Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഗൾഫിൽ താൽക്കാലിക ജോലി നോക്കി നാട്ടിലെത്തുന്ന നഴ്‌സുമാരെ നോട്ടമിടും; എക്‌സ്പീരിയൻസ് സർട്ടിഫിക്കറ്റിന് വാങ്ങുന്നത് 75,000 രൂപ വരെ; ദുരുപയോഗിക്കുന്നത് പ്രമുഖ ആശുപത്രികളുടെ പേരും; കണ്ണൂരിൽ അറസ്റ്റിലായ മെഡിസിറ്റി ഇന്റർനാഷണൽ അക്കാദമി സിഇഒ രാഹുൽ ചക്രപാണിയെ ഗ്രിൽ ചെയ്തപ്പോൾ ഞെട്ടിയത് പൊലീസ്

ഗൾഫിൽ താൽക്കാലിക ജോലി നോക്കി നാട്ടിലെത്തുന്ന നഴ്‌സുമാരെ നോട്ടമിടും; എക്‌സ്പീരിയൻസ് സർട്ടിഫിക്കറ്റിന് വാങ്ങുന്നത് 75,000 രൂപ വരെ; ദുരുപയോഗിക്കുന്നത് പ്രമുഖ ആശുപത്രികളുടെ പേരും; കണ്ണൂരിൽ അറസ്റ്റിലായ മെഡിസിറ്റി ഇന്റർനാഷണൽ അക്കാദമി സിഇഒ രാഹുൽ ചക്രപാണിയെ ഗ്രിൽ ചെയ്തപ്പോൾ ഞെട്ടിയത് പൊലീസ്

രഞ്ജിത്ത് ബാബു

കണ്ണൂർ: വ്യാജ സർട്ടിഫിക്കറ്റ് നൽകി കോടികളുടെ തട്ടിപ്പ് നടത്തിയ കണ്ണൂർ ചെട്ടിപ്പീടികയിലെ മെഡിസിറ്റി ഇന്റർ നാഷണൽ അക്കാദമി സിഇഒ. രാഹുൽ ചക്രപാണിയിൽ നിന്നും പൊലീസിന് ലഭിച്ചത് ഞെട്ടിക്കുന്ന വിവരങ്ങൾ. കേരളാ നഴ്സസ്സ് ആൻഡ് മിഡ്് വൈഫ്സ് കൗൺസിലിന്റെ വ്യാജ ഗുഡ്സ്റ്റാൻഡിങ് സർട്ടിഫിക്കറ്റുകൾ നിർമ്മിച്ചാണ് തട്ടിപ്പുകൾ അരങ്ങേറിയത്. ചക്രപാണിയെ അറസ്റ്റ് ചെയ്ത പൊലീസ് ചോദ്യം ചെയ്ത് വരവേയാണ് കൂടുതൽ വിവരങ്ങൾ പുറത്ത് വരുന്നത്.

നഴ്സുമാർക്ക് വ്യാജ എക്സ്പീരിയൻസ് സർട്ടിഫിക്കറ്റുകൾ വൻതുക നൽകിയാൽ തയ്യാറാക്കി കൊടുക്കുന്നതായും വിവരം ലഭിച്ചിട്ടുണ്ട്. ഗൾഫിൽ നിന്നും പ്രസവം ഉൾപ്പെടെയുള്ള ആവശ്യത്തിനായി എത്തുന്ന നഴ്സുമാരെ ലക്ഷ്യം വച്ചാണ് ഇത്തരം സർട്ടിഫിക്കറ്റുകൾ നൽകുന്നത്. ഒരു വർഷത്തെ എക്സ്പീരിയൻസ് സർട്ടിഫിക്കറ്റിന് 50,000 രൂപ മുതൽ 75,000 വരെ വാങ്ങുന്നുണ്ടെന്നാണ് വിവരം. ഇതിനു ചില ആശുപത്രികളുടെ പേരാണ് ഉപയോഗിക്കുന്നത്. അറസ്റ്റിനു മുന്നോടിയായി കണ്ണൂർ ടൗൺ പൊലീസ് നടത്തിയ റെയ്ഡിൽ ഇവിടെ നിന്നും വ്യാജ സർട്ടിഫിക്കറ്റ് നിർമ്മിക്കാനാവശ്യമായ സാമഗ്രികൾ പിടിച്ചെടുത്തിട്ടുണ്ട്. കമ്പ്യൂട്ടറുകളും, ഹാർഡ് ഡിസ്‌ക്കും ചില രേഖകളും പിടിച്ചെടുത്തവയിലുണ്ട്. ഇവ പരിശോധിച്ചു വരികയാണ്.

ഖത്തറിൽ ജോലി ചെയ്യുന്ന രണ്ടു നഴ്സുമാർക്കാണ് വ്യാജ സർട്ടിഫിക്കറ്റ് നൽകിയതായി നഴ്സിങ് കൗൺസിൽ കണ്ടെത്തിയത്. നഴ്സുമാർ വിദേശത്തുള്ള സ്ഥാപനത്തിൽ ജോലിയിൽ പ്രവേശിപ്പിച്ചാൽ സർട്ടിഫിക്കറ്റിന്റെ കോപ്പി ആ സ്ഥാപനം നഴ്സിങ് കൗൺസിലിന് അയച്ചുകൊടുക്കും. പരിശോധനയിൽ ഇതു വ്യാജമാണെന്നു കണ്ടെത്തിയതോടെ കൗൺസിലിന്റെ പരാതിയിൽ ടൗൺ പൊലീസ് റെയ്ഡ് നടത്തുകയായിരുന്നു. ഇതാണ് മെഡ്സിറ്റി സിഇഒയുടെ അറസ്റ്റിലേക്ക് വഴിവെച്ചത്. നഴ്സുമാരിൽ നിന്നും ഭീമമായ തുക വാങ്ങിയാണ് ചക്രപാണി സർട്ടിഫിക്കറ്റുകൾ തയ്യാറാക്കി അയച്ചു കൊടുക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP