Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Nov / 202027Friday

മദ്യം നൽകിയ ശേഷം ആറ് വയസ്സുകാരിയെ പീഡിപ്പിച്ച ഭർതൃസഹോദരിയെ പൊലീസ് അറസ്റ്റു ചെയ്യുന്നില്ലെന്ന് യുവതി; പൊലീസിൽ വിവരം പറഞ്ഞപ്പോൾ കുടുംബവഴക്കെന്ന് പറഞ്ഞ് നിസ്സാരവൽക്കരിച്ചു; പൊലീസ് നടപടി സ്വീകരിക്കാത്തതിന് പിന്നിൽ രാഷ്ട്രീയ ഇടപെടൽ; മകൾ പറഞ്ഞ മുഴുവൻ വിവരങ്ങളും എഴുതിചേർത്തിട്ടില്ല; എഴുതിയെടുത്ത മൊഴി മാതാവെന്ന നിലയിൽ വായിച്ച് കേൾപ്പിക്കുകയോ ഒപ്പ് വാങ്ങുകയോ ചെയ്തില്ലെന്നും ആക്ഷേപം

മദ്യം നൽകിയ ശേഷം ആറ് വയസ്സുകാരിയെ പീഡിപ്പിച്ച ഭർതൃസഹോദരിയെ പൊലീസ് അറസ്റ്റു ചെയ്യുന്നില്ലെന്ന് യുവതി; പൊലീസിൽ വിവരം പറഞ്ഞപ്പോൾ കുടുംബവഴക്കെന്ന് പറഞ്ഞ് നിസ്സാരവൽക്കരിച്ചു; പൊലീസ് നടപടി സ്വീകരിക്കാത്തതിന് പിന്നിൽ രാഷ്ട്രീയ ഇടപെടൽ; മകൾ പറഞ്ഞ മുഴുവൻ വിവരങ്ങളും എഴുതിചേർത്തിട്ടില്ല; എഴുതിയെടുത്ത മൊഴി മാതാവെന്ന നിലയിൽ വായിച്ച് കേൾപ്പിക്കുകയോ ഒപ്പ് വാങ്ങുകയോ ചെയ്തില്ലെന്നും ആക്ഷേപം

പ്രകാശ് ചന്ദ്രശേഖർ

പെരുമ്പാവൂർ: ആറ് വയസ്സുകാരിയായ മകളോട് കണ്ണിൽചോരയില്ലാത്ത ക്രൂരത കാണിച്ച ഭർത്തൃസഹോദരിയെ അറസ്റ്റുചെയ്യാത്ത പൊലീസ് നടപടി ഏറെ വിഷമിപ്പിക്കുന്നുവെന്നും ഇക്കാര്യത്തിൽ നീതി ലഭിക്കും വരെ നിയമ പോരാട്ടം തുടരുമെന്നും മാതാവ്. മദ്യം നൽകിയ ശേഷം 21 കാരിയായ ഭർത്തൃസഹോദരി തന്റെ മകളെ ദുരുപയോഗം ചെയ്തു എന്നാണ് ആലുവ ഇടത്തല സ്വദേശിയായ യുവതി മാധ്യമങ്ങളോട് വെളിപ്പെടുത്തിയിട്ടുള്ളത്. വിവരം പൊലീസിൽ വെളിപ്പെടുത്തിയപ്പോൾ കുടുംബവഴക്കെന്ന് പറഞ്ഞ് നിസ്സാരവൽക്കരിക്കുകയായിരുന്നെന്നും ഇവർ അറിയിച്ചു.

കേസിന്റെ തുടർനടപടികളെക്കുറിച്ച് ആലോചിക്കാൻ കേരള നിയമസഹായസമിതി സെക്രട്ടറി പായിപ്ര സോമനെ കാണാൻ ഇവർ ഇന്ന് പെരുമ്പാവൂരിൽ എത്തിയിരുന്നു. മകൾക്ക് നേരിടേണ്ടിവന്ന ദുരിതത്തെക്കുറിച്ചും കേസിൽ പൊലീസ് തുടരുന്ന അനാസ്ഥയെക്കുറിച്ചുമെല്ലാം ഇവിടെ തന്നെ സന്ദർശിച്ച മാധ്യമപ്രവർത്തകരോട് ഇവർ വിശദീകരിച്ചു. മകളെ ഉപദ്രവിച്ച ഭർത്തൃസഹോദരിയെ അറസ്റ്റുചെയ്യാൻ പൊലീസ് തയ്യാറാവാത്തതിന് പിന്നിൽ രാഷ്ട്രീയ ഇടപെടലുകളുണ്ട്. ഈ വിവരം സിപിഎം പ്രാദേശിക നേതൃത്വത്തെ അറിയിച്ചപ്പോൾ തങ്ങളുടെ അനുമതിയോ അറിവോ ഇക്കാര്യത്തിലില്ലെന്നാണ് നേതാക്കൾ വ്യക്തമാക്കിയത്.

മകളെ ചികത്സയ്ക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ച വിവരമറിയിച്ചപ്പോൾ പൊലീസ് കാര്യമാക്കിയില്ല.മാധ്യമങ്ങളെ വിവരം അറിയിക്കുമെന്ന് സൂചിപ്പിച്ചപ്പോഴാണ് വനിത കോൺസ്റ്റബിളെത്തി പേരിനെങ്കിലും വിവരങ്ങൾ ആരാഞ്ഞത്. മൊഴിയെടുക്കാനെത്തിയത് മുതൽ പൊലീസ് മകളുടെ കേസിൽ അലംഭാവം തുടരുകയാണ്.മകൾ പറഞ്ഞ മുഴുവൻ വിവരങ്ങളും എഴുതിചേർത്തിട്ടില്ല.എഴുതിയെടുത്ത മൊഴി മാതാവെന്ന നിലിയിൽ വായിച്ച് കേൾപ്പിക്കുകയോ ഒപ്പ് വാങ്ങുകയോ ചെയ്തില്ല. എഫ് ഐ ആർ ഇട്ടത് പലവിവരങ്ങളും മറച്ചുവച്ചാണ്.ഇത് ആർക്കുവേണ്ടിയായിരുന്നെന്ന് പകൽപോലെ വ്യക്തമാണ്.

പ്രതിയിൽ നിന്നും മകൾക്ക് നേരിടേണ്ടിവന്നത് ഒരമ്മയ്ക്ക് സഹിക്കാനോ പൊറുക്കാനോ കഴിയാവുന്ന കാര്യമല്ല. ഇത് കുട്ടിയിലുണ്ടാക്കിയ മാനസീക- ശാരീരിക ബുദ്ധിമുട്ടകൾ ഇപ്പോഴും വിട്ടുമാറിയിട്ടില്ല. ജനനേന്ദ്രിയത്തിൽ വേദനയും അസ്വസ്ഥതയും ഉണ്ടെന്ന് മകൾ തന്റെ സഹോദരിയോടാണ് ആദ്യം വെളിപ്പെടുത്തിയത്. സഹോദരി വിവരങ്ങൾ വിശദമായി തിരക്കിയപ്പോഴാണ് താനുഭവിച്ച ദുരിതത്തെക്കുറിച്ച് കുട്ടി വെളിപ്പെടുത്തിയത്. എത്ര തവണ ഇത്തരത്തിലുള്ള പീഡനം ഏൽക്കേണ്ടിവന്നു എന്നതിനെക്കുറിച്ച് മകൾക്ക് കൃത്യമായ പറയാൻ കഴിയുന്നില്ല. മൂത്രത്തോടൊപ്പം രക്തവും കണ്ടപ്പോഴാണ് ആശുപത്രിയിൽ എത്തിച്ച് ചികത്സ ലഭ്യമാക്കിയത്. ആശുപത്രിയിൽ നിന്നും നിർബന്ധിച്ച് ഡിസ്ചാർജ്ജ് ചെയ്യിക്കാനുള്ള ശ്രമവും ഉണ്ടായി. രോഗികളുടെ കൂട്ടിരിപ്പുകാരുടെ ഇടപെടലിലാണ് ഇത് വിഫലമായത്.മകളെ ഉപദ്രവിച്ച സംഭവത്തിൽ പ്രതി പൊലീസിന്റെ കൺമുന്നിൽ ഉണ്ടായിരുന്നിട്ടും അറസ്റ്റുചെയ്യാൻ കൂട്ടാക്കുന്നില്ല.

ഏപ്രിൽ 3-ന് ബാത്തൂറൂമിലെ ബക്കറ്റിൽ നിറച്ചുവച്ചിരുന്ന വെള്ളത്തിൽ മുക്കി മകളെ കൊല്ലാനും ഈ കേസിലെ പ്രതി ശ്രമിച്ചിരുന്നു. ഭർത്താവ് കണ്ടതിനാൽ മാത്രമാണ് മകളുടെ ജീവൻ രക്ഷപെട്ടത്.ഇത് സംബന്ധിച്ച് എടത്തല പോലാീസിൽ പരാതി നൽകിയെങ്കിലും യാതൊരുനടപടിയുമുണ്ടായില്ല.കേസ് പിൻവലിപ്പിക്കാൻ ഭർത്താവിന്റെ വീട്ടുകാർ പലവഴിക്കും നീക്കം നടത്തുന്നുണ്ട്. ഇതൊന്നും കാര്യമാക്കുന്നില്ല. പൊലീസ് പിൻതുണയിലാണ് ഇവർ ഇത്തരത്തിലുള്ള നീക്കം നടത്തുന്നതെന്നാണ് മനസ്സിലാക്കുന്നത്.

മുഖ്യമന്ത്രി ,പ്രതിപക്ഷനേതാവ് ,ഡി ജി പി എന്നിവർ ഉൾപ്പെടെ ഉന്നതാധികൃതർക്ക് പരാതി നൽകിയിട്ടുണ്ട്. നീതി ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.അധികൃതരുടെ ഭാഗത്തുനിന്നും അലംഭാവം തുടർന്നാൽ നീതിക്കുവേണ്ടി കോടതിയെ സമീപിക്കും.മാതാവ് വ്യക്തമാക്കി. കേസിലെ പ്രതിയായ യുവതി വീട്ടിൽ നിന്നാണ് പഠിച്ചിരുന്നത്. പെരുമാറ്റ ദൂഷ്യത്തിന്റെ പേരിൽ കോളേജിൽ നിന്നും പുറത്താക്കപ്പെട്ടപ്പോൾ വീട്ടിലിരുന്ന് പഠിക്കാവുന്ന സാഹചര്യം ഒരുക്കിയത് താനും ഭർത്താവും ചേർന്നാണ്.മകളെപ്പോലെ സ്നേഹിച്ചാണ് അവളെ കൊണ്ടുനടന്നിരുന്നത്.എന്നിട്ടും ചെയ്യുന്നതെന്താണെന്ന് തിരിച്ചറിയാൻ പോലും പ്രായമില്ലാത്ത എന്റെ മകളോട് ഈ പെൺകുട്ടി ഇത്രയും ക്രൂരതകാട്ടുമെന്ന് ഒരിക്കൽ പോലും കരുതിയിരുന്നില്ല.അവർ കൂട്ടിച്ചേർത്തു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP