Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202419Tuesday

എഫ്ബി ചാറ്റിംഗിൽ പെൺകുട്ടി മനസ്സുതുറന്നതോടെ അശോകൻ കെണിയൊരുക്കി; ഫോട്ടോ ചോദിച്ചപ്പോൾ വെളുത്ത് മെലിഞ്ഞ് സുന്ദരനായ സുഹൃത്തിന്റെ ഫോട്ടോ വാട്‌സാപ്പിൽ അയച്ചു; നേരിൽ കാണുമ്പോൾ മുഖം തിരിച്ചറിയാതിരിക്കാൻ പുതിയ തന്ത്രം; വടക്കേക്കരയിൽ പ്ലസ് ടു വിദ്യാർത്ഥിനിയെ കടത്തിക്കൊണ്ടുപോയ പ്രതികൾ ലക്ഷ്യമിട്ടത് ഇങ്ങനെ

എഫ്ബി ചാറ്റിംഗിൽ പെൺകുട്ടി മനസ്സുതുറന്നതോടെ അശോകൻ കെണിയൊരുക്കി; ഫോട്ടോ ചോദിച്ചപ്പോൾ വെളുത്ത് മെലിഞ്ഞ് സുന്ദരനായ സുഹൃത്തിന്റെ ഫോട്ടോ വാട്‌സാപ്പിൽ അയച്ചു; നേരിൽ കാണുമ്പോൾ മുഖം തിരിച്ചറിയാതിരിക്കാൻ പുതിയ തന്ത്രം; വടക്കേക്കരയിൽ പ്ലസ് ടു വിദ്യാർത്ഥിനിയെ കടത്തിക്കൊണ്ടുപോയ പ്രതികൾ ലക്ഷ്യമിട്ടത് ഇങ്ങനെ

പ്രകാശ് ചന്ദ്രശേഖർ

കൊച്ചി: വടക്കേക്കരയിൽ നിന്ന് പ്ലസു വിദ്യാർത്ഥിനിയെ തട്ടിക്കൊണ്ടുപോയത് വിൽക്കാൻ ലക്ഷ്യമിട്ടെന്ന് വ്യക്തമായി. 16 കാരിയെ തന്ത്രത്തിൽ കടത്തിക്കൊണ്ടുപോയി പീഡിപ്പിച്ച ശേഷം മംഗലാപുരത്തോ ഗോവയിലോ വിൽക്കാനായിരുന്നു പ്രതികളുടെ പരിപാടി. സംഭവത്തിൽ കാസർഗോഡ് കാഞ്ഞിരപ്പൊയ് പെരളത്ത് അശോകൻ(30) വാണിമൂലമൊട്ട തൈവളപ്പിൽ മഞ്ജുനാഥ് (28)എന്നിവരെ ഇന്നലെ പൊലീസ് അറസ്റ്റുചെയ്തിരുന്നു.

കഴിഞ്ഞ ദിവസമാണ് വടക്കേക്കര പൊലീസ് സ്റ്റേഷൻ പരിധിയിൽ താമസക്കാരിയായിരുന്ന പ്ലസ്സടുവിദ്യാർത്ഥിനിയെ അശോകനും സുഹൃത്തും കടത്തിക്കൊണ്ടുപോകുന്നത്. സംഭവത്തെക്കുറിച്ച് പൊലീസ് നടത്തിയ അന്വേഷണത്തിൽ ലഭിച്ച വിവരങ്ങൾ ഞെട്ടിക്കുന്നതാണ്. വ്യക്തമായ ആസുത്രണത്തോടെയാണ് ബസ്സ് ജീവനക്കാരനായ അശോകൻ പെൺകുട്ടിയെ കടത്തിക്കൊണ്ടുപോകാൻ എത്തിയതെന്നും 5 ദിവസം തങ്ങാൻ കാഞ്ഞങ്ങാട് ലോഡ്ജിൽ മുറിയെടുത്തിരുന്നതായും പൊലീസിന് വിവരം ലഭിച്ചു.

5 ദിവസം ലോഡ്ജിൽ തങ്ങി ,പെൺകുട്ടിയെ പീഡിപ്പിക്കുകയും ഇതിനുശേഷം മംഗലാപുരത്തോ ഗോവയിലോ കൊണ്ടുപോയി പെൺവാണിഭ സംഘത്തിന് വിൽക്കുന്നതിനും ഇയാൾ ലക്ഷ്യമിട്ടിരുന്നതെന്നാണ് പ്രാഥമിക തെളിവെടുപ്പിൽ പൊലീസിന് ലഭിച്ച വിവരം. അശോകൻ പ്രായപൂർത്തിയാവാത്ത പെൺകുട്ടികളെ മുമ്പും പ്രേമം നടച്ച് വശത്താക്കിയിട്ടുണ്ടെന്നും ഇത്തരത്തിൽ 2014-ൽ ഉണ്ടായ സംഭവത്തിൽ കാഞ്ഞങ്ങാട് സെഷൻസ് കോടതിയിൽ ഇയാൾ പ്രതിയായി കേസ്സ് നിലവിലുണ്ടെന്നും പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. വീട്ടമ്മയുടെ ഒന്നരപവൻ തൂക്കം വരുന്ന സ്വർണ്ണമാല കവർന്ന സംഭവത്തിൽ ഹോസ്സദുർഗ്ഗ് സ്റ്റേഷനിൽ ഇയാൾക്കെതിരെ കേസ്സ് നിലവിലുണ്ടെന്നുള്ള വിവരങ്ങളും പുറത്തുവന്നിട്ടുണ്ട്.

പ്രേമം നടിച്ച് കടത്തിക്കൊണ്ടുവന്ന 17 കാരിയിൽ ഇയാൾക്ക് ഒരു കൂട്ടിയുണ്ടെന്നും കുറച്ചുനാൾ കൂടെ താമസിച്ച ശേഷം അശോകനെ ഉപേക്ഷിച്ച് ഈ പെൺകുട്ടി നാടുവിട്ടതായുള്ള വിവരങ്ങളും പ്രചരിച്ചിട്ടുണ്ട്. ഈ സംഭവത്തിന്റെ പിന്നാമ്പുറത്തെക്കുറിച്ചും പൊലീസ് അന്വേഷണം നടത്തുമെന്നാണ് സൂചന.

സംഭവം ഇങ്ങനെ:

സുഹൃത്ത് പ്രജീഷിന്റെ പേരിലും ഫോട്ടോ ഉപയോഗിച്ചുമാണ് അശോകൻ എഫ് ബി പ്രൊഫൈൽ തയ്യാറാക്കിയിരുന്നത്. ചാറ്റിംഗിൽ പെൺകുട്ടി മനസ്സുതുറന്നതോടെ അശോകൻ കെണിയൊരുക്കാൻ ആരംഭിച്ചിരുന്നു. ഫോട്ടോ വേണമെന്നാവശ്യപ്പെട്ടപ്പോൾ വെളുത്ത് മെലിഞ്ഞ് സുന്ദരനായ പ്രജീഷിന്റെ ഫോട്ടോ ഇയാൾ പെൺകുട്ടിക്ക് വാട്സാപ്പിൽ അയയ്ക്കുകയും ചെയ്തു. ഓൺലൈൻ ക്ലാസ്സുകളുടെ സമ്മർദ്ദത്തെക്കുറിച്ച് പറഞ്ഞപ്പോൾ കൂടെപോന്നാൽ ഇതെല്ലാം ഒഴിവാക്കാമെന്നായി പ്രജീഷ് എന്ന അശോകൻ.

പലതവണ കൂടെപോരാൻ വിളിക്കുകയും കൂടെ പലതും പറഞ്ഞ് പ്രലോഭിപ്പിക്കുകയും ചെയ്തതോടെ പെൺകുട്ടിയുടെ മനസ്സിളകി. അങ്ങനെയാണ് അശോകന്റെ നിർദ്ദേശപ്രകാരം പെൺകുട്ടി വടക്കേക്കരയിൽ നിന്നും എറണാകുളത്തിന് വണ്ടികയറിയത്. താൻ എറണാകുളത്ത് കാത്തുനിൽക്കാമെന്ന് അശോകൻ വാക്കും നൽകിയിരുന്നു. പെൺകുട്ടി പ്രിജീഷിന്റെ ഫോട്ടോ കണ്ടിട്ടുള്ളതിനാൽ താൻ നേരിട്ട് മുഖം കൊടുത്താൽ പദ്ധതി പൊളിയുമെന്ന് അശോകന് ബോദ്ധ്യമുണ്ടായിരുന്നു.അതുകൊണ്ട് തനിക്ക് (പ്രജീഷിന് )ബൈക്കപടത്തിൽ പരിക്കേറ്റെന്നും പകരം അമ്മാവനെയും സുഹൃത്തിനെയുമാണ് പറഞ്ഞയയ്ക്കുന്നതെന്നും കാസർകോടുനിന്നും പുറപ്പെടും മുമ്പെ അശോകൻ പെൺകുട്ടിയെ അറിയിച്ചു.

എറണാകുളത്ത് ആവശ്യമായ സഹായത്തിന് ഇവിടെ ഗോഡൗണിൽ ജോലിചെയ്തുവന്നിരുന്ന നാട്ടുകാരനായ മഞ്ജുനാഥിനെയും ചട്ടംകെട്ടിയിരുന്നു. ഇതാണ് സുഹൃത്തും കൂട്ടിയാണ് അമ്മാവൻ വരുന്നതെന്ന് അശോകൻ പെൺകുട്ടിയെ അറിയിച്ചത്.ഇരുവരും ഹൈക്കോടതി ജംഗ്ഷനിൽ വച്ചാണ് പെൺകുട്ടിയെ കണ്ടുമുട്ടുന്നത്. തുടർന്ന് തൃശ്ശൂരിന് ബസ്സിൽ യാത്രതിരിച്ചു. ഇവിടെ ഇറങ്ങി ഭക്ഷണവും കഴിഞ്ഞ് സ്വകാര്യബസ്സിന്കോഴിക്കോടിനുതിരിച്ചു.തൃശ്ശൂരിലെത്തിയ അവസരത്തിൽ തന്ത്രത്തിൽ അശോകൻ പെൺകുട്ടിയെക്കൊണ്ട് മൊബൈൽ സ്വിച്ച് ഓഫ് ചെയ്യിച്ചിരുന്നു.

അപകടത്തെത്തുടർന്ന് പ്രജീഷിനെ പൊലീസ് സ്റ്റേഷനിൽ നിർത്തിയിരിക്കുകയാണെന്നും അതിനാൽ അവൻ ഫോൺ സ്വച്ച് ഓഫാക്കിയിരിക്കുകയാണെന്നും ആരും കണ്ടുപിടിക്കാതിരിക്കാൻ പെൺകുട്ടിയോടും ഫോൺ സ്വിച്ച് ഓഫാക്കാൻ പ്രജീഷ് നിർദ്ദേശിച്ചെന്നും അശോകൻ പെൺകുട്ടിയെ ധരിപ്പിക്കുകയായിരുന്നു. 10 മണിയോടടുത്ത് കോഴിക്കോട് പ്രൈവറ്റ് ബസ്റ്റാന്റിലിറങ്ങി ,കെ എസ് ആർ ടി സി സ്റ്റാന്റിലേയ്ക്ക് നടന്നുവരും വഴി ഇവർ പൊലീസ് സംഘത്തിന്റെ മുന്നിൽപ്പെടുകയും ചോദ്യം ചെയ്യലിൽ കാര്യങ്ങൾ ബോദ്ധ്യപ്പെട്ടതിനാൽ കസ്റ്റഡിയിൽ എടുക്കുകയുമായിരുന്നു.

പെൺകുട്ടി റ്റിയൂഷന് പോകുന്നെന്ന് പറഞ്ഞാണ് രാവിലെ വീട്ടിൽ നിന്നും ഇറങ്ങിയത്.തിരിച്ചെത്തേണ്ട സമയം കഴിഞ്ഞിട്ടും കാണാത്തതിനാൽ വീട്ടുകാർ വിവരം വടക്കേക്കര പൊലീസിൽ അറിയിച്ചു. ഉടൻ എസ്.എച്ച്.ഒ എം.കെ മുരളിയുടെ നേതൃത്വത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.ഉച്ചയ്ക്ക് 1.30 തോടെയാണ് പൊലീസിൽ ഇതുസംബന്ധിച്ച് പരാതിയെത്തുന്നത്.തുടർന്ന് പെൺകുട്ടിയുടെ മൊബൈൽ നമ്പർ കേന്ദ്രീകരിച്ച് ടവർ ലൊക്കേഷൻ കണ്ടുപിടിക്കുന്നതിനുള്ള നീക്കമായി.

രാവിലെ 11.30 വരെ എറണാകുളത്തുണ്ടായിരുന്നെന്നും 1.30 തോടടുത്ത് തൃശ്ശൂരിൽ എത്തിയതായും ടവർ ലൊക്കേഷനിൽ നിന്നും സൂചന ലഭിച്ചു.തുടർന്ന് ഫോൺ ഓഫായതായും സ്ഥിരീകരിച്ചു. പിന്നെ എങ്ങനെ അന്വേഷണം മുന്നോട്ടുകൊണ്ടുപോകുമെന്നറിയാതെ പ്രതിസന്ധിയിലകപ്പെട്ട പൊലീസ് സംഘത്തിന് പെൺകുട്ടിയുടെ മുറിയിൽ നിന്നും കിട്ടിയ വെള്ളപേപ്പറിൽ എഴുതിയിരുന്ന ഫോൺ നമ്പർ പിടിവള്ളിയായി.

തുടർന്ന് വീണ്ടും അന്വേഷണം ട്രാക്കിലായി.നമ്പറിന്റെ ഉടമസ്ഥനെ തപ്പിയുള്ള പൊലീസ് അന്വേഷണം എത്തിനിന്നത് അശോകന്റെ വീട്ടിൽ.അമ്മ.ുടെ പേരിലുള്ള സിംആണെന്നും ഇത് ഉപയോഗിച്ചിരുന്നത് അശോകനാണെന്നും പൊലീസ് അന്വേഷണത്തിൽ സ്ഥിരീകരിച്ചു.
ഒരാഴ്ചത്തേയ്ക്ക് വീട്ടിലേയ്ക്ക് വരുന്നില്ലന്നും പറഞ്ഞാണ് അശോകൻ വീട്ടിൽ നിന്നും ഇറങ്ങിയതെന്ന ബന്ധുക്കളുടെ വെളിപ്പെടുത്തലും കൂടിയായതോടെ പൊലീസിന് സംഭവത്തിന്റെ കിടപ്പുവശം ഏറെക്കുറെ മനസ്സിലായി.

ഇതിനിടയിൽത്തന്നെ അശോകന്റെയും പെൺകുട്ടിയുടെയും ചിത്രങ്ങൾ സംഘടിപ്പിച്ച് വടക്കേക്കര പൊലീസ് കോഴിക്കോട്,കാസർഗോഡ് ,തൃശ്ശൂർ ജില്ലകളിലെ പൊലീസ് ഗ്രൂപ്പുകളിലേയ്ക്ക് ഷെയർ ചെയ്തിരുന്നു.ഒപ്പം ഒരു എസ് ഐ യുടെ നേതൃത്വത്തിൽ ഒരും സംഘം കാസർകോട്ടേയ്ക്ക് തിരിക്കുകയും ചെയ്തിരുന്നു. പൊലീസിനെക്കണ്ടതോടെ പെൺകുട്ടിയെ വഴിയിൽ ഉപേക്ഷിച്ച് കടന്നുകളയുന്നതാനായിരുന്നു അശോകിന്റെയും മഞ്ജുനാഥിന്റെയും നീക്കം.പൊലീസ് ഇരുവരെയും പിൻതിടർന്ന് പിടികൂടുകയായിരുന്നു.വടക്കേക്കര സി ഐയയ്ക്കൊപ്പം എസ് ഐ കെ എസ് ഷാജൻ,എഎസ്ഐ ബിന്ദു കൃഷ്ണകുമാർ,വനിതാ പൊലീസ് ഉദ്യാഗസ്ഥ ബോൺസ്ലെ എന്നിവരും കേസന്വേഷണത്തിൽ പങ്കാളികളായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP