Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

എണ്ണ ആട്ടാൻ മില്ലിൽ പോയ 12 വയസുകാരനെ മില്ലുടമ പീഡിപ്പിച്ചെന്ന് പരാതി; പ്രകൃതി വിരുദ്ധ പീഡനത്തിനാണ് കുട്ടിയെ ഇരയാക്കിയതെന്ന് സമ്മതിച്ച് 56 കാരൻ; കേസ് ഒത്തുതീർപ്പിനായി സമ്മർദ്ദം ചെലുത്തി പ്രതിയുടെ ബന്ധുക്കൾ; പരാതിയിൽ ഉറച്ച് മാതാപിതാക്കളും

എണ്ണ ആട്ടാൻ മില്ലിൽ പോയ 12 വയസുകാരനെ മില്ലുടമ പീഡിപ്പിച്ചെന്ന് പരാതി; പ്രകൃതി വിരുദ്ധ പീഡനത്തിനാണ് കുട്ടിയെ ഇരയാക്കിയതെന്ന് സമ്മതിച്ച് 56 കാരൻ; കേസ് ഒത്തുതീർപ്പിനായി സമ്മർദ്ദം ചെലുത്തി പ്രതിയുടെ ബന്ധുക്കൾ; പരാതിയിൽ ഉറച്ച് മാതാപിതാക്കളും

ആർ പീയൂഷ്

കൊല്ലം: തേങ്ങ ആട്ടിയ എണ്ണ മില്ലിൽ നിന്നും എടുക്കാൻ പോയ 12 വയസ്സുകാരനെ മധ്യ വയസ്‌ക്കൻ പീഡിപ്പിച്ചു. ഓച്ചിറ വലിയകുളങ്ങര പുന്തല ജങ്ഷനിലെ സീനത്ത് ഫ്ളവർ മിൽ ഉടമ നെല്ലിത്തറ തെക്കതിൽ ഹസനാരു കുഞ്ഞാ(56)ണ് പീഡിപ്പിച്ചത്. ഇന്ന് വൈകിട്ട് അഞ്ചരയോടെയായിരുന്നു സംഭവം. 12 വയസ്സുകാരന്റെ പിതാവ് രാവിലെ എണ്ണയാട്ടി എടുക്കാനായി കൊപ്ര ഹസനാരു കുഞ്ഞിന്റെ മില്ലിൽ കൊടുത്തിരുന്നു. വൈകുന്നേരം ആട്ടിയ എണ്ണ എടുത്തു കൊണ്ട് വരാനായി മില്ലിൽ എത്തിയതായിരുന്നു പന്ത്രണ്ട് വയസുകാരൻ. ആട്ടിയ എണ്ണയുടെ വിലവിരമൊക്കെ സംസാരിക്കുന്നതിനിടയിൽ എണ്ണയാട്ടി എടുത്ത കൊപ്ര പിണ്ണാക്ക് വേണോ എന്ന് ഹസനാരു കുഞ്ഞ് കുട്ടിയോട് ചോദിച്ചു. വേണമെന്ന് പറഞ്ഞപ്പോൾ താഴെ വച്ചിരുന്ന പാത്രത്തിൽ നിന്നും എടുക്കാൻ പറഞ്ഞു. കൊപ്രാ പിണ്ണാക്ക് എടുക്കാൻ കുനിഞ്ഞപ്പോൾ കുട്ടിയെ പിറകിൽ നിന്നും കെട്ടിപിടിച്ച് ഉപദ്രവിക്കുകയായിരുന്നു.

ഭയന്നു പോയ കുട്ടി ഓടി വീട്ടിലെത്തി വിവരം പറഞ്ഞു. ഈ സമയം കിണർ വൃത്തിയാക്കി കൊണ്ടിരുന്നവരും പിതാവും മില്ലിലെത്തി ഇയാളെ ചോദ്യം ചെയ്തു. ആദ്യം സമ്മതിക്കാതിരുന്ന ഹസനാരു കുഞ്ഞ് കുട്ടി കാര്യങ്ങൾ വിശദീകരിച്ചപ്പോൾ സമ്മതിക്കുകയായിരുന്നു. വിവരം അറിഞ്ഞെത്തിയ ഇയാളുടെ ബന്ധുക്കൾ ഒത്തു തീർപ്പിന് ശ്രമിച്ചെങ്കിലും മാതാപിതാക്കൾ ഓച്ചിറ പൊലീസിൽ പരാതി നൽകുകയായിരുന്നു. എസ്.എച്ച്.ഓ യും എസ്‌ഐയും സ്ഥലത്തില്ലാതിരുന്നതിനാൽ പരാതി സ്വീകരിച്ച ശേഷം നാളെ എത്താൻ പൊലീസ് നിർദ്ദേശിച്ചു. മാതാപിതാക്കൾ ചൈൽഡ് ലൈൻ പ്രവർത്തകരെയും വിവരം അറിയിച്ചിട്ടുണ്ട്.

ഹസനാരു കുഞ്ഞ് മുൻപും തന്നെ ഉപദ്രവിച്ചിട്ടുണ്ട് എന്ന് ആറാംക്ലാസ് വിദ്യാർത്ഥിയായ പന്ത്രണ്ട് വയസ്സുകാരൻ മാതാപിതാക്കളോട് പറഞ്ഞു. വയറിന് അസഹ്യമായ വേദനയുണ്ടായതിനാൽ കുട്ടിയെ വൈദ്യ പരിശോദനയ്ക്ക് വിധേയമാക്കി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP