Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

പതിനഞ്ചുകാരിയെ ഓട്ടോയിൽ കയറ്റിക്കൊണ്ട് പോയി ലൈംഗികമായി പീഡിപ്പിച്ചു; പിടിക്കപ്പെടാതിരിക്കാൻ പിന്നീട് ഗൾഫിലേക്ക് കടന്നു; പീഡിപ്പിക്കപ്പെട്ട വിവരം പെൺകുട്ടി വെളിപ്പെടുത്തിയത് രണ്ടു വർഷത്തിന് ശേഷം നടന്ന കൗൺസിലിംഗിൽ; നാലു വർഷത്തിന് ശേഷം നാട്ടിലെത്തിയ പ്രതിയെ അറസ്റ്റ് ചെയ്ത് പൊലീസ്

പതിനഞ്ചുകാരിയെ ഓട്ടോയിൽ കയറ്റിക്കൊണ്ട് പോയി ലൈംഗികമായി പീഡിപ്പിച്ചു; പിടിക്കപ്പെടാതിരിക്കാൻ പിന്നീട് ഗൾഫിലേക്ക് കടന്നു; പീഡിപ്പിക്കപ്പെട്ട വിവരം പെൺകുട്ടി വെളിപ്പെടുത്തിയത് രണ്ടു വർഷത്തിന് ശേഷം നടന്ന കൗൺസിലിംഗിൽ; നാലു വർഷത്തിന് ശേഷം നാട്ടിലെത്തിയ പ്രതിയെ അറസ്റ്റ് ചെയ്ത് പൊലീസ്

ജംഷാദ് മലപ്പുറം

മലപ്പുറം: 15വയസ്സുകാരിയെ തന്റെ ഓട്ടോറിക്ഷയിൽ കയറ്റിക്കൊണ്ടുപോയി ലോഡ്ജിലെത്തിച്ച് പീഡിപ്പിച്ച ശേഷം ഗൾഫിലേക്ക് കടന്ന പ്രതി നാലുവർഷത്തിന് ശേഷം അറസ്റ്റിൽ. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പൊലീസ് അന്വേഷിച്ചുകൊണ്ടിരിക്കുന്ന പ്രതിയെ നാലുവർഷത്തിന് ശേഷം ഇന്നാണ് മലപ്പുറം കൊളത്തൂർ പൊലീസ് പിടികൂടിയത്.

മലപ്പുറം അരിപ്ര സ്വദേശി കിഴക്കേകരുവാട്ടിൽ ഉമ്മർ സജീർ (28) നെയാണ് കൊളത്തൂർ പൊലീസ് ഇൻസ്പെക്ടർ പി.എം ഷമീർ അറസ്റ്റ് ചെയ്തത്. 2016 ഓഗസ്റ്റ് മാസത്തിൽ 15 വയസ്സ് പ്രായമുള്ള പെൺകുട്ടിയെ വീട്ടിൽ നിന്ന് തന്റെ ഓട്ടോയിൽ കയറ്റിക്കൊണ്ട് പോയി പെരിന്തൽമണ്ണയിൽ വച്ച് ലൈംഗികമായി പീഡിപ്പിച്ചു എന്നാണ് കേസ്. 2018 വർഷത്തിൽ ചൈൽഡ് ലൈൻ നടത്തിയ കൗൺസിലിംഗിലാണ് കുട്ടി ഇക്കാര്യം വെളിപ്പെടുത്തിയത്.

തുടർന്ന് കൊളത്തൂർ പൊലീസ് കേസ് രജിസ്ട്രർ ചെയ്തിരുന്നുവെങ്കിലും ഇതിനിടയിൽ വിദേശത്തേക്ക് കടന്ന പ്രതിയെ അറസ്റ്റ് ചെയ്യുവാൻ കഴിഞ്ഞിരുന്നില്ല. തുടർന്ന് കഴിഞ്ഞ മാസം പ്രതി നാട്ടിലെത്തിയതായി വിവരം ലഭിച്ചതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ വീട്ടിൽ നിന്നും പിടികൂടിയത്.

അന്വേഷണ സംഘത്തിൽ സീനിയർ സി.പി.ഒ ഷറഫുദ്ദീൻ, സി.പി.ഒ സത്താർ എന്നിവരും ഉണ്ടായിരുന്നു. പെരിന്തൽമണ്ണ കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP