Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jun / 202118Friday

പ്രതിമാസം 60,000 രൂപയെങ്കിലും ഉണ്ടെങ്കിലേ മുന്നോട്ടു പോകാനാകൂ എന്ന അവസ്ഥ; തന്റെ ഫോൺ 13,000 രൂപയ്ക്ക് കങ്ങരപ്പടിയിൽ വിറ്റകാര്യവും ഭാര്യയോടു പറഞ്ഞില്ല; ആത്മഹത്യക്കും അവൾ സമ്മതിക്കില്ലായിരുന്നു; ചോദ്യം ചെയ്യലിൽ പൊട്ടിക്കരഞ്ഞ് രമ്യ; മകൾക്ക് മദ്യമല്ല കൊക്കകോളയാണ് കൊടുത്തതെന്നും സനു

പ്രതിമാസം 60,000 രൂപയെങ്കിലും ഉണ്ടെങ്കിലേ മുന്നോട്ടു പോകാനാകൂ എന്ന അവസ്ഥ; തന്റെ ഫോൺ 13,000 രൂപയ്ക്ക് കങ്ങരപ്പടിയിൽ വിറ്റകാര്യവും ഭാര്യയോടു പറഞ്ഞില്ല; ആത്മഹത്യക്കും അവൾ സമ്മതിക്കില്ലായിരുന്നു; ചോദ്യം ചെയ്യലിൽ പൊട്ടിക്കരഞ്ഞ് രമ്യ; മകൾക്ക് മദ്യമല്ല കൊക്കകോളയാണ് കൊടുത്തതെന്നും സനു

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: കൊച്ചി വൈഗ കൊലക്കേസിൽ അറസ്റ്റിലായ പ്രതി സനു മോഹൻ മകളെ കൊലപ്പെടുത്തിയതിന് കാരണമായി പറഞ്ഞത് വലിയ കടബാധ്യത തന്നെയാണ്. ഭാര്യ രമ്യയുമായി ഒരുമിച്ചിരുത്തിയുള്ള ചോദ്യം ചെയ്യലിലും സനു മോഹൻ തന്റെ മുൻനിലപാട് ആവർത്തിക്കുകയായിരുന്നു. കൂട്ട ആത്മഹത്യയ്ക്ക് ആലോചിച്ചിരുന്നതായി വൈഗ കൊലക്കേസിലെ സനു പൊലീസ് മുമ്പാകെ മൊഴി നൽകിയത്. ഭാര്യ രമ്യ സമ്മതിക്കില്ലെന്ന് ഉറപ്പുണ്ടായതിനാലാണ് ആത്മഹത്യാ പദ്ധതി വെളിപ്പെടുത്താതിരുന്നതെന്നും സനു വ്യക്തമാക്കി.

തൃപ്പൂണിത്തുറയിലെ ക്രൈംബ്രാഞ്ച് ഓഫിസിൽ പ്രത്യേക മുറിയിലായിരുന്നു ചോദ്യം ചെയ്യൽ. ജീവിക്കാനാകില്ലെന്ന് ഉറപ്പിച്ചതോടെയാണു ഭാര്യയെ രമ്യയെ ഒഴിവാക്കി മകളുമായി മരിക്കാൻ തീരുമാനിച്ചത്. മകളെ കൊന്ന ശേഷം ആത്മഹത്യയായിരുന്നു തീരുമാനമെന്നു സനു ആവർത്തിക്കുമ്പോഴും പൊലീസിന് ഇതു ബോധ്യപ്പെടുന്നില്ല. മകൾക്ക് ഫോൺ നൽകിയതിനെ ചൊല്ലി ഭാര്യയുമായി തർക്കമുണ്ടായിരുന്നു. മകളെ കൊലപ്പെടുത്തുന്നതിനു രണ്ടു ദിവസം മുൻപ് തന്റെ ഫോൺ 13,000 രൂപയ്ക്ക് കങ്ങരപ്പടിയിൽ വിറ്റകാര്യം ഭാര്യയോടു പറഞ്ഞില്ലെന്നും സനു മോഹൻ പറയുന്നു.

ഫോൺ നന്നാക്കാൻ കൊടുത്തെന്നാണ് പറഞ്ഞത്. നിരവധി കടബാധ്യത ഉണ്ടായിരുന്നെങ്കിലും ആഡംബര ജീവിതമായിരുന്നു സനു മോഹൻ നയിച്ചിരുന്നത്. കുറേക്കാലമായി പ്രതിമാസം 60,000 രൂപയെങ്കിലും ഉണ്ടെങ്കിലേ മുന്നോട്ടു പോകാനാകൂ എന്നതായിരുന്നു അവസ്ഥ. മകളുടെ സ്‌കൂൾ ഫീസ്, കാർ വായ്പ, മറ്റു വായ്പകളുടെ പലിശ, കുടുംബ ചെലവ് തുടങ്ങിയവ താങ്ങാനാകുമായിരുന്നില്ല. 5,65,000 രൂപയ്ക്കാണു കാർ വാങ്ങിയത്. 1,45,000 രൂപ ഒരുമിച്ചു നൽകി. ബാക്കി തുക 9,000 രൂപ മാസ ഗഡുക്കളായി അടക്കേണ്ട വായ്പയായിരുന്നു. ഇതിനിടെ ഭാര്യക്കു പുതിയ സ്‌കൂട്ടറും വാങ്ങിയതായി സനുമോഹൻ മൊഴി നൽകി.

മകളുടെ കൊലപാതകം സംബന്ധിച്ച് സനുമോഹന്റെ വെളിപ്പടുത്തലുകൾ കേട്ട് അടുത്തിരുന്ന രമ്യ പൊട്ടിക്കരയുകയാണ് ഉണ്ടായത്. രമ്യയുടെ അനിയത്തിയിൽ നിന്നും അനിയത്തിയുടെ ഭർത്താവിൽ നിന്നും പൊലീസ് വിവരങ്ങൾ ശേഖരിച്ചു. ബുധനാഴ്ച 11.30 ന് തുടങ്ങിയോ ചോദ്യം ചെയ്യൽ രാത്രി എട്ട് മണിവരെ നീണ്ടു. തൃക്തകാക്കര അസിസ്റ്റന്റ് കമ്മീഷണർ ആ ശ്രീ കുമാറിന്റെ നേതൃത്വത്തിലായിരുന്നു ചോദ്യം ചെയ്യൽ.

സനു മോഹന്റെ പണമിടപാടുകളെക്കുറിച്ച് ഒന്നുലമറിയില്ലെന്ന് രമ്യം പറഞ്ഞു. ആലപ്പുഴയുടെ ബന്ധുവീട്ടിൽ നിന്ന് ഫ്ളാറ്റിലേക്ക് വരുന്ന വഴി അരൂരിൽ നിന്ന് മകൾ വൈഗയ്ക്ക് അൽഫാമും കൊക്കക്കോളയും വാങ്ങി നൽകിയെന്ന് സനു മോഹൻ ചോദ്യം ചെയ്യലിൽ പറഞ്ഞു. എന്നാൽ മദ്യം നല്ഡകിയെന്ന കാര്യം സനു മോഹൻ അംഗീകരിച്ചില്ല. കസ്റ്റഡി കാലാവധിക്കു ശേഷം സനു മോഹനെ ഇന്നു കോടതിയിൽ തിരികെ ഹാജരാക്കും. വൈഗ കൊലപാതക കേസിൽ പൊലീസ് ചെയ്ത കാര്യങ്ങൾ ഭാര്യ രമ്യയെയും കുടുംബാംഗങ്ങളെയും ബോധ്യപ്പെടുത്തുകയാണ് ഇന്നലെ പൊലീസ് ചെയ്തതെന്നു തൃക്കാക്കര എസിപി ആർ. ശ്രീകുമാർ. ഇത്രയും നാൾ ചെയ്ത കാര്യത്തിൽ ഒരു വ്യക്തത വൈഗയുടെ അമ്മയ്ക്കു നൽകിയിട്ടുണ്ട്. സാമ്പത്തിക ബാധ്യത മാത്രമാണു കൊലയ്ക്കു പിന്നിൽ എന്നാണ് ഇതുവരെ കണ്ടത്തിയത്.

ഒളിവിൽ ആയിരുന്ന സമയത്തു ഗോവയിൽ വച്ച് സനു മോഹൻ ഒരുതവണ ആത്മഹത്യയ്ക്കു ശ്രമിച്ചതിനു മാത്രമാണു തെളിവ് ലഭിച്ചത്. മറ്റു രണ്ടു തവണ ആത്മഹത്യയ്ക്ക് ശ്രമിച്ചതിന്റെ തെളിവുകൾ ലഭിച്ചിട്ടില്ല.' -അദ്ദേഹം പറഞ്ഞു. ഇതേസമയം, മകളുമായി എറണാകുളത്തേക്കുള്ള യാത്രയ്ക്കിടയിൽ അരൂരിൽനിന്നു വാങ്ങിയ ശീതളപാനീയത്തിൽ മദ്യം കലർത്തി സനു മകൾക്കു കൊടുത്തതായി സൂചന ലഭിച്ചു. ഇതിനിടെ, സനു മോഹനെ കസ്റ്റഡിയിൽ ആവശ്യപ്പെട്ട് മഹാരാഷ്ട്ര പൊലീസ് കൊച്ചിയിലെത്തിയിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP