Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jan / 202217Monday

നിർണ്ണായകമായത് ശുചിമുറിയിൽ നിന്നും പതിനേഴുകാരി ഇറങ്ങി പോകുന്ന സിസിടിവി ദൃശ്യങ്ങൾ; സ്‌കാനിങ് എടുക്കാനെത്തിയ കുട്ടിയെ പരിശോധിച്ചപ്പോൾ തിരിച്ചറിഞ്ഞത് പ്രസവ വസ്തുത; വയനാട്ടിലെ ബന്ധു അറസ്റ്റിലായതോടെ ദുരൂഹത എല്ലാം മാറി; പോക്‌സോയിൽ മെഡിക്കൽ ട്രസ്റ്റ് പ്രതിയാകുമോ?

നിർണ്ണായകമായത് ശുചിമുറിയിൽ നിന്നും പതിനേഴുകാരി ഇറങ്ങി പോകുന്ന സിസിടിവി ദൃശ്യങ്ങൾ; സ്‌കാനിങ് എടുക്കാനെത്തിയ കുട്ടിയെ പരിശോധിച്ചപ്പോൾ തിരിച്ചറിഞ്ഞത് പ്രസവ വസ്തുത; വയനാട്ടിലെ ബന്ധു അറസ്റ്റിലായതോടെ ദുരൂഹത എല്ലാം മാറി; പോക്‌സോയിൽ മെഡിക്കൽ ട്രസ്റ്റ് പ്രതിയാകുമോ?

ആർ പീയൂഷ്

കൊച്ചി: മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിലെ ശുചിമുറിയിൽ പതിനേഴുകാരി പ്രസവിച്ച സംഭവത്തിൽ നിർണ്ണായകമായത് സിസിടിവി ദൃശ്യങ്ങൾ. പെൺകുട്ടിയെ പീഡിപ്പിച്ച ബന്ധുവായ യുവാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. വയനാട് സ്വദേശിയായ യുവാവുമായി പെൺകുട്ടി അടുപ്പത്തിലായിരുന്നു. ഇതിനിടയിൽ ശാരീരിക ബന്ധം ഉണ്ടാവുകയും ഗർഭിണിയാവുകയുമായിരുന്നു.

കഴിഞ്ഞ ദിവസം രാവിലെയാണ് എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിലെ താഴത്തെ നിലയിലുള്ള പൊതു ശുചിമുറിയിൽ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തിയത്. ശുചീകരണ തൊഴിലാളികൾ ജോലിക്കെത്തിയപ്പോഴാണ് കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയത്. ആശുപത്രി അധികൃതരെ വിവരം അറിയിച്ചതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് പതിനേഴുകാരി പ്രസവിച്ച കുഞ്ഞാണെന്ന് കണ്ടെത്തിയത്.

സിസിടിവി ദൃശ്യങ്ങളിൽ ശുചിമുറിയിൽ നിന്നും പെൺകുട്ടി ഇറങ്ങിപ്പോകുന്ന ദൃശ്യങ്ങൾ കണ്ടെത്തിയരുന്നു. തുടർന്ന് പെൺകുട്ടിയെ പരിശോധിച്ചപ്പോഴാണ് പ്രസവിച്ച വിവരം അറിയുന്നത്. ഇതോടെ അടിയന്തിരമായി പ്രസവാനന്തര ശുശ്രൂഷകൾ നൽകുകയായിരുന്നു. അങ്ങനെയാണ് നവജാത ശിശുവിന്റെ മരണത്തിലെ വസ്തുത മനസ്സിലാക്കുന്നത്.

കഴിഞ്ഞ ദിവസം സൗത്ത് പൊലീസിന്റെ നേതൃത്വത്തിൽ മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയായിരുന്ന പെൺകുട്ടിയെ ചോദ്യം ചെയ്യുകയും മൊഴിയെടുക്കുകയും ചെയ്തിരുന്നു. അപ്പോഴാണ് ബന്ധുവായ യുവാവുമായുള്ള ബന്ധത്തെ പറ്റി പറയുന്നത്. തുടർന്ന് പൊലീസ് വയനാട്ടിലെത്തുകയും പുലർച്ചെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. എറണാകുളത്തെത്തിച്ച് കൂടുതൽ ചോദ്യം ചെയ്തതിന് ശേഷം മറ്റ് വിവരങ്ങൾ അറിയാനാകൂ എന്ന് സൗത്ത് എസ്.എച്ച്.ഒ അറിയിച്ചു.

പതിനേഴുകാരിയായ പെൺകുട്ടി കഴിഞ്ഞ ചൊവ്വാഴ്ചയാണ് ആശുപത്രിയിൽ അഡ്‌മിറ്റ് ആയത്. എന്നാൽ പെൺകുട്ടി ഗർഭിണി ആയിരുന്നു എന്നുള്ള കാര്യം ആശുപത്രി അധികൃതർക്ക് അറിവില്ലായിരുന്നു എന്നാണ് വിവരം. പ്രസവിച്ച വിവരവും മറ്റും ശുചീകരണ തൊഴിലാളികൾ ആശുപത്രി അധികൃതരെ അറിയിച്ചപ്പോൾ മാത്രമാണ് അറിഞ്ഞതെന്നാണ് ആശുപത്രി അധികൃതർ വ്യക്തമാക്കുന്നത്.

എന്നാൽ കഴിഞ്ഞ ആഴ്ച കുട്ടി ചികിത്സയ്ക്കായി ഇവിടെ എത്തി എന്ന സ്ഥിരീകരിക്കാത്ത വിവരവും പുറത്ത് വരുന്നുണ്ട്. പൊലീസ് ഇക്കാര്യത്തിൽ വ്യക്തത വരുത്തുന്നില്ല. നേരത്തെ ഇവിടെ ചികിത്സയ്ക്ക് എത്തിയിട്ടുണ്ടെങ്കിൽ, പ്രസവ ചികിത്സ നൽകിയിട്ടുണ്ടെങ്കിൽ ആശുപത്രിക്കെതിരെ കേസെടുക്കേണ്ടി വരും.

പെൺകുട്ടി അമ്മയോടൊപ്പം സ്‌കാനിങിന് വേണ്ടിയാണ് ആശുപത്രിയിലേക്ക് എത്തിയത് എന്നാണ് ആശുപത്രി അധികൃതർ പറയുന്നത്. വയറു വേദനയ്ക്ക് വേണ്ടിയാണ് ചികിത്സതേടിയതെന്നും പറയുന്നു. ആറുമാസം പ്രായമുള്ള ഗർഭസ്ഥ ശിശുവിനെയാണ് പെൺകുട്ടി പ്രസവിച്ചത്. പെൺകുട്ടിയുടെ അമ്മയിൽ നിന്ന് പൊലീസ് വിവരങ്ങൾ ശേഖരിക്കുകയാണ്. പോക്സോ പ്രകാരം കേസ് രജിസ്റ്റർ ചെയ്താണ് പൊലീസ് അന്വേഷണം.

എറണാകുളം എ.സി.പി യുടെ നേതൃത്വത്തിൽ എറണാകുളം ടൗൺ സൗത്ത് പൊലീസാണ് കേസ് അന്വേഷിക്കുന്നത്. പ്രസവത്തിന് ശേഷമുള്ള ചികിത്സയിൽ കഴിയുന്ന പെൺകുട്ടിയെ സൗത്ത് പൊലീസ് സ്റ്റേഷനിലെ വനിതാ എസ്‌ഐയുടെ നേതൃത്വത്തിൽ സന്ദർശിക്കുകയും മൊഴി രേഖപ്പെടുത്തുകയുമായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP