Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

പെരുമഴ അവഗണിച്ചും കൂക്കിവിളിച്ചും കല്ലെറിഞ്ഞും ആയിരങ്ങൾ; ഡിജിപി ചോദ്യം ചെയ്തത് ബംഗാളിയിൽ; ജനക്കൂട്ടത്തെ കണ്ട് ഭയന്ന് വിറച്ച് പ്രതി; പഴുതടച്ച് സുരക്ഷ ഒരുക്കിയില്ലായിരുന്നുവെങ്കിൽ അമീറുള്ളിനെ നാട്ടുകാർ തല്ലികൊല്ലുമായിരുന്നു

പെരുമഴ അവഗണിച്ചും കൂക്കിവിളിച്ചും കല്ലെറിഞ്ഞും ആയിരങ്ങൾ; ഡിജിപി ചോദ്യം ചെയ്തത് ബംഗാളിയിൽ; ജനക്കൂട്ടത്തെ കണ്ട് ഭയന്ന് വിറച്ച് പ്രതി; പഴുതടച്ച് സുരക്ഷ ഒരുക്കിയില്ലായിരുന്നുവെങ്കിൽ അമീറുള്ളിനെ നാട്ടുകാർ തല്ലികൊല്ലുമായിരുന്നു

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: ജിഷാ കൊല്ലക്കേസ് പ്രതി അമിറൂർ ഉൾ ഇസ്ലാം കോടതി വളപ്പിലെ ആൾക്കൂട്ടം കണ്ടു ഭയന്നു വിറച്ചെന്ന് പൊലീസ്. ജിഷ വധക്കേസിലെ പ്രതിയെ പെരുമ്പാവൂർ കോടതിയിൽ ഹാജരാക്കുന്നതറിഞ്ഞ് രാവിലെ മുതൽ നൂറുകണക്കിന് ആളുകളാണു പെരുമ്പാവൂർ ഒന്നാംക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയുടെ പരിസരത്തു തടിച്ചു കൂടിയത്. രാവിലെ മുതൽ തന്നെ കോടതിയിൽ കനത്ത സുരക്ഷയാണ് ഒരുക്കിയിരുന്നത്. ഈ സുരക്ഷയുടെ ബലമുള്ളതു കൊണ്ട് മാത്രമാണ് അമിറൂർ ഉൾ ഇസ്ലാമിനെ ആൾക്കൂട്ടത്തിൽ നിന്ന് രക്ഷിക്കാൻ കഴിഞ്ഞത്. പഴുതുകളടച്ച സുരക്ഷ ഇതിനായി പൊലീസ് ഒരുക്കി.

അമിറുൾ ഇസ്ലമിനെ മൂന്നു മണിയോടെ പെരുമ്പാവൂർ കോടതി മുൻപാകെ ഹാജരാകുമെന്നു ഉന്നത പൊലീസ് സംഘം ആലുവയിൽ പൊലീസ് ക്ലബിന് മുൻപിൽ നിന്ന മാദ്ധ്യമപ്രവർത്തകർക്കു വിവരം കൊടുത്തത് രാവിലെ 11 മണിയോടെയായിരുന്നു. സാധ്യതകൾ വാർത്ത ചാനലുകളിൽ ഫ്‌ലാഷ് ആയി മാറിയപ്പോൾ മുതൽ എറണാകുളം ജില്ലയിലെ പല മേഖലയിൽ നിന്നും ആളുകൾ പെരുമ്പാവൂർ കോടതി പരിസര പ്രദേശത്തേക്ക് എത്തിത്തുടങ്ങി . ആലുവാ-പെരുമ്പാവൂർ പാത കടന്നു പോകുന്നതിന്റെ സമീപം കോടതിയിലേക്കെത്തുന്ന വഴിയിൽ വാഹനങ്ങൾ പോകുന്നത് പൊലീസ് തടഞ്ഞു. എന്നിട്ടും രാജ്യം മുഴുവൻ ഞെട്ടിച്ച ആറും കൊല ചെയ്ത പ്രതിയെ കാണാൻ എത്തുന്ന ആളുകളുടെ എണ്ണം കുടുകയല്ലാതെ കുറഞ്ഞില്ല .

കോടതി പരിസരത്തു നിന്നും 300 മീറ്റർ അകലെ പ്രതിയെ കാണാൻ എത്തിയവരെ പൊലീസ് വടം കെട്ടി തിരിച്ചു. പരിസരത്തുള്ള കെട്ടിടങ്ങളുടെ മുകളിൽ വരെ എത്തി 2 മണിയോടെ ജനങ്ങൾ . എപ്പോൾ അവനെ കൊണ്ട് വരും സാറെ എന്നും, നല്ല ഇടി കൊടുക്കും, കൊണ്ടുവന്നാൽ മതിയെന്നും, അവനെ ഇങ്ങോട് വീട് ഞങ്ങള് നോക്കികൊള്ളാം എന്നൊക്കെ ഡയലോഗുകൾ പല സ്ഥലങ്ങളിൽ നിന്ന് വന്നപ്പോളും ഒരു ലാത്തി ചർജിന്റെ പശ്ചാത്തലം ഇവർ ഉണ്ടാക്കിയില്ല എന്നത് പൊലീസിന് ആശ്വാസമായി. പെരുമ്പാവൂർകാർക്കൊപ്പം മുവാറ്റുപുഴയിൽ നിന്നും , കോതമംഗലത്തുനിന്നും, ആലുവയിൽ നിന്നും ആളുകൾ ജിഷ വധത്തിൽ പൊലീസ് പിടിച്ച പ്രതിയെ കണ്ണൻ അക്ഷമരായി പൊലീസിന്റെ പ്രകോപനങ്ങൾക്ക് വളം വക്കാതെ കാത്തിരുന്നു.

കോടതി പരിസരത്തിന്റെ 300 മീറ്റർ അകലെയായി വടം കെട്ടി തിരിച്ചുകൊണ്ട് ആളുകളെ പെരുമ്പാവൂർ കോടതി പരിസരത്തു നിന്നും മാറ്റി നിർത്തി യ പൊലീസ് അഭിഭാഷകർക്കും മാദ്ധ്യമപ്രവർത്തകർക്കും, കേസുമായി ബന്ധപ്പെട്ട ആളുകൾക്കും മാത്രമേ കോടതി പരിസരത്തു പ്രവേശിക്കാൻ അനുവാദം കൊടുത്ത്. ചാനൽ ക്യാമറകൾ ഇവരുടെ മുൻപിലേക്ക് തിരഞ്ഞപ്പോഴും അവർക്കു പറയാനുള്ളത് ഉച്ചത്തിൽ പറഞ്ഞു. കോടതിയുടെ പുറം മതിൽ വരെയായിരുന്നു ക്യാമറക്കും അനുവാദം കൊടുത്തിരുന്നത് എന്നതിനാൽ ചാനൽ ക്യാമറാമാന്മാർ കോടതി മതിലിൽ കയറി സ്ഥാനം പിടിച്ചു. റിപ്പോർട്ടർമാർ ഗൺ മൈക്ക് പോലും ഉപയോഗിക്കതെ പ്രതിയെകുറിച്ചും, കോടതിയിലെ വാർത്തകളെ കുറിച്ചും പുറത്തുള്ള ക്യാമറയിലേക്ക് നോക്കി ഫോണിലൂടെ റിപ്പോർട്ട് ചെയ്തു. ആളുകളെ നിയന്ത്രിക്കാനായി ഏതാണ്ട് 200 ഓളം പൊലീസുകാരേയാണ് കോടതിയുടെ പ്രധാന ഗൈറ്റിൽ വിന്യസിപിച്ചത്.

സമയം മൂന്ന് മണിയിൽ നിന്നും നാലും കഴിഞ്ഞപ്പോൾ കാത്തിരുന്ന പ്രതിക്ക് പകരം പ്രതീക്ഷിക്കാതെ ഒരു വമ്പൻ മഴ. എന്നിട്ടും നാടിനു ചിത്ത പേരുണ്ടാക്കിയവനെ കാണാത്ത പോവാൻ വന്നവർക്ക് മനസുവന്നില്ലനിറഞ്ഞ മഴയത്തും അവനെ കണ്ടിട്ടേ വിട്ടിലേക്കൊള്ളു എന്ന് പറഞ്ഞു നനഞ്ഞു തന്നെ ആളുകൾ നിന്നപ്പോൾ തിരക്ക് കുറയും എന്ന് കരുതിയ പൊലീസിന്റെ കണക്കും തെറ്റി. മഴ ഒന്ന് കുറഞ്ഞപ്പോൾ പൊലീസ് വണ്ടികൾ പ്രതി എത്തുന്നു എന്നാ സിഗ്‌നൽ നൽകി എത്തിയപ്പോൾ മണികൂറുകളോളം ശ്യാസം അടക്കിപിടിച്ചു നിന്നവർ കോടതിയുടെ മുൻപിൽ വടം വച്ച് തിരിച്ച സ്ഥലത്തേക്ക് ഇരച്ചു കയറി. അവസാനം 4.30 ത്തോടെ പൊലീസിന്റെ നീല വാൻ എത്തി പ്രതിയുമായി പക്ഷെ വന്നു നിന്നവർ പലരും പ്രതിയെ കണ്ടില്ല എന്നതാണ് സത്യം.

തിരക്കുകളിൽ നിന്നും പൊലീസ് നിരത്തിയ വഴിയിൽ കൂടി പ്രതിയെയും കൊണ്ട് വാൻ കോടതിയുടെ മുൻപിൽ. മാറി നിന്ന് ചിത്രങ്ങൾ എടുക്കാൻ നിലയുറപ്പിച്ച പത്രങ്ങളുടെ സ്റ്റീൽ ക്യാമറാമാൻ മാരെയും പൊലീസ് ഫോട്ടോ എടുക്കാൻ സമ്മതിക്കാതെ പുറത്താക്കി പ്രതിയെ പുറത്തു എത്തിച്ചു. നില ഹെൽമറ്റ് വച്ചു ചുവന്ന ടീ ഷർട്ടുംമിട്ട അമിറുൽ ഇസ്‌ലാമിനെ കണ്ടപ്പോൾ ലൈവ് അടിക്കാൻ നിന്ന റിപ്പോർട്ടർമാരും ഒന്ന് പകച്ചു. പൊലീസ് ബന്ധവത്തിൽ പ്രതിയെ കോടതിയിൽ എത്തിച്ചു. മിനുറ്റകൾകുളിൽ പുറത്തേക്കും അപ്പോഴും പ്രതിയുടെ തലയിൽ ഹെൽമറ്റ് . പ്രതിയെയും കൊണ്ട് തിരിച്ചു പോയ വാഹനത്തിൽ പ്രതിയെ നിലത്തു ഇരുത്തിയതിനാൽ ക്യാമകൾ നോക്കിയിട്ടും പ്രതിയെ കിട്ടിയില്ല.

പ്രതി പോയതിനു ശേഷം ഗവർമെന്റ് പ്ലീഡർ എത്തി കോടതിയിൽ സംഭവിച്ച കാര്യങ്ങൾ പത്രകാരോട് വിശദികരിക്കുമ്പോഴും പ്രതിയുടെ ഒരു സിഗ്‌നൽ പോലും കിട്ടാതെ മണിക്കൂറുകളോളം കാത്തുനിന്നവരും നിരാശരായി. ഹെൽമറ്റ് വച്ചു മുഖം മറച്ചു പ്രതിയെ കോടതിയിൽ കൊണ്ടുവന്ന പൊലീസുകാർക്കു എന്നും ഹെൽമെറ്റ് ഒരു വികനസ് ആണെന്ന് മുൻപിൽ കണ്ട പത്രകാരോട് പറഞ്ഞു നനഞ്ഞ മഴയിൽ കുതിർന്നു കൂകി വിളിച്ചുകൊണ്ടു ഇവർ യാത്രയായി.

ബംഗാളിയിൽ  ചോദ്യം ചെയ്ത് താരമായി ഡിജിപി ബെഹ്‌റ

പ്രതിക്ക് അറിയാവുന്ന ഭാഷയിൽ ഡിജിപി ലോക്‌നാഥ് ബെഹ്‌റ എല്ലാം ചോദിച്ചറിഞ്ഞു. ബഹ്‌റയുടെ ചോദ്യങ്ങൾക്ക് പ്രതി മറുപടിയും നൽകി. എല്ലാം ബംഗാളിലായിരുന്നു. അങ്ങനെ കിട്ടിയ പത്ത് മിനിറ്റ് കൊണ്ട് എന്താണ് സംഭവിച്ചതെന്ന് ഡിജിപി നേരിട്ട് തിരിച്ചറിഞ്ഞു. വ്യാഴാഴ്ച രാത്രി മുതൽ ആലുവ പൊലീസ് ക്‌ളബിൽ എ.ഡി.ജി.പി ബി.സന്ധ്യ, എസ്‌പി. മാരായ പി.എൻ. ഉണ്ണിരാജൻ, പി.കെ. മധു, ഡിവൈ.എസ്‌പി സോജൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു ചോദ്യം ചെയ്യൽ. ഇത് ഇന്നലെ വൈകിട്ട് 3.45 വരെ തുടർന്നു. ഈ സമയത്താണ് ഡി.ജി.പി ബെഹ്‌റയെത്തിയത്.

ദ്വിഭാഷിയുടെ സഹായത്തോടെ പൊലീസ് ചോദ്യം ചെയ്യൽ പുരോഗമിച്ചതോടെ പ്രതിക്ക് അസാമീസ്, ബംഗാളി, ഹിന്ദി ഭാഷകൾ അറിയാമെന്ന് വ്യക്തമായി. ഈ വിവരം ഡി.ജി.പിയെ ധരിപ്പിച്ചതോടെയാണ് ചോദ്യങ്ങൾ ബംഗാളി ഭാഷയിലായത്. പൊലീസ് കസ്റ്റഡിയിൽ ലഭിക്കുമ്പോൾ ഡി.ജി.പിയുടെ നേതൃത്വത്തിൽ പ്രതിയെ വിശദമായി ചോദ്യം ചെയ്യും. ഇന്നലെയും മൊഴി മാറ്റിപ്പറഞ്ഞ സാഹചര്യത്തെളിവുകൾ നിരത്തി അന്വേഷസംഘം നിറുത്തിപ്പൊരിച്ചു. നാലു പേർ ചേർന്നാണ് ജിഷയെ കൊലപ്പെടുത്തിയതെന്നായിരുന്നു പുതിയ വെളിപ്പെടുത്തൽ. അതെങ്ങനെയെന്ന് ചോദിച്ചപ്പോൾ മിണ്ടിയില്ല. പിന്നീട് രണ്ടു പേരെന്നായി. രണ്ടാമനെക്കുറിച്ച് ചോദിച്ചപ്പോഴും അനക്കമില്ല. ചോദ്യങ്ങൾക്കു മുന്നിൽ ഉത്തരം മുട്ടിയതോടെ കുറ്റസമ്മതം നടത്തി.

കൊല നടത്തിയത് എങ്ങനെയെന്ന് കാട്ടിത്തരാൻ അന്വേഷണസംഘം നിർദ്ദേശിച്ചു. ജിഷയുടെ വീട്ടിലേക്ക് പ്രവേശിച്ചത് മുതൽ ചെയ്ത കാര്യങ്ങൾ ആംഗ്യത്തിലൂടെ അമി കാട്ടി. ഇത് വിഡിയോയിലും ചിത്രീകരിച്ചിട്ടുണ്ട്. പ്രതി മൊഴി മാറ്റിപ്പറയുന്നത് പ്രശ്‌നങ്ങൾ സൃഷ്ടിക്കുന്നുണ്ടെങ്കിലും വ്യക്തമായ തെളിവുകളിലൂടെ ഇതിനെ മറികടക്കാൻ കഴിയുമെന്നാണ് അന്വേഷണസംഘത്തിന്റെ പ്രതീക്ഷ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP