Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ചേലക്കരയിൽ വിദ്യാർത്ഥിനിയെ പീഡിപ്പിച്ച അദ്ധ്യാപകന് ജാമ്യം കിട്ടിയത് അട്ടിമറിയെന്ന് ആരോപണം; ഇടതു അദ്ധ്യാപക സംഘടനാ നേതാവിനെ രക്ഷിക്കാൻ പൊലീസും പ്രോസിക്യൂഷനും ഒത്തുകളിച്ചെന്ന് ആരോപിച്ചു പീഡനത്തിന് ഇരയായ വിദ്യാർത്ഥിയുടെ കുടുംബം; കേസിലെ അട്ടിമറി ശ്രമം ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിയെയും ഹൈക്കോടതിയെയും സമീപിക്കാൻ ഒരുങ്ങി കുടുംബം

ചേലക്കരയിൽ വിദ്യാർത്ഥിനിയെ പീഡിപ്പിച്ച അദ്ധ്യാപകന് ജാമ്യം കിട്ടിയത് അട്ടിമറിയെന്ന് ആരോപണം;  ഇടതു അദ്ധ്യാപക സംഘടനാ നേതാവിനെ രക്ഷിക്കാൻ പൊലീസും പ്രോസിക്യൂഷനും ഒത്തുകളിച്ചെന്ന് ആരോപിച്ചു പീഡനത്തിന് ഇരയായ വിദ്യാർത്ഥിയുടെ കുടുംബം; കേസിലെ അട്ടിമറി ശ്രമം ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിയെയും ഹൈക്കോടതിയെയും സമീപിക്കാൻ ഒരുങ്ങി കുടുംബം

മറുനാടൻ മലയാളി ബ്യൂറോ

തൃശൂർ: ചേലക്കരയിലെ ഒരു സ്‌കൂളിൽ വിദ്യാർത്ഥിനിയെ അദ്ധ്യാപകൻ പീഡിപ്പിച്ച കേസ് അട്ടിമറിച്ചുവെന്ന പരാതി ശക്തം. ആരോപണം തുറന്നു പറഞ്ഞു ഇരയായ വിദ്യാർത്ഥിനിയുടെ കുടുംബം രംഗത്തുവന്നു. പോക്‌സോ കേസ് അട്ടിമറിച്ച് അദ്ധ്യാപകനെ രക്ഷിക്കാൻ പൊലീസിന്റെയും പ്രോസിക്യൂഷന്റെയും പിന്തുണ ഉണ്ടായിരുന്നു എന്നാണ് കുടുംബം ആരോപിക്കുന്നത്. പിന്നിൽ ശക്തമായ രാഷ്ട്രീയ ഇടപെടൽ ഉണ്ടായിട്ടുണ്ട് എന്നും ഇടതു അദ്ധ്യാപക സംഘടന നേതാവ് കൂടിയായ പ്രതിയെ സംരക്ഷിക്കുന്ന നയമാണ് സ്‌കൂൾ അധികൃതരുടെയും പൊലീസിന്റെയും പ്രോസിക്യൂഷന്റെയും ഭാഗത്തു നിന്ന് കേസിന്റെ ആദ്യം മുതൽ ഉണ്ടായതു എന്നും കുടുംബം പറയുന്നു.

കഴിഞ്ഞ മാസം 23 നാണു കേസിനാസ്പദമായ സംഭവം അരങ്ങേറുന്നത്. സ്‌കൂളിലെ ഉച്ച ഭക്ഷണ സമയത്തു എൻ.സിസി റൂമിൽ വിളിച്ചു വരുത്തി. എൻസിസി അദ്ധ്യാപകൻ കൂടിയായ പ്രതി ഗോപകുമാർ ഇൻടെലക്റ്റ്‌വൽ ഏബിലിറ്റി എന്ന വെല്ലുവിളി നേരിടുന്ന വിദ്യാർത്ഥിനിയെ അപമാനിക്കുകയായിരുന്നു. സംഭവത്തിൽ പേടിച്ചു പോയ വിദ്യാർത്ഥിനി ക്ലാസ് ടീച്ചറോട് വിവരം പറയുകയും ചെയ്തു. എന്നാൽ ഈ സംഭവം അമ്മയോടോ മറ്റാരോടും പറയരുതെന്നും ടീച്ചർ കുട്ടിയെ ഉപദേശിച്ചു. വൈകുന്നേരം വീട്ടിലെത്തിയ കുട്ടി ഈ വിവരം അമ്മയെ ധരിപ്പിച്ചു. അപ്പോൾ തന്നെ അമ്മ ക്ലാസ് ടീച്ചറെ വിളിച്ചു ഇക്കാര്യത്തെ കുറിച്ചു ചോദിച്ചപ്പോൾ ഇത് പുറത്തു അറിയാതിരിക്കുന്നതല്ലേ നല്ലതു എന്നായിരുന്നു ടീച്ചറുടെ മറുപടിയെന്നം കുടുംബം ആരോപിക്കുന്നു.

പിറ്റേന്ന് സ്‌കൂളിലെത്തിയ 'അമ്മ എച്ച്എമ്മിനെ കണ്ടു വിവരം ധരിപ്പിച്ചു. ആരോപണ വിധേയനായ അദ്ധ്യാപകൻ ഗോപകുമാറിനെ വിളിച്ചു വരുത്തി എച്ച്എം ഈ കാര്യത്തെ കുറിച്ചു ചോദിച്ചപ്പോൾ അദ്ധ്യാപകൻ ആരോപണം നിഷേധിക്കുകയായിരുന്നു. എന്നാൽ കുട്ടി തന്നെ അദ്ധ്യാപകൻ തന്നെ ഉപദ്രവിച്ചു എന്ന വാദം ആവർത്തിച്ചു. ഇത് കേട്ട് അമ്പരന്ന സ്‌കൂൾ അധികൃതർ പ്രശ്നം ചർച്ചയിലൂടെ പരിഹരിക്കാമെന്നും മറ്റു പ്രശ്‌നങ്ങൾ ഉണ്ടാക്കരുതെന്നും അഭ്യർത്ഥിച്ചു. നീതി ലഭിക്കില്ല എന്ന് മനസിലാക്കിയ അമ്മ ഉടൻ തന്നെ പൊലീസ് സ്റ്റേഷനിൽ പരാതി നൽകുകയും പിറ്റേന്ന് തന്നെ വടക്കാഞ്ചേരി സി ജെ എം നു മുൻപാകെ രഹസ്യ മൊഴിയും നൽകി.

അതേസമയം സംഭവം കേസായിട്ടും അദ്ധ്യാപകനെതിരെ യാതൊരുവിധ നടപടിയും പിടിഎയും സ്‌കൂൾഅധികൃതരും സ്വീകരിച്ചില്ല. പരാതി നൽകിയിട്ടും പൊലീസും നിഷേധാത്മക നിലപാട് സ്വീകരിച്ചതോടെ എസ് എഫ് ഐ, കെ എസ് യു അടക്കമുള്ള വിദ്യാർത്ഥി പ്രസ്ഥാനങ്ങളും നാട്ടുകാരും പ്രതിഷേധവുമായി രംഗത്തെത്തി. ഇതിനിടയിൽ നാട്ടുകാർ ആക്ഷൻ കൗൺസിലും രൂപീകരിച്ചു. പ്രതിഷേധം കനത്തതോടെ ഫെബ്രുവരി രണ്ടാം തീയതി ഞായറാഴ്ച ഗോപകുമാറിനെ പൊലീസ് അറസ്റ്റ് ചെയ്തു. എന്നാൽ അന്ന് ജഡ്ജിയുടെ മുമ്പിൽ ഹാജരാക്കാതെ പിറ്റേന്നാണ് ഗോപകുമാറിനെ കോടതിയിൽ ഹാജരാക്കിയത്. തുടർന്ന് ഇയാൾക്ക് കോടതി ജാമ്യം അനുവദിക്കുകയും ചെയ്തു.

കേസ് അന്വേഷിച്ച പൊലീസ് ഉദ്യോഗസ്ഥരോട് ഇതിനെ കുറിച്ചു ചോദിച്ചപ്പോൾ വക്കിലിനു വീഴ്‌ച്ച പറ്റിയതാണെന്നും വക്കീലിനോട് ഇക്കാര്യത്തെ കുറിച്ചു ചോദിച്ചപ്പോൾ പൊലീസിനാണ് വീഴ്ച പറ്റിയെന്നുമാണ് പറഞ്ഞത് . എന്നാൽ ഇതിൽ തൃപ്തരാകാതെ പോക്‌സോ കേസിൽ അറസ്റ്റ് ചെയ്യപ്പെട്ട ഒരു കുറ്റവാളിക്ക് എങ്ങനെ ജാമ്യം കിട്ടി എന്ന ചോദ്യത്തിന് ഉത്തരം അന്വേഷിച്ചിറങ്ങിയ വിദ്യാർത്ഥിനിയുടെ കുടുംബത്തിനും നാട്ടുകാർക്കും ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് ലഭിച്ചത്.

പൊലീസ് ബാലിശമായ വാദങ്ങളോടു കൂടിയ എഫ് ഐ ആറാണ് കോടതിയിൽ സമർപ്പിച്ചതെന്നും. അതോടൊപ്പം കോടതിയിൽ ഹാജരാകേണ്ടിയിരുന്ന പ്രോസിക്യുട്ടർക്ക് പകരം മറ്റൊരാൾ ഹാജരായതും അഡ്വക്കേറ്റിന്റെ ശക്തമല്ലാത്ത വാദമുഖങ്ങളും ഗോപകുമാറിന് സഹായകരമായെന്നും ഇവർക്ക് ബോധ്യമായി . ഇത്‌കേ കൂടാതെ കേസിൽ ഹാജരാകേണ്ടിയിരുന്ന പബ്ലിക്ക് പ്രോസിക്യുട്ടറുടെ ഭർത്താവ് സിപിഐ എമ്മിന്റെ കൗൺസിലർ എന്നതും സംഭവത്തിന്റെ ഗൗരവം വർദ്ധിപ്പിക്കുന്നു. കേസിലെ അട്ടിമറി ശ്രമം ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിയെയും ഹൈക്കോടതിയെയും സമീപിക്കാൻ ഒരുങ്ങുകയാണ് കുടുംബവും നാട്ടുകാരും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP