Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മാപ്പുപറച്ചിൽ കൊണ്ടും കൃഷ്ണ കുമാരൻ നായർ രക്ഷപെടില്ല..! മുഖ്യമന്ത്രിയെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയ പ്രവാസി മലയാളിക്കെതിരെ കൊച്ചി പൊലീസ് കേസെടുത്തു; മദ്യലഹരിയിൽ വധഭീഷണി മുഴക്കിയ നായർ നാട്ടിൽ അടുപ്പക്കാരുടെ സ്വന്തം 'കിട്ടു'; നാട്ടിലെത്തുന്ന വേളയിൽ ഇരമല്ലൂരിലെ റിസോർട്ടിന് സമാനമായ ആഡംബര വീട്ടിൽ മദ്യപാനം പതിവു പരിപാടി; മുഴുക്കുടിയും ധൂർത്തും മൂലം ഭാര്യയും പിണങ്ങിപ്പോയി

മാപ്പുപറച്ചിൽ കൊണ്ടും കൃഷ്ണ കുമാരൻ നായർ രക്ഷപെടില്ല..! മുഖ്യമന്ത്രിയെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയ പ്രവാസി മലയാളിക്കെതിരെ കൊച്ചി പൊലീസ് കേസെടുത്തു; മദ്യലഹരിയിൽ വധഭീഷണി മുഴക്കിയ നായർ നാട്ടിൽ അടുപ്പക്കാരുടെ സ്വന്തം 'കിട്ടു'; നാട്ടിലെത്തുന്ന വേളയിൽ ഇരമല്ലൂരിലെ റിസോർട്ടിന് സമാനമായ ആഡംബര വീട്ടിൽ മദ്യപാനം പതിവു പരിപാടി; മുഴുക്കുടിയും ധൂർത്തും മൂലം ഭാര്യയും പിണങ്ങിപ്പോയി

പ്രകാശ് ചന്ദ്രശേഖർ

കൊച്ചി: മുഖ്യമന്ത്രിക്കെതിരെ ഫേസ്‌ബുക്കിലൂടെ വധഭീഷണി മുഴക്കിയ കോതമംഗലം സ്വദേശി കൃഷ്ണ കുമാരൻ നായർക്കെതിരെ കൊച്ചി സെന്റട്രൽ പൊലീസ് സ്വമേധയാ കേസെടുത്തു. എസ് ഐ സുനുമോൻ വാദിയായിട്ടാണ് കേസെടുത്തിട്ടുള്ളതെന്നാണ് ലഭ്യമായ വിവരം.  കൃഷ്ണകുമാരൻ നായർക്കെതിരെ സമൂഹത്തിൽ പ്രകോപനമുണ്ടാക്കും വിധം സോഷ്യൽ മീഡിയയിൽ പ്രചരണം നടത്തി, അപകീർത്തിപ്പെടുത്തൽ, വധഭീഷണി മുഴക്കൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.  നാട്ടിലെ അറിയപ്പെടുന്ന ആർഎസ്എസ് പ്രവർത്തകമായിരുന്നു ഇയാളെന്നാണ് പൊലീസ് അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. നാട്ടിലെത്തിയാൽ മുഖ്യമന്ത്രിയെ കുത്തിക്കൊല്ലുമെന്നായിരുന്നു ഇയാളുടെ ഭീഷണി. തന്റെ വീഡിയോയിൽ ഖേദിച്ച് പിന്നീട് മാപ്പു ചോദിച്ചെങ്കിലും അതുകൊണ്ടും കേസിൽ നിന്നും രക്ഷപെടാൻ സാധിക്കില്ലെന്നാണ് പുറത്തുവരുന്ന വിവരം.

മുഖ്യമന്ത്രി പിണറായി വിജയന് ഇസഡ് കാറ്റഗറി സുരക്ഷയാണ് ഒരുക്കുന്നത്. അതുകൊണ്ട് തന്നെ ഫേസ്‌ബുക്ക് വീഡിയോ വഴിയുള്ള ഭീഷണിയെ ചെറുതായി കാണാൻ പൊലീസ് തയ്യാറല്ല. അതുകൊണ്ട് തന്നെയാണ് ഇയാൾക്കെതിരെ പൊലീസ് നടപടിക്ക് ഒരുങ്ങുന്നത്. നാട്ടിലുണ്ടായിരുന്ന കാലത്ത് കൃഷ്ണ കുമാരൻ നായർ പൊതുവേ പ്രശ്‌നക്കാരനല്ലെന്നാണ് ലഭിക്കുന്ന വിവരം. അക്കാലത്ത് ഇയാൾ എല്ലാവരോടും സ്‌നേഹത്തോടെയും ബഹുമാനത്തോടെയുമാണ് പെരുമാറിയിരുന്നതെന്നുമാണ് സഹപാഠികൾ പങ്കുവയ്ക്കുന്ന വിവരം. നാട്ടിൽ അടുപ്പക്കാർ 'കിട്ടു' എന്നാണ് ഇയാളെ സ്‌നേഹത്തോടെ വിളിച്ചിരുന്നത്.

ഇത്തരത്തിൽ പെരുമാറിയത് തങ്ങളുടെ 'കിട്ടു'വാണെന്ന് വിശ്വസിക്കാൻ കഴിയുന്നില്ലന്നാണ് നാട്ടുകാരിൽ ഭൂരിപക്ഷം പേരും അഭിപ്രായപ്പെടുന്നത്. അടുത്തകാലത്ത് നാട്ടിൽ ലീവിലെത്തുമ്പോൾ ഇരമല്ലൂരിലെ റിസോർട്ട് പോലുള്ള വീട്ടിൽ ഇയാൾ സുഹൃത്തുക്കളുമൊത്ത് മദ്യപാനം പതിവായിരുന്നെന്നും മറ്റുമുള്ള വിവരങ്ങളും പുറത്ത് വരുന്നുണ്ട്. മദ്യപാനവും പണം മറ്റുമാർഗ്ഗങ്ങളിൽ ധൂർത്തടിക്കുന്നതും മൂലം ഭാര്യ വർഷങ്ങൾക്ക് മുമ്പ് ഇയാളുമായി വഴക്കിട്ട് അടിമാലിയിലെ സ്വന്തം വീട്ടിലേയ്ക്ക് പോയതായും അറിയുന്നു.

മുഖ്യമന്ത്രിയെ കുത്തിക്കൊല്ലാൻ കേരളത്തിലേക്ക് വരുന്നെന്നും അദ്ദേഹത്തിന്റെ ഭാര്യയെയും മകളെയും ബലാത്സംഗം ചെയ്യുമെന്നും ഭീഷണി മുഴക്കിയ കൃഷ്ണ കുമാരൻ നായരുടെ വീഡിയോ സൈബർ ലോകത്തും പ്രചരിച്ചിരുന്നു. ഇതോടെ ഇയാൾ മാപ്പപേക്ഷയുമായി രംഗത്തെത്തുകയുണ്ടായി. പ്രവാസി മലയാളി നിരുപാധികം മാപ്പപേക്ഷുമായി രംഗത്ത്. മദ്യലഹരിയിലാണ് താൻ ഫേസ്‌ബുക്കിൽ വന്നതെന്നും അസഭ്യം പറഞ്ഞതെന്നും പറഞ്ഞു കൊണ്ടാണ് കൃഷ്ണ കുമാരൻ നായർ മാപ്പു പറഞ്ഞ് രംഗത്തെത്തിയത്.

മുഖ്യമന്ത്രിയെ കുറിച്ചും മന്ത്രി എംഎം മണിയെ കുറിച്ചും പറഞ്ഞ കാര്യത്തിൽ നിരുപാധികം മാപ്പു ചോദിക്കുന്നതായി ഇയാൾ പിന്നീട് വ്യക്തമാക്കിയത്. പിണറായി സർക്കാർ ചെയ്യുന്ന നല്ലകാര്യങ്ങൾ ആളുകൾ മനസിലാക്കാതെ പോകുകയാണെന്നനും കൃഷ്ണകുമാരൻ നായർ പറഞ്ഞു. മുഖ്യമന്ത്രിയെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയ വീഡിയോ സൈബർ ലോകത്തു കൂടി പുറത്തുവന്നതോടെ ജലീൽ, ജുലാഷ് എന്നീ പ്രവാസി മലയാളികൾ കൃഷ്ണ കുമാരൻ നായരെ തിരക്കി ദുബായിലെ താമസ സ്ഥലത്ത് എത്തുകയായിരുന്നു. എന്താണ് സംഭവിച്ചതെന്ന് തിരക്കിയപ്പോഴാണ് അമിതമായ മദ്യലഹരിയിലായിരുന്നു ഇയാളെന്ന് ബോധ്യമായത്. ഇതോടെ സംഭവത്തിന്റെ ഗൗരവം ബോധ്യപ്പെടുത്തി. ഇതോടെ കൃഷ്ണകുമാർ മാപ്പു പറഞ്ഞ് തടിയൂരിയത്.

മാപ്പു ചോദിച്ചു കൊണ്ട് കൃഷ്ണകുമാരൻ നായർ പറഞ്ഞത് ഇങ്ങനെ:

ബഹുമാനപെട്ട കേരളാ മുഖ്യമന്ത്രിയോടും കുടുംബത്തിനോടും ബഹുമാനപെട്ട മന്ത്രി എം. എം മണിയവർകളോടും ഞാൻ നിരുപാധികം മാപ്പ് അപേക്ഷിക്കുന്നു. ഇന്ന് രാവിലെ ( 05/06/2018) ഞാൻ മുഖ്യമന്ത്രി യെയും കുടുംബത്തെയും അസഭ്യം പറഞ്ഞ് കൊണ്ടും വധഭീഷണി ഉയർത്തികൊണ്ടും എന്റെ മദ്യ ലഹരിയിൽ ഒരു ലൈവ് വീഡിയോ പോസ്റ്റ് ചെയുക യുണ്ടായി. എന്റെ ശുദ്ധ വിവര കേടിന്റെ ഭാഗമായാണ് അത്തരം ഒരു പ്രവർത്തി എന്നിൽ നിന്നും വന്നു പോയത്.

നല്ലവരായ രണ്ടു പ്രവാസികൾ ഇന്ന് എന്നെ വന്നു കണ്ടിരുന്നു എനിക്ക് പറ്റിയ വലിയ തെറ്റിന്റെ ആഴം അവർ എനിക്ക് മാന്യമായ രീതിയിൽ മനസിലാക്കി തരികയും ചെയ്തു. അതുകൊണ്ട് എനിക്ക് എന്റെ തെറ്റ് മനസിലാക്കുവാൻ സാധിച്ചു. ഞാൻ വളരെ അധികം പശ്ചാത്താപികുന്നു എന്റെ പ്രവർത്തിയിൽ എല്ലാ മലയാളികളോടും നിങ്ങളുടെ കാൽക്കൽ വീണ് ഞാൻ മാപ്പ് അപേക്ഷിക്കുന്നു. ബഹു മുഖ്യമന്ത്രി പിണറായി വിജയൻ എനിക്കു ദയവായി മാപ്പ് നൽകണം.

കൃഷ്ണകുമാർ എസ്.എൻ നായരുടെ ഫേസ്‌ബുക്ക് ലൈവിലെ പരാമർശങ്ങൾ:

ഞാൻ കൃഷ്ണകുമാർ നായർ. പഴയ ആർഎസ്എസുകാരനായിരുന്നു. കാര്യങ്ങൾ മുൻപോട്ട് നടത്തിക്കൊണ്ടിരുന്ന വ്യക്തിയായിരുന്നു. ഞാൻ വീണ്ടും സജീവമായി രംഗത്തേയ്ക്കിറങ്ങഉന്നു. സ്റ്റേ ചെയ്യുന്നത് ദുബായിയിൽ. ജോലി രാജിവച്ച് നാട്ടിലേയ്ക്ക് വരുകയാണ്. നാട്ടിൽ വരുന്നതിന് രണ്ട് ഉദ്ദേശമുണ്ട്. കില്ലിങ് തന്നെയാണ്. ഞാൻ വീണ്ടു പഴയ കത്തികളും സാധനങ്ങളും തേച്ചു മിനുക്കി എടുക്കാനുള്ള തയ്യാറെടുപ്പിലാണ്. എന്റെ ലൈഫ് എങ്ങനെ പോയാലും എനിക്കൊരു കുഴപ്പവുമില്ല. ഒരു വ്യക്തിയെ കൊല്ലാൻ അങ്ങ് തീരുമാനിച്ചാൽ അതങ്ങ് ചെയ്യും.

ലസിത വിജയനെതിരെ പരാതി കൊടുത്തിട്ട് പിണറായി വിജയന്റെ പൊലീസ് (തെറി).... ഞാനൊരു ബിജെപിക്കാരനാണ് ആർഎസ്എസുകാരനാണ്. ഇതേപോലൊരു മുഖ്യമന്ത്രിയെ നേരത്തെ കണ്ടിട്ടുണ്ടോ... ഉമ്മൻ ചാണ്ടി ഇതിനു മുൻപ് ഭരിച്ചിരുന്നു. സാധാരണക്കാരന്റെ വിഷമങ്ങൾ കേൾക്കാൻ, നാടകമാണെങ്കിൽ കൂടി അയാൾ കാത്തിരുന്നു.

(മുഖ്യമന്ത്രിയുടെ അമ്മയ്‌ക്കെതിരെ ലൈംഗികാധിക്ഷേപം)

എടാ കള്ളു ചെത്താൻ പോണവൻ കള്ള് ചെത്താൻ പോണം. അല്ലാതെ ഈ പണിക്കിറങ്ങരുത്. ഞാൻ വരുന്നു കേരളത്തിലേയ്ക്ക്. എന്റെ പാസ്പോർട്ട് നംമ്പരും എല്ലാം നിനക്ക് കൃത്യമായി തരാം. നിനക്ക് എന്ത് (തെറി) ചെയ്യാൻ പറ്റുന്നെങ്കിൽ ചെയ്യ്. വന്ന് നിന്റെയൊക്കെ വീട്ടിൽ കയറി പടപടപടാന്ന് പൊട്ടിക്കും. അതിനുള്ള കാശ് സമ്പാദിക്കാൻ മാത്രമാണ് ഇവിടെ വന്നത്. എനിക്ക് രണ്ട് ലക്ഷം രൂപ മാസ ശമ്പളമുണ്ട്. ഞാൻ സീനിയർ റിഗ്ഗിങ് സൂപ്രവൈസറാണ്.

ഒരു കാര്യം ചെയ്യാം ഞാൻ വന്ന് നിന്റെ പെണ്ണുമ്പിള്ളയേയും മോളെയും നിന്റെ മുന്നിലിട്ട് ശരിക്കങ്ങോട്ട് മറ്റേ പരിപാടി ചെയ്യാം. മണി പറഞ്ഞ മാതിരി, കാട്ടുകുരങ്ങൻ മണി പറഞ്ഞതു മാതിരി, നിന്റെ മുന്നിലിട്ട് മറ്റേ പണിയങ്ങ് ചെയ്യാം (വീണ്ടും തെറി) നീ സഹിക്കുമോ (തെറി).

ഇതിന്റെ മറുപടി എനിക്കു കിട്ടണം, എല്ലാവരിൽ നിന്നും. കിട്ടിയില്ലെങ്കിൽ ഹൈന്ദവ സംഘടനകളൊന്നും കേരളത്തിൽ വേണ്ട. ഇതിനെനിക്ക് മറുപടിയും കിട്ടണം പിന്തുണയും കിട്ടണം. അടുത്ത ഫ്ളൈറ്റിൽ നാട്ടിലേയ്ക്ക് വരണം''.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP