Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കൂടത്തായിയിൽ ജോളി കൊലപ്പെടുത്തിയ ആറ് പേരേയും ആദ്യം എത്തിച്ച ഓമശ്ശേരി ശാന്തി ഹോസ്പിറ്റലിന് എതിരെയും അന്വേഷണം; അസ്വാഭാവിക മരണങ്ങളിൽ പോസ്റ്റ്മോർട്ടം നടത്താത്തത് എന്തുകൊണ്ട്? മരണത്തിൽ സംശയം പ്രകടിപ്പിച്ച ഡോക്ടറെ കണ്ടെത്താനും അന്വേഷണ സംഘം ശ്രമിക്കുന്നു; രണ്ടുപേരുടെ മരണം മാത്രമാണ് ഈ ഹോസ്പിറ്റലിൽ വെച്ച് നടന്നതെന്നും ഗൂഢാലോചനയുമായി യാതൊരു ബന്ധവും തങ്ങൾക്കില്ലെന്നും ആശുപത്രി മാനേജ്മെന്റ്; സയനൈഡ് ജോളിക്ക് ആശുപത്രിയുടെയും പിന്തുണ കിട്ടിയോ?

കൂടത്തായിയിൽ ജോളി കൊലപ്പെടുത്തിയ ആറ് പേരേയും ആദ്യം എത്തിച്ച ഓമശ്ശേരി ശാന്തി ഹോസ്പിറ്റലിന് എതിരെയും അന്വേഷണം; അസ്വാഭാവിക മരണങ്ങളിൽ പോസ്റ്റ്മോർട്ടം നടത്താത്തത് എന്തുകൊണ്ട്? മരണത്തിൽ സംശയം പ്രകടിപ്പിച്ച ഡോക്ടറെ കണ്ടെത്താനും അന്വേഷണ സംഘം ശ്രമിക്കുന്നു; രണ്ടുപേരുടെ മരണം മാത്രമാണ് ഈ ഹോസ്പിറ്റലിൽ വെച്ച് നടന്നതെന്നും ഗൂഢാലോചനയുമായി  യാതൊരു ബന്ധവും തങ്ങൾക്കില്ലെന്നും ആശുപത്രി മാനേജ്മെന്റ്; സയനൈഡ് ജോളിക്ക് ആശുപത്രിയുടെയും പിന്തുണ കിട്ടിയോ?

കെ വി നിരഞ്ജൻ

കോഴിക്കോട്: കൂടത്തായ് കൂട്ടക്കൊലയിൽ പ്രതി ജോളിക്ക് ആശുപത്രി അധികൃതരുടെയും പിന്തുണ കിട്ടിയോ? കൂടത്തായിയിൽ ജോളി കൊലപ്പെടുത്തിയ ആറ് പേരേയും ആദ്യം എത്തിച്ച ഓമശ്ശേരി ശാന്തി ഹോസ്പിറ്റലിനുനേരെ അന്വേഷണം ന്ടക്കുകയാണ്.ആശുപത്രിയിലെത്തിയ പൊലീസ് സംഘം ആറ് പേരുടേയും ചികിത്സാരേഖകൾ ശേഖരിച്ചു മടങ്ങി.

കൂടത്തായിലെ ആറ് പേരുടേയും മരണം സമാനലക്ഷണങ്ങളോടെയായിരുന്നു. എന്നിട്ടും ആരുടേയും മരണത്തിൽ ഇവരെ പരിശോധിച്ച ഡോക്ടർമാർ സംശയമൊന്നും പ്രകടിപ്പിക്കാതിരുന്നതാണ് അന്വേഷണ പരിധിയിലേക്ക് ഈ സ്വകാര്യ ആശുപത്രിയേയും എത്തിച്ചത്. എന്തുകൊണണ്ടാണ് ആശുപത്രി അധികൃതർ പോസ്റ്റുമോർട്ടം നടത്താത്ത് എന്നതാണ് അന്വേഷണ സംഘം ചോദിക്കുന്നത്. ഇവിടെ എത്തിച്ച ആറ് പേരിൽ റോയിയേയും ആൽഫിനേയും മാത്രം മറ്റു ആശുപത്രിയിലേക്ക് കൊണ്ടു പോയിരുന്നു. അതിൽ റോയിയുടെ മൃതദേഹം മാത്രമാണ് പിന്നീട് പോസ്റ്റ്മോർട്ടം ചെയ്തത്. ഈ ആശുപത്രിയിൽ മുൻപ് ഉണ്ടായിരുന്ന ഒരു ഡോക്ടർ മരണത്തിൽ സംശയം പ്രകടിപ്പിച്ചതായൊരു വിവരം അന്വേഷണസംഘത്തിന് ലഭിച്ചിട്ടുണ്ട്. എന്നാൽ ഈ ഡോക്ടർ വളരെ വർഷങ്ങൾക്ക് മുൻപ് തന്നെ ഇവിടം വിട്ടുവെന്നാണ് അന്വേഷണത്തിൽ അറിഞ്ഞത്. ഇയാളെ കണ്ടെത്താനുള്ള ശ്രമങ്ങൾ തുടരുകയാണ്.

അതേസമയം കൂടത്തായി കേസിലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട് യാതൊരു ബന്ധവും തങ്ങൾക്കില്ലെന്ന് ഓമശേരി ശാന്തി ഹോസ്പിറ്റൽ അഡ്‌മിനിസ്‌ട്രേറ്റർ എം.വി മുബാറക് അറിയിച്ചു. മരിച്ചവരുടെ ആശുപത്രി രേഖകൾ പൊലീസിന് കൈമാറിയിട്ടുണ്ടെന്നും ആശുപത്രി രേഖകളിൽ അസ്വാഭാവികത ഒന്നുമില്ലെന്നും മുബാറക് പറഞ്ഞു. മാധ്യമങ്ങളിൽ വരുന്നതുപോലെ ആറ് പേരുടേയും മരണം ശാന്തി ആശുപത്രിയിൽ വെച്ചല്ല നടന്നതെന്നും ആശുപത്രി രേഖകൾ പ്രകാരം രണ്ട് പേരുടെ മരണം മാത്രമാണ് ശാന്തി ഹോസ്പിറ്റലിൽ വെച്ച് നടന്നതെന്നും അദ്ദേഹം വിശദീകരിച്ചു.''ആറ് പേരുടെ മരണവും ഇവിടെ വച്ചാണെന്ന് റിപ്പോർട്ടുകൾ വന്നതിന് പിന്നാലെ ആശുപത്രി റെക്കോർഡുകൾ നോക്കിയിരുന്നു. ഒരു മാസം മുൻപ് പൊലീസ് ഉദ്യോഗസ്ഥർ ഇതിന്റെ അന്വേഷണവുമായി ബന്ധപ്പെട്ട് ആശുപത്രിയിൽ വന്നിരുന്നു. അവർ ആറോളം രോഗികളുടെ പേര് നൽകി. ഇവരുടെ റെക്കോർഡുകൾ ഹാജരാക്കണം എന്ന് പറഞ്ഞു.

അവർ രണ്ട് ദിവസത്തെ സമയം തന്നു.ഞങ്ങൾ അത് പരിശോധിച്ച് ഡീറ്റെയിൽ അവർക്ക് കൈമാറി. ഇതിൽ മാത്യു എന്ന പേഷ്യന്റ് 2012 മുതൽ ശാന്തി ഹോസ്പിറ്റലിലെ വിവിധ ഡിപാർട്‌മെന്റുകളിൽ കാണിച്ചുകൊണ്ടിരിക്കുന്ന രോഗിയാണ്. നമ്മുടെ റെക്കോർഡ് പ്രകാരം 20 തവണ വിവിധ ഡിപാർട്‌മെന്റുകളിലെ ഡോക്ടർമാരെ കാണിച്ചിട്ടുണ്ട്. അദ്ദേഹം ഡയബറ്റിക് പേഷ്യന്റാണ്. അതുപോലെ കാർഡിയാക് ഡിസീസ് ഉള്ള ആളാണ്. അതുപോലെ ആൻജിയോഗ്രാം സർജറിക്ക് വിധേയനായ വ്യക്തിയാണ്. 2014 ൽ ആണ് അദ്ദേഹം അബോധാവസ്ഥയിൽ ശാന്തി ഹോസ്പിറ്റലിന്റെ കാഷ്വാലിറ്റിയിലേക്ക് വരുന്നത്. ഡോക്ടർ പരിശോധിച്ചെങ്കിലും അദ്ദേഹത്തെ രക്ഷിക്കാൻ സാധിച്ചില്ല. മരണപ്പെടുകയാണ് ഉണ്ടായത്. കൂടെവന്നവരോട് മരണം നടന്നെന്ന് പറഞ്ഞു. ഇവിടെ കാണിച്ചുകൊണ്ടിരിക്കുന്ന രോഗിയായതുകൊണ്ട് മരണത്തിൽ സംശയമൊന്നും ഉണ്ടായിട്ടില്ല എന്നതാണ് വസ്തുത.

പിന്നെ മാധ്യമങ്ങളിലൂടെ അറിയാൻ സാധിച്ചത് സിലി എന്ന് പറയുന്ന രോഗിയുടെ അവസ്ഥയാണ്. ഈ രോഗിയുടെ ഡാറ്റയും പരിശോധിച്ചപ്പോൾ 2014 ൽ അപസ്മാരത്തോടുകൂടിയും അബോധാവസ്ഥയിലും ശാന്തി ഹോസ്പിറ്റൽ കാഷ്വാലിറ്റിയിൽ ഇവരെ പ്രവേശിപ്പിച്ചിരുന്നു. അത് പ്രകാരം റെക്കോർഡ് പരിശോധിച്ചപ്പോൾ വേണ്ട ചികിത്സയും കാര്യങ്ങളും ഇവിടുത്തെ ഡോക്ടർമാർ നൽകിയതായി കണ്ടു. എന്നാൽ പേഷ്യന്റിനെ ഹയർ സെന്ററിലേക്ക് പ്രിഫർ ചെയ്യണമെന്ന് ഡോക്ടർമാർ തീരുമാനിച്ചതുകൊണ്ട് കോഴിക്കോട് ബി.എം.എച്ച് ആശുപത്രിയിലേക്ക് പ്രിഫർ ചെയ്യുകയാണ് ഉണ്ടായത്. അതിന് ശേഷം എന്താണ് സംഭവിച്ചതെന്ന് നമ്മൾക്ക് അറിയില്ല.

ഈ പേഷ്യന്റ് 2016 ലാണ് അപസ്മാരം വന്ന അവസ്ഥയിൽ ബോധമില്ലാത്ത രീതിയിൽ വീണ്ടും വരുന്നത്. സ്വാഭാവികമായും ഇവരുടെ റെക്കോർഡ് നമ്മുടെ കൈയിലുണ്ട്. ഭർത്താവും ബന്ധുക്കളുമാണ് ഇവരെ കൊണ്ടുവന്നത്. ഏകദേശം ആറ് മണിക്ക് വന്ന് രേഖകൾ പ്രകാരം 6.45 ന് മരണം സംഭവിക്കുകയായിരുന്നു. ഡോക്ടർമാർക്ക് പ്രത്യേകിച്ച് അസ്വാഭാവികമായി ഒന്നും തോന്നാത്തതുകൊണ്ടും കൂടെയുള്ള ആളുകളും പ്രത്യേകിച്ച് ഒന്നും പറയാത്തതുകൊണ്ട് ബോഡി അവർക്ക് വിട്ടുകൊടുക്കുകയായിരുന്നു. നേരത്തെ തന്നെ അവർക്ക് അപസ്മാരമുണ്ടെന്ന ഹിസ്റ്ററി ഉള്ളതുകൊണ്ട് തന്നെ കൂടുതൽ ഡീറ്റേയിലിലേക്ക് പോകാതെ ബോഡി കൊടുക്കുകയാണ് ഉണ്ടായത്- അദ്ദേഹം ചൂണ്ടിക്കാട്ടി.

മറ്റൊന്ന് സിലിയുടെ ബേബിയെ കുറിച്ചാണ്. 1.5.16 ന് രാവിലെ 11 മണിക്ക് കാഷ്വാലിറ്റിയിൽ കേസ് റിപ്പോർട്ട് ചെയ്തു. കാർഡിയാക് ഡിസ്ട്രസ് പോലെയും അൺക്വോൺഷ്യസ് ആയിട്ടുമാണ് കുഞ്ഞിനെ എത്തിച്ചത്. ഡോക്ടേഴ്‌സ് നോക്കിയതിന് ശേഷം പ്രാഥമിക ചികിത്സ കൊടുത്ത് കുഞ്ഞിനെ കോഴിക്കോട് മിംസ് ആശുപത്രിയിലേക്ക് റഫർ ചെയ്തു. ശാന്തി ആശുപത്രിയിലെ മൊബൈൽ ഐ.സി.യുവിൽ ആണ് കൊണ്ടുപോയത്. പിന്നീട് ഈ കുഞ്ഞും മരണപ്പെട്ടുവെന്ന് അറിഞ്ഞു. ഇവിടെ വെച്ചല്ല കുഞ്ഞിന്റെ മരണം സംഭവിച്ചത്.

മറ്റൊരു കേസായ റോയി തോമസ് 2011 സെപ്റ്റംബർ 30 ന് മരണപ്പെട്ടുവെന്നാണ് പൊലീസ് പറയുന്നത്. പക്ഷേ അന്ന് പേഷ്യന്റിനെ കൊണ്ടുവന്നതായി രേഖയിൽ കാണുന്നില്ല. 2002 ൽ അന്നമ്മയും 2008 ൽ ടോം തോമസും എത്തിയെന്ന് പറയുന്നു. പക്ഷേ പത്ത് പതിനെട്ട് വർഷം മുൻപത്തേത് ആയതുകൊണ്ട് ഡാറ്റ ലഭ്യമായിട്ടില്ല. പക്ഷേ കൂടത്തായി ആയതുകൊണ്ട് തന്നെ കൂടത്തായിക്കാർ വരുന്ന ആശുപത്രി തന്നെയാണ് ശാന്തി ഹോസ്പിറ്റൽ .അവർ ഡെത്ത് കൺഫേം ചെയ്യാൻ കൊണ്ടുവന്നിട്ടുണ്ടോ എന്ന് അറിയില്ല. അതുമായി ബന്ധപ്പെട്ട രേഖകൾ ലഭ്യമായിട്ടില്ല. സ്വകാര്യ ആശുപത്രി ആയതുകൊണ്ട് തന്നെ മൂന്നോ നാലോ വർഷം കഴിയുമ്പോൾ ഡോക്ടർമാർ ചെയ്ഞ്ച് ആവും. ക്വാഷാലിറ്റിയിലും ആളുകൾ മാറിക്കൊണ്ടിരിക്കും. അതുകൊണ്ട് തന്നെ ഡാറ്റകൾ നോക്കുമ്പോൾ ഇവിടെ ഉണ്ടായിരുന്ന ഡോക്ടർമാർ ഒന്നും നിലവിൽ ഇവിടെ ഇല്ലെന്നും മുബാറക്ക് പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP