Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

വിവാഹിതനായി ഏറെക്കഴിയും മുമ്പ് പീഡിപ്പിച്ചത് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ; പോക്‌സോ കേസിൽ അകത്ത് പോകും എന്നുറപ്പായതോടെ ആരുമറിയാതെ സ്ഥലം വിട്ടത് വേളാങ്കണ്ണിയിലേക്കും; ഒളിവിൽ കഴിയവെ മറ്റൊരു പെൺകുട്ടിയെ വിവാഹം കഴിച്ചത് എല്ലാം മറച്ചുവെച്ച്; ജെഎസ് അരുണിനെ പൊലീസ് അറസ്റ്റ് ചെയ്തത് ഒരുവർഷത്തെ അന്വേഷണത്തിനൊടുവിൽ

വിവാഹിതനായി ഏറെക്കഴിയും മുമ്പ് പീഡിപ്പിച്ചത് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ; പോക്‌സോ കേസിൽ അകത്ത് പോകും എന്നുറപ്പായതോടെ ആരുമറിയാതെ സ്ഥലം വിട്ടത് വേളാങ്കണ്ണിയിലേക്കും; ഒളിവിൽ കഴിയവെ മറ്റൊരു പെൺകുട്ടിയെ വിവാഹം കഴിച്ചത് എല്ലാം മറച്ചുവെച്ച്; ജെഎസ് അരുണിനെ പൊലീസ് അറസ്റ്റ് ചെയ്തത് ഒരുവർഷത്തെ അന്വേഷണത്തിനൊടുവിൽ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച ശേഷം ഒരു വർഷത്തോളം ഒളിവിൽ കഴിഞ്ഞ യുവാവിനെ പൊലീസ് പിടികൂടിയത് രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ. മട്ടാഞ്ചേരി സ്വദേശി ജെ എസ് അരുൺ എന്ന 23കാരനാണ് അറസ്റ്റിലായത്. വേളാങ്കണ്ണിയിൽ നിന്നുമാണ് പോത്താനിക്കാട് സിഐയുട നേതൃത്വത്തിലുള്ള സംഘം യുവാവിനെ അറസ്റ്റ് ചെയ്തത്.

2018ലാണ് കേസിന് ആസ്പദമായ സംഭവം. മട്ടാഞ്ചേരി സ്വദേശിയായ ജെ എസ് അരുൺ കോതമംഗലം, പോത്താനിക്കാട് ഭാഗങ്ങളിൽ ഡ്രൈവറായി ജോലി ചെയ്തിരുന്നു. ഇതിനിടെ പരിചയപ്പെട്ട പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെയാണ് പീഡിപ്പിച്ചത്. 2019ൽ പെൺകുട്ടി പോത്താനിക്കാട് പൊലീസിൽ പരാതി നൽകി. ഇതോടെ അരുൺ അവിടെ നിന്ന് കടന്നു. ഇതിന് ശേഷം ഇയാൾ വേളാങ്കണ്ണിയിൽ എത്തുകയും കള്ളപ്പേരിൽ അവിടെ താമസമാക്കുകയുമായിരുന്നു.

അരുൺ വേളാങ്കണ്ണിയിലുണ്ടെന്ന് കഴിഞ്ഞ ദിവസമാണ് പൊലീസിന് രഹസ്യ വിവരം കിട്ടിയത്. ഇതോടെ പോത്താനിക്കാട് സി ഐ നോബിൾ മാനുവലിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം വേളാങ്കണ്ണിയിലെത്തി പ്രതിയെ പിടികൂടുകയായിരുന്നു.

പെൺകുട്ടിയെ പീഡിപ്പിക്കുന്ന സമയത്ത് അരുൺ വിവാഹിതനായിരുന്നു. എന്നാൽ, വേളാങ്കണ്ണിയിലെത്തി എല്ലാവരോടും പറഞ്ഞിരുന്ന വിവരങ്ങളെല്ലാം കളവായിരുന്നു. താൻ വിവാഹിതനാണെന്നും തന്റെ പേര് അരുൺ എന്നാണെന്നും പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചതിന് പൊലീസ് തിരയുന്ന ആളാണെന്നും ആരോടും പറഞ്ഞില്ല. യുവാവിന്റെ പെരുമാറ്റത്തിൽ ആർക്കും ഒരു സംശയവും തോന്നിയതുമില്ല. ഇതിനിടയിൽ മറ്റെരു പെൺകുട്ടിയെ ഇയാൾ വിവാഹം കഴിക്കുകയും ചെയ്തിരുന്നു.വേളാങ്കണ്ണി സ്വദേശിയായ യുവതിയെ ആയിരുന്നു അരുൺ ഒളിവിൽ കഴിയവേ വിവാഹം കഴിച്ചത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP