Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

ആശുപത്രിയിൽ വച്ച് പരിചയപ്പെട്ട പതിനേഴുകാരിയെ പ്രണയം നടിച്ച് പീഡിപ്പിച്ച് മുങ്ങി; കേസ് ആയതറിഞ്ഞ് നാടു വിട്ടു; ഇതര സംസ്ഥാന തൊഴിലാളികൾക്കിടയിൽ വ്യാജ തിരിച്ചറിയൽ രേഖകൾ സംഘടിപ്പിച്ച് ഒളിവുജീവിതം; പോക്സോ കേസ് പ്രതിയെ ഏഴു വർഷത്തിന് ശേഷം അടൂർ പൊലീസ് പിടികൂടി

ആശുപത്രിയിൽ വച്ച് പരിചയപ്പെട്ട പതിനേഴുകാരിയെ പ്രണയം നടിച്ച് പീഡിപ്പിച്ച് മുങ്ങി; കേസ് ആയതറിഞ്ഞ് നാടു വിട്ടു; ഇതര സംസ്ഥാന തൊഴിലാളികൾക്കിടയിൽ വ്യാജ തിരിച്ചറിയൽ രേഖകൾ സംഘടിപ്പിച്ച് ഒളിവുജീവിതം; പോക്സോ കേസ് പ്രതിയെ ഏഴു വർഷത്തിന് ശേഷം  അടൂർ പൊലീസ് പിടികൂടി

മറുനാടൻ മലയാളി ബ്യൂറോ

അടൂർ: പതിനേഴുകാരിയെ പ്രണയം നടിച്ച് വശീകരിച്ച് കൊല്ലത്തുള്ള സുഹൃത്തിന്റെ വീട്ടിലെത്തിച്ച് പീഡിപ്പിച്ച കേസിൽ ഒളിവിൽ കഴിഞ്ഞ പ്രതിയെ ഏഴു വർഷത്തിന് ശേഷം പൊലീസ് അറസ്റ്റ് ചെയ്തു. കൊല്ലം കടയ്ക്കൽ പാലക്കൽ ആയിരക്കുഴി പാലവിളയിൽ പുത്തൻ വീട്ടിൽ പ്രശാന്താ(35)ണ് പൊലീസിന്റെ തന്ത്രപരമായ നീക്കത്തിൽ കുടുങ്ങിയത്. 2016 ലാണ് കേസിനാസ്പദമായ സംഭവം.

അടൂർ സ്വദേശിയായ പെൺകുട്ടി സഹോദരന്റെ ചികിത്സയ്ക്കായി ജനറൽ ആശുപത്രിയിൽ കഴിയുമ്പോഴാണ് പ്രതിയുമായി പരിചയപ്പെടുന്നത്. തുടർന്ന് പ്രണയമായി. ഫോൺ മുഖേനെ ബന്ധം തുടർന്നുവന്ന പ്രതി പെൺകുട്ടിയെ വീട്ടിൽ നിന്നും വിളിച്ചിറക്കി കൊണ്ടുപോയി കൊല്ലത്തെത്തിച്ച് പീഡിപ്പിക്കുകയായിരുന്നു. കുട്ടിയെ കാണാതായതുമായി ബന്ധപ്പെട്ട് പിതാവിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചതോടെ പ്രതി ഒളിവിൽ പോയി.

2016 മുതൽ വിവിധ പൊലീസ് സംഘങ്ങൾ, സൈബർസെല്ലിന്റെ സഹായത്തോടെ കാര്യക്ഷമമായ അന്വേഷണം നടത്തിയെങ്കിലും ഇയാളെ പിടികൂടാൻ സാധിച്ചില്ല. പ്രതിക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിക്കുകയും സ്വദേശമായ കടയ്ക്കലിലും മുമ്പ് ജോലി ചെയ്ത മടത്തറ, അഞ്ചൽ, ബാലരാമപുരം, പത്തനംതിട്ട , കുളത്തൂപ്പുഴ എന്നിവിടങ്ങളിലും ദിവസങ്ങളോളം താമസിച്ച് സുഹൃത്തുക്കളെയും ബന്ധുക്കളേയും നിരീക്ഷിച്ചെങ്കിലും കാര്യമായ വിവരമൊന്നും ലഭിച്ചിരുന്നില്ല.

ഇയാളുമായി നേരത്തെ ബന്ധമുണ്ടായിരുന്ന ചില സ്ത്രീകളുമായി ബന്ധപ്പെട്ടും അന്വേഷണം നടത്തുകയുണ്ടായി. പതിനായിരത്തോളം ഫോൺ കോൾ വിശദാംശങ്ങളും നിരവധി ഫേസ്‌ബുക് അകൗണ്ടുകളും പൊലീസ് പരിശോധിച്ചു. 2017ൽ എറണാകുളത്ത് കുറച്ചുനാൾ വാടകക്ക് താമസിച്ചിരുന്നതായി വിവരം ലഭിച്ച പൊലീസ് മാസങ്ങളോളം ജില്ലയിലെ വിവിധ പ്രദേശങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം നടത്തി. 2020ൽ കുന്നത്തുനാട് പൊലീസ് സ്റ്റേഷൻ പരിധിയിലെ പഴന്തോട്ടം പുത്തൻകാവ് ദേവീക്ഷേത്രത്തിലെ ഉത്സവത്തിന് എത്തിയിരുന്ന വിവരം ലഭിച്ചു.

കഴിഞ്ഞ വർഷം ആലുവയിൽ കണ്ടതായിട്ടുള്ള വിവരവും പൊലീസിന് ലഭിച്ചിരുന്നു. തുടർന്ന് വിവിധ സ്ഥലങ്ങളിൽ അന്വേഷണം നടത്തി വരവേ എറണാകുളം, തടിയിട്ടപറമ്പ് പൊലീസ് സ്റ്റേഷൻ പരിധിയിലെ വാഴക്കുളത്ത് കണ്ടതായറിഞ്ഞ് അവിടെയെത്തി ഇതരസംസ്ഥാന തൊഴിലാളികളുടെ താമസസ്ഥലങ്ങൾ പരിശോധിക്കുകയും അരുൺ എന്ന പേരിൽ ഒളിവിൽ കഴിഞ്ഞുവന്ന പ്രതിയെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.

2016 ൽ സംഭവശേഷം ഒളിവിൽ പോയ പ്രതി പെരുമ്പാവൂരിലെത്തുകയും ഇതരസംസ്ഥാന തൊഴിലാളികളുമായി ബന്ധം സ്ഥാപിച്ചെടുക്കുകയും ഇവർക്കൊപ്പം പശ്ചിമ ബംഗാൾ, തമിഴ്‌നാട്, കർണാടക, ഇടുക്കി, തൃശൂർ, അങ്കമാലി, എന്നിവിടങ്ങളിൽ ഒളിവിൽ കഴിയുകയുമായിരുന്നു. എറണാകുളം കുന്നത്തുനാട് പാറക്കര സ്വദേശിയായ പ്രശാന്ത് എന്നയാളുടെ തിരിച്ചറിയൽ രേഖകളും മേൽവിലാസവും ഉപയോഗിച്ചായിരുന്നു പ്രതി ഒളിവിൽ കഴിഞ്ഞത്. പൊലീസ് ഇൻസ്പെക്ടർ പ്രജീഷ് റ്റി ഡി, എസ് ഐ മനീഷ്.എം, സി പി ഓമാരായ സൂരജ്.ആർ.കുറുപ്, ജോബിൻ ജോസഫ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP