Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jan / 202119Tuesday

ലോക് ഡൗണിൽ ഇളവ് അനുവദിച്ചപ്പോൾ പിതാവ് ജോലിക്ക് പോയ തക്കം നോക്കി വീട്ടിൽ കടന്നുകൂടി; പീഡനം സ്‌കൂൾ കലോത്സവത്തിനിടെ എടുത്ത സെൽഫി മോർഫ് ചെയ്ത് പിതാവിന് അയച്ചുകൊടുക്കുമെന്ന് ഭീഷണിപ്പെടുത്തി; 14 കാരിയുടെ പരാതിയിൽ 17 കാരനെതിരെ കേസ്

ലോക് ഡൗണിൽ ഇളവ് അനുവദിച്ചപ്പോൾ പിതാവ് ജോലിക്ക് പോയ തക്കം നോക്കി വീട്ടിൽ കടന്നുകൂടി; പീഡനം സ്‌കൂൾ കലോത്സവത്തിനിടെ എടുത്ത സെൽഫി മോർഫ് ചെയ്ത് പിതാവിന് അയച്ചുകൊടുക്കുമെന്ന് ഭീഷണിപ്പെടുത്തി; 14 കാരിയുടെ പരാതിയിൽ 17 കാരനെതിരെ കേസ്

പ്രകാശ് ചന്ദ്രശേഖർ

കോതമംഗലം: സ്‌കൂൾ കലോത്സവത്തിൽ പങ്കെടുക്കാനെത്തിയപ്പോൾ എടുത്ത സെൽഫി ചിത്രം മോർഫ് ചെയ്ത് പിതാവിന് അയച്ചുകൊടുക്കുമെന്ന് ഭീഷണിപ്പെടുത്തി 14 കാരിയെ 17 -കാരൻ ലൈംഗിക ചൂഷണത്തിനിരയാക്കി.സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. പെൺകുട്ടിയുടെ രഹസ്യമൊഴി മജിസ്ട്രേറ്റ് രേഖപ്പെടുത്തി. വൈദ്യപരിശോധനയ്ക്കും വിധേയയാക്കി.

പ്രദേശത്തെ പ്രമുഖ വസ്ത്ര വ്യാപാര സ്ഥാപന നടത്തിപ്പുകാരിൽ ഒരാളുടെ മകൻ തന്നെ ഭീഷണിപ്പെടുത്തി ലൈംഗിക ചൂഷണത്തിന് ഇരയാക്കിയെന്നാണ് പെൺകുട്ടിയുടെ വെളിപ്പെടുത്തൽ. ലോക് ഡൗണായതിനാൽ പെൺകുട്ടിയുടെ പിതാവ് ജോലിയില്ലാതെ വീട്ടിലിരിക്കുകയായിരുന്നു. ഈ മാസം 6 മുതലാണ് പെൺകുട്ടിയുടെ പിതാവ് വീണ്ടും ജോലിക്ക് പോയിത്തുടങ്ങിയത്.

വിവരമറിഞ്ഞ 17 കാരൻ പെൺകുട്ടിയുടെ വീട്ടിലെത്തുകയായിരുന്നു. 6-ാം തീയതി മുതൽ 11 -ാം തീയതി വരെയുള്ള ദിസങ്ങളിൽ 17 -കാരൻ വീട്ടിലെത്തിയതായിട്ടാണ് പെൺകുട്ടി പൊലീസിന് നൽകിയ വിവരം. 6-ാം തീയതി വീടിന്റെ പിൻവാതിലിലൂടെ എത്തിയ 17 കാരൻ തന്നെ മുറിക്കുള്ളിലാക്കി ഉപദ്രവിച്ചെന്നാണ് പെൺകുട്ടി പൊലീസിനെ അറിയിച്ചത്. തുടർന്നുള്ള ദിവസങ്ങളിലും ഇയാൾ വീട്ടിലെത്തിയെങ്കിലും പെൺകുട്ടി അയൽ വീടുകളിൽ അഭയം തേടുകയായിരുന്നു.പെൺകുട്ടിയും ഇവളുടെ 8 വയസ്സുകാരനായ സഹോദരനും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്.

ദിവസവും രാവിലെ വിളിക്കണമെന്നതായിരുന്നു 17 കാരന്റെ പ്രധാന നിബന്ധന. വീട്ടിലെ ഫോണിൽ നിന്നും വിളിക്കാൻ കഴിഞ്ഞില്ലങ്കിൽ പെൺകുട്ടി അടുത്തവീട്ടിലെ ആരുടെയെങ്കിലും ഫോണിൽ നിന്നും ഇയാളെ വിളിക്കുമായിരുന്നെന്നാണ് പുറത്തുവന്നിട്ടുള്ള വിവരം. തന്റെ ചിത്രം മോർഫ് ചെയ്ത് സാമൂഹിക മാധ്യമങ്ങളിൽ പ്രചരിപ്പിക്കുമെന്നും പിതാവിന് അയച്ചുകൊടുക്കുമെന്നും ഭിണിപ്പെടുത്തിയാണ് 17 കാരൻ ഒരു വർഷത്തോളം തന്നെ വരുതിയിലാക്കിയിരുന്നതെന്നാണ് പെൺകുട്ടി വെളിപ്പെടുത്തിയിട്ടുള്ളത്.സ്‌കൂൾ കലോത്സവത്തിനിടെയാണ്് 17 കാരൻ പെൺകുട്ടിയെ പരിചയപ്പെടുന്നത്.അന്നുതന്നെ ഇയാൾ പെൺകുട്ടിക്കൊപ്പം സെൽഫി എടുക്കുകയും ചെയ്തിരുന്നു. ഈ സെൽഫി ചിത്രം ആയുധമാക്കിയാണ് പെൺകുട്ടിയെ ഭീഷിണിപ്പെടുത്തുകയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP