Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Dec / 202004Friday

കൊല്ലാൻ വിട്ടു കൊടുക്കരുതെ എന്ന് കരഞ്ഞുപറഞ്ഞ 13 കാരിയെ മർദ്ദകനായ രണ്ടാനച്ഛന്റെ മുതലാളിക്കൊപ്പം പറഞ്ഞയച്ച നടപടിയിൽ തെറ്റു തിരുത്തി പൊലീസ്; രണ്ടാനച്ഛനെ പ്രതിചേർത്ത് കേസെടുത്ത രാജാക്കാട് പൊലീസ്; സുരക്ഷിത കേന്ദ്രത്തിലേക്ക് പെൺകുട്ടിയെ മാറ്റിയെന്നും സൂചന

കൊല്ലാൻ വിട്ടു കൊടുക്കരുതെ എന്ന് കരഞ്ഞുപറഞ്ഞ 13 കാരിയെ മർദ്ദകനായ രണ്ടാനച്ഛന്റെ മുതലാളിക്കൊപ്പം പറഞ്ഞയച്ച നടപടിയിൽ തെറ്റു തിരുത്തി പൊലീസ്; രണ്ടാനച്ഛനെ പ്രതിചേർത്ത് കേസെടുത്ത രാജാക്കാട് പൊലീസ്; സുരക്ഷിത കേന്ദ്രത്തിലേക്ക് പെൺകുട്ടിയെ മാറ്റിയെന്നും സൂചന

പ്രകാശ് ചന്ദ്രശേഖർ

ഇടുക്കി: കൊല്ലാൻ വിട്ടു കൊടുക്കരുതെ എന്ന് കരഞ്ഞുപറഞ്ഞ 13 കാരിയെ മർദ്ദകനായ രണ്ടാനച്ഛന്റെ മുതലാളിക്കൊപ്പം പറഞ്ഞയച്ച നടപിടിൽ പൊലീസ് തെറ്റുതിരുത്തുന്നു. മാമലക്കണ്ടം എളംബ്ലാശേരിക്കുടിവാസിയായ പെൺകുട്ടിയുടെ രണ്ടാനച്ഛനെ പ്രതിചേർത്ത് കേസെടുത്തതായി രാജാക്കാട് പൊലീസ് അറിയിച്ചു.

തന്നെ താമസ്ഥലത്തുവച്ച് ക്രൂരമായി മർദ്ദിച്ചതായുള്ള പെൺകുട്ടിയുടെ മൊഴിപ്രാകാരമാണ് കേസെടുത്തിട്ടുള്ളതെന്നും കൂടുതൽ അന്വേഷണങ്ങൾക്കായി കേസ് കുട്ടമ്പുഴ പൊലീസിന് കൈമാറുമെന്നും രാജക്കാട് പൊലീസ് അറിയിച്ചു. എളംബ്ലാശേരി ആദിവാസിക്കുടി കുട്ടമ്പുഴ പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സ്ഥിതിചെയ്യുന്നത്.

സംഭവത്തിൽ പൊലീസിന്റെ ഭാഗത്തുനിന്നും വേണ്ടെത്ര ഇടപൽ ഉണ്ടായില്ലെന്ന് ചൂണ്ടിക്കാട്ടി കഴിഞ്ഞ രണ്ടുദിവസങ്ങളിൽ മറുനാടൻ ഇത് സംബന്ധിച്ച് വിശദമായ വാർത്തകൾ പ്രസിദ്ധികരിച്ചിരുന്നു. ഇന്നലെ രാവിലെ കുട്ടമ്പുഴ പൊലീസ് സംഭവത്തിൽ പെൺകുട്ടിയുടെ മാമലക്കണ്ടത്തെ വീട്ടിലെത്തി മൊഴിരേഖപ്പെടുത്തുന്നതിന് നീക്കം നടത്തിയിരുന്നു. വനിതാ കോൺസ്റ്റബിൾ അടക്കമുള്ള പൊലീസ് സംഘം ഇതിനായി പുറപ്പെട്ടത്. എളംബ്ലാശേരിയിൽ എത്തി അന്വേഷണം നടത്തിയപ്പോൾ പെൺകുട്ടിയും രക്ഷിതാക്കളും ഇവിടെ എത്തിയിട്ടില്ലന്ന് വ്യക്തമായി.

ഇന്നലെ രാത്രി 10 മണിയോടുത്ത് ഇപ്പോൾ കേസ്സിൽ പ്രതിചേർക്കപ്പെട്ടിട്ടുള്ള രണ്ടാനച്ഛന്റെ മൂന്നാർ രണ്ടാം മൈലിലെ ബന്ധുവീട്ടിൽ നിന്നും രാജാക്കാട് പൊലീസ് പെൺകുട്ടിയെ വിളിച്ചുകൊണ്ടുപോയി എന്നാണ് ഏറ്റവും ഒടുവിൽ ലഭിക്കുന്ന വിവരം. പ്രായപൂർത്തിയാവാത്ത പെൺകുട്ടികളുടെ താമസകേന്ദ്രത്തിലേയ്ക്ക് മാറ്റുന്നതിനാണ് 13 കാരിയെ കൂട്ടിക്കൊണ്ടുപോകുന്നതെന്ന് വീട്ടിലുണ്ടായിരുന്ന മാതാവ് ഉൾപ്പെടെയുള്ളവരെ പൊലീസ് അറിയിച്ചതായി വീട്ടുടമ ഗോപി മറുനാടനോട് വെളിപ്പെടുത്തി.

ഈ മാസം 5 -ന് നടന്ന സംഭവത്തിൽ കേസെടുക്കാൻ വൈകിയത് അടിമാലി താലൂക്ക് ആശുപത്രിയിൽ നിന്നും ഇന്റിമേഷൻ കിട്ടാൻ വൈകിയതുകൊണ്ടാണെന്നാണ് പൊലീസ് വാദം. 5-ന് പെൺകുട്ടിയെ അടിമാലി താലൂക്ക് ആശുപത്രിയിൽ ചികത്സയ്ക്ക് എത്തിച്ചപ്പോൾ ഇവിടെയുണ്ടായിരുന്ന ട്രൈബൽ പ്രമോട്ടർ ഇന്റിമേഷൻ വാങ്ങി കൈയിൽ സൂക്ഷിച്ചിരുന്നെന്നും ഇത് ഇന്നലെയാണ് തങ്ങൾക്ക് ലഭിച്ചതെന്നും തുടർന്ന് പെൺകുട്ടിയുടെ മൊഴിരേഖപ്പെടുത്തി കേസെടുക്കുകയായിരുന്നെന്നുമാണ് രാജക്കാട് എസ് ഐ മറുനാടനോട് വ്യക്തമാക്കിയിട്ടുള്ളത്.

സ്‌കൂൾ ഗ്രൗണ്ടിൽ കണ്ടെത്തുമ്പോൾ പെൺകുട്ടിയുടെ ശരീരമാകെ മർദ്ദനമേറ്റപാടുകൾ ഉണ്ടായിരുന്നെന്നാണ് സ്ഥലത്തുണ്ടായിരുന്ന നാട്ടുകാരിൽ ചിലർ പുറത്തുവിട്ട വിവരം.രണ്ടാനച്ഛൻ കൊല്ലുമെന്ന് ഭയന്നാണ് താൻ താമസസ്ഥലത്തുനിന്നും ഓടിരക്ഷപെട്ടതെന്ന് ഭയവിഹ്വലയായിരുന്ന പെൺകുട്ടി നാട്ടുകാരെ അറിയിക്കുകയും ചെയ്തിരുന്നു.ഇതെ വിവരങ്ങൾ സ്ഥലത്തെത്തിയ രാജക്കാട് പൊലീസിനോടും പെൺകുട്ടി പറഞ്ഞിരുന്നു.തുടർന്ന് പൊലീസ് രണ്ടാനച്ഛന്റെ തൊഴിലുടമായ വിജയന് പെൺകുട്ടിയെ കൈമാറുകയും ആശുപത്രിയിൽ എത്തിക്കുന്നതിന് ചുമതലപ്പെടുത്തി മടങ്ങുകയുമായിരുന്നു.ഇത് കൃത്യവിലോപമാണെന്നാണ് പരക്കെ ഉയരുന്ന ആരോപണം.

ആദിവാസി പെൺകുട്ടിക്ക് മർദ്ദനമേറ്റ സംഭവം ഒതുക്കിത്തീർക്കാൻ ശ്രമിക്കുന്നതായി കാണിച്ച് യൂത്ത് കോൺഗ്രസ് മുൻ ബൈസൺവാലി മണ്ഡലം പ്രസിഡന്റ്് ഉണ്ണികൃഷ്ണൻ സംസ്ഥാന പട്ടികജാതി പട്ടികവർഗ്ഗ കമ്മീഷന് പരാതി നൽകിയിരുന്നു.മർദ്ദനം ഉണ്ടായി പൊലീസിൽ വിവരം അറിയിച്ചിട്ടും കേസെടുക്കേണ്ടത് തങ്ങളല്ല എന്ന് രാജക്കാട് അടിമാലി കുട്ടമ്പുഴ പൊലീസ് സ്റ്റേഷനുകൾ പരസ്പരം പഴിചാരി വിഷയത്തിൽ ഇടപെടാൻ മടിച്ചതിന് പിന്നിലെ താത്പര്യം അന്വേഷിക്കണമെന്നും മർദ്ദനത്തിനിരയായ കുട്ടിയുടെ മൊഴിയെടുത്ത് കുറ്റക്കാർക്കരതിരെ കർശന നടപടി സ്വീകരിക്കണമെന്നുമായിരുന്നു പരാതിയിലെ ആവശ്യം.

സംഭവത്തിന്റെ പിന്നാമ്പുറം ഇങ്ങിനെ..

ഈമാസം 5-ന് രാത്രി 8 മണിയോടടുത്ത് ബൈസൺവാലി സ്‌കൂൾ ഗ്രൗണ്ടിൽ മർദ്ദനമേറ്റ് ശരീരഭാഗങ്ങളിൽ നീരുമെത്തിയ നിലയിൽ നാട്ടുകാർ 13-കാരിയെ കണ്ടെത്തുകയായിരുന്നു.പെൺകുട്ടിയെ ഇവിടുത്തെ ഏലത്തോട്ടമുടമയായ വിജയനും രണ്ട് സ്ത്രീകൾക്കുമൊപ്പം പറഞ്ഞയച്ച വിവരമറിഞ്ഞാണ് മറുനാടൻ ഈ സംഭവത്തിൽ പൊലീസിന്റെ ഭാഗത്തുനിന്നുണ്ടായ ഇടപെടലിനെക്കുറിച്ച് അന്വേഷണം ആരംഭിച്ചത്്.

ഡ്രൈവറില്ലാത്തതിനാൽ 68 വയസ്സായ താൻ സ്വയം വാഹനമോടിച്ചാണ് പെൺകുട്ടിയെ അടിമാലി താലൂക്ക് ആശുപത്രിയിൽ എത്തച്ചതെന്നും പെൺകുട്ടിയുടെ ബന്ധുക്കളായ രണ്ട്സ്ത്രീകളും ഇവരിലൊരാളുടെ ഭർത്താവും ഒപ്പമുണ്ടായിരുന്നെന്നും ഇവിടെ എക്സറെയ്ക്ക് ഇവിടെ സൗകര്യമില്ലാത്തതിനാൽ സമീപത്തെ സ്വകാര്യ ആശുപത്രിയിലെത്തി എക്സറെ എടുത്തുവെന്നും തുടർന്ന് മരുന്ന് വാങ്ങി കുട്ടിയെ താമസ്ഥലത്ത് എത്തിക്കുകയായിരുന്നെന്നും വിജയൻ ഇന്നലെ മറുനാടനോട് വ്യക്തമാക്കിയിരുന്നു.

വിവരങ്ങൾ ചോദിച്ചറിഞ്ഞശേഷം പെൺകുട്ടിയെ ഏലത്തോട്ടത്തിന്റെ ഉടമയായ വിജയൻ എന്നൊരാൾക്കും രണ്ട് സ്ത്രീകൾക്കുമൊപ്പം വിട്ടയച്ചെന്നും പെൺകുട്ടിയുടെ വീടിരിക്കുന്ന പ്രദേശം കുട്ടമ്പുഴ പൊലീസ് സ്റ്റേഷൻ പരിധിയിലാതിനാൽ ഇവിടുത്തെ ട്രൈബൽ പ്രമോട്ടറെ വിളിച്ച് പൊലീസ് വിവരം പറഞ്ഞിരുന്നെന്നും കുട്ടിയെ അടിമാലി താലൂക്ക് ആശുപത്രിയിൽ അഡ്‌മിറ്റാക്കണമെന്ന് കൊണ്ടുപോയവരോട് നിർദ്ദേശിച്ചിരുന്നെന്നുമായിരുന്നു രാജാക്കാട് സി ഐയുടെ പ്രതികരണം.

അടിമാലി താലൂക്ക് ആശുപത്രിയിൽ തിങ്കളാഴ്ച രാത്രി 13 -കാരിയെ അഡ്‌മിറ്റ് ചെയ്തതായി ഇന്റിമേഷൻ ലഭിച്ചോ എന്ന് അടിമാലി സിഐയോട് തിരക്കിയപ്പോൾ ഇല്ലന്നായിരുന്നു അദ്ദേഹത്തിന്റെ മറുപിടി.ഇന്റിമേഷൻ ലഭിച്ചില്ലന്ന് കുട്ടമ്പുഴ പൊലീസും അറിയിച്ചു. സാധാരണ നിലയിൽ സർക്കാർ ആശുപത്രികളിൽ നിന്നും ലോക്കൽ സ്റ്റേഷനുകളിലേയ്ക്കാണ് ഇന്റിമേഷൻ നൽകാറുള്ളത്. ഇതുപ്രകാരമാണ് അടിമാലി പൊലീസിൽ ഇതെക്കുറിച്ചന്വേഷിച്ചത്.അടിമാലി താലൂക്ക് ആശുപത്രിയിൽ നിന്നും കുട്ടമ്പുഴ പൊലീസിലേയ്ക്ക് നേരിട്ട് ഇന്റിമേഷൻ പോയിരിക്കാമെന്ന് രാജക്കാട് സിഐ വ്യക്തമാക്കിയതിന്റെ അടിസ്ഥാനത്തിലാണ് കുട്ടമ്പുഴ പൊലീസിൽ വിളിച്ച് വിവരങ്ങളാരാഞ്ഞത്.

വാഹനങ്ങളുടെ വെളിച്ചംകാണുമ്പോൾ ഗ്രൗണ്ടിലേ ഇരുട്ടിലേയ്ക്ക് ഓടിമറയുകയും പോയിക്കഴിയുമ്പോൾ സമീപത്തെ റോഡിലേയ്ക്ക് ഇറങ്ങുകയും ചെയ്യുന്ന പെൺകുട്ടിയുടെ പ്രകൃതം കണ്ട് സംശയം തോന്നിയതിനാലാണ് നാട്ടുകാരിൽ ചിലർ അടുത്തുവിളിച്ച് പെൺകുട്ടിയോട് വിവരങ്ങളാരാഞ്ഞത്. മാമലക്കണ്ടത്തിനടുത്താണ് വീടെന്നും ജോലിക്കെന്നുപറഞ്ഞാണ് രണ്ടാനച്ഛൻ വീട്ടിൽ നിന്നും വലിച്ചിഴച്ച് വാഹനത്തിൽ കയറ്റി കൊണ്ടുവന്നതെന്നും എതിർത്തപ്പോൾ വീട്ടിൽ വച്ചും വാഹനത്തിൽ വച്ചും ക്രൂരമായി മർദ്ദിച്ചെന്നും ബൈസൺവാലിയിൽ എത്തിയപ്പോൾ താമസസ്ഥലത്തു വച്ചും മർദ്ദിച്ചെന്നും കൊാല്ലുമെന്ന് ഭയപ്പെട്ടതിനാലാണ് താമസസ്ഥലത്തുനിന്നും രക്ഷപെട്ടതെന്നുമായിരുന്നു പെൺകുട്ടി നാട്ടുകാരോട് വെളിപ്പെടുത്തിയത്.

സ്ഥലത്തുണ്ടായിരുന്ന ബിജെപി ദേവികുളം നിയോജകമണ്ഡലം വൈസ്പ്രസിഡന്റ് എ സി പ്രതാപൻ ഉടൻ വിവരം ചൈൽഡ്ലൈൻ പ്രവർത്തകരെ അറിയിച്ചു.വിവരമറിഞ്ഞപ്പോൾ താൻ രാത്രി തന്നെ രാജക്കാട് സി ഐ യോട് സംഭവത്തിൽ കേസെടുത്തിട്ടുണ്ടോ എന്ന് തിരക്കിയെന്നും സംഭവം നടന്നത് രാജക്കാട് സ്റ്റേഷൻ പരിധിയിൽ അല്ലാത്തതിനാൽ കേസെടുത്തിട്ടില്ലന്നായിരുന്നു അദ്ദേഹം പ്രതികരിച്ചെതെന്നും ഇടുക്കി ചൈൽഡ്ലൈന്റെ മുഖ്യചുമലക്കരിൽ ഒരാളായ ജെയ്സ് പോൾ ഇന്നലെ മറുനാടനോട് വ്യക്തമാക്കിയിരുന്നു.

തനിക്ക് മർദ്ദനമേറ്റെന്നും രണ്ടാനച്ഛനാണ് മർദ്ദിച്ചതെന്നും സ്ഥലത്തെത്തിയ പൊലീസിനോട് പെൺകുട്ടി വിശദമാക്കിയെന്നാണ് സ്ഥത്തുണ്ടായിരുന്നവർ വ്യക്തമാക്കുന്നത്. ഇപ്രകാരമാണ് കാര്യങ്ങളുടെ കിടപ്പുവശമെങ്കിൽ പെൺകുട്ടിയോട് വിവരങ്ങൾ ചോദിച്ചറിഞ്ഞ പൊലീസ് ഉദ്യോഗസ്ഥൻ തന്റെ സ്റ്റേഷനിൽ ഇക്കാര്യത്തിന് കേസെടുക്കുകയും കൂടുതൽ അന്വേഷണങ്ങൾക്കായി ഈ കേസ്സ് പെൺകുട്ടിയുടെ താമസസ്ഥലത്തെ സ്റ്റേഷനിലേയ്ക്ക് കൈമാറുകയുമാണ് ചെയ്യേണ്ടിയിരുന്നതെന്ന് ഹൈക്കോടതിയിലെ പ്രമുഖ ക്രിമിനൽ അഭിഭാഷകനായ അഡ്വ.തോമസ്സ് ആനക്കല്ലുങ്കൽ ഇന്നലെ പ്രതികരിച്ചിരുന്നു.

ബസൺവാലി സ്‌കൂൾഗ്രൗണ്ടിൽ കണ്ടെത്തുമ്പോൾ നാട്ടുകാരിലെ പ്രയംചെന്ന സ്ത്രീയോട് പെൺകുട്ടി രണ്ടാനച്ഛന്റെ കൊടുംക്രൂരതകളെകുറിച്ച് വെളിപ്പെടുത്തിയതായുള്ള സൂചനകളും പുറത്തുവരുന്നു.പരസ്യമായി പെൺകുട്ടി വെളിപ്പെടുത്തിയത് നരാധമനായ ഇയാളുടെ ചെയ്തികളുടെ ഒരു ഭാഗം മാത്രമാണെന്നും അൽപ്പമെങ്കിലും മനുഷ്യത്വം ഉള്ളവർക്ക് കേട്ടിരിക്കാൻ പോലും കഴിയാത്രത്ര ഉപദ്രവമാണ് ഇയാളിൽ നിന്നും പെൺകുട്ടിക്ക് നേരിടേണ്ടിവന്നതെന്നുംംഈ സ്്ത്രീ അടുപ്പക്കാരോട് വെളിപ്പെടുത്തിയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP