Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202026Monday

പതിനാറുകാരിയെ പരിചയപ്പെട്ടത് ഫേസ് ബുക്ക് വഴി; സ്വന്തം വീട്ടിലേക്ക് വിളിച്ചു വരുത്തി പീഡിപ്പിച്ചു പെൺകുട്ടിയെ ഗർഭിണിയാക്കി; വീട്ടുകാർ അറിഞ്ഞത് ഗർഭ ഛിദ്രം നടത്താൻ കഴിയാത്ത അവസ്ഥയിൽ എത്തിയപ്പോൾ; ഒളിവിൽപ്പോയ പ്രതിയെ എലഹങ്കയിൽ ചെന്ന് പൊക്കിയത് എസ്ഐ ശ്രീജിത്ത്; ആംബുലൻസ് പീഡനക്കേസിലെ പ്രതിയെ അറസ്റ്റ് ചെയ്തതിന് പിന്നാലെ അടൂർ എസ്ഐയുടെ മിന്നൽ നീക്കം

പതിനാറുകാരിയെ പരിചയപ്പെട്ടത് ഫേസ് ബുക്ക് വഴി; സ്വന്തം വീട്ടിലേക്ക് വിളിച്ചു വരുത്തി പീഡിപ്പിച്ചു പെൺകുട്ടിയെ ഗർഭിണിയാക്കി; വീട്ടുകാർ അറിഞ്ഞത് ഗർഭ ഛിദ്രം നടത്താൻ കഴിയാത്ത അവസ്ഥയിൽ എത്തിയപ്പോൾ; ഒളിവിൽപ്പോയ പ്രതിയെ എലഹങ്കയിൽ ചെന്ന് പൊക്കിയത് എസ്ഐ ശ്രീജിത്ത്; ആംബുലൻസ് പീഡനക്കേസിലെ പ്രതിയെ അറസ്റ്റ് ചെയ്തതിന് പിന്നാലെ അടൂർ എസ്ഐയുടെ മിന്നൽ നീക്കം

ശ്രീലാൽ വാസുദേവൻ

അടൂർ: ഫേസ്‌ബുക്കിലൂടെ പരിചയപ്പെട്ട പതിനാറുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ ശേഷം നാടുവിട്ട പ്രതിയെ എസ്ഐ ശ്രീജിത്തിന്റെ നേതൃത്വത്തിൽ പൊലീസ് ബംഗളൂരു യലഹങ്കയിൽ നിന്ന് അറസ്റ്റ് ചെയ്തു. പറക്കോട് മറ്റത്ത് കിഴക്കതിൽ സാബു(അപ്പു-34)വിനെയാണ് പൊലീസ് സംഘം അതിവിദഗ്ധമായി കരുക്കൾ നീക്കി ബംഗളൂരുവിൽ ചെന്ന് അറസ്റ്റ് ചെയ്തത്. പെൺകുട്ടി എട്ടു മാസം ഗർഭിണിയാണ്. ഭാര്യയും മക്കളുമുള്ള സാബു അവരിൽ നിന്ന് പിണങ്ങി കഴിയുകയാണ്.

ഇതിനിടെയാണ് ഫേസ് ബുക്കിലൂടെ കൗമാരക്കാരിയെ വലയിലാക്കിയത്. സ്വന്തം വീട്ടിലേക്ക് പല തവണ ഇയാൾ കുട്ടിയെ വിളിച്ചു വരുത്തി പീഡിപ്പിക്കുകയായിരുന്നു. ഗർഭിണിയായ കുട്ടി വിവരം മറച്ചു വച്ചു. ഒടുവിൽ അബോർഷൻ നടക്കാത്ത അവസ്ഥയിലാണ് വീട്ടുകാർ വിവരം അറിഞ്ഞത്. തുടർന്ന് കുട്ടിയോട് ചോദിച്ചപ്പോഴാണ് സാബുവിന്റെ പേര് പറഞ്ഞത്. വീട്ടുകാർ പൊലീസിൽ പരാതി നൽകിയത് അറിഞ്ഞ് ഇയാൾ ബംഗളൂരുവിലേക്ക് കടന്നു. നിരവധി കേസുകളിൽ പ്രതിയായ സാബുവിന് യലഹങ്കയിലുള്ള സുഹൃത്താണ് ഒളിത്താവളം നൽകിയത്.

ജോലി തേടി വന്നതാണ് എന്നാണ് ഇയാൾ സുഹൃത്തിനോട് പറഞ്ഞത്. അയാൾ അത് വിശ്വസിച്ചാണ് കിടക്കാൻ സ്ഥലം നൽകിയത്. അടൂർ എസ്ഐ ശ്രീജിത്താണ് സാബു ബംഗളൂർ യലഹങ്കയിൽ ഉണ്ടെന്ന് കണ്ടെത്തിയത്. പിന്നാലെ അദ്ദേഹത്തിന്റെ നേതൃത്വത്തിൽ പൊലീസ് സംഘം ഇവിടെ എത്തി. പൊലീസ് ചെല്ലുന്നതിന്റെ തലേന്ന് തന്നെ വിവരം മണത്ത് അറിഞ്ഞ സാബു മുങ്ങി. ഇവിടെ നടത്തിയ അതിവിദഗ്ധമായ നീക്കങ്ങൾക്കൊടുവിൽ മറ്റൊരു ഒളി സങ്കേതത്തിൽ നിന്നുമാണ് പ്രതിയെ കസ്റ്റഡിയിൽ എടുത്തത്. പൊലീസിനോട് പ്രതി കുറ്റം ഏറ്റു പറയുകയും ചെയ്തു.

108 ആംബുലൻസിൽ പെൺകുട്ടി പീഡനത്തിന് ഇരയായ കേസിലെ പ്രതിയെ കുടുക്കിയത് എസ്ഐ ശ്രീജിത്തായിരുന്നു. ഇതിന് ജില്ലാ പൊലീസ് മേധാവി ഗുഡ് സർവീസ് എൻട്രിയും നൽകിയിരുന്നു.

ഡിവൈഎസ്‌പി ആർ. ബിനുവിന്റെ നിർദ്ദേശാനുസരണം എസ്എച്ച്ഓ യു ബിജുവിന്റെ നേതൃത്വത്തിലായിരുന്നു അന്വേഷണം. ശ്രീജിത്തിന് പുറമേ എസ്‌ഐമാരായ ബിഎസ് രാജേന്ദ്രൻ, ബിജു ജേക്കബ്, സിപിഓമാരായഅൻസാജു, റോബി ഐസക്ക്, റഷീദാ ബീഗം എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP