Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Nov / 202024Tuesday

ലഹരിയിലാറാടാൻ സ്വന്തമായി നിർമ്മിച്ചത് വിവിധതരം പശകൾ പ്രത്യേക അനുപാതത്തിൽ ചൂടാക്കിയ മിശ്രിതം; മിക്ക സമയത്തും പെരുമ്പാവൂർ ടൗണിൽ അലഞ്ഞുതിരിഞ്ഞ് നടന്നിരുന്ന ഉമർ അലി സ്വന്തം നാട്ടിലും സ്ത്രീകളെ ആക്രമിച്ചത് പലതവണ; യുവതിയെ പൈശാചികമായി ആക്രമിച്ച് ബലാത്സംഗം ചെയ്തുകൊലപ്പെടുത്തിയ ആസാം സ്വദേശി ചോരകണ്ട് അറപ്പ് മാറിയ കൊടുംക്രിമിനൽ

ലഹരിയിലാറാടാൻ സ്വന്തമായി നിർമ്മിച്ചത് വിവിധതരം പശകൾ പ്രത്യേക അനുപാതത്തിൽ ചൂടാക്കിയ മിശ്രിതം; മിക്ക സമയത്തും പെരുമ്പാവൂർ ടൗണിൽ അലഞ്ഞുതിരിഞ്ഞ് നടന്നിരുന്ന ഉമർ അലി സ്വന്തം നാട്ടിലും സ്ത്രീകളെ ആക്രമിച്ചത് പലതവണ; യുവതിയെ പൈശാചികമായി ആക്രമിച്ച് ബലാത്സംഗം ചെയ്തുകൊലപ്പെടുത്തിയ ആസാം സ്വദേശി ചോരകണ്ട് അറപ്പ് മാറിയ കൊടുംക്രിമിനൽ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: പെരുമ്പാവൂരിൽ സ്ത്രീയെ ആക്രമിച്ച് ബലാത്സംഗം ചെയ്തുകൊലപ്പെടുത്തിയ ആസാം സ്വദേശിയെ കുറിച്ച് പുറത്ത് വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ. ഒരു വർഷം മുമ്പ് പെരുമ്പാവൂരിലെത്തിയ ഉമർ അലി സ്വദേശത്ത് വച്ചും സ്ത്രീകളെ നിരന്തരമായി ഉപദ്രവിക്കുന്ന സ്വഭാവക്കാരൻ. അമിതമായ ലഹരിക്കടിമയായ ഇയാൾ പലതരം പശകൾ ചൂടാക്കി ലഹരിവസ്തുവായി ഉപയോഗിച്ചിരുന്നു എന്നുമുള്ള ദൃശ്യങ്ങളും പുറത്തുവന്നു. ഇയാൾ പല തരത്തിലുള്ള മയക്കു മരുന്നുകൾ ഉപയോഗിക്കുന്നയാളാണെന്ന് പൊലീസ് കണ്ടെത്തി.

മയക്കു മരുന്ന് ഉപയോഗിച്ച ശേഷമാണ് ഉമർ അലി പെരുമ്പാവൂരിൽ ക്രൂരമായ കൊലപാതകം നടത്തിയതെന്നാണ് പൊലീസ് കണ്ടെത്തൽ. പ്ലൈവുഡ് ഫാക്ടറികളിലും ചെരുപ്പു നന്നാക്കുന്നവരും ഉപയോഗിക്കുന്ന പലതരത്തിലുള്ള പശകൾ പ്രത്യേക അനുപാതത്തിൽ ചേർത്ത് ചൂടാക്കി ലഹരിക്ക് വേണ്ടി ഉപയോഗിക്കുന്ന പതിവ് ഇയാൾക്ക് ഉണ്ടായിരുന്നു. ഒരു വർഷം മുമ്പാണ് ഇയാൾ പെരുമ്പാവൂരിലെത്തിയത്. മിക്ക സമയത്തും ടൗണിൽ അലഞ്ഞു തുരിഞ്ഞ് നടക്കുമായിരുന്നു.

ചൊവ്വാഴ്ച രാത്രി ഒന്നരയോടെയാണു സംഭവം. ദീപ എന്ന യുവതിയെ അതിക്രൂരമായാണ് ഇയാൾ കൊലപ്പെടുത്തിയത്. ഹോട്ടലിന്റെ വശത്തുള്ള മറവിൽവച്ചാണ് യുവതിയെ ബലാത്സംഗത്തിനിരയാക്കിയത്. പൂർണനഗ്‌നമായ രീതിയിലായിരുന്നു മൃതദേഹം. തൂമ്പ കൊണ്ടു തലയിലും ശരീരത്തിലും മുറിവേറ്റ പാടുകളോടെയാണു മൃതദേഹം കണ്ടെത്തിയത്. ശരീരത്തിൽ നിരവധി മുറിവുകളും ഉണ്ടായിരുന്നു. ഇന്നലെ രാവിലെ അഞ്ചരയോടെ ഹോട്ടലിൽ പാലുമായെത്തിയ ആളാണ് മൃതദേഹം ആദ്യം കണ്ടത്. തുടർന്ന് ജീവനക്കാരെ വിവരം അറിയിച്ചു. ഇവരാണ് പൊലീസിൽ അറിയിച്ചത്. സമീപത്തെ കടയിലെ സി.സി.ടിവി ദൃശ്യങ്ങളാലാണ് പ്രതിയെ തിരിച്ചറിഞ്ഞത്. ഒളിവിൽ പോകാൻ ശ്രമിച്ച ഉമർ അലിയെ പെരുമ്പാവൂർ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.

കൊലപാതകത്തിനു ശേഷം ഇയാളുടെ സ്വഭാവത്തെക്കുറിച്ച് മനസ്സിലാക്കാൻ പൊലീസ് സ്വദേശമായ ആസമിലെ സദറിലും അന്വേഷണം നടത്തി. മറ്റൊരു കേസന്വേഷണവുമായി ബന്ധപ്പെട്ട് ആസാമിലുണ്ടായിരുന്ന പെരുമ്പാവൂർ സിഐയും സംഘവുമാണ് അന്വേഷണം നടത്തിയത്. അവിടെയും സ്ത്രീകളെ ആക്രമിച്ചിരുന്നതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. എന്നാൽ നിലവിൽ പെരുമ്പാവൂർ മേഖലയിൽ ഇയാൾക്കെതിരെ മറ്റു കേസുകളില്ല.

സംഭവത്തിൽ ഇതര സംസ്ഥാനക്കാരനായ പ്രതി അറസ്റ്റിലായത് സിസി ടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ്. ഈ സിസി ടിവി ദൃശ്യങ്ങളിൽ ഉള്ളത് അതിക്രൂരമായ രംഗങ്ങളാണ്. യുവതിയെ വലിച്ചിഴച്ചു കൊണ്ടുപോയ ശേഷം തുമ്പയ്ക്ക് അടിച്ച് അബോധാവസ്ഥയിലാക്കിയ ശേഷമാണ് പീഡനം നടന്നത്. ഇരുപതിലധികം തവണയാണ് ഇയാൾ തൂമ്പ കൊണ്ട് സ്ത്രീയെ വെട്ടിയത്. ബലാൽസംഘത്തിനിടെ കൈകൾ അനക്കിയപ്പോഴും തൂമ്പകൊണ്ട് കൈക്കിട്ട് വെട്ടുന്നതും ദൃശ്യങ്ങളിൽ ഉണ്ട്.

സിസി ടിവി ദൃശ്യങ്ങളിൽ ആദ്യം കാണുന്നത് യുവതിയെ കയ്യിൽ പിടിച്ച് നിലത്തുകൂടി വലിച്ചുകൊണ്ട് നീങ്ങുന്നതാണ്. ഇതേസമയം കൈയുയർത്തിയപ്പോൾ മറുകൈയിലുണ്ടായിരുന്ന കൈകോട്ടു കൊണ്ട് യുവതിയുടെ തലയ്ക്ക് ആദ്യ പ്രഹരിക്കുന്നതും ദൃശ്യങ്ങളിൽ കാണാൻ സാധിക്കും. അൽപ്പദൂരം കൂടി വലിച്ചുകൊണ്ട് പോയ ശേഷം വീണ്ടും തലയ്ക്കടിക്കുകയായിരുന്നു ഇയാൾ ചെയ്തത്. തുടർന്ന് വസ്ത്രങ്ങൾ വലിച്ചുകീറി ദൂരെയെറിഞ്ഞ ശേഷം രക്തമൊലിച്ചിറങ്ങുന്ന ശരീരത്തിൽ അതിക്രൂരമായ ലൈംഗിക വേഴ്‌ച്ച നടത്തിയത്. അരമണിക്കൂറോളം സമയം അവശയായ യുവതിയുടെ ശരീരത്തിൽ കാമദാഹം തീർത്ത നരാധമൻ സ്ഥലം വിടുമ്പോൾ കണ്ണിൽ കണ്ട സി സി ടി വി ക്യാമറയും തല്ലിപ്പൊളിക്കുന്നത് സിസി ടിവി ദൃശ്യങ്ങളിൽ പതിഞ്ഞിട്ടുണ്ട്.

പെരുമ്പാവൂർ ഡിവൈ.എസ്‌പി: കെ. ബിജുമോൻ, കാലടി ഇൻസ്‌പെക്ടർ ടി.ആർ. സന്തോഷ്, പെരുമ്പാവൂർ എസ്ഐ. ബേസിൽ തോമസ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെപിടികൂടിയത്. പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തിരിക്കയാണ്. കൂടുതൽ അന്വേഷണത്തിനായി ഉമറിനെ കസ്റ്റഡിയിൽ വിട്ടുകിട്ടാൻ തിങ്കളാഴ്ച പൊലീസ് അപേക്ഷ നൽകും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP