Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

അഞ്ച് വർഷത്തിനിടെ പോക്സോ കേസിലെ ഇരയായ 17കാരി പീഡിപ്പിക്കപ്പെട്ടത് 32 തവണ; 44 പ്രതികൾ; കുട്ടിയുടെ സംരക്ഷണത്തിൽ വീഴ്‌ച്ചപറ്റിയത് ചൈൽഡ് പ്രൊട്ടക്ഷൻ ഓഫീസർക്കും ഷെൽട്ടർ ഹോമിലെ ഫീൽഡ് വർക്കർക്കും പൊലീസിനും; മലപ്പുറത്തെ പെൺകുട്ടിയുടെ ദുരന്തകഥ ഇങ്ങനെ

അഞ്ച് വർഷത്തിനിടെ പോക്സോ കേസിലെ ഇരയായ 17കാരി പീഡിപ്പിക്കപ്പെട്ടത് 32 തവണ; 44 പ്രതികൾ; കുട്ടിയുടെ സംരക്ഷണത്തിൽ വീഴ്‌ച്ചപറ്റിയത് ചൈൽഡ് പ്രൊട്ടക്ഷൻ ഓഫീസർക്കും ഷെൽട്ടർ ഹോമിലെ ഫീൽഡ് വർക്കർക്കും പൊലീസിനും; മലപ്പുറത്തെ പെൺകുട്ടിയുടെ ദുരന്തകഥ ഇങ്ങനെ

ജംഷാദ് മലപ്പുറം

മലപ്പുറം: അഞ്ച് വർഷത്തിനിടെ പോക്സോ കേസിലെ ഇരയായ 17കാരി പീഡിപ്പിക്കപ്പെട്ടത് 32 തവണ. കേസിൽ 44പ്രതികൾ. ഇതിൽ ഏഴ് ബലാത്സംഗ കേസുകളും 15 സൈബർ കേസുകളും.കുട്ടിയുടെ സംരക്ഷണത്തിൽ വീഴ്‌ച്ചപറ്റിയത് ചൈൽഡ് പ്രൊട്ടക്ഷൻ ഓഫീസർക്കും ഷെൽട്ടർ ഹോമിലെ ഫീൽഡ് വർക്കർക്കും പൊലീസിനുമെന്ന് ആരോപണം. മലപ്പുറം പാണ്ടിക്കാട്ടെ പെൺകുട്ടിക്കാണ് ഈ ദുരന്തമുണ്ടായത്.

2016ൽ പതിമൂന്നാം വയസ്സിലാണ് പെൺകുട്ടി ആദ്യമായി നാല് പേരാൽ ലൈംഗികമായി പീഡിപ്പിക്കപ്പെട്ടത്. സംഭവത്തിൽ പോക്സോ കേസെടുത്ത പാണ്ടിക്കാട് പൊലീസ് കുട്ടിയെ മഞ്ചേരിയിലെ നിർഭയ ഹോമിലാക്കി. പിന്നാലെ ആറ് മാസത്തിനുള്ളിൽ കുട്ടിയെ ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. എന്നാൽ ഒരുവർഷത്തിനകം സി.ഡബ്ല്യൂ.സിയുടെ കൗൺസിലിംഗിൽ കുട്ടിയെ ഒരാൾ ഉപദ്രവിച്ചെന്ന വിവരം പുറത്തുവന്നതോടെ വീണ്ടും നിർഭയ ഹോമിലാക്കി. വീട്ടിൽ കുട്ടിയെ താമസിപ്പിക്കുന്നത് സുരക്ഷിതമല്ലെന്ന ചൈൽഡ് പ്രൊട്ടക്ഷൻ ഓഫീസറുടെ റിപ്പോർട്ടിനെ തുടർന്നായിരുന്നു നടപടി. ഇതു പരിഗണിക്കാതെ മാസങ്ങൾക്കകം കുട്ടിയെ സഹോദരനും ഭാര്യയ്ക്കുമൊപ്പം വീണ്ടും പറഞ്ഞയച്ചു.

2020 ഡിസംബറിൽ കുട്ടിയെ കാണാതായെന്ന പരാതിയിൽ പൊലീസ് പാലക്കാട് നിന്നും പെൺകുട്ടിയെ സുഹൃത്തിനൊപ്പം കണ്ടെത്തി നിർഭയ ഹോമിലേക്ക് മാറ്റി. ശിശുക്ഷേമ സമിതിയുടെ തുടർകൗൺസിലിംഗിലാണ് അഞ്ച് വർഷത്തിനിടെ 32 തവണ ലൈംഗികാതിക്രമത്തിന് ഇരയാക്കിയതായി വെളിപ്പെടുത്തിയത്. 32 കേസുകളിലായി 44 പ്രതികളുണ്ട്.

ഷൽട്ടർ ഹോമുകളിൽ നിന്നും ബന്ധുക്കൾക്ക് കൈമാറുന്ന പോക്‌സോ കേസ് ഇരകളെ സംരക്ഷിക്കുന്നതിൽ ഗുരുതര വീഴ്ചയാണ് ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് ഉണ്ടായിട്ടുള്ളത് എന്നത് വ്യക്തമാണ്. ഇരകളെ നിരീക്ഷിക്കുന്നതിലും തുടർ കൗൺസിലിങ് നൽകുന്നതിലും കടുത്ത അനാസ്ഥയാണ് ഉണ്ടായിട്ടുള്ളത്. ചൈൽഡ് പ്രൊട്ടക്ഷൻ ഓഫീസർ, ഷെൽട്ടർ ഹോമിലെ ഫീൽഡ് വർക്കർ, പൊലീസ് എന്നിവർക്ക് ഗുരുതരവീഴ്ചയാണുണ്ടായിട്ടുള്ളത്. ഡി.വൈ.എസ്‌പി ടി.പി.ശംസിന്റെ നേതൃത്വത്തിൽ പ്രത്യേക സംഘമാണ് കേസന്വേഷിക്കുന്നത്. ഇതിനകം 20 പേരെ അറസ്റ്റ് ചെയ്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP