Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഓച്ചിറയിൽ നിന്ന് തട്ടിക്കൊണ്ടുപോയ നാടോടി പെൺകുട്ടിയെയും യുവാവിനെയും മുംബൈയിൽ നിന്നും കണ്ടെത്തി; കേരളത്തിൽ കോളിളക്കം സൃഷ്ടിച്ച കേസിലെ പ്രതി മുഹമ്മദ് റോഷനെയും അറസ്റ്റു ചെയ്ത് കേരളാ പൊലീസ് സംഘം; നാട്ടിലെത്തിച്ച ശേഷം പ്രതിയെ വിശദമായി ചോദ്യം ചെയ്യലിന് വിധേയനാക്കും; പെൺകുട്ടിയെ വൈദ്യപരിശോധനക്ക് വിധേയയാക്കും; ഇരുവരും മഹാരാഷ്ട്രയിൽ എത്തിയത് നാല് ദിവസം മുമ്പ്

ഓച്ചിറയിൽ നിന്ന് തട്ടിക്കൊണ്ടുപോയ നാടോടി പെൺകുട്ടിയെയും യുവാവിനെയും മുംബൈയിൽ നിന്നും കണ്ടെത്തി; കേരളത്തിൽ കോളിളക്കം സൃഷ്ടിച്ച കേസിലെ പ്രതി മുഹമ്മദ് റോഷനെയും അറസ്റ്റു ചെയ്ത് കേരളാ പൊലീസ് സംഘം; നാട്ടിലെത്തിച്ച ശേഷം പ്രതിയെ വിശദമായി ചോദ്യം ചെയ്യലിന് വിധേയനാക്കും; പെൺകുട്ടിയെ വൈദ്യപരിശോധനക്ക് വിധേയയാക്കും; ഇരുവരും മഹാരാഷ്ട്രയിൽ എത്തിയത് നാല് ദിവസം മുമ്പ്

മറുനാടൻ മലയാളി ബ്യൂറോ

മുംബൈ: ഓച്ചിറയിൽനിന്ന് തട്ടിക്കൊണ്ടുപോയ നാടോടി പെൺകുട്ടിയെയും പ്രധാന പ്രതിയായ ഓച്ചിറ മേമന തെക്ക് കന്നിട്ടയിൽ മുഹമ്മദ് റോഷനെയും കണ്ടെത്തി. മുംബൈയിൽ നിന്നാണ് ഇരുവരെയും കേരളാ പൊലീസ് കണ്ടെത്തിയത്. ഇവർ രാജസ്ഥാനിലേക്ക് കടക്കാനുള്ള ശ്രമത്തിനിടെയാണ് ഇവർ പിടിയിലായതെന്നാണ് പുറത്തുവരുന്ന വിവരം. പത്ത് ദിവസത്തിന് ശേഷമാണ് പെൺകുട്ടിയെയും ഒപ്പമുള്ള റോഷൻ എന്ന യുവാവിനെയും കണ്ടെത്തുന്നത്.

നാല് ദിവസത്തിന് മുൻപാണ് പെൺകുട്ടിയും യുവാവും മഹാരാഷ്ട്രയിലെത്തിയതെന്നാണ് വിവരം. ഫോൺകോളുകൾ പരിശോധിച്ച് അവ പിന്തുടർന്നാണ് പൊലീസ് മുംബൈയിൽ എത്തിയത്. പെൺകുട്ടിയുടെ മൊഴി വിശദമായി രേഖപ്പെടുത്തും. വൈദ്യ പരിശോധനയും നടത്തും. അതിന് ശേഷമായിരിക്കും കേരളത്തിലേക്ക് കൊണ്ടു വരിക. കൂടുതൽ കാര്യങ്ങൾ പുറത്ത് വിടാൻ അന്വേഷണ സംഘം തയ്യാറായിട്ടില്ല. വിശദമായ ചോദ്യം ചെയ്യലിന് ശേഷം മാത്രമേ തട്ടിക്കൊണ്ടുപോകാലാണോ അതോ മറ്റെന്തെങ്കിലു കാരണമാകുമോ എന്ന് അറിയാൻ സാധിക്കൂവെന്നാണ് പൊലീസ് നൽകുന്ന വിവരം.

കൊല്ലം ഓച്ചിറയിൽ നിന്ന് തട്ടിക്കൊണ്ട് പോയ രാജസ്ഥാനി പെൺകുട്ടിയേയും പ്രധാന പ്രതിയേയും ഉടൻ കണ്ടെത്തുമെന്ന് പൊലീസ അറിയിച്ചിരുന്നു. മഹാരാഷ്ട്രയിൽ ഇവർ എത്തിയിട്ടുണ്ടെന്ന് വിവരം ലഭിച്ചതിനെ തുടർന്നാണ് പൊലീസ് മുംബൈയിൽ എത്തിയതും ഇവിടെ നിന്നും ഇരുവരെയും കസ്റ്റഡിയിൽ എടുത്തതും. കൊല്ലം ചവറ എന്നിവിടങ്ങളിൽ നിന്ന് മൂന്ന് പൊലീസ് സംഘമാണ് ഇപ്പോൾ മഹാരാഷ്ട്രയിൽ എത്തിയിരുന്നത്. സംഘത്തിൽ വനിതാ പൊലീസുകാരും ഉണ്ടായിരുന്നു. റോഷനെതിരെ പോക്‌സോ നിയമപ്രകാരമാണ് കേസെടുത്തിരിക്കുന്നത്. റോഷൻ പെൺകുട്ടിയുമായി ആദ്യം ബെംഗളൂരുവിലേക്കാണ് പോയതെന്ന് പൊലീസ് പറഞ്ഞു. 60,000 രൂപ റോഷന്റെ കൈവശമുണ്ടായിരുന്നു. റോഷന്റെ ബന്ധുവിനെ ബെംഗളൂരുവിൽനിന്ന് കസ്റ്റഡിയിലെടുത്തിരുന്നു.

കഴിഞ്ഞ തിങ്കളാഴ്ചയാണ് പെൺകുട്ടിയെ ഒരു സംഘം തട്ടിക്കൊണ്ട് പോയത്. ഇന്ന് രാവിലെ പൊലീസിൽ പരാതി നൽകിയെങ്കിലും പൊലീസുകാർ നടപടിയെടുക്കാത്തതിനെ തുടർന്ന് നാട്ടുകാർ സ്റ്റേഷനിലെത്തി ബഹളമുണ്ടാക്കിയപ്പോഴാണ് അന്വേഷണം തന്നെ തുടങ്ങിയത്. ഓച്ചിറ - വലിയകുളങ്ങര പ്രദേശത്താണ് ഇവർ വഴിയോരക്കച്ചവടം നടത്തിയിരുന്നത്. ഒരു മാസമായി ഈ പ്രദേശത്ത് ഇവർ കച്ചവടം നടത്തുകയാണ്. പ്ലാസ്റ്റർ ഓഫ് പാരീസ് ഉപയോഗിച്ച് വിഗ്രഹങ്ങൾ ഉണ്ടാക്കി വിൽക്കുന്ന കുടുംബമാണിത്. ഇന്നലെ രാത്രി 11 മണിക്ക് ഒരു സംഘമാളുകൾ ഇവർ താമസിക്കുന്ന ഷെഡ്ഡിൽ അതിക്രമിച്ച് കയറി പെൺകുട്ടിയെ പിടിച്ചുകൊണ്ടുപോകാൻ ശ്രമിച്ചു.

തടയാൻ ശ്രമിച്ചപ്പോൾ അച്ഛനമ്മമാരെ മർദ്ദിച്ച് അവശരാക്കി വഴിയിൽത്തള്ളിയ ശേഷം പെൺകുട്ടിയെ തട്ടിക്കൊണ്ടുപോവുകയായിരുന്നു. കൊല്ലം എസിപിയുടെ നേതൃത്വത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്. പ്രതികൾ സഞ്ചരിച്ചിരുന്ന കാർ ഇന്നലെ രാത്രി ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയിരുന്നു. കായംകുളത്ത് നിന്നാണ് അക്രമികൾ സഞ്ചരിച്ച കാർ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്. ഒന്നരമാസംമുൻപും പെൺകുട്ടിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമമുണ്ടായി. അന്ന് നാട്ടുകാർ രക്ഷകരായതോടെ അക്രമികൾ പിൻവാങ്ങി. ഒരുവർഷംമുൻപ് ഇവരുടെ വീടിന്റെ ഓടിളക്കി 25,000 രൂപ കവർന്നിരുന്നു. ഈ സംഭവങ്ങൾക്കെല്ലാം പിന്നിൽ പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയ സംഘമാണെന്ന് പൊലീസ് പറഞ്ഞു. അടച്ചുറപ്പില്ലാത്ത വീട്ടിൽ ഭീതിയോടെയാണ് പെൺകുട്ടിയുടെ കുടുംബം കഴിഞ്ഞുവന്നത്. ഒരുവർഷമായി ഗുണ്ടകളുടെ ശല്യം നിരന്തരമുണ്ടായപ്പോഴും നിലവിളിക്കാനല്ലാതെ ഈ സാധു കുടുംബത്തിന് ഒന്നും ചെയ്യാനായില്ല.

മക്കളുടെ മാനം രക്ഷിക്കാൻ പെൺകുട്ടിയെയും ഇളയ സഹോദരിയെയും ആൺവേഷത്തിലാണ് ദമ്പതിമാർ വളർത്തിയത്. എന്നിട്ടും അവരുടെ കഴുകൻകണ്ണുകളിൽനിന്ന് മകളെ രക്ഷിക്കാൻ അച്ഛനമ്മമാർക്കായില്ല. പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ ജില്ലാ പൊലീസ് മേധാവി സ്വീകരിച്ച നടപടികൾ വിശദീകരിച്ച് അടിയന്തരമായി റിപ്പോർട്ട് സമർപ്പിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ അറിയിച്ചിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP