Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

വീട്ടിനുള്ളിൽ ടിവി കാണുകയായിരുന്ന പെൺകുട്ടിയുടെ മാറിടങ്ങളിൽ അമർത്തുകയും ജനനേന്ദ്രിയത്തിൽ പിടിക്കുകയും ചെയ്തത് അയൽവാസി; പൊലീസിൽ പരാതി കൊടുക്കാൻ അമ്മ പോയപ്പോൾ കിട്ടിയത് മകളുടെ ഭാവി പോകുമെന്ന ഉപദേശം; നാട്ടുകാരിൽ നിന്ന് കിട്ടിയത് പരിഹാസം; എഴാം ക്ലാസുകാരിയെ പീഡിപ്പിച്ചത് മുമ്പും ശല്യം ചെയ്ത ആൾ; എറണാകുളം ജില്ലയിലെ പോക്‌സോ പീഡനം ഇങ്ങനെ

വീട്ടിനുള്ളിൽ ടിവി കാണുകയായിരുന്ന പെൺകുട്ടിയുടെ മാറിടങ്ങളിൽ അമർത്തുകയും ജനനേന്ദ്രിയത്തിൽ പിടിക്കുകയും ചെയ്തത് അയൽവാസി; പൊലീസിൽ പരാതി കൊടുക്കാൻ അമ്മ പോയപ്പോൾ കിട്ടിയത് മകളുടെ ഭാവി പോകുമെന്ന ഉപദേശം; നാട്ടുകാരിൽ നിന്ന് കിട്ടിയത് പരിഹാസം; എഴാം ക്ലാസുകാരിയെ പീഡിപ്പിച്ചത് മുമ്പും ശല്യം ചെയ്ത ആൾ; എറണാകുളം ജില്ലയിലെ പോക്‌സോ പീഡനം ഇങ്ങനെ

ആർ പീയൂഷ്

കൊച്ചി: ഏഴാം ക്ലാസ്സുകാരിയെ പീഡിപ്പിച്ച അയൽവാസിക്കെതിരെ പരാതി വൽകിയ മാതാവിനും പെൺകുട്ടിക്കും നേരിടേണ്ടി വന്നത് ക്രൂരമായി മാനസിക പീഡനം. പൊലീസ് സ്റ്റേഷനിൽ നിന്നും ലഭിച്ചത് മകളുടെ ഭാവി പോകും പരാതിയുമായി മുന്നോട്ട് പോകണോ എന്ന്. നാട്ടുകാർ ചോദിച്ചത് പൈസയ്ക്ക് വേണ്ടിയല്ലേ കേസു കൊടുക്കുന്നത് എന്ന്. എറണാകുളം ജില്ലയിലെ മാതാവിനും മകൾക്കുമാണ് ഇത്തരത്തിൽ ഒരു ഗതികേട് വന്നത്. നമ്മുടെ നിയമ പാലകരുടെ അനാസ്ഥയും നാട്ടുകാരുടെ പരിഹാസവുമൊക്കെയാണ് ഇത്തരം കേസുകൾ മൂടി വയ്ക്കാൻ കാരണം എന്ന് ഇതിൽ നിന്നും മനസ്സിലാക്കാൻ കഴിയും.

സംഭവം ഇങ്ങനെ; ഏഴാം ക്ലാസ്സുകാരിയായ പെൺകുട്ടി വീടിനുള്ളിൽ ടിവി കണ്ടു കൊണ്ടിരിക്കുകയായിരുന്നു. ആ സമയം മാതാപിതാക്കൾ ജോലിക്കായി പോയിരിക്കുകയായിരുന്നു. ഈ സമയം അയൽവാസി വീടിനുള്ളിലേക്ക് കയറി വരുകയും. പെൺകുട്ടിയുടെ മാറിടങ്ങളിൽ അമർത്തുകയും ജനനേന്ദ്രിയത്തിൽ പിടിക്കുകയും ചെയ്തു. പേടിച്ച് പോയ കുട്ടി അലറികരഞ്ഞു കൊണ്ട് വീടിനു പുറത്തേക്കിറങ്ങി ഓടി. ഇതോടെ അയാൽ വേഗം വീട്ടിൽ നിന്നും പോയി. നിർദ്ധന കുടുംബമാണ് ഇവരുടെത്. മാതാപിതാക്കൾ ഈ സമയം ജോലിക്ക് പോയിരിക്കുകയായിരുന്നു. ജോലി കഴിഞ്ഞ് തിരികെ എത്തിയപ്പോൾ വല്ലാതെ ഭയന്നിരിക്കുന്ന കുട്ടിയെയാണ് മാതാവ് കണ്ടത്. എന്താണ് സംഭവിച്ചത് എന്ന് ചോദിച്ചിട്ട് ഒന്നുമില്ല എന്നാണ് മാതാവിനോട് കുട്ടി പറഞ്ഞത്.

എന്നാൽ വരും ദിവസങ്ങളിൽ പെൺകുട്ടി വല്ലാതെ മാനസിക പ്രയാസം അനുഭവിക്കുന്നുണ്ട് എന്ന് മനസ്സിലായതോടെ മാതാവ് പെൺകുട്ടിയോട് വിവരം ചോദിച്ചപ്പോഴാണ് അയൽവാസി തന്നെ കയറി പിടിച്ച കാര്യം അറിയുന്നത്. തുടർന്ന് സമീപ സ്റ്റേഷനായ കോതമംഗലം പൊലീസിൽ പരാതി കൊടുക്കുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ അയൽവാസിയായ പൊലീസ് കസ്റ്റഡിയിലെടുത്തു. എന്നാൽ പൊലീസ് ഇവരോട് കേസുമൊക്കെയായി പോയാൽ പെൺകുട്ടിയുടെ ഭാവി ഇല്ലാതാകുമെന്ന് പറയുകയായിരുന്നു. പിന്നീട് ഇനി ഇങ്ങനെ സംഭവം ഉണ്ടാകരുത് എന്ന് താക്കീത് നൽകി പ്രശ്നം പരിഹരിച്ച് വിടുകയായിരുന്നു.

ഇത് അയൽവാസി പൊലീസിനെ സ്വാധീനിച്ചതിനാലാണ് എന്നാണ് മാതാവ് മറുനാടനോട് പറഞ്ഞത്. എന്നാൽ പൊലീസ് കസ്റ്റഡിയിൽ നിന്നും താൻ എളുപ്പത്തിൽ പുറത്തിറങ്ങിയത് കള്ള പരാതി മൂലമാണെന്ന് അയാൾ പറഞ്ഞു പരത്തുകയും പെൺകുട്ടിയുടെ വീട്ടുകാരെ അപമാനിക്കുകയും ചെയ്തു. ഇതോടെ വീണ്ടും സ്റ്റേഷനിലെത്തി പരാതി നൽകിയതോടെയാണ് അയൽക്കാരനെ പൊലീസ് അറസ്റ്റ് ചെയ്യുകയും പെൺകുട്ടിയുടെ മൊഴി വിശദമായി പൊലീസ് രേഖപ്പെടുത്തിയതും.

മുൻപും ഇയാൾ പെൺകുട്ടിയെ വഴിയിൽ വച്ച് ശരീരത്തിൽ കടന്ന് പിടിക്കുകയും മറ്റും ചെയ്തിട്ടുണ്ട്. നാലാം ക്ലാസ്സിൽ പഠിക്കുമ്പോഴായിരുന്നു സംഭവം. അന്ന് പ്രശ്നമുണ്ടായപ്പോൾ തന്റെ മകന്റെ വിവാഹമാണ് എന്നും അതിനാൽ ഉപദ്രവിക്കരുത് എന്ന് പറഞ്ഞ് പെൺകുട്ടിയുടെ മാതാപിതാക്കളുടെ കാലു പിടിച്ച് സംഭവം ഒത്തു തീർപ്പാക്കുകയായിരുന്നു. എന്നാൽ മകന്റെ വിവാഹ ശേഷവും ഇയാൾ പെൺകുട്ടിയെ ശല്യം ചെയ്യുന്നത് പതിവായി. അങ്ങനെയാണ് വീട്ടിൽ കയറി ഉപദ്രവിച്ചത്.

പരാതി നൽകിയപ്പോൾ നാട്ടുകാരൊക്കെ വിമർശനവുമായി എത്തിയെന്നാണ് മാതാവ് പറയുന്നത്. ഭീഷണിപ്പെടുത്തി പൈസ വാങ്ങാനാണ് ഇത്തരത്തിൽ കേസ് നൽകിയതെന്നായിരുന്നു നാട്ടിൽ പറഞ്ഞു പരത്തിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP