Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202002Friday

രക്ഷിതാക്കളെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി പത്തുവയസ്സുകാരനെ സ്‌കൂൾവാനിൽ വെച്ച് പീഡിപ്പിച്ച ഡ്രൈവർ ഉദയംപേരൂരിൽ അറസ്റ്റിൽ; പ്രായപൂർത്തിയാകാത്ത സ്‌കൂൾ വിദ്യാർത്ഥിനിയെ കയറിപ്പിടിച്ച കടയുടമ വാകത്താനത്ത് അറസ്റ്റിൽ; രണ്ട് കേസുകളിലും പോക്‌സോ ചുമത്തി പൊലീസ്; പീഡനങ്ങൾ വർദ്ധിക്കുന്ന കേരളത്തിൽ ഇന്നലെ കുട്ടികൾക്ക് നേരെ നടന്ന അതിക്രമങ്ങൾക്കും കുറവില്ല

രക്ഷിതാക്കളെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി പത്തുവയസ്സുകാരനെ സ്‌കൂൾവാനിൽ വെച്ച് പീഡിപ്പിച്ച ഡ്രൈവർ ഉദയംപേരൂരിൽ അറസ്റ്റിൽ; പ്രായപൂർത്തിയാകാത്ത സ്‌കൂൾ വിദ്യാർത്ഥിനിയെ കയറിപ്പിടിച്ച കടയുടമ വാകത്താനത്ത് അറസ്റ്റിൽ; രണ്ട് കേസുകളിലും പോക്‌സോ ചുമത്തി പൊലീസ്; പീഡനങ്ങൾ വർദ്ധിക്കുന്ന കേരളത്തിൽ ഇന്നലെ കുട്ടികൾക്ക് നേരെ നടന്ന അതിക്രമങ്ങൾക്കും കുറവില്ല

മറുനാടൻ മലയാളി ബ്യൂറോ

തൃപ്പൂണിത്തുറ: കേരളത്തിൽ സ്ത്രീകൾക്കും കുട്ടികൾക്കും എതിരായ അതിക്രമങ്ങൾ ദിവസംതോറും വർദ്ധിച്ചു വരികയാണ്. ദിവസം ചെല്ലുംതോറും ഇത്തരം സംഭവങ്ങൾ വർദ്ധിച്ചു വരികയാണ്. ഇന്നലെയും രണ്ട് കുട്ടികൾക്കെതിരായ രണ്ട് അതിക്രമങ്ങളെ കുറിച്ചുള്ള വാർത്തകൾ പുറത്തുവന്നു. പത്തുവയസ്സുള്ള ആൺകുട്ടിയെ പ്രകൃതി വിരുദ്ധമായി പീഡിപ്പിച്ച കേസും പ്രായപൂർത്തിയാകാത്ത സ്‌കൂൾ വിദ്യാർത്ഥിനിയെ കടയുടമ കയറിപ്പിടിച്ചെന്ന് കേസുമാണ് പുറത്തുവരുന്നത്.

സ്‌കൂൾവാനിൽ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കുകയും പീഡനവിവരം പുറത്തുപറഞ്ഞാൽ അച്ഛനെയും അമ്മയെയും വണ്ടികയറ്റി കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്ത കേസിൽ വാൻഡ്രൈവർ ഉദയംപേരൂർ കീച്ചേരിപറമ്പിൽ അഖിലിനെ (26) 'പോക്‌സോ' വകുപ്പുപ്രകാരം അറസ്റ്റുചെയ്തത്. ഉദയംപേരൂർ സിഐ കെ. ബാലൻ, എസ്‌ഐ. ബാബു മാത്യു എന്നിവരുടെ നേതൃത്വത്തിലാണ് അറസ്റ്റുചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. വാനും പൊലീസ് കസ്റ്റഡിയിലെടുത്തു. പീഡനവിവരം പുറത്തുപറഞ്ഞാൽ അച്ഛനെയും അമ്മയെയും വണ്ടികയറ്റി കൊല്ലുമെന്ന് അഖിൽ ഭീഷണിപ്പെടുത്തിയതിനാൽ ഭയന്നുപോയ കുട്ടി വിവരം അമ്മയെ അറിയിക്കുകയായിരുന്നു. അമ്മ ഇക്കാര്യം സ്‌കൂളധികൃതരെ അറിയിച്ചു. അവരാണ് പൊലീസിൽ അറിയിച്ചത്.

Stories you may Like

വൈകീട്ട് സ്‌കൂൾവിട്ട് പോകുംവഴി ഉദയംപേരൂർ വലിയകുളം ഭാഗത്തുവച്ചാണ് വണ്ടി നിർത്തിയിട്ട് ഇയാൾ കുട്ടിയെ പീഡിപ്പിച്ചതെന്ന് പൊലീസ് പറഞ്ഞു. കുട്ടിക്ക് വൈദ്യപരിശോധന നടത്തി. കരാർപ്രകാരം സ്‌കൂളിനുവേണ്ടി കുട്ടികളെ എത്തിക്കുന്ന വാനിലാണ് സംഭവം. ഏറ്റവും അവസാനം ഇറങ്ങാറുള്ള കുട്ടിയാണ് പീഡനത്തിനിരയായത്. സ്‌കൂളിൽ ടൈൽപണിക്ക് വന്ന ചേർത്തല സ്വദേശി വർഗീസ് എന്നയാളും കുട്ടിയെ പീഡിപ്പിച്ചിട്ടുണ്ടെന്നും ഈ കേസ് തൃപ്പൂണിത്തുറ പൊലീസിന് കൈമാറിയിട്ടുണ്ടെന്നും ഉദയംപേരൂർ പൊലീസ് അറിയിച്ചു.

മറ്റൊരു സംഭവത്തിൽ കറുകച്ചാലിൽ പ്രായപൂർത്തിയാകാത്ത സ്‌കൂൾ വിദ്യാർത്ഥിനിയെ കടയുടമ കയറിപ്പിടിച്ചെന്ന് കേസാണുള്ളത്. തോട്ടയ്ക്കാട് മൂലയ്ക്കാട്ട് ശശികുമാറിനെതിരേയാണ്(ആർ.ഡി.കുമാർ-60) വാകത്താനം പൊലീസ് പോക്‌സോ നിയമപ്രകാരം കേസെടുത്തത്. പ്ലസ് വൺ വിദ്യാർത്ഥിനിയായ െപൺകുട്ടി സ്‌കൂൾ വിട്ട് വീട്ടിലേക്ക് മടങ്ങുംവഴി പ്രതിയുടെ കടയിൽ കയറിയപ്പോൾ കടന്നുപിടിച്ചെന്നാണ് പരാതി. ഇത് വിദ്യാർത്ഥിനി സ്‌കൂൾ അധികൃതരെ അറിയിച്ചു. അദ്ധ്യാപകരാണ് പൊലീസിൽ പരാതി നൽകിയത്.

പ്രതി മറ്റ് ചിലരെയും സമാനരീതിയിൽ ശല്യപ്പെടുത്തിയെന്ന് പരാതിയുണ്ട്. പെൺകുട്ടിയുടെ മൊഴി പൊലീസ് രേഖപ്പെടുത്തി. മജിസ്ട്രേറ്റിന് രഹസ്യമൊഴിയും നൽകി. ശശികുമാറിന്റെ കടയിലെ സി.സി.ടി.വി. ദൃശ്യങ്ങളും പരിശോധനയ്ക്കായി പൊലീസ് ശേഖരിച്ചു. ഇയാളെ അറസ്റ്റ് ചെയ്യുമെന്ന് വാകത്താനം പൊലീസ് അറിയിച്ചു.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP