പണം കേരളത്തിലേക്ക് എത്തുന്നത് സിനിമയിലൂടെയെന്ന് സംശയം; വിദേശത്ത് പണം കൈപ്പറ്റിയവരെ എല്ലാം കുടുക്കും; മൂന്ന് നിർമ്മാതാക്കൾക്കെതിരെ അന്വേഷണം തുടരുന്നു; മലയാളത്തിൽ 'പ്രൊപഗാൻഡ' സിനിമകളോ?
- മലയാളത്തിലെ പ്രൊപ്പഗൻഡാ സിനിമകൾക്ക് പണമെത്തിക്കുന്നത് ഖത്തർ മാഫിയ; ഇടനിലക്കാരാകുന്നത് 'സലിം' അടക്കമുള്ളവർ; ലിസ്റ്റൺ സ്റ്റീഫനെ ചോദ്യം ചെയ്യുന്നത് 'ജനഗണമന'യിൽ തുടങ്ങുന്ന സംശയം; പൃഥ്വിരാജ് പിഴയടച്ച് തലയൂരുന്നത് 'വാരിയംകുന്നത്തെ' രക്ഷപ്പെടലിന് സമാനം; മലയാളത്തിന്റെ 'ഭാഗ്യ നിർമ്മാതാവിനെ' ഇഡി വളയുമ്പോൾ
- ആൺസുഹൃത്തുമായുള്ള ബന്ധം ഒഴിവാക്കിയത് കാലങ്ങൾക്ക് മുമ്പ്; വിവാഹ ആലോചന തുടങ്ങിയപ്പോൾ 'അശ്ലീലം' നിറഞ്ഞ വ്യാജ ആരോപണവുമായി അരുൺ വിദ്യാധരൻ എത്തി; മണിപ്പൂരിലെ സബ് കളക്ടറായ ഐഎഎസുകാരൻ അഭ്യർത്ഥിച്ചിട്ടും പൊലീസ് ആ പരാതി ഗൗരവത്തോടെ കണ്ടില്ല; ആതിരയുടെ ആത്മഹത്യയ്ക്ക് ഉത്തരവാദി പൊലീസ് തന്നെ
- ബ്രിട്ടണിലേക്കുള്ള മലയാളികളുടെ ഒഴുക്ക് അവസാനിച്ചേക്കും; മാസ്റ്റേഴ്സ് കോഴ്സുകൾക്ക് വരുന്നവരുടെ ആശ്രിതർക്ക് വിസ നൽകുന്നത് നിർത്താൻ ശുപാർശ; ജോലി ചെയ്യാൻ വേണ്ടി സ്റ്റുഡന്റ് വിസയിൽ ഒഴുകി എത്തുന്ന മലയാളികൾ, സഡൻ ബ്രേക്ക് ഇട്ടപോലെ നിന്നേക്കും; യുകെയിൽ ചിത്രം മാറുമ്പോൾ
- എം എ യൂസഫലിക്കെതിരെ പ്രസിദ്ധീകരിച്ച വാർത്തകൾ നീക്കം ചെയ്യണമെന്ന് ഡൽഹി ഹൈക്കോടതി; ഉത്തരവ് പാലിച്ച് മറുനാടൻ മലയാളി
- ആന്റണി പെപ്പേയെന്ന ആൾ സാധാരണക്കാരനാണ്; അവൻ കാണിച്ച വൃത്തികേടൊന്നും ഞാൻ ഇതുവരെ പറഞ്ഞിട്ടില്ല; കഞ്ചാവും മയക്കു മരുന്നുമൊന്നുമല്ല പ്രശ്നം നന്ദി ഇല്ലായ്മ; ഷെയ്ൻ നിഗമും ഭാസിയും അല്ല പ്രശ്നക്കാർ; യഥാർത്ഥ നായകൻ ആന്റണി പെപ്പെയെന്ന് ജൂഡ് അന്തോണി ജോസഫ്; സിനിമയിലെ ചതി വീണ്ടും ചർച്ചകളിൽ
- ട്രാൻസ് മാൻ പ്രവീൺ നാഥ് ആത്മഹത്യ ചെയ്തു; തൃശൂർ പൂങ്കുന്നത്തെ വീട്ടിൽ വിഷം കഴിച്ച നിലയിൽ കണ്ടെത്തി; അന്ത്യം തൃശൂർ മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ; പിരിഞ്ഞത് വാലന്റീൻസ് ദിനത്തിൽ വിവാഹിതരായ ട്രാൻസ് ദമ്പതികളിൽ ഒരാൾ; അമ്മയെ കുറിച്ച് ഓർക്കാമായിരുന്നു എന്ന് സീമ വിനീത്
- ഒരുവർഷം മുമ്പ് വിവാഹിതരായവർ; സൈജു സൈമൺ ജോലി ചെയ്യുന്നത് കുവൈത്ത് ആരോഗ്യ മന്ത്രാലയത്തിൽ ആംബുലൻസ് നഴ്സായി; ഭാര്യ ഐടി ജീവനക്കാരി; ഭാര്യയെ കൊലപ്പെടുത്തി സൈമൺ കെട്ടിടത്തിൽ നിന്നും താഴേക്ക് ചാടിയെന്ന് സംശയം; മലയാളി ദമ്പതികളുടെ ദുരന്തത്തിൽ ഞെട്ടി പ്രവാസ ലോകം
- വിദേശ രാജ്യത്തെ പൗരത്വം എടുത്ത് ഇന്ത്യക്കെതിരെ ഉറഞ്ഞു തുള്ളുന്നവർക്കൊക്കെ മുട്ടൻ പണി; ലണ്ടനിലെ ഇന്ത്യൻ വംശജയുടെ ഒ സി ഐ കാർഡ് റദ്ദ് ചെയ്ത് ഇന്ത്യ; നടപടി റദ്ദാക്കാൻ അമൃത് വിൽസൺ ഡൽഹി ഹൈക്കോടതിയിൽ
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്