Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202020Tuesday

വീട്ടിലെ കിടക്ക മുതൽ അലമാര വരെ എടുത്ത് കാമുകനൊപ്പം ഒളിച്ചോടിയത് രണ്ട് കുട്ടികളുടെ മാതാവ്; ഭാര്യയേയും രണ്ട് കുട്ടികളേയും ഉപേക്ഷിച്ച് ഷീബയേയും കൂട്ടി ഒളിച്ചോടിയ സുജിത്തിനെയും കാമുകിയേയും പൊലീസ് അറസ്റ്റ് ചെയ്തത് ജുവനൈൽ ജസ്റ്റിസ് ആക്ട് അനുസരിച്ചും; ഗായകൻ ഷമ്മാസ് കിനാലൂരും കുറ്റിക്കാട്ടിൽ ഷിബിനയുടെയും ഒളിച്ചോട്ടത്തിന് പിന്നാലെ കോഴിക്കോട് നിന്ന് വീണ്ടും ഒളിച്ചോട്ട വാർത്തകൾ

വീട്ടിലെ കിടക്ക മുതൽ അലമാര വരെ എടുത്ത് കാമുകനൊപ്പം ഒളിച്ചോടിയത് രണ്ട് കുട്ടികളുടെ മാതാവ്; ഭാര്യയേയും രണ്ട് കുട്ടികളേയും ഉപേക്ഷിച്ച് ഷീബയേയും കൂട്ടി ഒളിച്ചോടിയ സുജിത്തിനെയും കാമുകിയേയും പൊലീസ് അറസ്റ്റ് ചെയ്തത് ജുവനൈൽ ജസ്റ്റിസ് ആക്ട് അനുസരിച്ചും; ഗായകൻ ഷമ്മാസ് കിനാലൂരും കുറ്റിക്കാട്ടിൽ ഷിബിനയുടെയും ഒളിച്ചോട്ടത്തിന് പിന്നാലെ കോഴിക്കോട് നിന്ന് വീണ്ടും ഒളിച്ചോട്ട വാർത്തകൾ

കെ വി നിരഞ്ജൻ

കോഴിക്കോട്: കോഴിക്കോട് ജില്ലയിലെ ഗാനമേളകളിലെ ഹരമായ ഷമ്മാസ് കിനാലൂർ മറ്റൊരാളുടെ ഭാര്യയുമായി ഒളിച്ചോടിയിട്ട് അധികം നാളായിട്ടില്ല. ഒരു സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്തിരുന്ന നടുവണ്ണൂർ കുറ്റിക്കാട്ടിൽ ഷിബിനയുമൊന്നിച്ചായിരുന്നു ഷമ്മാസിന്റെ ഒളിച്ചോട്ടം. ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരം ഇവർക്കെതിരെ പൊലീസ് കേസുമെടുത്തിരുന്നു. ഇപ്പോഴിതാ കോഴിക്കോട് വടകരയിൽ നിന്ന് മറ്റൊരു ഒളിച്ചോട്ട വാർത്ത. പ്രായപൂർത്തിയാവാത്ത നാല് കുട്ടികളെ ഉപേക്ഷിച്ച് നാടുവിട്ട കമിതാക്കളെ ചോമ്പാൽ പൊലീസ് കഴിഞ്ഞ ദിവസം പിടികൂടിയിരുന്നു.

മീത്തലെ മുക്കാളി പിലാക്കണ്ടി ഷീബ(44), കാമുകൻ തലശ്ശേരി പുന്നോൽ സ്വദേശി സുജിത്ത്(48) എന്നിവരാണ് അറസ്റ്റിലായത്. ബന്ധുക്കളുടെ പരാതിപ്രകാരമാണ് പൊലീസ് കേസ്സെടുത്തത്. പതിനേഴും പതിമൂന്നും വയസ്സുള്ള രണ്ട് ആൺകുട്ടികളുടെ അമ്മയാണ് ഷീബ. മൂന്നും അഞ്ചും വയസ്സുള്ള രണ്ട്കുട്ടികളുടെ പിതാവാണ് സുജിത്ത്. ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരം മക്കളെ സംരക്ഷിക്കാതെ മറ്റൊരാളുടെ കൂടെ പോയതിനാണ് ഇരുവരുടെ പേരിലും ചോമ്പാല സി ഐ ടി പി സുമേഷ് കേസ്സെടുത്തത്.

ഇക്കഴിഞ്ഞ എട്ടാം തിയ്യതിയാണ് ഇരുവരും ഒളിച്ചോടിയത്. ഷീബയുടെ വീട്ടിലുള്ള കട്ടിൽ, കിടക്ക, വാഷിങ് മെഷീൻ, ഫ്രിഡ്ജ്, മേശ, അലമാര എന്നിവയടക്കം എടുത്തു മാറ്റിയാണ് ഇവർ ഒളിച്ചോടിയത്. വടകര ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ ഇരുവരെയും പതിനാല് ദിവസത്തേക്ക് റിമാൻഡ് ചെയ്തു. പത്തൊൻപത് വർഷം മുൻപാണ് വില്യാപ്പള്ളി ഒതയോത്ത് ഷീബയെ മുക്കാളി സ്വദേശി വിവാഹം ചെയ്തത്. സുജിത്ത് ബസ്സ് ഡ്രൈവറാണ്.

മക്കൾ ജീവനു തുല്യം സ്‌നേഹിക്കുന്ന സുജിത്തിന് എന്നെ വേണ്ടങ്കിലും എങ്ങിനെ മക്കളെ വിട്ട് പോകാൻ തോന്നിയെന്ന് ഭാര്യയുടെ ഫേസ്‌ബുക്ക് കുറിപ്പിൽ പറയുന്നു. സമൂഹമാധ്യമങ്ങളിൽ ഈ ഒളിച്ചോട്ടം ഏറെ ചർച്ചയായിരുന്നു. ഇതിന് ശേഷം നവമാധ്യങ്ങളിലൂടെ ഇവരുടെ തിരോധാന കഥ വ്യാപകമായി പ്രചരിക്കപ്പെട്ടിരുന്നു.

'പുതിയ കാര്യങ്ങൾ പഠിപ്പിച്ചു ജീവിതം. ആണും പെണ്ണും സ്‌നേഹിച്ചാൽ ഒരുമിച്ച് ജീവിച്ചാൽ ഒന്നു മിണ്ടീയാൽ അതും മറ്റു മതത്തിൽ പെട്ടവർ ആണെങ്കിൽ. . എന്റെ ചെറിയ പ്രായത്തിൽ ഇങ്ങനെയൊന്നം ആരും പഠിപ്പിച്ചിട്ടില്ല. ഏന്റെ ആറ്റവും അടുത്ത് ഫ്രണ്ട്‌സ് ഏതു മതം ഏതു കുലം പണക്കാരൻ എന്നൊന്നും നോക്കില്ലായിരുന്നു....' ഇതായിരുന്നു യുവതിയുമായി ഒളിച്ചോടിയ ഷമ്മസിന്റെ ഫേസ് ബുക്ക് പോസ്റ്റ്.

ഇതിനിടെ കഴിഞ്ഞ ദിവസം ഭർതൃമതി രണ്ടര വയസ്സായ കുഞ്ഞിനെയും കൊണ്ട് ഒളിച്ചോടിയതായും പരാതിയുണ്ട്. നൂറാം തോട് പുളിക്കുന്നുമ്മൽ ഹമീദിന്റെ മകൾ അനീഷയാണ് ഒളിച്ചോടിയാണ്. അഞ്ചും രണ്ടരയും വയസ്സായ കുട്ടികളുടെ മാതാവായ ഇവർ രണ്ടര വയസ്സായ കുട്ടിയെയും കൊണ്ടാണ് നാടുവിട്ടത്. മൂത്ത കുട്ടിയെ മാതാവിന്റെ അടുത്ത് ഉപേക്ഷിച്ചു. യുവതിയുടെ ഭർത്താവ് വിദേശത്താണ്. ഇവരുമായി ബന്ധമുണ്ടെന്ന് കരുതുന്ന യുവാവിനെയും കാണാതായിട്ടുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP