Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202024Saturday

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച ബോംബ് സ്‌ക്വാഡ് എസ്ഐ കീഴടങ്ങി; തിരുവനന്തപുരം പോക്‌സോ കോടതിയിയിൽ കീഴടങ്ങിയ എസ്‌ഐ സജീവ് കുമാറിനെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു; കീഴടങ്ങിയത് സർവീസിൽ നിന്നും സസ്‌പെന്റ് ചെയ്തതിന് പിന്നാലെ; പ്ലസ് വൺ വിദ്യാർത്ഥിനിയെ പിടിച്ച് മടിയിലിരുത്തി തഴുകാനും സ്പർശിക്കാനും ശ്രമിച്ച് ഒരുമ്മ തരുമോ എന്ന് ചോദിച്ച പൊലീസ് ഉദ്യോഗസ്ഥന് ഇനി കാരാഗൃഹവാസം

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച ബോംബ് സ്‌ക്വാഡ് എസ്ഐ കീഴടങ്ങി; തിരുവനന്തപുരം പോക്‌സോ കോടതിയിയിൽ കീഴടങ്ങിയ  എസ്‌ഐ സജീവ് കുമാറിനെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു; കീഴടങ്ങിയത് സർവീസിൽ നിന്നും സസ്‌പെന്റ് ചെയ്തതിന് പിന്നാലെ; പ്ലസ് വൺ വിദ്യാർത്ഥിനിയെ പിടിച്ച് മടിയിലിരുത്തി തഴുകാനും സ്പർശിക്കാനും ശ്രമിച്ച് ഒരുമ്മ തരുമോ എന്ന് ചോദിച്ച പൊലീസ് ഉദ്യോഗസ്ഥന് ഇനി കാരാഗൃഹവാസം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിലെ പ്രതിയായ എസ്‌ഐ കീഴടങ്ങി. തിരുവനന്തപുരം വഞ്ചിയൂരുള്ള പോക്‌സോ കോടതിയിലാണ് എസ്‌ഐ സജീവ് കുമാർ കീഴടങ്ങിയത്. പൊലീസ് ആസ്ഥാനത്തെ ബോംബ് സ്വക്വാഡിലെ എസ്‌ഐയാണ് സജീവ് കുമാർ. ഇയാളെ 14 ദിവസത്തേക്ക് കോടതി റിമാൻഡ് ചെയ്തു. സജീവ് കുമാറിനെ കസ്റ്റഡിയിൽ വാങ്ങാൻ അപേക്ഷ നൽകുമെന്ന് പൊലീസ് പറഞ്ഞു. കുട്ടിയുടെ അമ്മയുടെ പരാതിയിൽ പേരൂർക്കട പൊലീസാണ് എസ്‌ഐയ്‌ക്കെതിരെ പോക്‌സോ ചുമത്തി കേസെടുത്തത്.

കഴിഞ്ഞ ദിവസം ഇയാളെ സർവീസിൽ നിന്നും പുറത്താക്കി കൊണ്ട് ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ഇതിന് പിന്നാലെയാണ് എസ്‌ഐ സജീവ് കീഴടങ്ങിയത്. പൊലീസ് സേനയെ ഞെട്ടിച്ച പീഡന ശ്രമമാണ് സജീവ് നടത്തിയത്. കഴിഞ്ഞ ബുധനാഴ്‌ച്ച വൈകീട്ടാണ് പൊലീസ് സേനയ്ക്ക് നാണക്കേടായി മാറിയ പീഡന ശ്രമം അരങ്ങേറിയത്. പ്ലസ് വൺ വിദ്യാർത്ഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ചതിനാണ് സജീവിനെതിരെ പൊലീസ് പോക്സോ നിയമ പ്രകാരം കേസ് എടുത്തത്.

സജീവിനെ അറിയുന്നവരാണ് സേനയിലെ മിക്ക പേരും. സജീവ് കോലിയക്കോട് എന്നാണ് ഇയാൾ അറിയപ്പെടുന്നത്. പൊലീസ് ഓഫീസേഴ്സ് അസോസിയെഷന്റെ സജീവ പ്രവർത്തകൻ കൂടിയാണ് സജീവ്. മകളുടെ പ്രായമുള്ള പ്ലസ് വൺ വിദ്യാർത്ഥിയെ പീഡിപ്പിക്കാൻ ശ്രമിച്ചതിനാണ് എസ്ഐക്കെതിരെ പോക്സോ കേസ് വന്നത്. റെസിഡൻസ് അസോസിയേഷൻ പരിപാടി അറിയിക്കാനായി പ്ലസ് വൺ വിദ്യാർത്ഥിനി വീട്ടിലെത്തിയപ്പോൾ സജീവ് മാത്രമേ ക്വാർട്ടെഴ്സിൽ ഉണ്ടായിരുന്നുള്ളു. സജീവും റെസിഡൻസ് അസോസിയേഷൻ സജീവ പ്രവർത്തകനാണ്. പെൺകുട്ടി എത്തിയപ്പോൾ ഇയാൾ വീട്ടിൽ കയറി ഇരിക്കാൻ പറഞ്ഞു. കുട്ടി ഇരുന്നില്ല. ഹാളിനകത്ത് നിൽക്കുക മാത്രം ചെയ്തു. തുടർന്ന് സജീവ് കുട്ടിയെ പിടിച്ച് മടിയിൽ ഇരുത്തുകയായിരുന്നു. സ്പർശിക്കാനും തടയുവാനും ശ്രമിച്ചപ്പോൾ കുട്ടി ധൃതിയിൽ കുതറി മാറി. എനിക്ക് നിന്നെ ഇഷ്ടമാണ്. ഒരുമ്മ തരുമോ എന്ന് ചോദിച്ചു. ഇതോടെ പെൺകുട്ടി ഇറങ്ങി ഓടുകയായിരുന്നു. ഈ കാര്യമാണ് പെൺകുട്ടി നൽകിയ മൊഴിയിൽ ഉള്ളത് എന്നാണ് സൂചനകൾ.

സ്‌കൂളിലെത്തിയ പെൺകുട്ടി അദ്ധ്യാപികയോട് വിവരം പറഞ്ഞു. അദ്ധ്യാപിക ചൈൽഡ് ലൈനിൽ അറിയിച്ചു. ചൈൽഡ് ലൈൻ അധികൃതരുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് സജീവിനെതിരെ കേസ് രജിസ്റ്റർ ചെയ്തത്. വനിതാ പൊലീസ് ഉദ്യോഗസ്ഥർ കുട്ടിയുടെ മൊഴി രേഖപ്പെടുത്തി. തുടർന്നാണ് പൊലീസ് അന്വേഷണം ഊർജ്ജിതമാക്കിയത്. അതേസമയം സജീവ് നടത്തിയ ഫെയ്സ് ബുക്ക് പോസ്റ്റും പ്രശ്നമാകുമെന്നാണ് പൊലീസ് പറഞ്ഞത്. സംഭവം നടന്നതിനു ശേഷം അത്തരം ഒരു സംഭവം നടന്നതായാണ് സജീവ് ഫെയ്സ് ബുക്ക് പോസ്റ്റിൽ പറയുന്നത്.

ഫെയ്സ് ബുക്ക് പോസ്റ്റിലെ പരാമർശം ഇങ്ങിനെ: ആരുടെ സഹതാപത്തിന് വേണ്ടിയല്ല. ആരുടെ ദയയും ചോദിക്കുന്നില്ല. കാരാഗൃഹ വാതിലിലെക്കുള്ള വഴിയും എത്തിപ്പെടെണ്ട സമയവും മാത്രം കാത്തിരിക്കുമ്പോൾ മനസ്സിൽ തോന്നിയ വിങ്ങൽ പങ്കു വയ്ക്കുന്നു എന്ന് മാത്രം. എന്ന് തുടങ്ങുന്ന കുറിപ്പിൽ മടിയിൽ അല്ല കാലിൽ ആണ് ഇരുത്തിയത് എന്ന് പറയുന്നുണ്ട്. കുട്ടി വീട്ടിൽ വന്നതും പിടിച്ച് ഇരുത്തിയതുമെല്ലാം ഈ ഫെയ്സ് ബുക്ക് കുറിപ്പിൽ വിശദമാക്കുന്നുണ്ട്. പക്ഷെ ഈ ഫെയ്സ് ബുക്ക് പോസ്റ്റ് പിൻവലിച്ച നിലയിലായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP