Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

അത് ആത്മഹത്യയല്ല, ഭർത്താവ് മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തിയത് ; നേമം സ്വദേശിനിയുടെ മരണത്തിന് പിന്നിലെ സത്യം കണ്ടെത്തി പൊലീസ്; ചുരുളഴിഞ്ഞത് 9 വർഷം മുൻപത്തെ കൊലപാതകം

അത് ആത്മഹത്യയല്ല, ഭർത്താവ് മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തിയത് ; നേമം സ്വദേശിനിയുടെ മരണത്തിന് പിന്നിലെ സത്യം കണ്ടെത്തി പൊലീസ്; ചുരുളഴിഞ്ഞത് 9 വർഷം മുൻപത്തെ കൊലപാതകം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: നേമം സ്വദേശി യുവതിയുടെ മരണം കൊലപാതകമെന്ന് പൊലീസ്. ഒൻപത് വർഷത്തിന് ശേഷമാണ് കേസ് കൊലപാതകമാണെന്ന് തെളിഞ്ഞത്.അശ്വതിയുടെ മൃതദേഹം വീട്ടിനുള്ളിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടത്തെുകയായിരുന്നു. ക്രൈംബ്രാഞ്ച് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകമാണെന്ന് കണ്ടെത്തിയത്.

ഭർത്താവ് കുറ്റം സമ്മതിച്ചതായി ക്രൈംബ്രാഞ്ച് പറഞ്ഞു. തീ കൊളുത്തിയാണ് കൊലപ്പെടുത്തിയതെന്ന് രതീഷ് പൊലീസിനോട് സമ്മതിച്ചു. അശ്വതിയുടെ മരണം ആത്മഹത്യയെന്നായിരുന്നു പ്രാഥമിക നിഗമനം. അശ്വതി മരിച്ച സമയത്ത് രതീഷിന്റെ കൈകളിലും പൊള്ളലുണ്ടായിരുന്നു.

ആ സമയത്ത് ബന്ധുക്കൾ ചില സംശയം പ്രകടിപ്പിച്ചെങ്കിലും അശ്വതിയെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ കൈകൾ പൊള്ളിയതാണെന്നായിരുന്നു രതീഷ് കേസ് അന്വേഷിച്ച പൊലീസിനോട് പറഞ്ഞത്.എന്നാൽ, അശ്വതിയുടെ ബന്ധുക്കൾ അന്വേഷണം ആവശ്യപ്പെട്ട് രതീഷിനെതിരെ ക്രൈംബ്രാഞ്ചിന് പരാതി നൽകി.

ക്രൈംബ്രാഞ്ച് എസ്‌പി മധുസൂദനൻ പഴയ ഫയലുകൾ പരിശോധിക്കുകയും ഫോറൻസിക് സംഘം വീണ്ടും പരിശോധിക്കുകയും ചെയ്തതോടെ അവർ ചില സംശയം പ്രകടിപ്പിച്ചു. തുടർന്നാണ് രതീഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. രതീഷ് കുറ്റം സമ്മതിച്ചു. മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തിയതാണെന്ന് രതീഷ് സമ്മതിക്കുകയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP