Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

നടി ഭാനുപ്രിയ വീട്ടുജോലിക്ക് നിർത്തിയത് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ; ഏജന്റ് വഴി പറഞ്ഞുറപ്പിച്ച പതിനായിരം രൂപ മാസ ശമ്പളം നൽകാതായിട്ട് ഒന്നരക്കൊല്ലം; നടിയുടെ സഹോദരൻ ഉപദ്രവിച്ചെന്നറിഞ്ഞ് മാതാപിതാക്കളെത്തിയപ്പോൾ ഭീഷണിപ്പെടുത്തി മടക്കി; മോഷണക്കുറ്റത്തിന് കേസ് കൊടുക്കുമെന്നും നടിയുടെ ഭീഷണി; ഭാനുപ്രിയക്ക് എതിരെ പോക്‌സോ ചുമത്തി കേസെടുത്തു

നടി ഭാനുപ്രിയ വീട്ടുജോലിക്ക് നിർത്തിയത് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ; ഏജന്റ് വഴി പറഞ്ഞുറപ്പിച്ച പതിനായിരം രൂപ മാസ ശമ്പളം നൽകാതായിട്ട് ഒന്നരക്കൊല്ലം; നടിയുടെ സഹോദരൻ ഉപദ്രവിച്ചെന്നറിഞ്ഞ് മാതാപിതാക്കളെത്തിയപ്പോൾ ഭീഷണിപ്പെടുത്തി മടക്കി; മോഷണക്കുറ്റത്തിന് കേസ് കൊടുക്കുമെന്നും നടിയുടെ ഭീഷണി; ഭാനുപ്രിയക്ക് എതിരെ പോക്‌സോ ചുമത്തി കേസെടുത്തു

മറുനാടൻ മലയാളി ബ്യൂറോ

ഹൈദരാബാദ്: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വീട്ടുജോലിക്ക് നിർത്തി പീഡിപ്പിച്ച കേസിൽ നടി ഭാനുപ്രിയക്കെതിരേ പോക്‌സോ ചുമത്തി നടപടി. ആന്ധ്രപ്രദേശിലെ ശിശുക്ഷേമ സമിതിയാണ് നടിക്കെതിരേ പോക്സോ ഉൾപ്പടെയുള്ള വകുപ്പുകൾ ചുമത്തി കേസെടുത്തിരിക്കുന്നത്. ആന്ധ്രാപ്രദേശിലെ ഈസ്റ്റ് ഗോദാവരി ജില്ലയിൽ നിന്നുള്ള യുവതിയാണ് തന്റെ പതിനാലുകാരിയായ മകളെ വീട്ടുജോലിക്കായി ഭാനുപ്രിയ ചെന്നൈയിലേക്ക് കൊണ്ടുപോയെന്നും പീഡിപ്പിച്ചെന്നും കാണിച്ച് സമാൽകോട്ട് പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയത്. പെൺകുട്ടിക്ക് പറഞ്ഞുറപ്പിച്ച ശമ്പളവും നടി നൽകിയില്ലെന്നും ഇവർ ആരോപിക്കുന്നു.

ഒരു ഏജന്റ് മുഖേനെയാണ് പെൺകുട്ടി ഭാനുപ്രിയയുടെ അടുത്ത് എത്തുന്നത്. ചെന്നൈയിലെ വീട്ടിലാണ് ഭാനുപ്രിയ പെൺകുട്ടിയെ വീട്ടുജോലിക്ക് നിർത്തിയത്. മാസം 10,000 രൂപയായിരുന്നു ശമ്പളമായി നിശ്ചയിച്ചത്. എന്നാൽ കഴിഞ്ഞ പതിനെട്ട് മാസമായി പെൺകുട്ടിക്ക് ഇവർ തുക നൽകിയിരുന്നില്ലെന്നും കുറച്ചു മാസങ്ങളായി കുടുംബവുമായി ബന്ധപ്പെടാനുള്ള അവസരവും പെൺകുട്ടിക്ക് നിഷേധിച്ചതായും പെൺകുട്ടിയുടെ അമ്മ പരാതിയിൽ പറയുന്നു.

ഭാനുപ്രിയയുടെ സഹോദരൻ ഗോപാലകൃഷ്ണൻ പെൺകുട്ടിയെ ഉപദ്രവിച്ചതായി ഈ മാസം ആദ്യം വീട്ടുകാർക്ക് അജ്ഞാത സന്ദേശം ലഭിച്ചതിനെ തുടർന്നാണ് ഇവർ ചെന്നൈയിലെ താരത്തിന്റെ വീട്ടിൽ എത്തിയത്. എന്നാൽ ഗോപാലകൃഷ്ണൻ തങ്ങളെ ഭീഷണിപ്പെടുത്തി തിരിച്ചയക്കുകയായിരുന്നു എന്നും പെൺകുട്ടിയയെ വിട്ടു നൽകണമെങ്കിൽ പത്തു ലക്ഷം നൽകണമെന്ന് ഭാനുപ്രിയ ആവശ്യപ്പെട്ടതായും പ്രഭാവതിയുടെ പരാതിയിൽ പറയുന്നു.

എന്നാൽ, പെൺകുട്ടിക്കെതിരേ മോഷണക്കുറ്റം ആരോപിച്ച് ഭാനുപ്രിയ പരാതി നൽകിയതായി സമാൽകോട്ടേ സ്റ്റേഷൻ എസ്‌ഐ വ്യക്തമാക്കിയിരുന്നു. ഒന്നരലക്ഷം വിലമതിക്കുന്ന സാധനങ്ങൾ പെൺകുട്ടി തന്റെ വീട്ടിൽ നിന്നും മോഷ്ടിച്ചുവെന്നും പരാതി നൽകുമെന്ന് ഭീഷണിപ്പെടുത്തിയപ്പോഴാണ് തനിക്കെതിരെ വ്യാജ പരാതിയുമായി കുടുംബം മുന്നോട്ട് വന്നതെന്നും താരം നൽകിയ പരാതിയിൽ പറയുന്നു.

ബാലവേല നിരോധന നിയമപ്രകാരം പതിനാല് വയസിന് താഴെയുള്ള കുട്ടികളെ വീട്ടുജോലിക്ക് നിർത്തുന്നത് രണ്ടു വർഷം തടവും അൻപതിനായിരം രൂപ പിഴയും ലഭിക്കുന്ന കുറ്റമാണ്. എന്നാൽ പെൺകുട്ടിയുടെ വയസ് തനിക്കറിയില്ലെന്നാണ് നടി പൊലീസിനോട് പറഞ്ഞത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP