Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

മീരയുടെ മരണം കൊലപാതകം തന്നെ; നെടുമങ്ങാട് പതിനാറുകാരിയെ കഴുത്ത് ഞെരിച്ച് കൊന്നതെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്; അമ്മ മഞ്ജുവിനും സുഹൃത്ത് അനീഷിനുമെതിരെ കൊലക്കുറ്റം ചുമത്തി; ജൂൺ 11 നാണ് കൊലപാതകം നടന്നതെന്ന് വിലയിരുത്തൽ; കൃത്യത്തിന് ശേഷം അമ്മയും സുഹൃത്തും ബൈക്കിൽ കയറ്റി മൃതദേഹം കാരാന്തറയിലെ പൊട്ടക്കിണറ്റിൽ ഉപേക്ഷിച്ചുവെന്നും പൊലീസ്; പീഡനം നടന്നിട്ടുണ്ടോയെന്ന് അറിയാൻ ആന്തരികാവയവങ്ങൾ രാസ പരിശോധനയ്ക്ക് അയയ്ക്കും

മീരയുടെ മരണം കൊലപാതകം തന്നെ; നെടുമങ്ങാട് പതിനാറുകാരിയെ കഴുത്ത് ഞെരിച്ച് കൊന്നതെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്; അമ്മ മഞ്ജുവിനും സുഹൃത്ത് അനീഷിനുമെതിരെ കൊലക്കുറ്റം ചുമത്തി; ജൂൺ 11 നാണ് കൊലപാതകം നടന്നതെന്ന് വിലയിരുത്തൽ; കൃത്യത്തിന് ശേഷം അമ്മയും സുഹൃത്തും ബൈക്കിൽ കയറ്റി മൃതദേഹം കാരാന്തറയിലെ പൊട്ടക്കിണറ്റിൽ ഉപേക്ഷിച്ചുവെന്നും പൊലീസ്; പീഡനം നടന്നിട്ടുണ്ടോയെന്ന് അറിയാൻ ആന്തരികാവയവങ്ങൾ രാസ പരിശോധനയ്ക്ക് അയയ്ക്കും

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: നെടുമങ്ങാട് കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ പതിനാറുകാരിയുടേതുകൊലപാതകമെന്ന് പൊലീസ്. പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിലാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. പെൺകുട്ടിയുടെ അമ്മ മഞ്ജു, സുഹൃത്ത് അനീഷ് എന്നിവർക്കെതിരെ കൊലക്കുറ്റം ചുമത്തി. കഴുത്ത് ഞെരിച്ച് കൊന്നതാണെന്നാണ് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിലെ നിഗമനം. കഴിഞ്ഞ ജൂൺ 11 നാണ് കൊലപാതകം നടന്നതെന്നും വ്യക്തമായി. പീഡനം നടന്നിട്ടുണ്ടോയെന്നറിയാൻ ആന്തരികാവയവങ്ങൾ രാസപരിശോധനക്കയയ്ക്കും. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലായിരുന്നു പോസ്റ്റ്‌മോർട്ടം നടന്നത്.കാരാന്തറ ആർ.സി പള്ളിക്ക് സമീപമുള്ള ഉപയോഗ ശൂന്യമായ കിണറ്റിലാണ് മീരയുടെ മൃതദേഹം കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് പെൺകുട്ടിയുടെ മാതാവ് കാരാന്തര കുരിശടിയിൽ മഞ്ജു (39), സുഹൃത്തായ അനീഷ് (32) എന്നിവരെ പൊലീസ് പിടികൂടി. എന്നാൽ മകളുടേതുകൊലപാതകമല്ലെന്നാണ് അമ്മയും കാമുകനും നൽകിയിരുന്ന മൊഴി.

പെൺകുട്ടി മുറിക്കുള്ളിൽ കയറി കതകടച്ചിരുന്നു. പിണങ്ങി ഇരിക്കുന്നതാണെന്നാണ് ആദ്യം കരുതിയത്. കുറേ സമയമായിട്ടും മുറി തുറക്കാതെ വന്നതോടെ കതക് തള്ളി തുറന്നപ്പോൾ തൂങ്ങി മരിച്ച നിലയിൽ കണ്ടെന്നുമാണ് ഇരുവരും മൊഴി നൽകിയത്. മകളെ മരിച്ച നിലയിൽ കണ്ടപ്പോൾ ഭയന്നു പോയെന്നും അങ്ങനെയാണ് മൃതദേഹം കിണറ്റിൽ തള്ളിയതെന്നും മഞ്ജുവും സുഹൃത്തും മൊഴിയിൽ പറയുന്നു. എന്നാൽ ഇക്കാര്യം പൊലീസ് വിശ്വാസത്തിലെടുത്തിട്ടില്ല. പെൺകുട്ടിയുടെ മാതാവും സുഹൃത്തും ചേർന്ന് പെൺകുട്ടിയെ കൊലപ്പെടുത്തി കിണറ്റിൽ എറിഞ്ഞെന്നാണ് പൊലീസിന്റെ നിഗമനം. പെയിന്റിങ് തൊഴിലാളിയാണ് അനീഷ്.

പെൺകുട്ടിയെ രണ്ടാഴ്ച മുമ്പ് കാണാതായിരുന്നു. നേരത്തെ നെടുമങ്ങാട് കരിപ്പൂരായിരുന്ന മഞ്ജുവും മകളും പറങ്ങോട് എന്ന സ്ഥലത്ത് വാടക വീട്ടിലേക്ക് മാറിയിരുന്നു. എന്നാൽ ഇരുവരേയും ഒരാഴ്ചയായി കാണാനില്ലെന്ന് കുട്ടിയുടെ അമ്മൂമ്മ പൊലീസിൽ പരാതി നൽകുകയായിരുന്നു. ഇതേ തുടർന്ന് പൊലീസ് അന്വേഷണം ആരംഭിച്ചു. കഴിഞ്ഞ പത്താം തീയതി മുതൽ മാതാവിനേയും സുഹൃത്ത് അനീഷിനേയും കാണാതായി. എന്നാൽ കഴിഞ്ഞ ദിവസം തമിഴ്‌നാട്ടിൽ നിന്ന് ഇരുവരും പിടിയിലാവുകയായിരുന്നു. ഇതിനിടെയാണ് മകൾ ആത്മഹത്യ ചെയ്തുവെന്ന മൊഴി കിട്ടുന്നത്.

വിശദമായ ചോദ്യം ചെയ്യലിലാണ് പെൺകുട്ടിയുടെ മൃതദേഹം അനീഷിന്റെ പഴയ താമസസ്ഥലത്തിനടുത്ത ഉപയോഗ ശൂന്യമായ കിണറ്റിൽ തള്ളിയതായി മൊഴി നൽകിയത്. മൃതദേഹത്തിന് 19 ദിവസത്തെ പഴക്കമുണ്ട്. പഠിക്കാൻ മിടുക്കിയായ മീര ആത്മഹത്യ ചെയ്യുമെന്ന് പൊലീസ് കരുതുന്നില്ല. അതുകൊണ്ട് തന്നെ ഇതുകൊലപാതകമാകുമെന്ന നിഗമനത്തിലാണ് പൊലീസ്. പെൺകുട്ടിയെ അനീഷ് പീഡിപ്പിച്ചിരുന്നോ എന്നും പൊലീസ് പരിശോധിക്കും. പോസ്റ്റ്മോർട്ടം റിപ്പോർട്ടാകും ഇതിൽ നിർണ്ണായകം. പോസ്റ്റ് മോർട്ടം റിപ്പോർട്ടിൽ കൊലപാതക സൂചനയുണ്ടെങ്കിൽ അമ്മയേയും കാമുകനേയും വീണ്ടും ചോദ്യം ചെയ്യും. ഇതോടെ സംഭവത്തിലെ ചുരുൾ അഴിയുകയും ചെയ്യും.

പെൺകുട്ടിയെ കാണാനില്ലെന്ന് മുത്തശ്ശിയാണ് പൊലീസിൽ പരാതി നൽകിയത്. ഭർത്താവുമായി അകന്നു കഴിയുന്ന മഞ്ജുഷ, മകളുമായി വാടക വീട്ടിലായിരുന്നു താമസം. ഇവർ താമസിച്ചിരുന്ന വീടിനടുത്താണ് അനീഷ് താമസിച്ചിരുന്നത്. അമ്മയും മകളും തമ്മിൽ വഴക്കുണ്ടായെന്നും തുടർന്ന് മകൾ തൂങ്ങി മരിച്ചെന്നുമാണ് പ്രതികൾ നൽകിയ മൊഴി. പിന്നീട് മൃതദേഹം ബൈക്കിൽ കയറ്റി കിണറ്റിൽ തള്ളുകയായിരുന്നുവെന്നും ഇവർ പൊലീസിനോട് പറഞ്ഞു. പിന്നീട് ഇവർ തമിഴ്‌നാട്ടിലേക്ക് പോയി. കുട്ടി ഇവരുടെ കൂടെയുണ്ടായിരിക്കുമെന്നാണ് നാട്ടുകാരും ബന്ധുക്കളും കരുതിയത്. എന്നാൽ ഇവരുടെ കൂടെ മകൾ ഇല്ലെന്ന കാര്യം അറിഞ്ഞതോടെയാണ് അന്വേഷണം ആരംഭിച്ചത്. തുടർന്ന് ഇരുവരേയും പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് മൃതദേഹം കിണറ്റിലാണെന്ന കാര്യം അറിഞ്ഞത്.

പത്തൊൻപത് ദിവസങ്ങൾക്ക് മുൻപാണ് ആഴമേറിയ പൊട്ടക്കിണറ്റിൽ പത്താംക്ലാസുകാരി മകളുടെ മൃതദേഹം ഉപേക്ഷിച്ച് അമ്മയും കാമുകനും നാടുവിടുന്നത്. തിരുവനന്തപുരം നെടുമങ്ങാട് കാണാതായ പത്താംക്ലാസ് വിദ്യാർത്ഥിനിയുടെ മൃതദേഹം ഇന്നാണ് കിണറ്റിൽ നിന്നും കണ്ടെത്തുന്നത്. വാടകയ്ക്ക് താമസിച്ചിരുന്ന മഞ്ജുഷയെയും മകളെയും ദിവസങ്ങളായി കാണാനില്ലെന്ന പരാതി ഉയർന്നിരുന്നു. കുട്ടിയുടെ മുത്തശിയാണ് ഇതു സംബന്ധിച്ച് പൊലീസിൽ പരാതി നൽകിയത്. പൊലീസ് അന്വേഷണത്തിൽ വീടിന് അടുത്തുള്ള അനീഷ് എന്ന ചെറുപ്പക്കാരനെയും കാണാനില്ലെന്ന് പൊലീസ് കണ്ടെത്തി. തുടർന്ന് നടത്തിയ അന്വേഷണത്തിൽ പെൺകുട്ടിയുടെ അമ്മയും സുഹൃത്ത് അനീഷും ഒരുമിച്ചാണ് നാടുവിട്ടതെന്ന് കണ്ടെത്തി. ഇതിന് പിന്നാലെ ഇന്നലെ തമിഴ്‌നാട്ടിൽ വച്ച് അമ്മയെയും കാമുകനെയും പൊലീസ് അറസ്റ്റ് ചെയ്തു.

പിന്നാലെ നടത്തിയ ചോദ്യം ചെയ്യലിൽ മകൾ എവിടെ എന്ന ചോദ്യത്തിന് ഇരുവരും കൃത്യമായി മറുപടി നൽകാൻ തയാറായില്ല. പെൺകുട്ടി തമിഴ്‌നാട്ടിൽ തന്നെയുണ്ടെന്നായിരുന്നു ഇരുവരുടെയും മൊഴി. എന്നാൽ ഇതു കള്ളമാണെന്ന് പിന്നാലെ നടത്തിയ ചോദ്യം ചെയ്യലിൽ വ്യക്തമായി. ഇതോടെയാണ് ക്രൂരതയുടെ സത്യം പുറത്തുവരുന്നത്. മകളുടെ മൃതദേഹം പൊട്ടക്കിണറ്റിൽ തള്ളിയതിന് ശേഷമാണ് ഇരുവരും നാടുവിട്ടതെന്ന് അമ്മയും കാമുകനും പൊലീസിനോട് സമ്മതിച്ചു. എന്നാൽ മകളെ കൊലപ്പെടുത്തിയതല്ലെന്നും ചില പ്രശ്നങ്ങളെ തുടർന്ന് പത്താക്ലാസുകാരി മകൾ വീട്ടിനുള്ളിൽ ആത്മഹത്യ ചെയ്യുകയായിരുന്നു എന്നുമാണ് വാദം. പിന്നീട് മൃതദേഹം ബൈക്കിലിരുത്തി അമ്മയും കാമുകനും ചേർന്ന് ഉപയോഗശൂന്യമായ പൊട്ടക്കിണറ്റിൽ തള്ളുകയായിരുന്നു.

ബൈക്കിന്റെ നടുക്ക് മകളെ ഇരുത്തിയാണ് പൊട്ടക്കിണർ വരെ എത്തിച്ചതെന്നും അമ്മയും കാമുകനും സമ്മതിച്ചു. അനീഷിന്റെ വീടിന് തൊട്ടടുത്താണ് ഈ കിണർ. മൃതദേഹത്തിൽ കല്ലുകെട്ടിയാണ് പൊട്ടക്കിണറ്റിൽ തള്ളിയത്. ഇതിന് ശേഷം അമ്മയും കാമുകൻ അനീഷും തമിഴ്‌നാട്ടിലേക്ക് കടക്കുകയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP